1. 2023 ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളായത്- റയൽ മഡ്രിഡ്
2. മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ- രോഹിത് ശർമ്മ
3. 2024- ൽ 200 -ാം ജന്മവാർഷികം ആചരിക്കപ്പെടുന്ന ഇന്ത്യൻ നവോത്ഥാന നായകൻ- സ്വാമി ദയാനന്ദ സരസ്വതി
4. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേ- ഡൽഹി- മുംബൈ
5. 2023- ഫെബ്രുവരിയിൽ അന്തരിച്ച സ്പാനിഷ് സംവിധായകൻ- കാർലോസ് സാറ
6. ഇന്ത്യയിലാദ്യമായി ലിഥിയം നിക്ഷേപം കണ്ടെത്തിയത് എവിടെ- റിയാസി (ജമ്മു-കാശ്മീർ)
7. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കാനായി വിദ്യാഭ്യാസ, തൊഴിൽ വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി- കർമ്മചാരി പദ്ധതി
8. ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം ജേതാക്കൾ- കേരളം
- പുരുഷ വിഭാഗം ജേതാക്കൾ- രാജസ്ഥാൻ
9. 2023 ഫെബ്രുവരി 10- ന് ISRO വിജയകരമായി പൂർത്തിയാക്കിയ ദൗത്യം- SSLV D2 / EOS- 07
10. വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ റീബിൽഡ് കേരള ഡവലപ്മെന്റ് പദ്ധതിയുടെ പുതിയ പേര്- നവകിരണം
11. നാഗാലാൻഡ് മുഖ്യമന്ത്രിയായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്- നെയ്ഫ്യു റിയോ
12. വിദ്യാർത്ഥികളെ മത്സരപരീക്ഷകൾക്കു സജ്ജമാക്കുവാൻ സഹായിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കുന്ന ഓൺലൈൻ സംവിധാനം- SATHEE (സെൽഫ് അസസ്മെന്റ് ടെസ്റ്റ് ആൻഡ് ഹെൽപ് ഫോർ എൻട്രൻസ് എക്സാംസ്)
13. മേഘാലയ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- കോൺറാഡ് സാംഗ്മ
14. വിയറ്റ്നാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- വോ വാൻ തുവോങ്
15. നൈജീരിയയുടെ പുതിയ പ്രസിഡന്റ്- ബോല അഹമ്മദ് ടിനുബു
16. അടുത്തിടെ 10 വർഷം തടവുശിക്ഷ ലഭിച്ച സമാധാന നൊബേൽ ജേതാവും ബെലാറൂസിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി- ഏൽസ് ബിയാലിയാറ്റ്സ്കി
17. 2023- ലെ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന സംസ്ഥാനം- ഗോവ
18. ഏത് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കാനാണ് സ്വതന്ത്ര സമിതി രൂപീകരിക്കാൻ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിറക്കിയത്- തെരഞ്ഞെടുപ്പ് കമ്മീഷൻ
- പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫസ്റ്റിസ് എന്നിവരടങ്ങിയ കൊളീജിയം രൂപീകരിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
- ഏക പക്ഷീയമായി ഇനി കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനാവില്ല.
- ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവിച്ചത്.
- ജസ്റ്റിസ് അയ് റാഗി, ഹൃഷികേശ് റോയ്, അനിരുദ്ധ ബോസ്, സി.ടി രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
19. ടെലികോം മേഖലയിലെ കണ്ടുപിടുത്തങ്ങൾക്ക് നൽകുന്ന മാർക്കോണി പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ- ഹരി ബാലകൃഷ്ണൻ
20. പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി- വർണ്ണകൂടാരം
21. അടുത്തിടെ ഏത് ഹൈക്കോടതിയാണ് ക്ഷേത്രങ്ങളോ സ്വകാര്യ വ്യക്തികളോ ആനയെ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കണം എന്ന് നിർദ്ദേശം നൽകിയത്- മദ്രാസ് ഹൈക്കോടതി
22. സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുള്ള ടെക്നോളജി സഭ ദേശീയ പുരസ്കാരത്തിന് അർഹമായ കൈറ്റിന്റെ പദ്ധതി- ഇ ക്യൂബ് ഇംഗ്ലീഷ് പദ്ധതി
23. ഇന്തോനേഷ്യയിൽ ഡോക്ക് ചെയ്ത ആദ്യ ഇന്ത്യൻ അന്തർവാഹിനി- ഐ.എൻ.എസ് സിന്ധു കേസരി
24. 2023 ഫെബ്രുവരിയിൽ ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്ലയുടെ കണക്കുകൾ പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം- 69
- ഒന്നാമത്- യു.എ.ഇ
25. ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വടക്കൻ അയർലന്റിലേക്കുള്ള ചരക്കു നീക്കം സുഗമമാക്കു ന്നതിനായി നിലവിൽ വരുന്ന ഉടമ്പടി- വിൻസർ രൂപരേഖ
26. 2023 ഫെബ്രുവരിയിൽ ക്യാപ്റ്റമെന്ന നിലയിൽ ഏറ്റവും കൂടുതൽ ഐ.സി.സി ട്രോഫികൾ നേടിയ താരമെന്ന റെക്കോർഡ് നേടിയത്- മെഗ് ലാന്നിംഗ്
27. 2023 ഫെബ്രുവരിയിൽ കേരള സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- കോഴിക്കോട്
28. 2023- ലെ ലോക ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം- ഗോവ
29. 2023- ൽ ദക്ഷിണാഫ്രിക്ക വേദിയായ ICC ട്വന്റി-20 വനിതാ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ- ഓസ്ട്രേലിയ
- ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ ലോകകപ്പ് നേടിയത്
30. മൊബൈൽ ഗെയിമുകളുടെയും അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികളെ കൗൺസിലിംഗിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരാനുള്ള കേരള പോലീസിന്റെ പദ്ധതി- ഡി-ഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ പദ്ധതി)
No comments:
Post a Comment