Saturday, 14 March 2020

Current Affairs- 13/03/2020

BIMSTEC രാജ്യങ്ങളുടെ കൂട്ടായ്മയിൽ ശാസ്ത്ര, സാങ്കേതികവിദ്യ, മേഖലകളിൽ നയിക്കാൻ നിയമിക്കപ്പെട്ട രാജ്യം- ശ്രീലങ്ക.

BIMSTEC സെക്രട്ടറി ജനറൽ- ഷാഹിദുൽ ഇസ്ലാം.

2023- ലെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ വാർഷിക സമ്മേളന വേദി- മുംബൈ. രണ്ടാമത്തെ IOC മീറ്റിംഗ് ആണ് ഇന്ത്യയിൽ വച്ചു നടക്കുന്നത്. ആദ്യം നടന്നത് 37 വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ(1983) ആണ്.


ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പ് വേദി ചൈനയിലെ വുഹാനിൽ നിന്നും ഫിലിപ്പീൻസിലെ മനിലയിലേക്ക് മാറ്റി. കൊറോണ വൈറസ് ഭീഷണി മൂലമാണ് ഈ തീരുമാനം.

സഹകരണ ബാങ്കുകൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ ആകാൻ ബാങ്കിങ് റെഗുലഷൻ ഭേദഗതി ബിൽ ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചു.

ഓസ്ട്രേലിയയിലെ ദേശീയ വാർത്താ ഏജൻസി ആയ ഓസ്ട്രേലിയൻ അസോസിയേറ്റഡ് പ്രസ് (AAP) 85 വർഷത്തെ സേവനത്തിനു ശേഷം അടച്ചു പൂട്ടുന്നു.

കേരളത്തിൽ കുപ്പിവെള്ളത്തിന് പരമാവധി വിൽപ്പന വില 13 രൂപയായി നിശ്ചയിച്ചു സർക്കാർ ഉത്തരവിറക്കി.

പുതിയ ധനകാര്യ സെക്രട്ടറി- അജയ് ഭൂഷൺ പാണ്ഡെ.

കേന്ദ്ര ലളിതകലാ അക്കാഡമി അവാർഡ് കേരളത്തിൽ നിന്നുള്ള അനൂപ്കുമാർ മാങ്കുഴി, സുനിൽ തിരുവാണിയൂർ എന്നിവർ ഉൾപ്പടെ 15 പേർക്ക്.

ഇന്ത്യൻ പുരുഷ ഹോക്കി ടീം ലോക റാങ്കിങ്ങിൽ ചരിത്രത്തിൽ ആദ്യമായി ഏറ്റവും മികച്ച സ്ഥാനത്ത്. ഇന്ത്യ 4 ആം സ്ഥാനത്താണ് .
      1. ബെൽജിയം
      2. ഓസ്ട്രേലിയ
      3. നെതർലൻഡ്
      4. ഇന്ത്യ
     5. അർജന്റീന
     6. ജർമ്മനി
    7. ഇംഗ്ലണ്ട്
    8. ന്യൂസീലൻഡ്
   9. സ്പെയിൻ
വനിതാ ഹോക്കി ടീം റാങ്കിങ്ങിൽ ഇന്ത്യ 9-ാം സ്ഥാനത്താണ്.
    1. നെതർലൻഡ്
    2. ഓസ്ട്രേലിയ
     3. അർജന്റീന
രാജ്യത്തെ നദികളെ ബന്ധിപ്പിച്ചുള്ള പദ്ധതികൾ കൈകാര്യം ചെയ്യാൻ നാഷണൽ ഇന്റർലിങ്കിങ് ഓഫ് റിവേഴ്സ് അതോറിറ്റി (NIRA) സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.


അബോർഷൻ നിയമ വിധേയമാക്കാൻ ഒരുങ്ങി അർജന്റീന.

അടുത്തിടെ പഞ്ചാബ് ഹരിയാന ഹൈക്കോടതികൽ വ്യക്തിത്വ പദവി നൽകിയ തടാകം- സുഖ്ന തടാകം, ചണ്ഡീഗഡ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂളികളിൽ കേരളം ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ ടി ക്ലബ്ബുകളിലെ കുട്ടികൾക്ക് sslc പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവായി.

വീമാനയാത്രയിലും ഇന്റർനെറ്റ് സൗകര്യം ഉപയോഗിക്കാൻ ഇന്ത്യയിൽ സർവിസ് നടത്തുന്ന വീമാനങ്ങളിൽ വൈ ഫൈ സംവിധാനം ലഭ്യമാക്കുന്നതിന് അനുമതി നൽകി കേന്ദ്രസർക്കാർ വിജ്ഞാപനം.

കേരളത്തിൽ പെയ്ത ശൈത്യകാല മഴയിൽ ഇത്തവണ 57% കുറവ്. എറ്റവും കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരം.

വനിതാ ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരു-മൈസൂരു രാജ്യറാണി എക്സ്പ്രസ് ഒരു ദിവസത്തേക്ക് പൂർണ്ണമായും വനിതകൾ നിയന്ത്രിച്ചു

ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി

ഖനന മേഖലയിൽ വിദേശ നിക്ഷേപം കൊണ്ട് വരുന്നതിനായി ധാതു നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.

ലെഫ്റ്റനന്റ് ജനറൽ പദവിയിൽ എത്തുന്ന മൂന്നാമത്തെ വനിതയും ആദ്യത്തെ ആർമി പീഡിയാട്രീഷ്യനുമായി മാറിയ വനിത- ലെഫ്റ്റനന്റ് ജനറൽ മാധുരി കനിത്ക്കർ.
  • ആദ്യത്തെ വനിത- പുനീത അറോറ
  • രണ്ടാമത്തെ വനിത- പദ്മാവതി ബന്ദോപാധ്യായ.
തിരുവനന്തപുരത്തെ സമ്പൂർണ ക്ലാസ് റൂം ലൈബ്രറി ജില്ലയായി പ്രഖ്യാപിച്ചു.


കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 11 വനിതാ ശാസ്ത്രജ്ഞരുടെ പേരിൽ ഗവേഷണ ചെയറുകൾ ഒരുങ്ങുന്നു. 11 പേരിൽ ഉൾപ്പെട്ട 2 മലയാളി വനിതകൾ ജാനകി അമ്മാൾ, അന്ന മാണി.

ഇറാൻ വിലക്കേർപ്പെടുത്തിയ സിനിമയായ 'ദെയർ ഈസ് നോ ഈവിൾ'- ന് ബെർലിൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം.
  • സംവിധായകൻ- മുഹമ്മദ് റസൂലോഫ്
ഏറ്റവും ഭാരമുള്ള വിത്തുള്ള അത്യപൂർവമരമായ കോകോ ഡി മെർന്റെ വിത്തുകൾ ഇന്ത്യയിൽ ആദ്യമായി ഉത്പാദിപ്പിച്ചു. കൊൽക്കത്തയിലെ ജെ സി ബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിലാണ് ഉത്പാദിപ്പിച്ചത്.


തണ്ണീർത്തടങ്ങൾക്ക് ഹെൽത്ത് കാർഡ് ഒരുക്കാൻ കേരള സംസ്ഥാന തണ്ണീർതട അതോറിറ്റി.

ലൈഫ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ച ജില്ല- തിരുവനന്തപുരം
  • രണ്ടാം സ്ഥാനം- പാലക്കാട്
  • കോർപ്പറേഷൻ- തിരുവനന്തപുരം
  • രണ്ടാം സ്ഥാനം- കൊല്ലം
  • നഗരസഭ- ആലപ്പുഴ
  • ബ്ലോക്ക് പഞ്ചായത്ത്- പെരുങ്കടവിള
  • പഞ്ചായത്ത്- അഗളി
കേരളത്തിലെ ആദ്യ തേജസ് ട്രെയിൻ റൂട്ട്- മംഗളൂരു-കോയമ്പത്തൂർ


ഇന്ത്യക്കായി നിരവധി അത്ലറ്റുകളെ വളർത്തിയെടുത്ത മുതിർന്ന പരിശീലകൻ ജെ എസ് സെയ്നി അന്തരിച്ചു.

1997- ൽ ദ്രോണാചാര്യ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.

പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ജേതാക്കൾ- പഞ്ചാബ് യൂണിവേഴ്സിറ്റി.

ഇന്ത്യൻ മഹാസമുദ്ര കമ്മീഷന്റെ നിരീക്ഷണ പദവിയിലേക്ക് ഇന്ത്യയെ നിയമിച്ചു.

US പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 8.3 ബില്യൻ ഡോളറിന്റെ അമേരിക്കയിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അനുവദിച്ചു.

ലോകത്തെ NGO- കളുടെ റാങ്കിങ്ങിൽ അഞ്ചാം തവണയും ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന brac ഒന്നാം സ്ഥാനത്ത്.

1972- ൽ സർ ഫസൽ ഹസൻ ആബിദ് ആണ് സംഘടന രൂപീകരിച്ചത്.

ലോകത്തെ മികച്ച എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപങ്ങളുടെ പട്ടികയിൽ ആദ്യത്തെ 50 സ്ഥാപങ്ങളിൽ ഇന്ത്യയിൽ നിന്ന് IIT ഡൽഹിയും, ബോംബയും സ്ഥാനം പിടിച്ചു

വിദ്യാർത്ഥികൾക്ക് വേണ്ടി ഹെൽത്ത് കാർഡ് സ്കീം ആവിഷ്കരിച്ച് കേന്ദ്രഭരണ പ്രദേശം- ജമ്മുകശ്മീർ.

കൊറോണ വൈറസ് ചികിത്സ സഹായത്തിനു ഉതകുന്ന പോളിസി തയ്യാറാക്കാൻ ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് IRDA(Insurance Regulatory and Development Authority of India)- യുടെ നിർദ്ദേശം.

മാർച്ച് ഒന്ന് മുതൽ ഏഴ് വരെ ജൻഔഷധി വാരം 6200 ഓളം വരുന്ന പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി കേന്ദ്രങ്ങളിലൂടെ ആഘോഷിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി സ്ത്രീകൾക്ക് സുവിത സാനിറ്ററി നാപ്കിൻ സൗജന്യമായി നൽകുന്ന 'സുവിധാ സെ സമ്മാൻ' പദ്ധതിയുടെ വിതരണം നടന്നു.

ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതകൾ മാത്രം നടത്തുന്നതും വനിത നേതൃത്വം നൽകുന്നതുമായി ട്രാവൽ കമ്പനി ലഡാക്കിൽ രൂപം കൊണ്ടു. വനിതാ ട്രെക്കിങ്ങ് ഗൈഡുകളെ പരിശീലനവും നൽകും. സ്ഥാപനം തുടങ്ങിയ വനിതാ സംരംഭക തിൻലാസ് ചോറോൾ.

UN ജനറൽ സെക്രട്ടറി ആയിരുന്ന ജാവിയർ പേരെസ് കുളർ അന്തരിച്ചു. 1981 മുതൽ 1991 വരെ ഐക്യരാഷ്ട്ര സഭാ തലവൻ ആയിരുന്നു.

No comments:

Post a Comment