1. Swachh Sagar Surakshit Sagar Campaign 2022- നെ കുറിച്ച് സാധാരണ ജനങ്ങളിലേക്ക് അവബോധം സൃഷ്ടിക്കാൻ വേണ്ടി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Eco Mitram
2. 2022 ആഗസ്റ്റിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഐക്കണിക് അടൽ ബിഡ്ജ് സ്ഥിതി ചെയ്യുന്നത്- അഹമ്മദാബാദ്
3. ഇന്ത്യൻ റെയിൽവെയും, റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും (RPF) ചേർന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപ്പിലാക്കുന്ന പദ്ധതി- ഓപ്പറേഷൻ യാത്രി സുരക്ഷ
4. 2024- ഓടെ പശ്ചിമ ബംഗാളിൽ നിലവിൽ വരുന്ന ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം- ടെമ്പിൾ ഓഫ് വേദിക് പ്ലാനറ്റേറിയം
5. കേരളത്തിലെ ആദ്യ സമ്പൂർണ ഭരണഘടന സാക്ഷരതാ പഞ്ചായത്ത്- കുളത്തുപ്പുഴ
6. U-20 ഏഷ്യൻ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ഇറാൻ
7. ഇന്ത്യയിൽ ആദ്യമായി പ്രളയ സാധ്യതാ ഭൂപടം തയ്യാറാക്കുന്ന സംസ്ഥാനം- കേരളം
8. ആറു വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളിൽ ഫോറൻസിക് തെളിവ് ശേഖരണം നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യ പോലീസ് സേന- ഡൽഹി പോലീസ്
9. 2022 ഓഗസ്റ്റ് ബ്ലൂംബർഗ് സമ്പന്ന പട്ടികയിൽ ലോകസമ്പന്നരിൽ മൂന്നാം സ്ഥാനത്ത് എത്തിയത്?- ഗൗതം അദാനി
- മൂന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഏഷ്യക്കാരൻ. ഇലോൺ മസ്ക്, ആമസോൺ ഉടമ ജെഫ് ബസോസ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
10. സമുദ്രങ്ങളെ മലിനീകരണത്തിൽ നിന്ന് രക്ഷിക്കാൻ പാർലിയുമായി (Parley) ധാരണാപത്രം ഒപ്പുവെച്ച സംസ്ഥാനം- ആന്ധ്രാ പ്രദേശ്
11. ലൈറ്റ് എമിറ്റിംഗ് ഡയോഡ് (എൽഇഡി) വിളക്കുകൾ പവർ ചെയ്യാൻ കടൽ വെള്ളം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഉപ്പുവെള്ള വിളക്കിന്റെ പേരെന്താണ്- രോഷിണി (India's first saline water lantern)
12. സെപ്റ്റംബർ ഒന്നിന് പുറത്തിറക്കിയ, ഗർഭാശയ കാൻസറിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ- Quadrivalent Human Papillomavirus Vaccine(qHPV)
13. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ് വജപ്രഹാർ- America
കേരളത്തിൽ സ്വന്തം നിലയിൽ നെൽവിത്ത് വികസിപ്പിച്ച ആദ്യ കർഷകനാകുന്നത്- ശശിധരൻ (വിത്ത്- ഗോപിക)
14. ഷുമാംഗ് ലീല ഏത് സംസ്ഥാനത്തിൽ നടക്കുന്ന പരമ്പരാഗത ഉത്സവമാണ്- മണിപ്പുർ
15. 'രാജീവ് ഗാന്ധി റൂറൽ ഒളിമ്പിക് ഗെയിംസ് ഉദ്ഘാടനം ചെയ്ത ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ
16. 2022 സെപ്റ്റംബറിൽ അന്തരിച്ച, സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ്- മിഖായേൽ ഗോർബച്ചേവ്
- 1990- ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
- ഗ്ലാസ്നോസ്റ്റ്, പെരിസ്ട്രോയിക്ക പരിഷ്കാരങ്ങൾ നടപ്പിലാക്കിയ സോവിയേറ്റ് യുണിയൻന്റെ പ്രസിഡന്റ്
17. 2022- ലെ അണ്ടർ 20 വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയത്- സ്പെയിൻ
18. 2022- ലെ മിസ് ദിവ യൂണിവേഴ്സസ് കിരീടം നേടിയത്- ദിവിത റായ്
- ദിവിത റായ് 11-ാമത് മിസ് യൂണിവേഴ്സസ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
19. 2022- ലെ സാന്റ്സ് ഇന്റർനാഷണൽ ഓപ്പൺ ചെസ് ടൂർണമെന്റിൽ കിരീടം നേടിയത്- എസ്. എൽ നാരായണൻ
20. 'ആണവ പരീക്ഷണങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനം' എപ്പോഴാണ് ആചരിക്കുന്നത് ('International Day against Nuclear Tests')- ഓഗസ്റ്റ് 29
21. സെർവിക്കൽ കാൻസർ തടയുന്നതിനായി ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ- CERVAVAC (പുറത്തിറക്കുന്നത്- സെറം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ)
22. കർഷകരുടെ ക്ഷേമത്തിനായി Rural Backyard Piggery Scheme ആരംഭിച്ച സംസ്ഥാനം- മേഘാലയ
23. ആഗോള കോഫി കമ്പനിയായ സ്റ്റാർബക്സിന്റെ സി.ഇ.ഒ. ആയി ചുമതലയേറ്റ ഇന്ത്യൻ വംശജൻ- ലക്ഷ്മൺ നരസിംഹൻ
24. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്- കല്യാൺ ചൗബെ
- എ.ഐ.എഫ്.എഫിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫുട്ബോൾ താരം പ്രസിഡന്റ് പദവിയിലെത്തുന്നത്.
25. ലോകത്തെ വമ്പൻ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 5 (ഒന്നാം സ്ഥാനം- അമേരിക്ക)
26. അംബേറ്ററുടെ ജീവിതം പറയുന്ന "അംബേദർ എ ലൈഫ് " എന്ന പുസ്തകം എഴുതിയത്- ശശി തരൂർ
27. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- കല്യാൺ ചൗബേ
28. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ INS വിക്രാന്ത് നിർമ്മിച്ചത്- കൊച്ചിൻ കപ്പൽ നിർമ്മാണശാല
- തദ്ദേശീയമായി വിമാനവാഹിനി - കപ്പൽ നിർമ്മിക്കുന്ന ആറാമത് രാജ്യം- ഇന്ത്യ
- അമേരിക്ക, ബ്രിട്ടൻ,ചൈന, റഷ്യ, ഫ്രാൻസ് എന്നിവയാണ് മറ്റു രാജ്യങ്ങൾ
29. 2024 ഓടെ പശ്ചിമബംഗാളിലെ മായാപൂരിൽ നിലവിൽ വരുന്ന ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം ഏതാണ്- ടെമ്പിൾ ഓഫ് വേദിക് പ്ലാനറ്റോറിയം
- നിലവിലെ ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം- അംഗോർ വാട്ട് ടെമ്പിൾ, കമ്പോഡിയ.
30. കോട്ടയത്ത് പ്രവർത്തിക്കുന്ന പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയും 1916- ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരേ നടത്തിയ പോരാട്ടങ്ങളിലൂടെയും ശ്രദ്ധേയയായ അന്തരിച്ച സാമൂഹിക പ്രവർത്തക ആരാണ്- മേരി റോയി
- ബുക്കർ പ്രസ് ജേതാവായ അരുന്ധതി റോയിയുടെ അമ്മയാണ്.
- പെൺമക്കൾക്കും പിതൃസ്വത്തിൽ തുല്യാവകാശം ഉറപ്പുവരുത്തിയ 1986- ലെ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്ക് മേരി റോയിയുടെ പോരാട്ടം വഴിയൊരുക്കി
31. കേരളത്തിലെ ആദ്യ സമ്പൂർണ് ഇ ഓഫീസ് ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത്- കണ്ണൂർ
32. ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ നഗരം- കൊൽക്കത്തെ
33. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ 2023- ലെ പുരുഷ ഹോക്കി ലോകകപ്പിന്റെ വേദി- ഒഡീഷ്യ
34. അരനൂറ്റാണ്ടു പൂർത്തിയാക്കിയ ഇന്ത്യൻ രൂപ- 20 രൂപ
35. "Nothing personal ' എന്ന കൃതിയുടെ രചയിതാവായ മുൻ ചീഫ് സെക്രട്ടറി- ജിജി തോംസൺ
36. പൊതുവിദ്യാലയങ്ങളിലെ മികവ് വിലയിരുത്തുവാനുള്ള സർക്കാർ പോർട്ടൽ- സഹിതം
37. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച സംസ്ഥാനം- കർണാടക
38. ഇന്ത്യയിലെ ഏറ്റവും വലിയ ഫെസ്റ്റിവലായ ഭാരത് ഡോൺ മഹോത്സവ് വേദി എവിടെയാണ്- ന്യൂഡൽഹി
39. 2022- ലെ പുരുഷന്മാരുടെ ഹോക്കി ഏഷ്യാകപ്പിൽ കിരീടം നേടിയ രാജ്യം- ദക്ഷിണ കൊറിയ
40. കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ- എ ജി ഒലീന
41. 2022 ഏപ്രിലിൽ പ്രിൻസിപ്പൽ പദവി ലഭിച്ച നവകേരള മിഷൻ കോഓർഡിനേറ്റർ-
ടി എൻ സീമ
42. 2022- ഏപ്രിലിൽ മേഗി ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം- ഫിലിപ്പീൻസ്
43. തെരുവിൽ കഴിയുന്ന കുട്ടികൾക്ക് വേണ്ടി നടത്തുന്ന ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ
44. UPSC- യുടെ പുതിയ ചെയർമാനായി നിയമിതനായ വ്യക്തി- ഡോ. മനോജ് സോണി
45. ലോകാരോഗ്യ സംഘടന ലോക പ്രതിരോധ കുത്തിവെപ്പ് വാരമായി ആചരിക്കുന്നത്- ഏപ്രിൽ 24 - 30 വരെ
46. 2022 -ലെ ലോക പ്രതിരോധ കുത്തിവെപ്പ് വാരത്തിന്റെ മുദ്രാവാക്യം- Long life for all
47. ഏത് രാജ്യത്തെ ഗവേഷകരാണ് മനുഷ്യ ചർമ്മത്തിന് 30 വയസ്സ് കുറയ്ക്കുവാനുള്ള വിദ്യ വികസിപ്പിച്ചത്- ഇംഗ്ലണ്ട്
48. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് ഉള്ള ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം- കേരളം
49. മികച്ച സംസ്ഥാന സഹകരണ ബാങ്കിനുള്ള ദേശീയ പുരസ്കാരം നേടിയ ബാങ്ക്- കേരള ബാങ്ക്
50. 2022- ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ റാങ്കിംഗിൽ (World Press Freedom Index 2022) ഇന്ത്യയുടെ സ്ഥാനം- 150
No comments:
Post a Comment