Wednesday, 14 September 2022

Current Affairs- 14-09-2022

1. നവജാതശിശുക്കളിലെ ഏതു രോഗത്തിനെ തിരെയാണ് ഡഴ്സ് കൺട്രോളർ ഓഫ് ഇന്ത്യ PCV14 വാക്സിൻ അനുമതി നൽകിയത്- ന്യൂമോണിയ


2. ഇന്ത്യയിൽ അനുമതി നൽകുന്ന ആദ്യ കോവിഡ്- 19 നേസൽ വാക്സിൻ- BBV- 154 (ഭാരത് ബയോട്ടിക് ഹൈദരാബാദ്) 


3. യുനെസ്കോയുടെ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിങ് സിറ്റീസിൽ ഉൾപ്പെടുത്തിയ കേരളത്തിലെ നഗരങ്ങൾ ഏതൊക്കെ- തൃശ്ശൂർ, നിലമ്പൂർ 


4. 2022 സെപ്റ്റംബറിൽ കേരളത്തിലെ എത്രാമത്തെ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി ആണ് ആലപ്പുഴയെ പ്രഖ്യാപിച്ചത്-5 


5. 119 വർഷത്തെ ഇടവേളയ്ക്കുശേഷം ഏത് സംസ്ഥാനത്ത് നിലവിൽ വന്ന റെയിൽവേ സ്റ്റേഷൻ ആണ് "ശോഖോവി റെയിൽവേ സ്റ്റേഷൻ”- നാഗാലാൻഡ്


6. കേരള സംസ്ഥാന ഐ.ടി. മിഷൻ, അക്ഷയ പ്രോജക്ട് എന്നിവയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പേര്- സാങ്കേതിക


7. അതിദരിദ്രർക്കായി സൂക്ഷ്മ പദ്ധതികൾ രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ല- കോട്ടയം


8. സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ- ഉറ്റവരെ കാക്കാൻ പേവിഷത്തിനെതിരെ ജാഗ്രത 


9. ഏത് രോഗമുള്ളവർക്കുവേണ്ടിയാണ് നാഷണൽ ഹെൽത്ത് മിഷൻ 'ആശയധാര' എന്ന പദ്ധതി നടപ്പിലാക്കിയത്- ഹീമോഫീലിയ


10. സ്വന്തമായി ലോഗോ ഉള്ള ആദ്യ ഇന്ത്യൻ നഗരം- ബെംഗളൂരു


11. ഇന്ത്യയിലെ ആദ്യ കാർബൺ ഫൈബർ പ്ലാന്റ് നിലവിൽ വരുന്ന സംസ്ഥാനം- Hazira, ഗുജറാത്ത്


12. വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് ആരുടെ ജീവിതം ആസ്പദമാക്കിയുള്ളതാണ്- ആറാട്ടുപുഴ വേലായുധ പണിക്കർ  


13. വിദ്യാർത്ഥികൾക്ക് ഗുണ നിലവാരം ഉള്ള വിദ്യാഭ്യാസം നൽകുന്നതിനായി "സമർത്ഥ്" എന്ന പേരിൽ e-ഗവേണൻസ് പോർട്ടൽ ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ് 


14. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ (NALSA) എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് ആര്- ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 


15. 2022 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ- ടി വി ശങ്കരനാരായണൻ (2003- പത്മഭൂഷൻ)


16. അടുത്തിടെ നീതി ആയോഗിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ആസ്പിറേഷനൽ ജില്ലയായി തിരഞ്ഞെടുത്തത്- ഹരിദ്വാർ


17. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏത് രാജ്യവുമായിട്ടാണ് 2022 സെപ്റ്റംബറിൽ ഇന്ത്യ ധാരണപത്രം ഒപ്പുവെച്ചത്- നേപ്പാൾ


18. ഏറ്റവും പ്രായം കുറഞ്ഞ പരംവീർ ചക്ര പുരസ്കാര ജേതാവായ സുബേദാർ മേജർ യോഗേന്ദ്ര സിംഗ് യാദവ് രചിച്ച ആത്മകഥ- ദ് ഹീറോ ഓഫ് ടൈഗർ ഹിൽ


19. ബ്രിട്ടനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്ത വലിയ സമ്പദ് വ്യവസ്ഥയായ രാജ്യം- ഇന്ത്യ 


20. ഇന്ത്യയിലെ ആദ്യത്ത വിർച്വൽ സ്കൂൾ സ്ഥാപിതമായത്- ഡൽഹി 


21. 68-ാമത് . നെഹ്റു ട്രോഫി വള്ളംകളി കിരീടം നേടിയത്- കാട്ടിൽ തെക്കേതിൽ ചുണ്ടൻ (2nd- നടുഭാഗം ചുണ്ടൻ) 


22. 2022- ലെ എമ്മി പുരസ്കാരം നേടിയ മുൻ യു.എസ്. പ്രസിഡന്റ്- ബരാക് ഒബാമ . 


23. മഹാരാഷ്ട്രയുടെ ഔദ്യോഗിക കായിക ഇനമായി പ്രഖ്യാപിച്ചത്- ദഹി ഹൻഡി  


24. വിദ്യാഭ്യാസ ബോർഡുകളുടെ മൂല്യ നിർണ്ണയവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുടെയും ദേശീയ ഏകജാലക ഉറവിടത്തിന്റെ പേരെന്താണ്- PARAKH (Performance Assessment, Review and Analysis of Knowledge for Holistic Development)  


25. കർണാടകയിലെ പശ്ചിമഘട്ടത്തിൽ നിന്ന് അടുത്തിടെ കണ്ടെത്തിയ ഘടിയാന ദ്വിവർണ (Ghatiana Dwivarna) എന്താണ്- ഞണ്ട്


26. 'Jigyasa 2.0' പ്രോഗ്രാം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- Science and Technology


27. പുതിയ ബ്രിട്ടൻ പ്രധാനമന്ത്രി- Liz Truss (3rd വനിതാ പ്രാധാനമന്ത്രി )


28. നാഷണൽ ട്രെയിം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട് പ്രകാരം 2021- ൽ ആത്മഹത്യ നിരക്ക് കൂടിയ സംസ്ഥാനം- തമിഴ്നാട്


29. പട്ടികജാതി വിഭാഗക്കാർക്ക് വീട് നന്നാക്കാനായുള്ള പദ്ധതിയുടെ പേരെന്താണ്- സേഫ് (SAFE - Secure Accommodation and Facility Enhancement) 


30. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ഷാജി പ്രഭാകരൻ


31. കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യ മുക്ത മാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി- ശുചിത്വസാഗരം സുന്ദരതീരം പദ്ധതി 


32. ലോക ചെസ് ഒളിമ്പ്യാഡ് 2022- ന്റെ വേദി- തമിഴ്നാട് 


33. ലോകത്തിലെ ഏറ്റവും വിശദമായ ചന്ദ്ര ഭൂപടം പുറത്തിറക്കിയ രാജ്യം- ചൈന 


34. 2021- ൽ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാ ലയത്തിന്റെ പുരസ്കാരം നേടിയ പോലീസ് സ്റ്റേഷൻ- ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ (പാലക്കാട്) 


35. നൃത്ത രംഗത്തെ മികവിന് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ ഗുരു ഗോപിനാഥ് നാട്യ പുരസ്കാരം 2021- ൽ ലഭിച്ചത്- കൗമുദിനി ലാഖിയ (കഥക് നർത്തകി ) 


36. 2022- ലെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രമേയം- Universal Social Protection to End Child Labour 


37. വയനാട്ടിലെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച കാർബൺ ന്യൂട്രൽ മാതൃക നടപ്പാക്കുന്ന ഇന്ത്യയിലെ മറ്റൊരു ഗ്രാമപഞ്ചായത്ത്- പള്ളി ഗ്രാമപഞ്ചായത്ത് (ജമ്മു) 


38. 2022 ജൂണിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച വനിതാ ഇതിഹാസതാരം- മിതാലി രാജ്


39. ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത്- പാലി (ജമ്മു കാശ്മീർ)


40. ഉത്തരാഖണ്ഡിന്റെ അംബാസിഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം- ഋഷഭ് പന്ത് (ഡൽഹിയാണ് ഋഷഭ് പന്തിന്റെ സ്വദേശം) 


41. കേന്ദ്രസർക്കാർ വിദേശികളെ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിക്കാൻ ഉദ്ദേശിച്ച് രൂപം നൽക്കുന്ന പദ്ധതിയുടെ പേര്- ഹീൽ ഇൻ ഇന്ത്യ 

  • സ്വാതന്ത്ര്യത്തിന്റെ 75 വാർഷികവുമായി ബന്ധപ്പെട്ടാണ് പദ്ധതി നിലവിൽ വരുന്നത് 

42. അടുത്തിടെ ദേശീയമാസിയമായി ഉയർത്തിയ പുഷ്പബന്തകൊട്ടാരം ഏത് സംസ്ഥാനത്താണ്- ത്രിപുര (1917- ലാണ് കൊട്ടാരം നിർമ്മിച്ചത്) 


43. 'ഓപ്പറേഷൻ യാത്രി സുരക്ഷാ' ആരംഭിച്ചത് ആരാണ്- റെയിൽവേ പ്രാട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) റെയിൽവേ മന്ത്രി- അശ്വിനി വൈഷ്ണവ്


44. 2022 ആഗോള മാധ്യമ സ്വാതന്ത്ര്യ റാങ്കിംഗിൽ (World Press Freedom Index 2022) ഒന്നാം സ്ഥാനത്തുള്ള രാജ്യം- നോർവെ (രണ്ടാം സ്ഥാനം ഡെൻമാർക്ക് മൂന്നാംസ്ഥാനം സ്വീഡൻ) 


45. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- അസാനി 


46. 8000 മീറ്ററിന് മുകളിലുള്ള അഞ്ചു കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത- പ്രിയങ്ക മോഹിതെ 


47. 2022-  ൽ രാജിവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി- മഹിന്ദ രാജപക്സെ 


48. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി- റനിൽ വിക്രമസിംഗെ 


49. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്റ്റ് പ്രതിമ നിലവിൽ വന്ന രാജ്യം- ബ്രസീൽ 


50. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമ- മേജർ

No comments:

Post a Comment