1. 2021 ഡിസംബറിൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളി- ജോർജ് ഓണക്കൂർ (കൃതി- ഹൃദയരാഗങ്ങൾ)
2. 2021 ഡിസംബറിൽ സംസ്ഥാനത്തെ വിനോദസഞ്ചാര വകുപ്പിന് കീഴിൽ ആദ്യ ഫുഡ് സ്ട്രീറ്റ് ആരംഭിക്കുന്നത്- വലിയങ്ങാടി (കോഴിക്കോട്)
3. 2021 ഡിസംബറിൽ രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചത്- പൂനെ (മഹാരാഷ്ട്ര)
4. 2021 ഡിസംബറിൽ പട്ടിക വർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ താമസസ്ഥലത്തു നിന്ന് സ്കൂളിലെത്തിക്കുന്നതിനുള്ള വാഹന സൗകര്യം ഏർപ്പെടുത്തുന്ന പദ്ധതി- ഗോത്ര സാരഥി
5. 2021 ഡിസംബറിൽ ഏവിയേഷൻ കൺസൾട്ടൻസിയായ ഐജിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം- ദുബായ് വിമാനത്താവളം
6. 'Glimpses of a Pioneer's Life journey' എന്ന പുസ്തകത്തിന്റെ രചയിതാവ്- വി.എൽ. ഇന്ദിരാ ദത്ത്
7. നാലാമത് പാരാ ബാഡ്മിന്റൺ നാഷണൽ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണം നേടിയ ഹരിയാന സ്വദേശി- നിതീഷ് കുമാർ
8. 2021 ഡിസംബറിൽ പൊതുജനങ്ങളുടെ നിതീഷ് കുമാർ പ്ലാസ്റ്റിക് ബാഗ് ഉപയോഗം നിരുത്സാഹപ്പെടുത്തി തുണികൊണ്ടുള്ള ബാഗുകളുടെ ഉപയോഗം ജനകീയമാക്കാനായി 'Meendum Manjappai' എന്ന പദ്ധതി നിലവിൽ വന്ന സംസ്ഥാനം- തമിഴ്നാട്
9. സ്കോളർഷിപ്പ് നൽകുന്നതിനായി NPCI (National Payment Corporation of India)- യോട് SBI (State Bank of India)യോടും ചേർന്ന് e-RUPI നടപ്പിലാക്കുന്ന സംസ്ഥാനം- കർണാടക
10. 2021 ഡിസംബറിൽ 'Report on Trend and Progress of Banking in India 2020-21' എന്ന റിപ്പോർട്ട് റിലീസ് ചെയ്തത്- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
11. 2021 ഡിസംബറിൽ റഷ്യ Launch ചെയ്ത Project 22220 series- ലെ ആദ്യ ബഹുമുഖ ആണവ ശക്തിയുള്ള ice breaker- Sibir
12. 2021 ഡിസംബറിൽ DRDO- യുടെ ‘Scientist of the Year' അവാർഡ് ലഭിച്ചത്- ഹേമന്ദ് കുമാർ പാണ്ഡ
13. 2021 ഡിസംബറിൽ ജനീവയിലെ UN Conference on Disarmament- ൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്- അനുപം റായ്
14. 2022 ജനുവരിയിൽ 1990- ന് ശേഷം അനുപം റായ് ആദ്യമായി ചൈനയുടെ നയതന്ത്ര കാര്യാലയം നിലവിൽ വരുന്ന മധ്യ അമേരിക്കൻ രാജ്യം- നിക്കാരഗ്വ
15. 2022- ൽ ഫയലുകളുടെ സുതാര്യതയും വേഗതയും ഉറപ്പിക്കാനായി പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പുതിയ സംവിധാനം- സമ്പൂർണ ഇ-ഓഫീസ്
16. ഇന്ത്യയിലാദ്യമായി പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് മെക്കാനിസം നിലവിൽ വന്ന സംസ്ഥാനം- ഒഡീഷ
17. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കുന്ന Atal Ranking of Institutions on Innovation Achievements (ARIIA) 2021- ൽ Technicalവിഭാഗത്തിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാം സ്ഥാനം നേടിയത്- ഐ.ഐ.ടി മദ്രാസ്
18. 2021 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ബുക്കർ പുരസ്കാര ജേതാവായ ന്യൂസിലൻഡ് എഴുത്തുകാരി- കേരി ഹും
19. മലയാളം ശ്രേഷ്ഠ ഭാഷയായി വളരുകയും പുഷ്ടിപ്പെടുകയും ചെയ്യുന്നതെങ്ങനെയെന്നതിനെകുറിച്ച് അന്വേഷിക്കുന്ന ഡോ.സി.കെ.ചന്ദ്രശേഖരൻ നായർ രചിച്ച പുസ്തകം- അധ്യാത്മിക സാഹിത്യ ചരിത്രം
20. മയിലമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം 2021- ൽ ലഭിച്ച വ്യക്തി- രശ്മിത രാമചന്ദ്രൻ
21. കുതിരാൻ തുരങ്കത്തിന്റെ നീളം- 945 മീറ്റർ
22. 2021 ഓഗസ്തിൽ ഇന്ത്യയിൽനിന്ന് റംസാർ പട്ടികയിൽ ഇടംപിടിച്ച ഭിൻഡാവാസ് വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്- ഹരിയാന
23. 2021 ഓഗസ്തിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഇടംപിടിച്ച ഗുജറാത്തിലെ വന്യജീവി സങ്കേതം- ഥോൾ വന്യജീവി സങ്കേതം
24. റംസാർ പട്ടികയിൽ 2021 ഓഗസ്തിൽ ഇന്ത്യയിൽ നിന്ന് ഇടംപിടിച്ച വാധ്വാണ തണ്ണീർത്തടം എത് സംസ്ഥാനത്താണ്- ഗുജറാത്ത്
25. ഇന്ത്യയിൽനിന്ന് 2021 ഓഗസ്തിലെ കണക്കുപ്രകാര മുള്ള തണ്ണീർത്തടങ്ങളുടെ എണ്ണം- 46
26. ടോക്കിയോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ വെല മെഡലിനായുള്ള പോരാട്ടത്തിൽ ഇന്ത്യ എത് രാജ്യത്തോടാണ് പരാജയപ്പെട്ടത്- ബ്രിട്ടൻ
27. ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ എറ്റവും പ്രായം കൂടിയ താരം- ആൻഡ്രൂ ഹോയ് (62)
28. ടോക്കിയോ ഒളിമ്പിക്സ്സ് വനിതാ ഹോക്കിയിൽ ഇന്ത്യയുടെ ക്യാപ്റ്റൻ- റാണി രാംപാൽ
29. സംസ്ഥാന സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള ആദ്യത്തെ കിടാരി പാർക്ക് 2021 സെപ്തംബറിൽ ആരംഭിച്ചത് എവിടെയാണ്- വലിയതുറ (തിരുവനന്തപുരം)
30. ടോക്കിയോ ഒളിമ്പിക്സ്സ് വനിതാ ഫുട്ബോളിൽ സ്വർണം നേടിയത്- കാനഡ
31. 109 വർഷത്തിനുശേഷം ഒളിമ്പിക്സിൽ സ്വർണം പങ്കുവച്ചത്- മുംതാസ് എസ്സ ബൻഷിമും (ഖത്തർ), ജിയോൻ മാർക്കോടംബേരിയും (ഇറ്റലി)
32. ഏതിനത്തിലാണ് മുംതാസ് എസ്സ ബൻഷിമും ജിയോൻ മാർക്കോടംബേരിയും ഒളിമ്പിക് സ്വർണം പങ്കുവച്ചത്- ഹൈജമ്പ്
33. 2021സെപ്തംബറിൽ രാജസ്ഥാനിലെ ഏത് സ്ഥലത്താണ് ദേശീയ പാതയിൽ (എൻ.എച്ച്.925 എ) ലാൻഡിങ് സ്ട്രിപ്പ് നിർമിച്ചത്- ബാർമർ (3 കിലോമീറ്റർ നീളവും 33 മീറ്റർ വീതിയുമുണ്ട്)
34. ഖരമാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സൗകര്യങ്ങൾ ഒരുക്കിയ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേരള സർക്കാർ പുരസ്കാരം- നവകേരളം പുരസ്കാരം
35. ടോക്കിയോ ഒളിമ്പിക്സിൽ,ട്രാക്ക് ആൻഡ്ഫീൽഡ്മെഡലുകളിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ അമേരിക്കൻ അത് ലറ്റ് എന്ന റെക്കോർഡ് സ്വന്തമാക്കിയത്- അലിസൺ ഫെലിക്സ് (11)
36. ആരുടെ റെക്കോർഡാണ് അലിസൺ ഫെലിക്സ് മറികടന്നത്- കാൾ ലൂയിസ്
37. കേരളത്തിലെ ഏത് നഗരത്തിൽ തുടങ്ങിയ ചുമർ ചിത്ര രീതിയാണ് ആർട്ടീരിയ- തിരുവനന്തപുരം
38. പ്രസിഡന്റ്സ് കളർ അവാർഡ് 2021- ൽ എത് യൂണിറ്റിനാണ് നൽകിയത്- ഇന്ത്യൻ നേവൽ ഏവിയേഷൻ (രാജ്യത്തെ മികച്ച സൈനിക കേന്ദ്രത്തിന് നൽകുന്ന പരമോന്നത അവാർഡാണിത്)
39. ഇന്ത്യയുടെ ഗഗൻയാൻ പദ്ധതി നേത്യത്വം നൽകുന്ന മലയാളി വനിത - വി. ആർ, ലളിതാംബിക
40. 2020- ലെ അക്ബർ കക്കട്ടിൽ പുരസ്ക്കാരം നടിയതാര്- സാറാ ജോസഫ്
41. ബ്ലൂ ഇക്കോണമി എന്ന പദം സൂചിപ്പിക്കുന്നത് എന്തിനെയാണ്- കടലുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങൾ
42. എത്ര പേരാണ് 2021- ൽ മാഗ്സസേ അവാർഡിന് അർഹരായത്- 5
43. കോവിഡിന്റെ ആദ്യ തരംഗത്തെ പ്രതിരോധിക്കാൻ കേരള ആരാഗ്യവകുപ്പ് ആവിഷ്കരിച്ച കാമ്പയിൻ- ബ്രേക്ക് ദ ചെയിൻ (ഇതിന്റെ രണ്ടാം ഘട്ടം; തുടരണം
ഈ കരുതൽ)
44. സെൻട്രൽ വിസ്ത പ്രോജക്ടിന്റെ ചീഫ് ആർക്കിടെക്ട്- ബിമൽ പട്ടേൽ
45. 2021 ഓഗസ്തിൽ എത്ര സുപ്രീം കോടതി ജഡ്ജിമാരാണ് നിയമിക്കപ്പെട്ടത്- 9
46. 2021 ഓഗസ്തിൽ നിയമിക്കപ്പെട്ട സുപ്രീം കോടതി ജഡ്ജിമാരിൽ വനിതകൾ എത്ര പേർ ഉണ്ട്- 3
47. 2020- ലെ രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ ഹരിവംശ് നാരായൺ സിങ് പരാജയപ്പെടുത്തിയത് ആരെയാണ്- മനോജ് ഝാ (രാഷ്ട്രീയ ജനതാദൾ)
48. 2018- ലെ രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ ഹരിവംശ് നാരായൺ സിങ് പരാജയപ്പെടുത്തിയത് ആരെയാണ്- ബി, കെ. ഹരിപ്രസാദ് (കോൺഗ്രസ്)
49. പേയ്മെന്റ് ബാങ്കുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന പരമാവധി തുക- രണ്ട് ലക്ഷം രൂപ
50. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിലെ മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടത്- ലയണൽ മെസ്സി, നെയ്മർ
No comments:
Post a Comment