Thursday 6 January 2022

Current Affairs- 06-01-2022

1. ദക്ഷിണധ്രുവത്തിലേക്ക് ഒറ്റയ്ക്കു സഞ്ചരിച്ചെത്തുന്ന ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതയെന്ന ബഹുമതി സ്വന്തമാക്കിയത്- ഹർപ്രീത് ചാന്ദീ  (സിഖുകാരിയായ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥ) 


2. ഫ്രാൻസിൽ കണ്ടെത്തിയ ഒമിക്രോണിനേക്കാൾ വ്യാപനശേഷി കൂടിയതും വാക്സിനുകളെ പ്രതിരോധിക്കുന്നതുമായ കൊറോണ വൈറസ് വകഭേദം- ബി. 1.640.2 (ഇഹു (IHU) എന്നാണ് പേര് നൽകിയിരിക്കുന്നത്) 


3. ഉത്തരവാദിത്ത രക്ഷാകർതൃത്വം സംബന്ധിച്ച് മാതാപിതാക്കളിൽ അവബോധം സ്യഷ്ടിക്കാനും ശാസ്ത്രീയ മാർഗനിർദേശങ്ങൾ നൽകാനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി- പേരന്റിങ് ഔട്ട് റീച്ച് ക്യാംപ് 


4. രാജ്യത്തെ ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക ഉൽപാദകരായ ഒ.എൻ.ജി.സി യുടെ ഇടക്കാല മേധാവിയായി ചുമതലയേറ്റ വ്യക്തി- അൽക്ക മിത്തൽ 


5. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർമാരായി നിയമിതരായ വ്യക്തികൾ- ഇ.കെ. ഭരത് ഭൂഷൺ (മുൻ ചീഫ് സെക്രട്ടറി), അരുണ സുന്ദർരാജ് (മുൻ കേന്ദ്ര ടെലികോം സെക്രട്ടറി)


6. രാജ്യത്ത് ആദ്യമായി വെള്ളി ഇ.ടി.എഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) അവതരിപ്പിച്ച കമ്പനി- ഐ.സി.ഐ.സി.ഐ പ്രഡൻഷ്യൽ മ്യൂച്ചൽ ഫണ്ട്


7. അടുത്തിടെ വിരമിച്ച മലയാളിയായ മേഘാലയ ഡി.ജി.പി- ആർ. ചന്ദ്രനാഥൻ


8. അടുത്തിടെ അന്തരിച്ച അനാഥകുട്ടികളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന സാമൂഹിക പ്രവർത്തക- സിന്ധുതായി സപ്തൽ (മഹാരാഷ്ട്ര)


9. പ്രളയം, കനത്തമഴ എന്നീ പ്രതിസന്ധികളെ മറികടക്കാനായി പുറത്തിറക്കിയ അത്യുത്പാദന ശേഷിയുള്ള നെൽവിത്ത്- അക്ഷയ


10. ആദ്യമായി ഒരു കമ്പനിയുടെ വിപണിമൂല്യം 3 ലക്ഷം കോടി ഡോളർ കടന്നുകൊണ്ട് ലോകത്ത് ഏറ്റവും പണമൂല്യമുള്ള കമ്പനി എന്ന പദവി

കൈവരിച്ചത്- ആപ്പിൾ


11. പ്രേം നസീർ സാംസ്കാരിക സമിതി പുരസ്കാര ജേതാവ്- രവി മേനോൻ  (10000 രൂപയും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം) 


12. നവജാതശിശുപരിചരണ രംഗത്തെ പ്രധാന ചുവടുവെപ്പായ 'നിയോ ക്രാഡിൽ' പദ്ധതിക്ക് തുടക്കമായ ജില്ല- കോഴിക്കോട് 

  • നവജാത ശിശുക്കൾക്ക് ഉാകുന്ന ശരീരോഷ്മാവ് കുറയൽ, രക്തത്തിലെ ഗ്ലൂക്കോസ്, ഓക്സിജൻ കുറയൽ എന്നീ അവസ്ഥകൾക്ക് വിദഗ്ദ ചികിത്സ നൽകുന്ന പദ്ധതിയാണ് നിയോ ക്രാഡിൽ


13. സർവ്വശിക്ഷാ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി നിയമിതയായത്- ഡോ.എ.ആർ.സുപ്രിയ 


14. അടുത്തിടെ അന്തരിച്ച വയലാർ ട്രസ്റ്റ് സ്ഥാപക സെക്രട്ടറി- സി.വി.ത്രിവിക്രമൻ 


15. അമേരിക്കയിൽ വിമാനവാഹിനി കപ്പലിന്റെ ക്യാപ്റ്റൻ ആകുന്ന ആദ്യ വനിത

ക്യാപ്റ്റൻ- ഏമി ബാവൺ സ്മിഷ്ഡ്റ്റ് 

  • വിമാന വാഹിനി കപ്പൽ- യു.എസ്.എസ് എബ്രഹാം ലിങ്കൺ 

16. 'റോട്ടർ ഡാം ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം- സല്യൂട്ട് (ഗ്രീൻ മാറ്റ് എൻട്രി) (സംവിധാനം- റോഷൻ ആൻഡ്രസ്) 


17. 4 മണിക്കൂർ കൊണ്ട് ഒമിക്രോൺ വകഭേദവും കോവിഡും സ്ഥിരീകരിക്കാൻ കഴിയുന്ന പരിശോധന കിറ്റ്- ഒമിഷുവർ (Omisure) 


18. ലോക ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയർ' പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ഹോക്കി താരം- പി.ആർ.ശ്രീജേഷ് 


19. കേരളത്തിന്റെ 14-ാമത് പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നത്- 2022 ഏപ്രിൽ 1 മുതൽ


20. International mind - body wellness day- January 3 


21. കൃഷിയിടങ്ങൾ കാർബൺ മുക്തമാക്കാനുളള കർമ്മപദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം 

  • ഇന്ത്യയിലാദ്യമായാണ് കൃഷി വകുപ്പിന്റെ നേത്യത്വത്തിൽ കാർബൺ വിമുക്തിയ്ക്കായുള്ള പ്രചാരണ പരിപാടി സംഘടിപ്പിക്കപ്പെടുന്നത് 


22. ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ അനുമതി ലഭിച്ച കേരളത്തിലെ റെയിൽപ്പാത- എറണാകുളം - ഷൊർണൂർ റെയിൽപ്പാത 


23. 15 മുതൽ 18 വരെയുള്ള പ്രായക്കാർക്ക് വാക്സിനേഷൻ ആരംഭിക്ച്ചത്- 2022 ജനുവരി 3  

  • തദ്ദേശീയമായി വികസിപ്പിച്ച് ഭാരത് ബയോടെകിന്റെ കോവാക്സിൻ ആണ് നൽകുക 


24. വാക്സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി ഇന്ത്യ ഏത് രാജ്യത്തിനാണ് പത്തുലക്ഷം ഡോസ് വാക്സിൻ നൽകുന്നത്- അഫ്ഗാനിസ്ഥാൻ 

  • കോവിഷീൽഡ്, കോവാക്സിൻ ഡോസുകൾ ആണ് അയക്കുന്നത് 


25. ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ റെയിൽ തുറക്കുന്നത് എവിടെ- ഷാങ്ഹായ്- ചൈന 

  • ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ് വർക്ക് ഉള്ള നഗരം- ഷാങ്ഹായ്  


26. ലോകത്ത് ആദ്യമായി കൊറോണയും ഇൻഫ്ളുവൻസയും ചേർന്നുണ്ടാകുന്ന രോഗവസ്ഥയായ ഫ്ളൊറോണ രോഗം റിപ്പോർട്ട് ചെയ്തത് ഏത് രാജ്യത്താണ്- ഇസ്രായേൽ 


27. 2022 ജനുവരിയിൽ നിലവിൽ വരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ- RCEP (Regional Comprehensive Economic Partnership) 

  • ചൈന, ജപ്പാൻ, ആസ്ട്രേലിയ, ന്യൂസിലാന്റ്, ദക്ഷിണകൊറിയ, ആസിയാൻ രാജ്യങ്ങൾ എന്നിവയാണ് ഈ കരാറിലുൾപ്പെട്ട അംഗരാജ്യങ്ങൾ 
  • 2020 നവംബർ 15- ന് വിയറ്റ്നാമിൽ നടന്ന ആസിയാൻ ഉച്ചകോടിയിലാണ് കരാർ ഒപ്പുവയ്ക്കപ്പെട്ടത് 
  • ആഗോള ജി.ഡി.പി. യുടെ 30% വും കൈകാര്യം ചെയ്യുന്നത് ആർ.സി.ഇ.പി. യിലെ അംഗരാജ്യങ്ങളാണ് 
  • ആദ്യഘട്ട ചർച്ചകളിൽ സജീവമായിരുന്നുവെങ്കിലും 2019- ൽ ഇന്ത്യ കരാറിൽ ഒപ്പുവയ്ക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു 

28. റെയിൽവെ ബോർഡിന്റെ പുതിയ ചെയർമാനും സി.ഇ.ഒ. യുമായി നിയമിതനായത്- വി.കെ. ത്രിപാഠി 


29. 2022 ലെ ഫിഫ ലോകകപ്പ് വേദി- ഖത്തർ 

  • ഫിഷയുടെ ചരിത്രത്തിലെ ആദ്യ കാർബൺ ന്യൂട്രൽ ടൂർണമെന്റ് ആണിത് 


30. 2022 ജനുവരി 2- ന് പ്രധാനമന്ത്രി ഉത്തർപ്രദേശിലെ തറക്കല്ലിടുന്നത് ഏത് സ്പോർട്സ് യൂണിവേഴ്സിറ്റിക്കാണ്- മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി


31. 2021 ഫെബ്രുവരിയിൽ പ്രധാനമന്ത്രി തറക്കല്ലിട്ട 19 കി.മീ. നീളമുള്ള ദൂബ്രി-ബാരി പാലം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലുള്ള യാത്രാദൂരത്തിലാണ് 200 കിലോമീറ്ററിലേറെ കുറവ് വരുത്തുന്നത്- അസമും മേഘാലയയും 


32. ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള പത്രം- യാമി യൂരി ഷിബുൺ (ജപ്പാൻ) 


33. വിദ്യാഭ്യാസ വായ്പയ്ക്കും കോളർഷിപ്പിനും വേണ്ടി ഭാരത സർക്കാർ ആരംഭിച്ച ഏക ജാലക പോർട്ടൽ- വിദ്യാലക്ഷ്മി 


34. ജൻറം പദ്ധതിയുടെ പുതിയ പേര്- അമൃത് (അടയ് മിഷൻ ഫോർ റൂജവനേഷൻ ആൻഡ് അർബൻ ഡെവല പ്മെന്റ്) 


35. ഇന്ത്യയും ഏത് രാജ്യവും ചേർന്ന് നടത്തിയ മിലിട്ടറി അഭ്യാസമാണ് ശക്തി 2019- ഫ്രാൻസ് 


36. ഏത് ജില്ലയിലാണ് എം. പി. വീരേന്ദ്രകുമാർ സ്മാരകം നിർമിക്കാൻ തീരുമാനിച്ചത്- കോഴിക്കോട് 


37. സ്വതന്ത്ര ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വനിത- ശബ്നം അലി  


38. 2021 ഫെബ്രുവരിയിൽ ഇന്ത്യയിലെ ആദ്യത്തെ ഡിഫൻസ് ഇൻഡസ്ട്രിയൽ പാർക്ക് എവിടെയാണ് ഉദ്ഘാടനം ചെയ്തത്- ഒറ്റപ്പാലം (മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചത്) 


39. അമൃത് മഹോത്സവം അവസാനിക്കുന്നത് എന്നാണ്- 2023 ഓഗസ്ത് 15 


40. ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ ചെയർമാൻ- അശോക് കുമാർ മാത്തൂർ 


41. ഏത് ഗൾഫ് രാജ്യത്താണ് അക്ഷർധാം (ന്യൂജെഴ്സി) മാതൃകയിൽ ക്ഷേത്രം നിർമിക്കുന്നത്- യു.എ.ഇ. 


42. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് മണ്ഡലത്തയാണ് പ്രതിനിധാനം ചെയ്യുന്നത്- വാരാണസി (സമാജ്വാദി പാർട്ടിയുടെ ശാലിനി യാദവായിരുന്നു ഇവിടെ 2019- ലെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത്) 


43. ഇന്ത്യയും ഏത് രാജ്യവും ചേർന്ന് നടത്തിയ മിലിട്ടറി അഭ്യാസമാണ് ധർമ ഗാർഡിയന് 2019- ജപ്പാൻ 


44. കേരള മുഖ്യ മന്ത്രി പിണറായി വിജയൻ എത് മണ്ഡലാമാണ് പ്രതിനിധാനം ചയ്യുന്നത്- ധർമടാ (2021- ലെ തിരഞ്ഞെടുപ്പിൽ സി രഘുനാഥിനെയാണ് പരാജയ പ്പടുത്തിയത്) 


45. ലോകത്തിലാദ്യമായി ഊർജവീപ് സ്ഥാപിക്കാൻ 2021 ഫെബ്രുവരിയിൽ തീരുമാനിച്ച രാജ്യം- ഡെന്മാർക്ക്


46. കമലാ ഹാരിസിന്റെ ജീവചരിതമായ കമലാസ് വേ രചിച്ചത്- ഡാൻ മൊറൈൻ


47. പതിനഞ്ചാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം- പി. ജെ. ജോസഫ് (തൊടുപുഴ മണ്ഡലം) 


48. പതിനഞ്ചാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം- സച്ചിൻ ദേവ് (ബാലുശ്ശേരി മണ്ഡലം) 


49. ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം- ചന്ദ്രാണി മുർമു (ജനനം 1993, തിരഞ്ഞെടുക്കപ്പെട്ടത് 2019- ൽ) 


50. 2021 ജൂലൈയിലെ പുനഃസംഘടനയ്ക്കുശേഷം കേന്ദ മന്ത്രിസഭയിലെ എറ്റവും പ്രായം കുറഞ്ഞ മന്ത്രി- നിശീഥ് പ്രമാണിക് (35 വയസ്സ്) 

No comments:

Post a Comment