Tuesday, 4 January 2022

Current Affairs- 04-01-2022

1. 2022- ജനുവരിയിൽ റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനും CEO- യുമായി നിയമിതനായ വ്യക്തി- വി.കെ.ത്രിപാഠി


2. 2022- ൽ പുതുക്കിയ ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര്- വീരാംഗണ ലക്ഷ്മിഭായ് റെയിൽവേ സ്റ്റേഷൻ


3. 2026- ൽ 100 ദശലക്ഷം ഡിഗ്രി താപം 300 സെക്കൻഡ് നിലനിർത്താൻ സാധിക്കുന്ന കൃത്രിമ സൂര്യനെ നിർമിക്കാനൊരുങ്ങുന്ന രാജ്യം- ദക്ഷിണ കൊറിയ


4. 2022- ൽ നടക്കുന്ന ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ലോകകപ്പിന്റെ വേദി- ഖത്തർ


5. 2021 ഡിസംബറിൽ ബുക്ക് സെല്ലേഴ്സ് ആൻഡ് പബ്ലിക്കേഷൻസ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ “കലൈജ്ഞർ പുരസ്കാരം' നേടിയ പ്രശസ്ത മലയാള സാഹിത്യകാരൻ- സക്കറിയ


6. 2021 ഡിസംബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 24 -ാമത് ഡയറക്ടർ ജനറലായി നിയമിതനായത്- വി. എസ്. പഥാനിയ


7. 2022 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ കടലാസുരഹിത സ്മാർട്ട് കോടതി മുറികൾ നിലവിൽ വന്ന കോടതി- കേരള ഹൈക്കോടതി


8. 2022- ൽ ഫ്ളൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം- ഇസ്രായേൽ


9. ഇന്ത്യയിൽ പുതിയ GST നിരക്കുകൾ നിലവിൽ വന്നത്- 2022 ജനുവരി 1


10. 2021- ലെ U-19 ഏഷ്യാ കപ്പ് കിരീടം നേടിയത്- ഇന്ത്യ


11. 2022 ജനുവരിയിൽ പ്രധാനമന്ത്രി തറക്കല്ലിട്ട മേജർ | ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്- മീററ്റ്, ഉത്തർപ്രദേശ്


12. അടുത്തിടെ അന്തരിച്ച ലോകപ്രസിദ്ധ കെനിയൻ പരിസ്ഥിതി പ്രവർത്തകനും പാലിയോ ആന്ത്രാപ്പോളജിസ്റ്റുമായിരുന്ന വ്യക്തി- റിച്ചഡ് ലീക്കി 


13. 2021 ജനുവരിയിൽ രാജിവച്ച സുഡാൻ പ്രധാനമന്ത്രി- അബ്ദുല്ല ഹംഡോക്ക്

  • അട്ടിമറി നടത്തിയ സൈന്യവുമായി അധികാരം പങ്കിട്ടതിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതോടെയാണ് ഹംഡോക്ക് രാജിവച്ചത് 


14. ബെറ്റർ ഇന്ത്യ തയ്യാറാക്കിയ എക്സലൻസ് ഇൻ പബ്ലിക് സർവീസ് പട്ടികയിൽ ഇടംപിടിച്ച മുൻ കോഴിക്കോട് കളക്ടർ- എസ്.സാംബശിവ

  • തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിച്ച 'ഉദയം ഹോം' പദ്ധതിയിലൂടെയാണ് അംഗീകാരം 


15. ഉന്നത വിദ്യാഭ്യാസമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഡോ. കെ.ശിവദാസൻ പിള്ള അക്കാദമിക് എക്സലൻസ് അവാർഡ് ലഭിച്ച വ്യക്തി- ഡോ. രാജൻ വർഗീസ് 


16. 2021- ലെ ശ്രീനാരായണ അവാർഡിന് അർഹനായ വ്യക്തി- മാർ തിയോഡോഷ്യസ് മാർത്തോമാ 


17. 2021- ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച വ്യക്തി- സാറാജോസഫ് 


18. അവാർഡ് ബുധിനി' എന്ന നോവലിന് o 2021- ലെ പി.ടി.ഭാസ്കരപണിക്കർ പുരസ്കാരം ലഭിച്ച വ്യക്തി- പ്രൊഫ. വി.കെ.ദാമോദരൻ


19. ആഗോള കുടുംബ ദിനം വിഷയം- 'One Day of Peace' 


20. 2022 പുതുവത്സര ദിനത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പുതിയ സംവിധാനം- സമ്പൂർണ ഇ-ഓഫീസ് 

  • ഫയൽ നീക്കങ്ങൾ കൂടുതൽ സുതാര്യവും വേഗവുമാക്കാനായി ഈ സംവിധാനം നടപ്പാക്കുന്നത് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വകുപ്പാണ് 
  • പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി- പി.എ. മുഹമ്മദ് റിയാസ് 


21. 2022 ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന സുരക്ഷിത ഭക്ഷണ ഉത്പാദനം ഉറപ്പാക്കുന്ന പദ്ധതി- ജൈവ കാർഷിക മിഷൻ 

  • കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ ഒഴിവാക്കാനായും, ഭക്ഷ്യ സുരക്ഷ ഉറപ്പിക്കാനായും, കാർബൺ ന്യൂട്രൽ കൃഷി രീതി തുടക്കമിടാനുമുള്ള പദ്ധതി 
  • പരമ്പരാഗത കൃഷി രീതി തിരികെ കൊണ്ടുവരാനും, രാസവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാനും 
  • സംസ്ഥാന കൃഷി വകുപ്പ് മന്ത്രി- പി. പ്രസാദ്


22. എഴുത്തച്ഛൻ പുരസ്കാരത്തിന്റെ തുക- 5,00,000 രൂപ 


23. മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന്റെ തുക- 3,00,000 രൂപ 


24. വള്ളത്തോൾ പുരസ്കാരത്തിന്റെ തുക- 1,11,111 രൂപ 


25. വയലാർ അവാർഡിന്റെ തുക- 1,00,000 രൂപ


26. ഒ.എൻ.വി.ലിറ്റററി അവാർഡിന്റെ തുക- 3,00,000 രൂപ 


27. 2021- ൽ ക്രിസ്ത്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബ് യുവാന്റസ് വിട്ട് ഏത് ക്ലബ്ബിലാണ് ചേർന്നത്- മാഞ്ചസ്റ്റർ യുണൈറ്റഡ് 


28. ഐ.എസ്.ആർ.ഒ- യുടെ രണ്ടാമത്തെ പേസ് പോർട്ട്- തൂത്തുക്കുടി


29. കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ രജിസ്ട്രാർ ജനറൽ (2020)- സോഫി തോമസ് 


30. സാമൂഹിക പ്രശ്നം നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം സുരക്ഷിത താമസം ഒരുക്കുന്ന പദ്ധതി- സേഫ് ഹോം 


31. ഇന്ത്യയുടെ പുതിയ മേജർ പോർട്ടാകുന്ന വാധാവൻ നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ്- മഹാരാഷ്ട്ര


32. ഏതിനത്തിലാണ് സുമിത് ആന്റിൽ പാരാലിംപിക്സിൽ ലോക റെക്കോർഡോടെ ഇന്ത്യക്കുവേണ്ടി സ്വർണം നേടിയത്- ജാവലിൻ ത്രോ  


33. കേരള സർക്കാരിന്റെ കൊറോണ ഹെൽപ് ലൈൻ ദിശയുടെ നമ്പർ- 1056 


34. കേന്ദ്ര സർക്കാർ ആരംഭിച്ച ഇ മാർക്കറ്റ് (2019)- ജെം (ഗവൺമെന്റ് ഇ മാർക്കറ്റ് പ്ലേസ്) 


35. 2021- ൽ അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായത്- നെയ്റോബി 


36. ഓഹരി വിപണി മൂല്യത്തിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ കമ്പനി- റിലയൻസ് 


37. ഓഹരി വിപണി മൂല്യത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ കമ്പനി- ടി. സി. എസ്. (മൂന്നാമത് എച്ച്. ഡി. എഫ്. സി. ബാങ്ക്)


38. കൊച്ചി മെട്രോയിലെ സ്റ്റേഷനുകളുടെ എണ്ണം- 22 


39. പൊതു സ്ഥാപനങ്ങളിൽ കൃതിം ഭജലപരിപോഷണം പൂർത്തികരിച്ച സംസ്ഥാനത്തെ ആദ്യത്തെ നിയോജക മണ്ഡലം- കാട്ടക്കട 


40. ഇന്ത്യയും ഏത് രാജ്യവും ചേർന്ന് നടത്തിയ മിലിട്ടറി അഭ്യാസമാണ് ഇന്ദ്ര 2019- റഷ്യ 


41. 2021 ഓഗസ്തിൽ അന്തരിച്ച ഒ. ചന്ദ്രശേഖരൻ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടാണ് പ്രസിദ്ധി നേടിയത്- ഫുട്ബോൾ


42. ദി പ്രസിഡന്റ് ഈസ് മിസ്സിങ് എന്ന നോവൽ രചിച്ചത്- ബിൽ ക്ലിന്റൺ, ജെയിംസ് പാറ്റേഴ്സൺ 


43. കൊച്ചി മെട്രോക്ക് സാമ്പത്തിക സഹായം നൽകിയ വിദേശ ഏജൻസി- ജൈക്ക (ജപ്പാൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ) 


44. ഇന്ത്യയിൽ ഏറ്റവും ഒടുവിൽ നിലവിൽ വന്ന റെയിൽ വേ സോണായ സൗത്ത് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം- വിശാഖപട്ടണം 

  • 2019 ഫെബ്രുവരിയിലാണ് ഇത് സംബന്ധമായ പ്രഖ്യാപനമുണ്ടായത്  


45. 2021ഓഗസ്തിൽ അന്തരിച്ച സാമൂഹികശാസ്ത്രജ്ഞയും മനുഷ്യാവകാശ പ്രവർത്തകയും സ്ത്രീസമത്വവാദിയുമായ വനിത- ഗെയിൽ ഓംവെറ്റ് 


46. യുഎസ്സിലെ ഹൂസ്റ്റൺ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ലക്ഷ്മിദേവി (അമേരിക്കയിലാണ് ജനിച്ചത്)  


47. 2021 ജൂണിൽ കോവിഡ് ബാധിച്ച് അന്തരിച്ച ഡോ. സിദ്ധരാമയ്യ ഏത് ഭാഷയിലെ കവിയായിരുന്നു- കന്നഡ 


48. കേരള ചരിത്രത്തിലെ ഏത് സംഭവത്തിന്റെ തുടക്കത്തിനാണ് 2021 ഓഗസ്ത് 20- ന് നൂറു വർഷം തികഞ്ഞത്- മലബാർ കലാപം


49. ആദ്യമായി അറസ്റ്റഡ് ലാൻഡിങ് നടത്തിയ ഇന്ത്യൻ യുദ്ധവിമാനം (2019)- തേജസ് 


50. ഇന്ത്യയും ഏത് രാജ്യവും ചേർന്ന് നടത്തിയ മിലിട്ടറി അഭ്യാസമാണ് ഖാൻജാർ- കിർഗിസ്ഥാൻ

No comments:

Post a Comment