Sunday, 5 March 2023

Current Affairs- 05-03-2023

1. അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ 100 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം- ദീപ്തി ശർമ്മ


2. 2023 ഫെബ്രുവരിയിൽ മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം- ഇക്വറ്റോറിയൽ ഗിനിയ


3. സ്രാങ്ക് ലൈസൻസ് സ്വന്തമാക്കിയ കേരളത്തിലെ ആദ്യ വനിത - എസ്. സന്ധ്യ


4. 2023- ൽ കേരളത്തിൽ കണ്ടെത്തിയ കുയിൽ തേനീച്ചയിനം- Thyreus narendrani


5. 5-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജേതാക്കൾ-മഹാരാഷ്ട്ര


6. 3 -ാമത് ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് ജേതാക്കൾ- ജമ്മു-കാശ്മീർ


7. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സെക്രട്ടറി ജനറലായി നിയമിതനായത്- ശൈലേഷ് പാഠക്


8. ഇന്ത്യയിൽ ക്വാംപസ് തുറക്കുന്ന ആദ്യ വിദേശ സർവകലാശാല- ഓസ്ട്രേലിയയിലെ ഡീകിൻ യൂണിവേഴ്സിറ്റി

  • ഗുജറാത്തിൽ ആണ് ക്യാംപസ് പ്രവർത്തനം ആരംഭിക്കുന്നത്. 

9. കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാര (2023) ജേതാവ്- പ്രഭാവർമ

  • പുരസ്കാരതുക- 55,555


10. ക്ലബ് ഫുട്ബോളിൽ 700 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ താരം- ലയണൽ മെസ്സി

  • ഒന്നാമത്- ക്രിസ്റ്റ്യാനോ റൊണാൾഡോ


11. ടെന്നീസിൽ കൂടുതൽക്കാലം ലോക ഒന്നാം നമ്പർ സ്ഥാനത്തു തുടർന്നതിന്റെ റെക്കോർഡ് സ്വന്തമാക്കിയ താരം- നൊവാക്ക് ജോക്കോവിച്ച്


12. ഐ.സി.സി. പ്രഖ്യാപിച്ച വനിതാ ട്വന്റി 20 ലോകകപ്പ് ഇലവനിൽ ഇടംപിടിച്ച ഏക ഇന്ത്യൻ താരം- റിച്ച് ഘോഷ്


13. മാൻഹോളുകൾ വൃത്തിയാക്കാൻ റോബോട്ടിക് സ്കാവഞ്ചറുകൾ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനം- കേരളം


14. 38 കോടി രൂപയ്ക്ക് വിറ്റ രാജാ രവിവർമ്മയുടെ ചിത്രം- യശോദയും കൃഷ്ണനും


15. ഇന്ത്യയിലെ ആദ്യ ചിപ്പ് നിർമ്മാണശാല നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്


16. IMF- ന്റെ Resilience and Sustainability Facility (RSF) പ്രകാരം ധനസഹായം ലഭിക്കുന്ന ആദ്യ ഏഷ്യൻ രാജ്യം ഏതാണ്- ബംഗ്ലാദേശ്


17. ഇന്ത്യൻ നാവികസേന വികസിപ്പിച്ചെടുത്ത തദ്ദേശീയ ഡാറ്റാ ലിങ്ക് കമ്മ്യൂണിക്കേഷന്റെ പേരെന്താണ്- വായുലിങ്ക്


18. കുനോ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്- മധ്യപ്രദേശ്


19. ഇന്ത്യയിലെ ആദ്യ ഫാസൻ ലേക്ക് മാരത്തോൺ നടന്നത്- പാംഗോങ് തടാകം


20. ഔറംഗബാദിന് നൽകപ്പെട്ട പുതിയപേര്- ചത്രപതി സംബാജി നഗർ


21. സമീപകാല റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കാലാവസ്ഥാ ദുർബ്ബല പ്രദേശമായി കണക്കാക്കുന്ന സംസ്ഥാനം ഏതാണ്- ബീഹാർ


22. ക്യാൻസർ പടരാൻ സഹായിക്കുന്ന ഏജന്റുമാരായി ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തിയ 'ecDNA'യുടെ പൂർണ രൂപം എന്താണ്- എക്സ്ട്രാക്രോമസോമൽ DNA


23. 'ജൽ-ജൻ അഭിയാൻ' ഏത് സംസ്ഥാനത്താണ് ഉദ്ഘാടനം ചെയ്തത്- രാജസ്ഥാൻ


24. നിത്യഹരിത നായകൻ പ്രേം നസീറിന്റെ സ്മരണയ്ക്കായി ഒരുക്കുന്ന സ്മാരക മന്ദിരം നിലവിൽ വരുന്നത്- ചിറയിൻകീഴ് (തിരുവനന്തപുരം)


25. ആദിവാസി വിഭാഗങ്ങളിലെ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരമുയർത്താൻ സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി- കാറ്റാടി

  • KATADI- Kerala Accelerated Tribal Ability Development and Inclusion Initiative

26. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാനായി നിയമിതനായത്- സയ്യിദ് അഖ് തർ മിർസ


27. 2022- ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തത്- ഷോളയാർ, പാലക്കാട്


28. സംസ്ഥാന എക്സൈസ് വകുപ്പിന്റെ 18-ാമത് കലാകായിക മേളയ്ക്ക് വേദിയാകുന്നത്- എറണാകുളം


29. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഇന്ത്യക്കാരനായ ഗവർണർ സി.ഡി. ദേശ്മുഖിന്റെ പേരിൽ പുനർനാമകരണം ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ- മുംബൈ ചർച്ച് ഗേറ്റ് സ്റ്റേഷൻ

  • പുതിയ പേര്- ചിന്തമൻ റാവു ദേശ്മുഖ് റെയിൽവേ സ്റ്റേഷൻ

30. ഇന്ത്യൻ സർക്കാരിന്റെ ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സിൽ (ONDC) ചേരുന്നതായി പ്രഖ്യാപിച്ച ഇ-കോമേഴ്സ് സ്ഥാപനം- ആമസോൺ


സ്വരാജ് ട്രോഫി 2021-22

മികച്ച ജില്ലാ പഞ്ചായത്ത്- കൊല്ലം

മികച്ച ബ്ലോക്ക് പഞ്ചായത്ത്- പെരുമ്പടപ്പ്

മികച്ച ഗ്രാമപഞ്ചായത്ത്- - മുളന്തുരുത്തി (എറണാകുളം)

മികച്ച കോർപ്പറേഷൻ- തിരുവനന്തപുരം

മികച്ച നഗരസഭ- തിരൂരങ്ങാടി


No comments:

Post a Comment