Wednesday, 27 January 2021

Current Affairs- 29-01-2021

1. 2021 ജനുവരിയിൽ നടന്ന International Film Festival of India- ൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടിയ ഡാനിഷ് ചിത്രം- Into the Darkness (സംവിധാനം- ആൻഡേഴ്സസ് റെഫൻ)


2. 2021 ജനുവരിയിൽ പന്തളം കേരളവർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി


3. 2021 ജനുവരിയിൽ റഷ്യയുടെ കോവിഡ് വാക്സിനായ Sputnik V- ന് അംഗീകാരം നൽകിയ ആദ്യ യുറോപ്യൻ രാജ്യം- ഹംഗറി


4. Gaja Capital വിതരണം ചെയ്യുന്ന Gaja Capital Business Book Prize ജേതാവ്- Mihir Dalal

  • പുസ്തകം- Big Billion Startup : The Untold Flipkart Story

5. Business Standard Banker of the Year for 2019-20 ആയി തിരഞ്ഞെടുക്കപ്പെട്ടത്- ശ്യാം ശ്രീനിവാസൻ


6. ഇന്ത്യയിലെ ആദ്യ കോസ്റ്റൽ റോവിംഗ് അക്കാദമി നിലവിൽ വരുന്നത്- ആലപ്പുഴ


7. 2021 ജനുവരിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗമായി നിയമിതനാകുന്നത്- കെ. ബൈജുനാഥ്


8. കളികളിലൂടെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വളർത്തിയെടുക്കുന്നതിനും പ്രൈമറി സ്കൂൾ തലത്തിൽ കുട്ടികളുടെ കായിക മികവ് ഉയർത്തുന്നതും ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പ് ആരംഭിച്ച പദ്ധതി- Play For Health


9. 2021 ജനുവരിയിൽ Kerala University of Fisheries and Ocean Studies (KUFOS)- ന്റെ വൈസ് ചാൻസലറായി നിയമിതനായത്- ഡോ. കെ. റിജി ജോൺ


10. 2021 ജനുവരിയിൽ കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗം- Ooceraea Joshii


11. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ അടിസ്ഥാനമാക്കി 'Not Many But One'- എന്ന പുസ്തകം രചിച്ചത്- പ്രൊഫ. ജി. കെ. ശശിധരൻ


12. വിവിധ സർക്കാർ വകുപ്പുകൾ നടപ്പിലാക്കിയ പദ്ധതികളുടെ വിശദമായ വിവരങ്ങൾ  ലഭ്യമാക്കുന്നതിന് കർണാടക സർക്കാർ ആരംഭിച്ച സോഫ്റ്റ്‌വെയർ- Avalokana


13. വിവിധയിനം നാടൻ മാവിനങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാന കൃഷി വകുപ്പ് ആരംഭിക്കുന്ന പദ്ധതി- സുഗതകുമാരി സ്മാരക നാട്ടുമാന്തോപ്പുകൾ പദ്ധതി


14. 2021- ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സൈനിക ബഹുമതികൾക്ക് അർഹരായവർ

  • മഹാവീർചക്ര- കേണൽ സന്തോഷ് ബാബു (ഗാൽവാൻ യുദ്ധ നായകൻ)
  • കീർത്തിചക്ര- സുബൈദാർ സഞ്ജീവ്കുമാർ 
  • ഇരുവർക്കും മരണാന്തര ബഹുമതിയായാണ് പുരസ്കാരങ്ങൾ ലഭിച്ചത് 

15. പോർച്ചുഗൽ പ്രസിഡന്റായി വീണ്ടും അധികാരമേറ്റ വ്യക്തി- മാർസെലോ റെബേലോ ഡിസൂസ 


16. 72-ാമത് റിപ്പബ്ലിക്ദിന പരേഡിൽ 'സ്വാമിയേ ശരണമയ്യപ്പ' എന്ന പോർവിളി മുഴക്കിയത്- ബ്രഹ്മാസ് മിസൈൽ റെജിമെന്റ് 


17. 2021 ജനുവരിയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഭൂതല- വ്യോമ മിസൈൽ- ആകാശ്  


18. ഇന്ത്യൻ സായുധ സേന ആൻഡമാൻ സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലുമായി നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങൾ- ആംഫെക്സ് 21, കവച് 


19. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഓൺലൈൻ റേഡിയോ- ഹലോ വോട്ടേഴ്സ്  


20. കെ.എസ്.ഇ.ബി. സേവനങ്ങൾക്കായി അടുത്തിടെ ആരംഭിച്ച പുതിയ ടോൾ ഫ്രീ നമ്പർ- 1912 


21. മലബാർ സ്പെഷ്യൽ പോലീസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പോലീസ് മ്യൂസിയം സ്ഥാപിതമാകുന്നത്- മലപ്പുറം 


22. UN- ന്റെ പ്രഥമ ക്ലൈമറ്റ് അഡാപ്റ്റേഷൻ ഉച്ചകോടിയുടെ വേദി- ഹേഗ് (നെതർലാൻഡ്) 


23. UN 2021 കാലാവസ്ഥാ ഉച്ചകോടിയുടെ വേദി (COP26)- ഗ്ലാസ്ഗോ (സ്കോട്ട്ലാൻഡ്) 


24. ഈ വർഷത്തെ കുംഭമേള നടക്കുന്നത്- ഹരിദ്യാർ, ഉത്തരാഖണ്ഡ് 


25. 2021 ജനുവരിയിൽ കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ലക്ഷ്യമിട്ടുള്ള പാരീസ് ഉടമ്പടിയിൽ വീണ്ടും അംഗമാകാൻ തീരുമാനിച്ച രാജ്യം- അമേരിക്ക 

  • ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ആഗോള കോവിഡ് വാക്സിൻ പദ്ധതിയിൽ അംഗമാകാൻ തീരുമാനിച്ച രാജ്യം- അമേരിക്ക 

26. 2021 ജനുവരിയിൽ നിയമസഭാ സമാജികനായി 50 വർഷം പൂർത്തിയാക്കിയതിനു കേരള നിയമസഭയുടെ ആദരം ലഭിച്ചത്- ഉമ്മൻചാണ്ടി 


27. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ലോക വിവരങ്ങൾ പറയുന്ന കൗമാരക്കാരനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിനു അർഹനായ 14 വയസ്സുകാരൻ- തേജസ് 


28. 2021 ജനുവരിയിൽ ദേശീയഗീതമായ വന്ദേമാതരം കണ്ണുകെട്ടി കൊണ്ട് പിയാനോയിൽ 57 സെക്കൻഡിൽ വായിച്ച് India Books of Records- ൽ ഇടം നേടിയ 5 വയസ്സുകാരി- പ്രകൃതി ബോറ 


29. 2021 ജനുവരിയിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനവും തത്വചിന്തകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സർവ്വകലാശാല- മുംബൈ യൂണിവേഴ്സിറ്റി


30. 2021 ജനുവരിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഡിജിറ്റൽ വോട്ടർ ഐഡികാർഡ്- E - Epic (Electronic Electoral Photo Identity Card) 


31. യു.എൻ. ഉപദേശക സമിതിയിൽ അടുത്തിടെ അംഗത്വം ലഭിച്ച ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ- ജയന്തിഘോഷ് 


32. വിദ്യാർത്ഥികളുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പാക്കുക, കായികക്ഷമത ഉയർത്തുക എന്നീ ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി- പ്ലേ ഫോർ ഹെൽത്ത് 


33. സുഭാഷ് ചന്ദ്രബോസ് ദുരന്ത നിവാരണ അവാർഡിനു അർഹനായത്- ഡോ. രാജേന്ദ്ര കുമാർ ഭണ്ഡാരി 


34. 51-ാമത് International Film Festival of India- ൽ Golden Peacock അവാർഡ് നേടിയ ചിത്രം- Into the darkness 


35. ഇന്ത്യയിലെ ആദ്യ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി സ്ഥാപിതമാകുന്നത്- കൊച്ചി 

No comments:

Post a Comment