Tuesday, 14 December 2021

Current Affairs- 14-12-2021

1. സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് ഓവറോൾ കിരീടം ജേതാക്കൾ- തിരുവനന്തപുരം

2. ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയായ യുനിസെഫിന്റെ പുതിയ  മേധാവിയായി നിയമിതനായത്- കാതറിൻ റെസലിൻ 

  • യു.എസ് പ്രസിഡന്റ് ജോബൈഡൻ ഉപദേഷ്ടാവും വൈറ്റ്ഹൗസിലെ പ്രസിഡൻഷ്യൽ പഴ്സനേൽ ഓഫീസ് മേധാവിയുമാണ് റസലിൻ 

3. 2021- ലെ മിസിസ് ഗ്രാൻഡ് യൂണിവേഴ്സസ് കിരീടം ലഭിച്ചത്- ഡോ. ശശിലേഖ നായർ

  • 2018- ൽ മിസിസ് ഏഷ്യാ ഇന്റർനാഷണൽ ചാമിങ്, മിസിസ് ഇന്ത്യ കേരള കിരീടങ്ങളും നേടിയിരുന്നു

4. ചരിത്രത്തിൽ ആദ്യമായി യു.എസ് സന്ദർശിച്ച ഇസ്രായേൽ പ്രധാനമന്ത്രി- നാഫ്താലി ബെന്നറ്റ് 


5. ആദ്യമായി ഒരു രക്ഷിതാവും മകനും ഒരുമിച്ച് ബഹിരാകാശത്തെത്തി എന്ന നേട്ടം കൈവരിച്ചത്- ലേൻ ബെസ്സും (വ്യവസായ പ്രമുഖൻ), മകൻ- കാമറൺ 


6. പെൻഗൺ  ഡയറക്ടർ ഓഫ് എൻജിനീയറിങ് പദവിയിലേക്ക് നിയമിതനായ മലയാളി- കൃഷ്ണൻ വി അയ്യർ (ഒറ്റപ്പാലം) 

  • യു.എസ് പ്രസിഡന്റ് ജോബൈഡന്റെ ഭരണസംവിധാനത്തിലെ സുപ്രധാന പദവിയാണിത്) 

7. അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും ഗംഗാ നദിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി- കാശി ഡാം ഇടനാഴി

  • രൂപകൽപ്പന ഭീമൽ പട്ടേൽ: സെൻട്രൽ വിയുടെ അമരക്കാരൻ

8. മലബാർ കലാപവുമായി ബന്ധപ്പെട്ട വാഗൺട്രാജഡി നടന്നിട്ട് 2021 നവംബറിൽ 100 വർഷം തികഞ്ഞു. ദുരന്തത്തിന് വഴിതെളിച്ച ചരക്കുതീവണ്ടി തിരൂരിൽ നിന്നും പുറപ്പെട്ടതെന്നാണ്- 1921 നവംബർ 19- ന് 

  • നവംബർ 20- ന് പുലർച്ചെ 12.30- ന് തീവണ്ടി കോയമ്പത്തുരിനു സമീപം പോത്തന്നൂരിലെത്തി, വാഗൺ തുറന്നുനോക്കിയപ്പോൾ 56 പേർ ശ്വാസം മുട്ടി മരിച്ചുപോയിരുന്നു. ആകെ മരണം 70 
  • വാഗൺ ട്രാജഡിയെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകിയത് മലബാർ സ്പെഷ്യൽ കമ്മിഷ്ണർ എ.ആർ. നാപ്പിന്റെ (Knapp) നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്. 
  • Black Hole of Podanur എന്നും ദുരന്തം അറിയപ്പെടുന്നു. 

9. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി 2021- ലെ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ പുരസ്കാരങ്ങൾ നേടിയത്- ഹേമമാലിനി, പ്രസൂൺജോഷി 

  • ചലച്ചിത്രനടിയും മഥുരയിൽ നിന്നുള്ള ലോക്സഭാംഗവും (ബി.ജെ.പി.) ആണ് ഹേമമാലിനി. ഗാനരചയിതാവുകൂടിയായ പ്രസൂൺ ജോഷി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അധ്യക്ഷനാണ്.
  • International Film Festival of India (IFFI)- യുടെ 52-ാമത് എഡിഷൻ നവംബർ 20- നാണ് ഗോവയിൽ ആരംഭിച്ചത്. 28-ന് സമാപിച്ചു. 

10. 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിക്ക് (Defence Industrial Corridor) പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെയാണ് ശിലാസ്ഥാപനം നിർവഹിച്ചത്- ഝാൻസി (യു.പി.) 


11. ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ (BWF) 2021- ലെ ആജീവനാന്ത പുരസ്കാരം നേടിയ ഇന്ത്യൻതാരം- പ്രകാശ് പദുകോൺ 

  • മുൻ ലോക ഒന്നാം നമ്പർ താരമായിരുന്ന പദുകോൺ ബാഡ്മി ന്റൺ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരനാണ്. 


12. ഐക്യരാഷ്ട്രസഭയുടെ ഏത് ഏജൻസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കാണ് ഇന്ത്യ അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- യുനെസ്കോ 

  • 164 വോട്ടുകൾ നേടി ജയിച്ച ഇന്ത്യ നാല് വർഷക്കാലാവധി (2021-25)- യിലാണ് തിരഞ്ഞ ടുക്കപ്പെട്ടത്. 58 രാജ്യങ്ങളാണ് സമതിയിലുള്ളത്. 

13. ഏത് കേന്ദ്രമന്ത്രി പ്രസിദ്ധപ്പെടുത്തിയ ക്രൈം നോവലാണ്. ‘ലാൽസലാം'- സ്മൃതി ഇറാനി (വനിതാ ശിശു ക്ഷേമം) 


14. സിഖ്തസ്ഥാപകനും ആത്മീയ ഗുരുവുമായ ഗുരുനാനാക്കിന്റെ ജന്മവാർഷികദിനമായ നവംബർ 19- ന് (കാർത്തിക് പൂർണിമ) പ്ര ധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കുന്നതായി പ്രഖ്യാപിച്ച നിയമങ്ങൾ ഏതാണ്- കാർഷികനിയമങ്ങൾ 

  • 2020 ജൂൺ 5- നാണ് മൂന്ന് കാർഷികനിയമങ്ങളുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഇറക്കിയത്. സെപ്റ്റംബറിൽ പാർലമെന്റ് നിയമം പാസാക്കി. സെപ്റ്റംബർ 27- ന് കാർഷികബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നിയമങ്ങൾ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് 2020 സെപ്റ്റംബർ 17- ന് കേന്ദ്രമന്ത്രി സഭയിൽ നിന്ന് രാജിവെച്ച ഭക്ഷ്യ സംസ്കരണ മന്ത്രിയാണ് ഹർസി മ്രത് കൗർ ബാദൽ (ശിരോമണി അകാലിദൾ). 
  • 2021 നവംബർ 29- ന് നിയമം റദ്ദാക്കിക്കൊണ്ടുള്ള ബിൽ പാർലമെന്റ് പാസാക്കി. 
  • 2020 നവംബർ 26 മുതൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ തുടരുന്ന പ്രക്ഷോഭമാണ് നിയമങ്ങൾ റദ്ദാക്കുന്നതിലൂടെ വിജയം നേടിയത്. ഡൽഹി-ഹരിയാണ അതിർത്തിയിലെ തിക്രിയയായിരുന്നു പ്രധാന സമരകേന്ദ്രം.

15. 2021- ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം നേടിയ സന്നദ്ധസംഘടന- പ്രഥം (Pratham) 

  • സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസനില വാരം ഉയർത്തുന്നതിനായി രാജ്യത്തിനകത്തും പുറത്തും നടത്തിവരുന്ന പ്രവർത്തനങ്ങളു ടെപേരിലാണ് 25 ലക്ഷം രൂപയും ബഹുമതിപത്രവുമടങ്ങുന്ന പുരസ്സാരം നൽകിയത്. 
  • മാധവ് ചവാൻ, ഫരീദാ ലാംബോ എന്നിവർ ചേർന്ന് 1995- ൽ മുംബൈയിൽ രൂപം നൽകിയ സംഘടനയാണ് പ്രഥം
  • 1986 മുതൽ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്സാരം നൽകിവരുന്നത്. 

16. ഏത് രാജ്യത്തിന്റെ ഭരണഘ ടനയുടെ യഥാർഥ പകർപ്പുകളിലൊന്നാണ് അടുത്തിടെ 319 കോടി രൂപയ്ക്ക് (4.3 കോടി യു.എസ്. ഡോളർ) ലേലത്തിൽ വിറ്റുപോയത്- യു.എസ്.എ. 

  • അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപകനേതാക്കളായ ജോർജ് വാഷിങ്ടൺ, ബെഞ്ച മിൻ ഫ്രാങ്ക്ളിൻ, ജെയിംസ് മാഡിസൺ തുടങ്ങിയവർ 1787 സെപ്റ്റംബർ 17- ന് ഒപ്പുവെച്ച ഭരണഘടനയുടെ അവശേഷി ക്കുന്ന 11 പതിപ്പുകളിലൊന്നാണ് ലേലത്തിനുവെച്ചത് 

17. ലോക ടെലിവിഷൻ ദിനം എന്നാണ്- നവംബർ 21 


18. ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യപ്രദർശനാലയം (Food Museum) ഉദ്ഘാടനംചെയ്യപ്പെട്ടത് എവി ടെയാണ്- തഞ്ചാവൂർ (തമിഴ്നാട്) 

  • ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് മ്യൂസിയം ആരംഭിച്ചത്. 

19. സംസ്ഥാന സർക്കാരിന് കീഴിൽ പ്രവാസിക്ഷേമത്തിനായി പ്രവർത്തിക്കുന്ന നോർക്ക റൂട്സിന്റെ (Department of Non Resident Keralites Affairs of State of Kerala) വൈസ്ചെയർമാനായി നിയമിക്കപ്പെട്ട മുൻ നിയമസഭാ സ്പീക്കർ- പി. ശ്രീരാമകൃഷ്ണൻ 


20. ‘Our journey Together' ഏത് മുൻ യു.എസ്. പ്രസിഡന്റ് പുറത്തിറക്കുന്ന ഫോട്ടോ ബുക്കിന്റെ പേരാണ്- ഡൊണാൾഡ് ട്രംപ് 

  • ഔദ്യോഗികകാലത്തെ 300 ചിത്രങ്ങളടങ്ങുന്ന പുസ്തകം ഡിസംബർ 7- ന് പുറത്തിറങ്ങും

21. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി തുടർച്ചയായി അഞ്ചാംതവണയും തിരഞ്ഞ ടുക്കപ്പെട്ടത്- ഇന്ദോർ (മധ്യപ്രദേശ്) 


22. മുൻ യു.എൻ. സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെ ആത്മകഥ യുടെ പേര്- Resolved: Uniting Nations In A Divided world 


23. ലോകത്തിലെ ആദ്യത്ത ബിറ്റ്കോയിൻ നഗരം നിലവിൽ വരുന്നത് ഏത് രാജ്യത്താണ്- എൽ സാൽവദോർ 

  • ബിറ്റ് കോയിൻ ലീഗൽ കറൻ സിയാക്കിയ ആദ്യ രാജ്യം കൂടിയാണ് എൽ സാൽവദോർ 

24. അടുത്തിടെ അന്തരിച്ച ഏമി വാദ (84) സിനിമയുടെ ഏത് മേഖലയിൽ പ്രസിദ്ധി നേടിയ വനിതയാണ്- വസ്ത്രാലങ്കാരം 


25. നവംബർ 23- ന് അന്തരിച്ച ചുൻ ദുഹ്വാൻ ഏതുരാജ്യത്തെ മുൻ പ്രസിഡന്റാണ്- ദക്ഷിണകൊറിയ 


26. '10 Flash points: 20 Years National Security situations that Impacted India' എന്ന പുസ്തകം രചിച്ച മുൻ കേന്ദ്രമന്ത്രി- മനീഷ് തിവാരി 


27. റാണി ഗൈഡിൻലിയു ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ്- തമങ് ലോങ് ജില്ലയിലെ ലുവാൻ കോയിൽ (മണിപ്പൂർ) 


28 .ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്തും മുൻപ് പ്രതിരോധിക്കുന്നതിനായി യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ തയ്യാറാക്കിയ ദൗത്യം- ഡാർട്ട് (Double Asteroid Redirection Test Mission) 


29. ഇന്ത്യ തദ്ദേശീയമായി നിർമിച്ച നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ നവംബർ 21- ന് മുംബൈ  ഡോക് യാർഡിൽ കമ്മിഷൻ ചെയ്തു. കപ്പലിന്റെ പേര്- ഐ.എൻ.എസ്. വിശാഖപട്ടണം 

  • 163 മീറ്റർ നീളവും 17 മീറ്റർ വീതിയും 7400 ടണ്ണിലധികം ഭാരവുമുള്ള മിസൈൽവേധ സ്റ്റൈൽത്ത് ഗൈഡഡ് കപ്പലാണിത്.

30. 2020- ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ കമ്മിറ്റിയുടെ ജൂറി ആയി നിയമിതയായത്- സുഹാസിനി 


31. ഇന്ത്യയിലെ ആദ്യത്തെ ന്യൂട്രിനോ നിരീക്ഷണാലയം സ്ഥാപിതമാകുന്നത് എവിടെ- തമിഴ്നാട് 


32. 2021 സെപ്തംബറിൽ അമേരിക്ക വിക്ഷേപിച്ച വിക്ഷേപിച്ച എർത്ത് മോണിട്ടറിങ് സാറ്റലൈറ്റ്- ലാൻഡ്സാറ്റ്- 9 


33. വിദ്യാഭ്യാസ ഗവേഷണത്തിനുള്ള 2021- ലെ യിദാൻ പ്രൈസ് നേടിയ ഇന്ത്യൻ വനിത- രുക്മിണി ബാനർജി 


34. 2021 ഏപ്രിലിൽ അന്തരിച്ച ബംഗാളി സാഹിത്യകാരൻ ശംഖാ ഘോഷിന്റെ തൂലികാനാമം- കുന്തക് 


35. പാഠപുസ്തകം എന്ന കൃതിയുടെ രചയിതാവ്- സുഭാഷ് ചന്ദ്രൻ 


36. ജി.എസ്.ടി. നിരക്കുകളുടെ ഏകീകരണത്തിനായി 2021 സെപ്തംബറിൽ കേന്ദ്ര സർക്കാർ രൂപവത്കരിച്ച ഏഴംഗ മന്ത്രിതല സമിതിയുടെ അധ്യക്ഷനായ കർണാടക മുഖ്യ മന്തി- ബസവരാജ് ബൊമ്മ (കേരള ധനമന്ത്രി കെ. എൻ. ബാലഗോപാൽ സമിതിയിൽ അംഗമാണ്) 


37. യു.എസ്. ഓപ്പൺ ടെന്നീസിൽ (2021) പുരുഷ ഡബിൾസ് കിരീടം നേടിയ ഇന്ത്യൻ വംശജൻ- രാജീവ് റാം (യു.എസ്.) 


38. ചെനാനി നഷ്റി തുരങ്കത്തെ ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത്- ശ്യാമപ്രസാദ് മുഖർജി


39. ഹാസ്യം എന്ന സിനിമയുടെ സംവിധായകൻ- ജയ രാജ് 


40. സൗജന്യ സാങ്കേതികവിദ്യാ പരിശീലനം നൽകി രാജ്യത്തെ യുവജനതയുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി കേന്ദ്ര തൊഴിൽ മന്ത്രാലയം മൈക്രോസോഫ്റ്റ് ഇന്ത്യയുമായി ചേർന്ന് വികസിപ്പിച്ച് പോർട്ടൽ- ഡിജിസാക്ഷം 


41. കിൻഫ്ര പെട്രോ കെമിക്കൽ പാർക്ക് നിലവിൽവ രുന്നതെവിടെ- അമ്പലമുഗൾ 


42. 2021- ൽ പദ്മവിഭൂഷണിലൂടെ ആദരിക്കപ്പെട്ട ഏത് വ്യക്തിയാണ് 2021 ഏപ്രിൽ 21- ന് കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ചത്- മൗലാനാ വാഹിദുദ്ദീൻ ഖാൻ


43. 2021 സെപ്തംബറിൽ കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ ഡിജിറ്റൽ ഹബ് നിലവിൽ വന്നത്- കളമശ്ശേരി 


44. ഡോ. ചന്ദ്രശേഖര കമ്പാർ രചിച്ച ശിഖരസൂര്യ എന്ന കന്നഡ നോവലിന്റെ മലയാളപരിഭാഷയിലൂടെ 2020- ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായത്- സുധാകരൻ രാമന്തളി 


45. 2021- ൽ ഭൗമസൂചക പദവി ലഭിച്ച സാജത് മെഹന്തി ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ്- രാജസ്ഥാൻ


46. 2021 ജൂലൈ ഒന്നിന് 200 വയസ്സ് തികഞ്ഞ ഇന്ത്യൻ പത്രം- ബോംബെ സമാചാർ 


47. 2021 സെപ്തംബറിൽ എൻ.സി,സിയുടെ 34മത് ഡയറക്ടർ ജനറലായി നിയമിതനായത്- ഗുർബിർപാൽ സിങ് 


48. ഇന്ത്യൻ പൗരൻമാരെ ഏത് രാജ്യത്തുനിന്ന് സുരക്ഷിതമായി കടത്തിയതിനാണ് ജിബൂട്ടിയുടെ പ്രസിഡന്റ ഇസ്മയിൽ ഒമർ ഗുവല്ലയ്ക്ക് 2019- ൽ പദ്മവിഭൂഷൺ

നൽകി ആദരിച്ചത്- യെമൻ 


49. ഏത് പൊലീസ് ഉദ്യോഗസ്ഥന്റെ കൃതിയാണ് നിർഭയം- സിബി മാത്യൂസ്  


50. രാത്രികാലത്ത് വനിതകൾക്ക് സൗജന്യ താമസ സൗകര്യമൊരുക്കാനായുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി- എന്റെ വീട്

No comments:

Post a Comment