Friday, 31 December 2021

Current Affairs- 31-12-2021

1. 2021 ഡിസംബറിൽ അന്തരിച്ച കവിയും വിവർത്തകനുമായിരുന്ന വ്യക്തി- മാധവൻ അയ്യപ്പത്ത് (ജീവചിത്രകുറുപ്പുകൾ, കിളിമൊഴികൾ (കവിതാ സമാഹാരം), മണിയറയിലേക്ക് തുടങ്ങിയവ പ്രധാന കൃതികൾ) 


2. കേന്ദ്ര സർക്കാരിന്റെ 2021- ലെ സദ്ഭരണ സൂചികയിൽ 5-ാം സ്ഥാനം നേടിയ സംസ്ഥാനം- കേരളം 

  • ഗുജറാത്താണ് ഒന്നാമത് 
  • തൊട്ടുപിന്നിലായി മഹാരാഷ്ട്ര, ഗോവ, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ്

3. 2021 ഡിസംബറിൽ അന്തരിച്ച വിഖ്യാതനായ അമേരിക്കൻ ജീവശാസ്ത്രജ്ഞൻ- എഡ്വേർഡ് ഒ വിൽസൻ 

  • ആധുനിക കാലത്തെ ചാൾസ് ഡാർവിൻ' എന്ന വിശേഷണം ലഭിച്ച വ്യക്തി  *’ഓണർ ഹ്യൂമൻ നേച്ചർ (1979), ദി ആന്റെസ് (1991) എന്നിവയ്ക്ക് രണ്ട് തവണ പുലിസ്റ്റർ പുരസ്കാരം ലഭിച്ചു.

4. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2020- ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ ലഭിച്ചത്- 

  • ബാലശാസ്ത്രസാഹിത്യം- ഡോ. ലിസമോൾ ഫിലിപ്പ്, ഡോ.എസ്.ശബ് 
  • ജനപ്രിയ സാഹിത്യം- സി.റഹിം 
  • ശാസ്ത്ര പ്രതിപ്രവർത്തനം- ജിമ്മി ഫിലിപ്പ് (ദീപിക) 
  • ശാസ്ത്രഗ്രന്ഥത്തിന്റെ മലയാള വിവർത്തനത്തിന്- ഡോ.വിവേക്, ഡോ.ഡെന്നി തോമസ് 

5. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് അതിർത്തി നിരീക്ഷണത്തിനായി വികസിപ്പിച്ച അത്യാധുനിക ഹൃസ്യദൂര റഡാർ സംവിധാനം- അഡ്വാൻസ്ഡ് ആക്ടീവ് ഇലക്ട്രോണിക്കലി സ്കാൻഡ് അറേ- ഷോർട്ട് റേഞ്ച് (എ.ഇ.എസ്.എ - എസ്.ആർ) 


6. 2021 ഡിസംബറിൽ അന്തരിച്ച സ്വതന്ത്ര്യസമരസേനാനിയും ക്വിറ്റ് ഇന്ത്യ സമര പോരാളിയുമായിരുന്ന വ്യക്തി- ഡോ. വൈലോപ്പിള്ളി ബാലകൃഷ്ണമേനോൻ 


7. സ്വതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വയലാർ രാമവർമ സാംസ്കാരിക വേദി ഏർപ്പെടുത്തിയ വയലാർ കർമ ശ്രേഷ്ഠ പുരസ്കാരം ലഭിച്ച വ്യക്തി- കെ.എൻ.ആനന്ദകുമാർ 


8. 2021- ലെ നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സുചികയനുസരിച്ച് ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- കേരളം 

  • കേരളത്തിന്റെ ഈ നേട്ടം തുടർച്ചയായി 4-ാം തവണയാണ്. 
  • രണ്ടാം സ്ഥാനം തമിഴ്നാടിനും മൂന്നാം സ്ഥാനം തെലങ്കാനയം ലഭിച്ചു. ഏറ്റവും പിന്നിൽ ഉത്തർപ്രദേശാണ്. 

9. 2021- ലെ പ്രൊഫ.ജി.ശങ്കരപിള്ള പുരസ്കാരം ലഭിച്ച വ്യക്തി- പ്രസന്ന ഹെഗ്ഗാഡ് (കർണാടക-നാടക സംവിധായകനും, എഴുത്തുകാരനും) 

10. കേരള മീഡിയ അക്കാദമിയുടെ 2018, 2019 വർഷങ്ങളിലെ മാധ്യമ പുരസ്കാരം ലഭിച്ചത്- 

  • 2018- ലെ മികച്ച അന്വേഷണാത്മക റിപ്പോർട്ടിലുള്ള ചൊവ്വര പരമേശ്വരൻ പുരസ്കാരം- അനു എബ്രഹാം 
  • 2019- ലെ മികച്ച ഹ്യൂമൻ ഇൻറസ്റ്റ് സ്റ്റോറിക്കുള്ള പുരസ്കാരം- നീലീന അത്തോളി (മാതൃഭൂമി) 
  • 2019- ലെ മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള പുരസ്ക്കാരം- ആർ.അനുപ് (മാത്യഭൂമി) 
  • വി.കരുണാകരൻ നമ്പ്യാർ അവാർഡ്- കെ.ഹരികൃഷ്ണൻ (മലയാള മനോരമ)  

11. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്ത കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സി.ഗോപിനാഥൻ പിള്ള രചിച്ച പുസ്തകം- വസന്തം വഴിമാറിയപ്പോൾ

12. 40 Years with Abdul Kalam Untold Stories' എന്ന കൃതി രചിച്ചത്- ഡോ. എ. ശിവതാണുപിള്ള 

  • ഇന്ത്യൻ ശാസ്ത്രജ്ഞനും ബ്രഹ് മോസ് മിസൈൽ പദ്ധതിയു ടെ സ്ഥാപക മേധാവിയുമാണ് ശിവതാണുപിള്ള.

13. ടൈം മാഗസിന്റെ പ്രഥമ ‘കിഡ് ഓഫ് ദ ഇയർ' അവാർഡ് നേടിയ ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർഥിനി- ഗീതാഞ്ജലി റാവു 


14. വീടുകളെയും സ്ഥാപനങ്ങളെയും പൂർണമായി എൽ.ഇ.ഡി. (Light Emitting Diode)- യിലേക്ക്  മാറ്റുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ഇ.ബി. നടപ്പാക്കുന്ന പദ്ധതി- ഫിലമെന്റ് ഫ്രീ കേരള (ഫിലമെന്റ് രഹിത കേരളം) 

  • സംസ്ഥാനത്തെ മുഴുവൻ തെരുവുവിളക്കുകളും എൽ.ഇ. ഡി.യാക്കി മാറ്റുന്ന പദ്ധതിയാണ് നിലാവ്.

15. കേസരി എ. ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രമായ ‘കേസരിഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്’ എന്ന അടുത്തിടെ പ്രസിദ്ധീകരിച്ച കൃതി രചിച്ചത്- പ്രൊഫ. എം.കെ. സാനു 

  • ’ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം', 'ബഷീ ർ: ഏകാന്തവീഥിയിലെ അവധൂതൻ', 'ജീവിതം തന്നെ സന്ദേശം' (ചാവറയച്ചന്റെ ജീവചരിത്രം) തുടങ്ങിയ കൃതികളുടെ രചയിതാവാണ്. 

16. ഏത് കഥകളി ആചാര്യന്റെ ആത്മകഥയാണ് ‘ജീവിതരസ ങ്ങൾ'- ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ

  • കേരള നടനം എന്ന നൃത്ത രൂപത്തിന്റെ രൂപകല്പനയിലും അവതരണത്തിലും ഗുരുഗോപിനാഥിനോടൊപ്പം സജീവ പങ്കു വഹിച്ച അദ്ദേഹം 2021 മാർച്ച് 15- ന് അന്തരിച്ചു. 

17. ഏത് കായികസംഘടനയുടെ പ്രസിഡന്റാണ് തോമസ് ബാച്ച്- ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC) 


18. Through the corridors of power എന്ന ആത്മകഥ രചിച്ച ഏത് മലയാളിയുടെ ജന്മശതാബ്ദി ദിനമായിരുന്നു 2021 മാർച്ച് 20- ഡോ.പി.സി. അലക്സാണ്ടർ 

  • പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഗവർണർ തുടങ്ങിയ പദവികളും വഹിച്ചിരുന്നു 
  • My years with Indira Gandhi, India In the New Millennium തുടങ്ങിയവ മറ്റ് കൃതികളാണ്. 

19. ബംഗാൾ ഉൾക്കടലിലുണ്ടായ ഗുലാബ് (Gulab) ചുഴലിക്കാറ്റിന് ആ പേര് നിർദേശിച്ച രാജ്യം- പാകിസ്താൻ 


20. ബദൽ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന വൈറ്റ് ലൈവിഹുഡ് പുരസ്സാരം 2021- ൽ നേടിയ ഇന്ത്യൻ പരിസ്ഥിതി സംഘടന- ലീഗൽ ഇനിഷ്യറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവ യോൺമെന്റ് (LIFE) 

  • 2005 മുതൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ലൈഫ്. 

21. 2021 ഒക്ടോബറിൽ ചുമതലയേറ്റ ഫുമിയോ കിഷിത് ജപ്പാന്റെ എത്രാമത് പ്രധാനമന്ത്രിയാണ്- രാജ്യത്തിന്റെ 100-ാമത്തെ പ്രധാനമന്ത്രി


22. സ്വീഡൻ ആസ്ഥാനമായുള്ള ചിൽഡ്രൻസ് ക്ലൈമറ്റ് ഫൗണ്ടഷന്റെ ചിൽഡ്രൻസ് ക്ലെയ്‌മറ്റ് പ്രൈസ് നേടിയ ഇന്ത്യൻ ബാലികാ- വിനിഷ ഉമാശങ്കർ 

  • സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടി വണ്ടി രൂപകല്പന ചെയ്തതിനാണ് തമിഴ്നാട്ടുകാരിയായ വിനിഷയ് (14) പുരസ്കാരം ലഭിച്ചത്.

23. 2021 ഏപ്രിൽ 19- ന് ചൊവ്വയുടെ പ്രതലത്തിൽ പറന്നുയർന്ന ഹെലികോപ്റ്ററിന്റെ പേര്- Ingenuity

  • ഫെബ്രുവരി 18- ന് ചൊവ്വയുടെ ജസേറോ ക്രേറ്ററിൽ ഇറങ്ങിയ നാസയുടെ ചൊവ്വാ ദൗത്യപേടകമായ പെർസിവിയറൻസിൽ (Perseverance) ഘടിപ്പിച്ചാണ് റോബോട്ടിക് ഹെലികോപ്റ്റർ ചുവന്ന ഗ്രഹത്തിൽ എത്തിയത്.
  • മദ്രാസ് ഐ.ഐ.ടി. മുൻ വിദ്യാർഥിയും ഇന്ത്യൻ വംശജനുമായ ഡോ. ബോബ് ബലറാമാണ് ചൊവ്വയിലെ പറക്കൽ പദ്ധതിയുടെ ചീഫ് എൻജിനീയറായി പ്രവർത്തി,ച്ചത്.
  • അലബാമയിൽ നിന്നുള്ള ഇന്ത്യൻ വംശജയായ സ്കൂൾ വിദ്യാർഥിനി വനേസാരൂപാണിയാണ് ഉപന്യാസ മത്സരത്തിലൂടെ കോപ്റ്ററിന് ഇൻജെന്യൂറ്റി എന്ന പേര് നിർദേശിച്ചത് 
  • ഏപ്രിൽ 20- ന് പെർസിവിയറൻസ് ദൗത്യം ചൊവ്വയിൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിലും വിജയിച്ചു.

24. സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മികച്ച നടനായി 2021 സെപ്തംബറിൽ തിരഞ്ഞെടുക്കപ്പെട്ടത്- ഇന്ദ്രൻസ് 


25. സംസ്ഥാന ലോട്ടറി വകുപ്പ് ആരംഭിച്ച പ്രതിമാസ ഭാഗ്യക്കുറി ഏത്- ഭാഗ്യമിത്ര 


26. 2020- ൽ ഐക്യരാഷ്ട്രസഭ ഏത് ഇന്ത്യൻ ബാലികയെയാണ് പാവങ്ങളുടെ ഗുഡ്വിൽ അംബാസഡറായി തിരഞ്ഞെടുത്തത്- എം. നേത്ര (തമിഴ്നാട്) 


27. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ വെൻ ഗോഡ് ഈസ് എ ട്രാവലർ എന്ന ഇംഗ്ലീഷ് കവിത രചിച്ചത്- അരുന്ധതി സുബമണ്യം  


28. ഗോത്രവിഭാഗ പൊലീസ് ബറ്റാലിയൻ രൂപവത്കരിച്ച ആദ്യ സംസ്ഥാനം- കേരളം (2019) 


29. ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഓൾ വിമൻ പൊലീസ് ബറ്റാലിയൻ രൂപവത്കരിച്ച സംസ്ഥാനം- ബിഹാർ (2020 മാർച്ച്) 


30. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹ-ബാലിസ്റ്റിക് മിസൈൽ ട്രാക്കിങ് കപ്പൽ- ധ്രുവ് 


31. രാജ്യസഭാ സെക്രട്ടേറിയറ്റിൽ സേവനമനുഷ്ഠിച്ച് രാജ്യസഭാ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി- രാമചാരൂലു 


32. ഇന്ത്യ സന്ദർശിച്ച എത്രാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്- ഏഴാമത്തെ 


33. 2020 ഡിസംബറിൽ, യു.എൻ. പോപ്പുലേഷൻ അവാർഡിന് അർഹമായ ആദ്യ ഇന്ത്യൻ പ്രസ്ഥാനം- ഹെൽപ്പേജ് ഇന്ത്യ 


34. 2021 സെപ്തംബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്- ഭൂപേന്ദ്ര പട്ടേൽ 


35. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒരു ഓവറിൽ 6 സിക്സർ അടിച്ച രണ്ടാമത്തെ താരം- ജസ്കരൻ മൽ ഹോത്ര (പപ്പുവ ന്യൂഗിനിക്കെതിരെയാണ് യു.എസ്.

താരം നേട്ടം കൈവരിച്ചത്) 


36. ജസ്കരൻ മൽഹോത്ര ജനിച്ചത് എവിടെയാണ്- ചണ്ഡീഗഢ് 


37. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒരു ഓവറിൽ 6 സിക്സർ അടിച്ച ആദ്യ താരം- ഹെർഷൽ ഗിബ്സ് 


38. 2021- ലെ യു.എസ്. ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയ ബ്രിട്ടന്റെ പതിനാറുകാരി- എമ്മ റാഡുകാനു (എമ്മ ജനിച്ചത് കാനഡയിലാണ്. അമ്മ ചൈന; അച്ഛൻ റോമേനിയ) 


39. 2021- ലെ യു.എസ്. ഓപ്പൺ വനിതാ സിംഗിൾസിൽ എമ്മ റാഡുകാനു ആരെയാണ് തോൽപിച്ചത്- ലൈലാ ഫെർണാണ്ടസ് (കനഡ) 


40. ഇന്ത്യയിലെ ആദ്യത്തെ പാട്ടോൺ തെറാപ്പി കേന്ദ്രം ആരംഭിച്ചതെവിടെ- ചെന്നൈ 


41. ദ ഇന്ത്യൻ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺ സേർട്ടൻ വേൾഡ് എന്ന പുസ്തകം രചിച്ച് കേന്ദ്ര മന്ത്രി ( 2020)- എസ്. ജയശങ്കർ 


42. ചരിതത്തിൽ ആദ്യമായി ഏത് സ്വകാര്യ കമ്പനിയാണ് രണ്ട് സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചത്- സ്പേസ് എക്സ് (യു.എസ്.എ.) 


43. മരിയ ഷറപ്പോവയ്ക്കുശേഷം ഗ്രാൻഡ് സ്ലാം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം- എമ്മ റാഡുകാനു 


44. യോഗ്യതാ മൽസരം കളിച്ച് ഗ്രാൻഡ് സ്ലാം ഫൈനലിൽ എത്തുന്ന ആദ്യ താരം- എമ്മ റാഡുകാനു (2021) 


45. 2019- ൽ ദ്രോണാചാര്യ അവാർഡ് നേടിയ യു. വിമൽകുമാർ ഏത് കായികവിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു- ബാഡ്മിന്റൺ 


46. ഇന്ത്യയിലെ ആദ്യത്തെ അവയവദാന സ്മാരകം സ്ഥാപിച്ചതെവിടെ- ജയ്പൂർ  


47. കാനഡയിലെ ഏത് നഗരമാണ് ഗൗരി ലങ്കേഷിന്റെ ചരമദിനമായ സെപ്തംബർ 5 ഗൗരി ലങ്കേഷ് ദിനമായി ആചരിച്ചത്- ബർണബി 


48. കോവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ ആഹാരം ലഭിക്കാത്തവർക്കായി ഫുഡ് ബാങ്ക് സംരംഭം തുടങ്ങിയ സംസ്ഥാനം- മണിപ്പൂർ  


49. മുഴുവൻ സ്കൂളുകളും ഹൈടെക് ആക്കി മാറ്റിയ ആദ്യ സംസ്ഥാനം- കേരളം (2020) 


50. 2021 സെപ്തംബറിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയർമാനായി നിയമിതനായത്- ജെ. ബി മഹാപാത്ര

No comments:

Post a Comment