Wednesday 10 February 2021

Current Affairs- 07-02-2021

1. 'The little book of encouragement' എന്ന പുസ്തകമെഴുതിയതാര്- ദലൈലാമാ


2. കൊറോണ മുക്തമായ ആദ്യ കേന്ദ്രഭരണ പ്രദേശം- ആൻഡമാൻ & നിക്കോബാർ 


3. ഇന്ത്യയിലെ ആദ്യത്തെ 'Amputee Clinic' ആരംഭിച്ചതെവിടെ- ചണ്ഡിഗഡ് 


4. 2021 ഫെബ്രുവരിയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ നടക്കുന്ന സംയുക്ത സൈനീകാഭ്യാസം- Yudha Abhyas 


5. തണ്ണീർത്തട സംരക്ഷണത്തിനായി ഇന്ത്യയിൽ ആദ്യമായി ഒരു കേന്ദ്രം സ്ഥാപിതമായ നഗരം- ചെന്നൈ  


6. 2020- ലെ കെ.പി.പി. നമ്പ്യാർ പുരസ്കാരത്തിനു അർഹനായത്- ഡോ. എം.എസ്. വല്യത്താൻ 


7. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പുരസ്കാരം നൽകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം (1 ലക്ഷം രൂപ)


8. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സി.ഇ.ഒ. ആയി നിയമിതനായത്- തപൻ രായഗുരു 


9. ഏതു കടുവാ സങ്കേതത്തിന്റെ ഭാഗമാണ് അടുത്തിടെ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാൻ വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചത്- പറമ്പികുളം കടുവാ സങ്കേതം


10. പോഷകക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വയനാട് ഉൾപ്പെടെ 122 ജില്ലകളിൽ നടപ്പിലാക്കുന്ന 2021- ലെ കേന്ദ്ര സർക്കാർ ബജറ്റ് പ്രഖ്യാപനമായ പദ്ധതി- Mission Poshan 2.0  


11. അടുത്തിടെ അന്തരിച്ച മാത്തൂർ ഗോവിന്ദൻകുട്ടി ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥകളി 


12. കേരളത്തിലെ ദീർഘകാല വികസനത്തിനു മാർഗരേഖ തയ്യാറാക്കാൻ സുപ്രധാന മേഖലകളിൽ നടപ്പിലാക്കേണ്ട പരിപാടികൾ നിർദ്ദേശിക്കുന്നതിനായി കേരള സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനം- Kerala Looks Ahead 


13. 2021 ഫെബ്രുവരിയിൽ ഒരു വർഷത്തേക്ക് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- മ്യാന്മാർ 


14. അതിശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് 2021 ഫെബ്രുവരിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്- ന്യൂയോർക്ക്


15. ലോകത്തിലാദ്യമായി വിജയകരമായി മുഖം, കൈകൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തി- Joe DiMeo (അമേരിക്ക) 


16. 2021 ഫെബ്രുവരിയിൽ എല്ലാത്തരം ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ താരം- അശോക് ദിൻഡ് 


17. 2021 ഫെബ്രുവരി 6-നു 150-ാം ജന്മവാർഷികം ആഘോഷിക്കുന്ന നവോത്ഥാന നായകൻ- സി.വി. കുഞ്ഞിരാമൻ 


18. ഇലക്ട്രിക് വാഹനത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നതിനായി ഡൽഹി ഗവൺമെന്റ് നടത്തുന്ന ക്യാമ്പെയ്ൻ- Switch Delhi 


19. അടുത്തിടെ BFI (Boxing Federation of India)- യുടെ ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തത്- അജയ് സിംഗ് 


20. 2021 World Cancer Day- യുടെ തീം- I am and I will 


21. ബയോ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ഏത്- യു.എസ്.എ (കമ്പനി- ബ്ലൂഷിഫ്റ്റ്) 


22. 2021- ൽ ആമസോണിന്റെ പുതിയ സി.ഇ.ഒ ആയി നിയമിതനാകുന്നത്- Andy Jassy


23. എക്കണോമിക്സ് ഇന്റലിജൻസ് യൂണിറ്റിന്റെ 2020- ലെ ലോക ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 53 


24. 2020- ലെ ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസ് വനിത സിംഗിൾസ് ജേതാവ്- Tai Tzu- ying (തായ്വാൻ)

  • പുരുഷ വിഭാഗം ജേതാവ്- Anders Antonsen (ഡെന്മാർക്ക്) 

25. 2021 ഫെബ്രുവരിയിൽ പട്ടാള അട്ടിമറി നടന്ന ഏഷ്യൻ രാജ്യം- മ്യാന്മർ  


26. 2021 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ കേരളത്തിലെ പാസുകളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങിയ ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ- സ്നേക്ക് പീഡിയ  


27. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ്തൊ ഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം 


28. പാസ്പോർട്ടിനായി അപേക്ഷിക്കുന്നവർക്ക് ക്ലിയറൻസ് നൽകുന്നതിന് സോഷ്യൽ മീഡിയ സ്വഭാവം കൂടി പരിശോധിക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഉത്തരഖണ്ഡ്  


29. ലോകത്ത് ഏറ്റവും വേഗത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള വാക്സിനേഷൻ നടത്തിയ രാജ്യമെന്ന നേട്ടം കൈവരിച്ചത്- ഇന്ത്യ 


30. ദക്ഷിണ റെയിൽവെയുടെ ആദ്യ ക്ലോൺ ട്രെയിൻ ആരംഭിക്കുന്നത്- എറണാകുളം- ഓഖ റൂട്ടിൽ 

  • ഒരു റൂട്ടിലെ ട്രെയിനിൽ വെയിറ്റിംഗ് ലിസ്റ്റുകൾ വളരെ കൂടുതലെങ്കിൽ അതെ നമ്പറിൽ തന്നെ മറ്റൊരു ട്രെയിൻ ഓടിക്കുന്ന സംവിധാനമാണ് ക്ലോൺ സർവ്വീസ് 
  • 2020 സെപ്തംബർ 21- നാണ് രാജ്യത്ത് പ്രഥമ ക്ലോൺ ട്രെയിൻ ആരംഭിച്ചത്

No comments:

Post a Comment