1. ജനമൈത്രി പോലീസിന്റെ സഹായത്തോടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ സഹായിക്കാനാരംഭിച്ച പദ്ധതിയേത്- ഇ-വിദ്യാരംഭം
2. കോവിഡ് കാലത്ത് ദുരിതത്തിലായ കുട്ടികളെ സഹായിക്കാൻ ആരംഭിച്ച സംരംഭമേത്- ചിരി പ്രാജക്ട്
3. കേരളത്തിലെ പട്ടികജാതി പട്ടികവർഗക്കാരായ അമ്മമാർക്കും ഗർഭിണികൾക്കും പോഷകാഹാരം നൽകാനുള്ള പദ്ധതിയേത്- ജനനി ജൻമരക്ഷ
4. ജീവിതശൈലി രോഗങ്ങളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതിലേക്കായി വിവിധ വകുപ്പുകൾ സംയുക്തമായി ആരംഭിച്ച പദ്ധതിയേത്- ലിപ്
5. ഭൂരഹിതർക്കും ഭവനരഹിതരായവർക്കും അടച്ചുറപ്പുള്ള വീട് നിർമിച്ചു നൽകാനുള്ള കേരള സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതി ഏത്- ലൈഫ്
6. 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ദേശീയ ശിശു ജനാരോഗ്യ പദ്ധതിയിൻ കീഴിൽ വരാത്ത അപകടങ്ങൾ ഉൾപ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കുന്ന പദ്ധതിയേത്- ആരോഗ്യകിരണം
7. വൃക്കത്തകരാർ, കരൾ വൃക്ക എന്നിവയുടെ മാറ്റി വയ്ക്കൽ, ഹീമോഫീലിയ, അരിവാൾ രോഗികൾ (പട്ടികവർഗക്കാരല്ലാത്ത വിഭാഗം) എന്നിവരുടെ ചികിത്സയിൽ സഹായിക്കുന്ന പദ്ധതിയേത്- സമാശ്വാസം പദ്ധതി
8. സംസ്ഥാനത്ത് വയോജന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണപരിപാലനത്തിന് പ്രത്യേക ശ്രദ്ധ നൽകി ആരംഭിച്ച നൂതന പദ്ധതി ഏത്- വയോമിത്രം പദ്ധതി
9. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പദ്ധതിയേത്- നിർഭയ പദ്ധതി
10. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പ്രമേഹബാധിതരായ വയോധികർക്ക് ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകാനുള്ള പദ്ധതിയേത്- വയോമധുരം
12. അനാഥരായ കുട്ടികൾക്ക് ആരോഗ്യകരവും സന്തോഷപൂർണവുമായ ജീവിതം നൽകാനായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയേത്- സനാഥബാല്യം
13. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ വയോജനങ്ങൾക്കായി നടപ്പാക്കുന്ന ഡേ കെയർ പദ്ധതിയേത്- സായംപ്രഭ
14. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലായതോടെ കേരളത്തിൽ എത്ര നിറങ്ങളിലുള്ള റേഷൻ കാർഡുകളാണ് നിലവിൽ വന്നത്- നാല് നിറങ്ങൾ
15. അന്ത്യോദയ അന്നയോജന കാർഡുകളുടെ (എ.എ.വൈ. കാർഡുകൾ) നിറമെന്ത്- മഞ്ഞ
16. പിങ്ക് നിറമുള്ള റേഷൻ കാർഡുകൾ ഏത് വിഭാഗത്തിന്റേതാണ്- മുൻഗണനാ കാർഡുകൾ
17. മുൻഗണനേതര സബ്സിഡി വിഭാഗത്തിലെ റേഷൻ കാർഡുകളുടെ നിറമേത്- നീല
18. വെള്ള നിറത്തിലെ റേഷൻ കാർഡുകൾ ഏത് വിഭാഗത്തിന്റേതാണ്- മുൻഗണനേതര സബ്സിഡി ഇതരവിഭാഗം
19. എൻഡോസൾഫാൻ ബാധിതരായ കിടപ്പുരോഗിക ളെ പരിചരിക്കുന്നവർക്ക് പ്രതിമാസം ധനസഹായം നൽകാനുള്ള പദ്ധതിയേത്- സ്പെഷ്യൽ ആശ്വാസകിരണം
20. വളർച്ചവൈകല്യമുള്ള 12 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള സൗജന്യ ആയുർവേദ ചികിത്സാ പദ്ധതിയേത്- സ്നേഹധാര
21. മാതാപിതാക്കളിൽ ഒരാൾ മരിക്കുകയും ജീവിച്ചിരിക്കുന്നയാൾക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാതെ വരുകയും ചെയ്യുമ്പോൾ പ്രതിമാസ ധനസഹായം നൽകാനുള്ള പദ്ധതിയേത്- സ്നേഹപൂർവം
22. എൻഡോസൾഫാൻ ദുരന്തബാധിതരായി വൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായം നൽകുന്ന പദ്ധതിയേത്- സ്നേഹസാന്ത്വനം
23. ആദിവാസി സ്ത്രീകളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സംസ്ഥാനസർക്കാർ പദ്ധതിയേത്- സ്നേഹസ്പർശം
24. ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരം ഭിച്ച സ്ത്രീകളുടെ മാനസികാരോഗ്യ സാമൂഹിക ശാക്തീകരണ പദ്ധതിയേത്- സീതാലയം
25. അർബുദം നേരത്തേ കണ്ടെത്തി തടയാനും ചികിത്സ ഉറപ്പാക്കാനുമുള്ള ബോധവത്കരണ പരിപാടി ഏത്- സ്വാസ്ഥ്യം
26. 2018- ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ പ്രളയ ബാധിതർക്ക് ദുരിതാശ്വാസം, പുനരധിവാസം എന്നിവ നൽകാനായി രൂപം നൽകിയ പദ്ധതിയേത്- കെയർ കേരള (കോ-ഓപ്പറേറ്റീവ് അലയൻസ് ടു റീബിൽഡ് കേരള)
27. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ്- നരിന്ദർ ബത്ര
28. 2022 ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഖത്തർ
29. 2019- ലെ വനിതാ ഫുട്ബോൾ ലോകകപ്പ് ജേതാക്കൾ- യു.എസ്.എ.
30. 2023- ലെ വനിതാ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങൾ- ഓസ്ട്രേലിയ, ന്യൂസീലൻഡ്
31. 2019- ലെ കോപ്പാ അമേരിക്ക വിജയികൾ- ബ്രസീൽ
32. 2021- ലെ അണ്ടർ 17 വനിതാ ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ
33. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റം തടയാൻ ഒപ്പ് റേഷൻ സർദ് ഹവാ' നടത്തിയ സൈനിക വിഭാഗമേത്- ബോർഡർ സെക്യൂരിറ്റി ഫോഴ്സ്
34. 2023 ഏഷ്യാകപ്പ് ഫുട്ബോൾ ടൂർണമെന്റിന് വേദിയാകുന്നത്- ചൈന
35. 2022 ഏഷ്യാകപ്പ് വനിതാ ഫുട്ബോൾ ടൂർണമെന്റിന് വേദിയാകുന്നത്- ഇന്ത്യ
36. 2021- ലെ അണ്ടർ 20 വനിതാ ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഇൻഡൊനീഷ്യ
37. 2023- ലെ ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്- ഇന്ത്യ
38. 2021- ലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്- ഇന്ത്യ
39. ഐ.പി.എൽ. 13-ാം സീസണിൽ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തത്- ജോഫ്രാ ആർച്ചർ (രാജസ്ഥാൻ റോയൽസ്)
40. അമ്മയായതിനുശേഷം ടെന്നീസിലേക്ക് തിരിച്ചുവരവ് നടത്തുന്നതിന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ നൽകുന്ന പുരസ്കാരമായ ഫെഡ് കപ്പ് ഹാർട്ട് അവാർഡിന് അർഹയായ ആദ്യ ഇന്ത്യൻ താരം- സാനിയ മിർസ
No comments:
Post a Comment