1. 2021 ഒക്ടോബറിൽ, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് രാജ്യത്തിന് സമർപ്പിച്ച കോസ്റ്റ്ഗാർഡ് ഷിപ്പ്- ICGS Sarthak
2. 2021- ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹയായത്- പി. വത്സല (സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക്)
3. 2021 നവംബറിൽ ഹൈദരാബാദിലെ വ്യോമസേനാ അക്കാദമി മേധാവിയായി നിയമിതനായത്- എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ
4. 2021 നവംബറിൽ യു.എ.ഇ- യിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായത്- സബ് ജയ് സുധീർ
5. 2021 ഒക്ടോബറിൽ കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ Manned Ocean Mission- മിഷൻ സമുദ്രയാൻ
6. ഇന്ത്യയിലെ ആദ്യ 'FIFA Football for School Programme' ആരംഭിച്ചത്- Kalinga Institute of Social Sciences (KISS, ഭുവനേശ്വർ)
7. കേന്ദ്ര ഊർജ്ജ മന്ത്രാലയം പ്രസിദ്ധീകരിച്ച State Energy Efficiency Index (SEEI) 2020- ൽ ഒന്നാമതെത്തിയ സംസ്ഥാനം- കർണാടക (രണ്ടാമത്- രാജസ്ഥാൻ)
8. 2021 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത രാജ്യത്തെ ആദ്യ പെന്റഗൺ (അഞ്ചു വശങ്ങളോടുകൂടിയ) ലൈറ്റ് ഹൗസ് നിലവിൽ വന്നത്- വലിയഴീക്കൽ (ആലപ്പുഴ)
9. T-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ക്യാപ്റ്റൻ- ബാബർ അസം (26 ഇന്നിംഗ്സ്) (വിരാട് കോഹ്ലിയുടെ റെക്കോർഡ് (30 ഇന്നിംഗ്സ്) മറി കടന്നു)
10. 2021- ലെ ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും ജേതാക്കളായത്- റെയിൽവേ (മികച്ച ബോക്സർ- നിഖാത് സരിൻ (തെലങ്കാന)
11. The Nutmeg's Curse : Parables for a Planet in Crisis എന്ന പുസ്തകത്തിന്റെ രചയിതാവ് - അമിതാവ് ഘോഷ്
12. ഖേൽരത്ന പുരസ്കാരം നേടുന്ന ആദ്യ മലയാളി പുരുഷ താരം- പി. ആർ. ശ്രീജേഷ് (ഹോക്കി)
13. ഖേൽരത്ന പുരസ്കാരം നേടുന്ന ആദ്യ പുരുഷ ഫുട്ബോൾ താരം- സുനിൽ ഛേത്രി
14. ഖേൽരത്ന പുരസ്കാരം നേടുന്ന ആദ്യ വനിതാ ക്രിക്കറ്റർ- മിതാലി രാജ്
15. 2021- ലെ ദ്രോണാചാര്യ പുരസ്കാരത്തിന് അർഹരായ മലയാളികൾ- ടി. പി. ഔസേപ്പ് (അത്ലറ്റിക്സ്, ആജീവനാന്ത വിഭാഗം), രാധാകൃഷ്ണൻനായർ. പി (അത്ലറ്റിക്സ്, റെഗുലർ വിഭാഗം)
16. ധ്യാൻ ചന്ദ് അവാർഡ് ഫോർ ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ സ്പോർട്സ് ആൻഡ് ഗെയിംസ് 2021- ന് അർഹയായ മലയാളി വനിത- കെ.സി ലേഖ (ബോക്സിംഗ്)
17. ഡോ. പി. പൽപ്പു ഫൗണ്ടേഷൻ ഡോ. പി. പൽപ്പു പുരസ്കാരം 2021- ന് അർഹനായത്- എം. ചന്ദ്രദത്തൻ (മുൻ വിഎസ്എസ്സി ഡയറക്ടർ)
18. ഇന്ത്യയിലെ ഏറ്റവും വലിയ Land Fill Biogas Plant നിലവിൽ വന്നത്- ഹൈദരാബാദ്
19. T-20 ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടിയ ബൗളർ- റഷീദ് ഖാൻ (53 മത്സരങ്ങൾ)
20. 2021 നവംബർ 1- ന് അന്തരിച്ച മിസ് കേരള (2019), മിസ് സൗത്ത് ഇന്ത്യ (2021) ആയ യുവതി- അൻസി കബീർ (ഒപ്പം അന്തരിച്ച മിസ് കേരള റണ്ണർ അപ്പ് 2019- അഞ്ജന ഷാജൻ)
21. യു.എ.ഇ യിലെ പുതിയ ഇന്ത്യൻ അംബാസിഡറായി നിയമിതനായ വ്യക്തി- സഞ്ജയ് സുധീർ (നിലവിലെ സ്ഥാനപതി പവൻ കപൂറിനെ റഷ്യയിലെ അംബാസിഡറായി നിയമിക്കും)
22. കേരളത്തിൽ ആദ്യമായി കാരവൻ ടൂറിസം പദ്ധതി ആരംഭിക്കുന്നത്- ബോബി ടൂർസ് ആൻഡ് ട്രാവൽസ് (സംസ്ഥാന ടൂറിസം വകുപ്പിന്റെ 'കാരവൻ കേരള' പദ്ധതിയുമായി ചേർന്ന്)
23. ഗ്രീൻ ഗ്യാരന്റി സഹായത്തിലൂടെ ശുദ്ധ ഊർജ്ജ പദ്ധതി ആവിഷ്കരിക്കുവാൻ ഇന്ത്യയെ സഹായിക്കുന്ന രാജ്യം- ബ്രിട്ടൻ
- 26-ാമത് ആഗോള കലാവസ്ഥാ ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് സഹായം പ്രഖ്യാപിച്ചത്
24. എഴുത്തുകാരനും ആത്മീയാചാര്യനും തത്വചിന്തകനുമായിരുന്ന ഗുരു നിത്യചൈതന്യയതി ജന്മദിനം- നവംബർ 2 (1924 നവംബർ 2 - 1994 മെയ് 14)
25. മേഘാലയയിലെ ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ സർക്കാരും ലോകബാങ്കും 2021 നവംബറിൽ ഒപ്പുവച്ച പ്രോജക്ട്- Meghalaya Health System Strengthening Project
26. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2021 - ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്- പി.വത്സല
- സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണിത്. തിരുനെല്ലിയുടെ കഥാകാരി എന്നറിയപ്പെടുന്നു.
- ആദ്യ നോവൽ തകർച്ച
- 1972- ൽ എഴുതിയ പ്രശസ്തമായ നോവൽ ‘നെല്ല്’
- കേരള സാഹിത്യ അക്കാദമി പ്രസിഡന്റായും, വൈസ് പ്രസിഡന്റായും സ്ഥാനം വഹിച്ചു.
27. ഇന്ത്യയിൽ നടപ്പാക്കുവാൻ പോകുന്ന ഇലോൺ മസ്കിന്റെ ഉപഗ്രഹ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് പദ്ധതി- സ്റ്റാർലിങ്ക്
- പദ്ധതി നടപ്പാക്കുവാൻ സ്പേസ് എക്സിന്റെ സാർലിങ്ക് സാറ്റലൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് (SSCPL) എന്ന ഉപകമ്പനി രൂപീകരിച്ചു
28. 2021 നവംബറിൽ നടന്ന പാർലമെന്ററി തെരഞ്ഞെടുപ്പിൽ ജപ്പാന്റെ പ്രധാനമന്ത്രിസ്ഥാനം നിലനിർത്തിയ വ്യക്തി- ഫുമിയൊ കിഷിഡ
29. 2021 നവംബർ 2ന് റേഷൻ കാർഡുകൾ എ.ടി.എം കാർഡ് മാതൃകയിലുള്ള സ്മാർട്ട് കാർഡുകളായി രൂപമാറ്റം ചെയ്ത സംസ്ഥാനം- കേരളം
30. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യോമസേന അക്കാദമിയുടെ മേധാവിയായി 2021 നവംബറിൽ ചുമതലമേയറ്റ വ്യക്തി- ശ്രീകുമാർ പ്രഭാകരൻ
31. ഇന്ത്യയിൽ പോലീസ് അനുസ്മര ണദിനം (Police Commemoration Day) ആചരിച്ചത് എന്നായിരുന്നു- ഒക്ടോബർ 21
32. എ.സി.സിയുടെ ഏഴാമത് ട്വൻറി 20 (പുരുഷ) ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്നത് എവി ടെയാണ്- യു.എ.ഇ, ഒമാൻ
- ഒക്ടോബർ 17- ന് ആരംഭിച്ച മത്സരങ്ങൾ നവംബർ 14- ന് സമാപിക്കും
- 2007- ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ലോകകപ്പ് മത്സരത്തിൽ ജേതാക്കളായത് ഇന്ത്യയാണ്
33. ഏത് കരീബിയൻ രാജ്യമാണ് ഔദ്യോഗിക രാഷ്ട്രത്തലവൻ സ്ഥാനത്തുനിന്ന് ബ്രിട്ടീഷ് രാജ്ഞിയെ ഒഴിവാക്കി പുതിയ പ്രസിഡൻറിനെ തിരഞ്ഞെടുത്തത്- ബാർബഡോസ്
- ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിൻ 55-ാം വാർഷിക ദിനമായ 2021 നവംബർ 30- നാകും നിലവിൽ രാജ്യത്തിൻറ ഗവർണർ ജനറലായ സാൻഡ്ര മേസൺ ആദ്യ പ്രസിഡൻറായി ചുമതലയേൽക്കുക.
34. 2021 ഒക്ടോബർ 24- ന് വിശ്രുതനായ ഏത് ഇന്ത്യൻ കാർട്ടൂണിസ്റ്റിൻറ ജന്മശതാബ്ദിദിനമായിരുന്നു- ആർ.കെ. ലക്ഷ്മൺ
- 1921 ഒക്ടോബർ 24- ന് മൈസൂർ രാജ്യത്താണ് രാശിപുരം കൃഷ്ണസ്വാമി ലക്ഷ്മൺ ജനിച്ചത്.
- ടൈംസ് ഓഫ് ഇന്ത്യയിലെ 'You said it' എന്ന പംക്തിയിലൂടെ 'കോമൺമാൻ' എന്ന കാർട്ടൂൺ കഥാപാത്രത്തെ അരനൂറ്റാണ്ട് കാ ലത്തോളം അവതരിപ്പിച്ചു.
- 'ടണൽ ഓഫ് ടെം' ആത്മകഥയാണ്.
- പ്രസിദ്ധ നോവലിസ്റ്റ് ആർ.കെ. നാരായൺ ജ്യേഷ്ഠസഹോദരനാണ്.
- പദ്മവിഭൂഷൺ (2005), മാഗ്സസെ (1984) തുടങ്ങിയ ബഹുമതികൾ നേടിയിട്ടുണ്ട്. 2015 ജനുവരി 26- ന് അന്തരിച്ചു.
35. യു.എസ്. ചലച്ചിത്ര ഛായാഗ്രാഹകയായ എലെന ഹച്ചിൻസ് (42) വാർത്തകളിൽ ഇടംപിടിച്ചത് എങ്ങനെയാണ്- സിനിമാ ചിത്രീകരണത്തിനിടെ വെടിയേറ്റ് മരിച്ചു.
- ന്യൂ മെക്സിക്കോയിൽ നടന്ന ‘റസ്റ്റ്' എന്ന സിനിമാ ഷൂട്ടിങ്ങിനി ടെയാണ് നടൻ അലെക് ബാൾഡ് വിൻറ വെടിയേറ്റ് ഹച്ചിൻസ് മരിച്ചത്.
ദേശീയ കായിക പുരസ്കാരങ്ങൾ- 2021
2021- ലെ മേജർ ധ്യാൻ ചന്ദ് ഖേൽരത്ന അവാർഡ് ജേതാക്കൾ- നീരജ് ചോപ്ര (അത്ലറ്റിക്സ്)
- രവികുമാർ (ഗുസ്തി)
- ലവിന ബോർഗോഹെയ്ൻ (ബോക്സിംഗ്)
- ശ്രീജേഷ് പി.ആർ (ഹോക്കി)
- അവനി ലെഖാര (പാരാ ഷൂട്ടിംഗ്)
- സുമിത് ആന്റിൽ (പാരാ അത്ലറ്റിക്സ്)
- പ്രമോദ് ഭഗത് (പാരാ ബാഡ്മിന്റൺ)
- കൃഷ്ണ നാഗർ (പാരാ ബാഡ്മിന്റൺ)
- മനീഷ് നർവാൾ (പാരാ ഷൂട്ടിംഗ്)
- മിതാലി രാജ് (ക്രിക്കറ്റ്)
- സുനിൽ ഛേത്രി (ഫുട്ബോൾ)
- മൻപ്രീത് സിങ് (ഹോക്കി)
No comments:
Post a Comment