Thursday, 2 March 2023

Current Affairs- 02-03-2023

1. ഇന്ത്യയിലെ ആദ്യ ചിപ്പ് നിർമ്മാണ ശാല- ഗുജറാത്തിലെ ധോലേറയിൽ


2. രാജ്യത്തെ എൺപതാം ചെസ് ഗ്രാൻഡ് മാസ്റ്റർ ബഹുമതി നേടിയ തമിഴ്നാട് സ്വദേശി- വിഘ്‌നേഷ് 


3. ഹൈക്കോടതി വിധി മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിനായി ഉപയോഗിക്കുന്ന പരിഭാഷ സോഫ്റ്റ്വെയർ- സുപ്രീംകോർട്ട് വിധിക് അനുവാദ് സോഫ്റ്റ്വെയർ (സുവാസ്)

  • രാജ്യത്ത് ആദ്യമായാണ് ഒരു ഹൈക്കോടതി പ്രാദേശിക ഭാഷയിൽ ഉത്തരവ് ലഭ്യമാക്കുന്നത്.


4. അടുത്തിടെ സുപ്രീം കോടതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ കോടതി നടപടികൾ തത്സസമയം തനിയെ കേട്ടെഴുതുന്ന (ട്രാൻസ്ക്രൈബ്) എ.ഐ. സാങ്കേതിക വിദ്യ- ടെരസ് (Teres) നാച്വറൽ ലാംഗ്വേജ് പ്രോസസിങ് പ്ലാറ്റ്ഫോം 


5. നാഷണൽ ജ്യോഗ്രഫിക് മാഗസിന്റെ 'പിക്ചേഴ്സ് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ- കാർത്തിക് 'സുബ്രഹ്മണ്യം (‘പരുന്തുകളുടെ നൃത്തം' എന്ന ചിത്രത്തിന്)


6. അടുത്തിടെ പ്രൊഫഷണൽ ടെന്നിസിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- സാനിയ മിർസ


7. കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ രാജി പ്രഖ്യാപിച്ച ലോകബാങ്ക് പ്രസിഡന്റ്- ഡേവിഡ് മാൽപ്പാസ്


8. ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഏത് രാജ്യത്ത് നിന്നാണ്- റഷ്യ (2. ഇറാഖ്, 3. സൗദി അറേബ്യ)


9. കാർഷിക മേഖലക്ക് വേണ്ടി ഇന്ത്യയിലെ ആദ്യ ചാറ്റ്ബോട്ടായ അമ ക്രുഷൈ പുറത്തിറക്കിയത്- ഒഡീഷ


10. ലഹരി വിരുദ്ധ സന്ദേശവുമായി സർവകലാശാല നിർമ്മിച്ച ചലച്ചിത്രം- ട്രിപ്


11. ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2023- മികച്ച നടി- ആലിയ ബട്ട്

  • സംഗീത മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം- ഹരിഹരൻ
  • ചലച്ചിത്രമേഖലയിലെ മികച്ച സംഭാവനക്കുള്ള പുരസ്കാരം- രേഖ


12. ചിമെറിക് ആന്റിജൻ റിസപ്റ്റർ (CAR) T-സെൽ തെറാപ്പി ഏത് രോഗത്തെ ചികിത്സിക്കാനാണ് ഉപയോഗിക്കുന്നത്- കാൻസർ


13. കേരളത്തിൽ ഗ്രാഫീൻ ഉത്പാദനത്തിന് തുടക്കം കുറിച്ചത്- കാർബോണ്ടം യൂണിവേഴ്സൽ (കൊച്ചി), പദ്ധതി- ഗ്രാഫിനോ


14. ബംഗ്ലാദേശ് സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് അടച്ചുപൂട്ടിയ ബംഗ്ലാദേശ് ദിനപത്രം- ദൈനിക് ദിനകൽ


15. 'Threat Analysis Group's (TAG) mission' ഏത് സാങ്കേതിക കമ്പനിയുടെ ഭാഗമാണ്- ഗൂഗിൾ


16. വെറ്റ്ലാൻഡ് എക്സ്-സിറ്റു കൺസർവേഷൻ എസ്റ്റാബ്ലിഷ്മെന്റ് (WESCE) നിർദ്ദേശിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ്- രാജസ്ഥാൻ


17. അടുത്തിടെ പ്രഖ്യാപിച്ച QR കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ ഏത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നാണയങ്ങൾ വിതരണം ചെയ്യുന്നത്- Unified Payment Interface


18. ലോക ബാങ്കിന്റെ പുതിയ ഡയറക്ടറായി നിയമിതനായത്- പരമേശ്വര അയ്യർ


19. മോഹിനിയാട്ടത്തിന്റെ പ്രൗഢി ലോക ശ്രദ്ധയിൽ എത്തിച്ച 2023 ഫെബ്രുവരിയിൽ അന്തരിച്ച കലാകാരി ആരാണ്- കനക് റെലെ 2013- പത്മഭൂഷൻ


20. യാത്രക്കാർക്കായി ഇന്ത്യയിലെ ആദ്യത്തെ വെർച്വൽ ഷോപ്പിംഗ് & റീചാർജ് മെട്രോ ആപ്പ് ആയ മൊമെന്റം 20 പുറത്തിറക്കുന്നത് ആരാണ്- ഡൽഹി മെട്രോ


21. യൂറോപ്പിന്റെ ECE 22.06 നിലവാരം പുലർത്തുന്ന ആദ്യത്തെ മെയ്-ഇൻ ഇന്ത്യ ഹെൽമറ്റ് പുറത്തിറക്കിയ കമ്പനി ഏത്- Steel bird


22. 2023- ൽ രാജിവച്ച ലോക ബാങ്ക് പ്രസിഡണ്ട്- ഡേവിഡ് മാൽപ്പാസ്


23. 2023- ലെ അന്താരാഷ്ട്ര മാതൃ ഭാഷാ അവാർഡ് ലഭിച്ച പ്രമുഖ ഭാഷാ പണ്ഡിതൻ- ഡോ. മഹേന്ദ്രകുമാർ മിശ്ര


24. റഷ്യൻ സർക്കാരിന്റെ സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ ദസ്തയേവ്സ്കി പുരസ്കാരം ലഭിച്ചത്- കവിത നായർ


25. മണാലി-ലഡാക്ക് തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയതായി നിർമ്മിക്കുന്ന ചുരം- ഷിങ്കുലാ ചുരം (Shinku La Pass)

  • നീളം- 4.1 Km, നിർമ്മാണം- ബോർഡർ റോഡ് ഓർഗനൈസേഷൻ


26. ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20- യിൽ 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം- ദീപ്തി ശർമ


27. കുടുംബശ്രീയെ കുറിച്ചുള്ള വിവരങ്ങൾ വിരൽ തുമ്പിൽ എത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ- ലോക്കോസ്


28. ആരോഗ്യ മന്മഥൻ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം- കേരളം


29. ദേശാടനകിളികളെ സംരക്ഷിക്കാൻ ഒരുങ്ങുന്ന ഒഡീഷയിലെ പക്ഷിഗ്രാമം- ഗോവിന്ദ്പുർ ഗ്രാമം 


30. അനധികൃത കൽക്കരി ഖനനം റിപ്പോർട്ട് ചെയ്യുന്നതിനുള്ള കൽക്കരി മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പ്- ഖനൻ പ്രഹാരി

No comments:

Post a Comment