Wednesday, 15 December 2021

Current Affairs- 15-12-2021

1. മിസ് യൂണിവേഴ്സസ് 2021 ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ- ഹർനാസ് സന്ധു (പഞ്ചാബ്)


2. 2020- ലെ ജെ.സി. ഡാനിയേൽ പുരസ്കാര ജേതാവ്- പി. ജയചന്ദ്രൻ


3. പട്ടികവിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാൻ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു കീഴിൽ ആരംഭിച്ച ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പർ- 14566 


4. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ 2021 നവംബറിലെ താരങ്ങളായി (Players of the month) തെരഞ്ഞെടുക്കപ്പെട്ടത്- 

  • പുരുഷ താരം- ഡേവിഡ് വാർണർ (ഓസ്ട്രേലിയ) 
  • വനിതാ താരം- ഹെയ്ലി മാത്യൂസ് (വെസ്റ്റ് ഇൻഡീസ്)


5. കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സംസ്ഥാന സാംസ്കാരിക വകുപ്പ് 2021 ഡിസംബറിൽ ആരംഭിക്കുന്ന പദ്ധതി- ബാല കേരളം


6. രാഷ്ട്രീയ - സാമൂഹിക മേഖലകളിലുള്ള വനിതാ നേതാക്കളുടെ നേത്യത്വശേഷി വികസിപ്പിക്കുന്നതിനായി 2021 ഡിസംബറിൽ ദേശീയ വനിതാ കമ്മീഷൻ ആരംഭിച്ച Pan-India Capacity Building Programme- She is a Changemaker 


7. ലോകത്ത് കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം- ബ്രിട്ടൺ 


8. ടൈം മാഗസിന്റെ 2021- ലെ 'പേഴ്സൺ ഓഫ് ദി ഇയർ' ആയി തെരഞ്ഞെടുത്തത്- എലോൺ മസ്ക് 


9. ഇസ്രയേലിലെ ടെൽ അവീവിൽ നടന്ന 2021 മിസ് യൂണിവേഴ്സസ് പട്ടം കരസ്ഥമാക്കിയത്- ഹർനാസ് സന്ധു (21 വയസ്, പഞ്ചാബ്) 

  • 21 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് മിസ് യൂണിവേഴ്സസ് പട്ടം ഇന്ത്യയിലെത്തുന്നത്. 
  • മിസ് യൂണിവേഴ്സസ് 1994- സുസ്മിത സെൻ 
  • മിസ് യൂണിവേഴ്സ് 2000- ലാറ ദത്ത 


10. രാജ്യത്ത് പുതുതായി എത്തുന്ന വിമാനക്കമ്പനി- ആകാശ (ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻ വാലയുടെ പിന്തുണയോടെയാ ണ് തുടക്കം) 


11. കരൾ രോഗത്തെക്കുറിച്ചുള്ള പഠനത്തിന് ദേശീയ പുരസ്കാരം ലഭിച്ചത്- ഡോ.കാർത്തിക് (കരൾ രോഗമുള്ളവരിൽ അഡ്രിനൽ ഇൻസഫിഷ്യൻസി സ്ഥിരീകരിക്കാനുള്ള പഠനത്തിനാണ് പുരസ്കാരം) 


12. 2021- ലെ സെമൺ ബ്രിട്ടോ സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ലഭിച്ചത്- വി.എസ്.അച്ചുദാനന്ദൻ


13. യു.എസിലെ ഫുൾബറ്റ് ഫെലോഷിപ്പ് ലഭിച്ച കേന്ദ്രീയ വിദ്യാലയത്തിലെ ലൈബ്രറിയൻ- കെ.യു.മുജീബ് 


14. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതനായത്- രാധാ ഉണ്ണി 


15. മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2020- ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ച പ്രശസ്ത പിന്നണി ഗായകൻ- പി.ജയചന്ദ്രൻ

  • 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം 


16. 2020-21- ലെ ദേശീയ ഇ-ഗവേൺസ് പുരസ്കാരം സ്വന്തമാക്കിയത്- കേരള പോലീസ് (സാമൂഹിക മാധ്യമസെല്ലിനും സൈബർ ഡോമിനും) 


17. ഒഡീഷയിലെ വീലർ ദ്വീപിൽ 2021 ഡിസംബറിൽ വിജയകരമായി വിക്ഷേപണം നടത്തിയ സൂപ്പർ സോണിക് മിസൈൽ അസിസ്റ്റഡ് ടോർപിഡോ വികസിപ്പിച്ചത്- ഡി.ആർ.ഡി.ഒ 


18. 2021 ഡിസംബറിൽ സപ്ലെകോ എം.ഡിയായി ചുമതലയേറ്റത്- ഡോ.സഞ്ജീവ് കുമാർ പട്ജോഷി 


19. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ ഗുരുവിന്റെ ചിത്രമടങ്ങിയ ലോഗോയിലുള്ള ഗുരുവചനം- വിദ്യകൊണ്ട് പ്രബുദ്ധരാകുക


20. സംസ്ഥാനത്ത് പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധിയും വിവരങ്ങളും ജനങ്ങളെ അറിയിക്കുന്നതിന് തുടക്കം കുറിച്ച പദ്ധതി- ജനങ്ങൾ കാഴ്ച്ചക്കാരല്ല കാവൽക്കാരാണ്


21. 2021 സെപ്തംബറിൽ ശാന്തിസ്വരൂപ് ഭട്നഗർ അവാർഡ് നേടിയ മലയാളി- ജീമോൻ പന്യാംമാക്കൽ


22. വ്യോമനിരീക്ഷണം ശക്തമാക്കാനുദ്ദേശിച്ച് ആറ് പുതിയ നിരീക്ഷണവിമാനങ്ങൾ സ്വന്തമാക്കാനുള്ള പദ്ധതിയുടെ പേര്- ആകാശത്തും കണ്ണുകൾ 


23. ഖബർ എന്ന നോവൽ രചിച്ചത്- കെ. ആർ. മീര 


24. 2021 സെപ്തംബറിൽ അന്തരിച്ച ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ ഇതിഹാസ താരം- റോജർ ഹണ്ട് 


25. സ്വന്തം ഹൈക്കോടതിയുള്ള ഏക കേന്ദ്ര ഭരണപ്രദേശം- ഡൽഹി (ജമ്മു കശ്മീരിനും ലഡാക്കിനും പൊതു ഹൈക്കോടതിയാണുള്ളത്) 


26. ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ നൂറ് ഗ്രാൻഡ് (പീ വിജയങ്ങൾ സ്വന്തമാക്കി ആദ്യ ഡ്രൈവർ- ലൂയിസ് ഹാമിൽട്ടൺ 


27. ശൈശവ വിവാഹം തടയുന്നതിനുള്ള സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ പരിപാടി- പൊൻവാക്ക് 


28. വിപണി മൂലധനമൂല്യത്തിൽ 200 മില്യൺ യു.എസ്. ഡോളർ കടക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കമ്പനി- ടി.സി.എസ്


29. ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയമായ ബിർസ മുണ്ട ഹോക്കി സ്റ്റേഡിയം എവിടെയാണ്- റൂർക്കേല


30. 2021 സപ്തംബർ 22- ന് ഗാന്ധിജിയുടെ വ്യക്തി ജീവിതത്തിലെ ഏത് സംഭവത്തിന് നൂറ് വർഷം തികഞ്ഞത്- വേഷവിധാനത്തിലെ മാറ്റത്തിന് 


31. ആസാദി കാ അമൃത് മരഹസവത്തിന്റെ ഭാഗമായി 75000 കിലോ ഏലം ലേലം ചെയ്ത സ്ഥാപനം- സ്പൈ സസ്ബോർഡ് 


32. എവിടെവച്ചാണ് ആസാദി കാ അമൃത് മഹാത്സവത്തിന്റെ ഭാഗമായി 7500 കിലോ  ഏലം ലേലം ചെയ്തത്- പുറ്റടി (ഇടുക്കി ജില്ല) 


33. ബഹിരാകാശ ഗവഷണങ്ങൾക്കായി ഇസ്റോയുമായി കരാറിലേർപ്പെട്ട ആദ്യ സ്വകാര്യ വാഹറിനകാൾ കമ്പനി- സ്കൈറുട്ട് എയറോസ്പേസ്  


34. കേന്ദ്രഭരണപ്രദേശങ്ങളിലെ ഹൈക്കോടതികളുടെ എണ്ണം- 2 


35. കേരളത്തിലെ എതാമത്തെ വനിതാ കമ്മീഷൻ അധ്യക്ഷയാണ് പി. സതീദേവി- ഏഴ്  


36. തമിഴ്നാട് ഗവർണറായി നിയമിക്കപ്പെടുംമുമ്പ് ആർ,എൻ. രവി ഏത് സംസ്ഥാനത്തിന്റെ ഗവർണർ ആയിരുന്നു- നാഗാലാൻഡ് 


37. ആര് രാജിവച്ചതിനെത്തുടർന്നാണ്ചരൺസിങ് ചന്നി 2021 സെപ്തംബറിൽ പഞ്ചാബ് മുഖ്യമന്ത്രിയായത്- അമരീന്ദർ സിങ് 


38. അമേരിക്കൻ വൈസ് പ്രസിഡന കമലാ ഹാരിസിന്റെ ഇക്കണോമിക് പോളിസി ടീമിൽ അംഗമായ ഇന്ത്യൻ വംശജൻ- മൈക്കിൾ സി.ജോർജ്  


39. ഗാൽവൻ താഴ്വരയിൽ മരണപ്പെട്ടവർക്കായി ഇന്ത്യൻ കരസേന എവിടെയാണ് സ്മാരകം നിർമിച്ചത്- ലഡാഖ് 


40. പഞ്ചാബ് ഗവർണറായി നിയമിക്കപ്പെടും മുമ്പ് ബെൻവരിലാൽ പുരോഹിത് ഏത് സംസ്ഥാനത്തിന്റെ ഗവർണർ ആയിരുന്നു- തമിഴ്നാട് 


41. 2021 സെപ്തംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്- ഗുലാബ് 


42. ഗുലാബ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം- പാകിസ്താൻ


43. 2021 സെപ്റ്റംബറിൽ അന്തരിച്ച മുൻ കേന്ദ്രമന്തി ഓസ്കർ ഫെർണാണ്ടസ് ഏത് സംസ്ഥാനക്കാരനാണ്- കർണാടക 


44. ഓൺലൈൻ റമ്മി കളി ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ല എന്ന് 2021 സെപ്തംബറിൽ പ്രഖ്യാപിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി 


45. 2016- ൽ കോമൺവെൽത്തിൽനിന്ന് പുറത്ത് പോകുകയും 2020- ൽ വീണ്ടും അംഗമാകുകയും ചെയ്ത രാജ്യം- മാലിദ്വീപ് 


46. ഒഡിഷയിൽ വേൾഡ് സ്കിൽ സെന്റർ സ്ഥാപിക്കുന്നതിന് സഹായം നൽകുന്ന സ്ഥാപനം- ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് 


47. 2021 സെപ്തംബറിൽ ഡിആർഡിഒ പരീക്ഷിച്ച മധ്യദൂ രമിസൈലായ ആകാശിന്റെ പുതിയ പതിപ്പ്- ആകാശ് പ്രൈം 


48. സിവിൽ സർവീസിന്റെ സമഗ്ര പരിശീലനത്തിനും കർമശേഷി വർധിപ്പിക്കുന്നതിനുമായി കേന്ദ്ര ഗവൺമെന്റെ ആവിഷ്കരിച്ച പദ്ധതി- മിഷൻ കർമയോഗി 


49. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ക്യാപ്ച്ചർ പ്ലാന്റ് സ്ഥാപിച്ച കമ്പനി- ടാറ്റ സ്റ്റീൽ 


50. സർക്കാർ ജോലികളിൽ വനിതകൾക്ക് 40 ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- തമിഴ്നാട് (നിലവിൽ സംവരണം 30 ശതമാനമായിരുന്നു)

No comments:

Post a Comment