Saturday, 31 October 2020

General Knowledge in Indian History Part- 12

1. ഗാന്ധിജി ഇന്ത്യയിൽ സംഘടിപ്പിച്ച ആദ്യ സത്യാഗ്രഹം- ചമ്പാരൻ 

  • നീലം കർഷകർക്കുവേണ്ടിയാണ് 1917- ൽ ബിഹാറിലെ ചമ്പാരനിൽ ഗാന്ധിജി സത്യാഗ്രഹം സംഘടിപ്പിച്ചത്.  
  • 1915-ൽ ഗാന്ധിജി അഹമ്മദാബാദിനടുത്ത് സത്യാഗ്രഹ ആശ്രമം സ്ഥാപിച്ച സ്ഥലമാണ് കൊക്ക്രാബ് (Kochrab)  
2. ഗംഗാനദിയോട് ഗാന്ധിജി താരതമ്യപ്പെടുത്തിയ നേതാവ് ആരാണ്- ഗോപാലകൃഷ്ണ ഗോഖലെ 
  • ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവായിരുന്നു ഗോഖലെ. ഇന്ത്യൻ രാഷ്ട്രീയത്തിലിറങ്ങും മുൻപ് ഇന്ത്യ മുഴുവൻ സന്ദർശിക്കുവാൻ ഗാന്ധിജിയെ ഉപദേശിച്ചത് ഇദ്ദേഹമാണ്.
  • എം.ജി. റാനഡേയാണ് ഗോഖലെയുടെ രാഷ്ട്രീയ ഗുരു.  
  • 'ഹിമാലയത്തിന് സമാനൻ' എന്ന് ഗാന്ധിജി വിലയിരുത്തിയ നേതാവാണ് ബാലഗംഗാധര തിലകൻ. 

3. ഹിന്ദ് സ്വരാജ് എന്ന പുസ്തകം ഗാന്ധിജി എഴുതിയത് ഏത് ഭാഷയിലാണ്- ഗുജറാത്തി  

  • ഗാന്ധിജിയുടെ ആത്മകഥയായ മൈ  എക്സ്പീരിമെന്റ്സ് വിത്ത് ട്രൂത്ത് ആദ്യം പ്രസിദ്ധീകരിച്ചതും ഗുജറാത്തി ഭാഷയിലാണ്. 
  • അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ മഹാദേവ് ദേശായിയാണ് അതിന്റെ സിംഹഭാഗവും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. 
4. ഏത് യുദ്ധത്തിൽ നൽകിയ സേവനങ്ങളെ മാനിച്ച് ഗാന്ധിജിക്ക് ബ്രിട്ടീഷുകാർ നൽകിയ ബഹുമതിയാണ് കൈസർ-ഇ-ഹിന്ദ്- ബോവർ യുദ്ധം 
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിക്കുന്നതിനായി ഗാന്ധിജി ഈ ബഹുമതി തിരികെ നൽകി.  
5. ഗാന്ധിജി ആദ്യ സത്യാഗ്രഹം ദക്ഷിണാഫ്രിക്കയിൽ സംഘടിപ്പിച്ചത് എന്തിനെതിരേ പ്രതിഷേധിക്കാനാണ്- ഏഷ്യാറ്റിക് ലോ അമെൻഡ്മെന്റ് ഓർഡിനൻസ് ബില്ലിനെതിരേ 

 

6. പ്രവാസജീവിതമവസാനിപ്പിച്ച ഗാന്ധിജി മുംബൈയിൽ കപ്പലിറങ്ങിയ തീയതി- 1915 ജനുവരി- 9

  • 2003 മുതൽ ഇതിന്റെ വാർഷികം പ്രവാസി ഭാരതീയ ദിനമായി ആചരിക്കുന്നു.  
  • ദക്ഷിണാഫ്രിക്കയിലെ തന്റെ  പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് മടങ്ങാൻ ഗാന്ധിജി തീരുമാനിച്ച വർഷം- 1914
7. ഗാന്ധിജി ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം പങ്കെടുത്ത ആദ്യത്തെ പൊതുചടങ്ങ് ഏതാണ്- ബനാറസ് ഹിന്ദു സർവകലാശാലയുടെ ഉദ്ഘാടനം 

 

8. ഗാന്ധിജിയെയും ടാഗോറിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെടുന്നത് ആരാണ്- സി.എഫ്. ആൻഡ്രൂസ് 

  • ദീനബന്ധു എന്ന അപരനാമത്തിൽ അറിയപ്പെട്ടത് സി.എഫ്. ആൻഡ്രൂസ്. 

9. അഹമ്മദാബാദ് മിൽ സമരത്തിന്റെ  വിജയത്തോടെ തൊഴിലാളികൾക്ക് എത്ര ശതമാനം ശമ്പള വർധനവാണുണ്ടായത്- 35


10. ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി മഷിപുരണ്ടത് ഏത് പ്രസിദ്ധീകരണത്തിലാണ്- നവജീവൻ 

  • 1929- ൽ ഗാന്ധിജി സ്ഥാപിച്ച നവജീവൻ ട്രസ്റ്റിന്റെ ആസ്ഥാനം- അഹമ്മദാബാദ് 

11. 'രാജ്യസ്നേഹികളുടെ രാജകുമാരൻ' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്- സുഭാഷ്ചന്ദ്ര ബോസ്

  • Prince of passive resistance എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് യേശുക്രിസ്തുവിനെയാണ്. 

12. ഉപ്പുസത്യാഗ്രഹം റിപ്പോർട്ട് ചെയ്തതുവഴി ലോകശ്രദ്ധ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനും ഇന്ത്യയിലെ ബ്രിട്ടിഷ് കോളനി ഭരണത്തിനെതിരേ ലോകാഭിപ്രായം രൂപപ്പെടുന്നതിനും വഴിയൊരുക്കിയ അമേരിക്കൻ പത്രപ്രവർത്തകൻ- വെബ് മില്ലർ  

  • ദണ്ഡിമാർച്ചിനെ 'വിപ്ലവത്തിന്റെ  കിന്റർഗാർട്ടൻ സ്റ്റേജ് എന്ന് വിശേഷിപ്പിച്ച ബ്രിട്ടിഷ് പത്രപ്രവർത്തകൻ- ബ്രയിൽസ് ഫോർഡ് 

13. സേവാഗ്രാം ആശ്രമം ഏത് സംസ്ഥാനത്താണ്- മഹാരാഷ്ട്ര  

  • ഗാന്ധിജി സേവാഗ്രാം ആശ്രമം സ്ഥാപിച്ചത് 1936- ൽ ആണ് 
  • ഗാന്ധിജി രക്ഷാധികാരിയായി അഖിലേന്ത്യാ ഗ്രാമീണ വ്യവസായ സംഘടന രൂപംകൊണ്ട വർഷം- 1934 
14. ‘ഗ്രേറ്റ് സെന്റിനൽ' (മഹാനായ കാവൽക്കാരൻ) എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്- രബീന്ദ്രനാഥ ടാഗോർ 
  • ഗാന്ധിജി 'രാജർഷി' എന്നു വിളിച്ചത് പുരുഷോത്തംദാസ് ടണ്ണനെയാണ്. 
15. ഗാന്ധിജിയെ സ്വാധീനിച്ച 'അൺടു ദിസ് ലാസ്റ്റി'ന്റെ  കർത്താവ്- ജോൺ റസ്കിൻ 

 

16. മുഹമ്മദലിയോടും ഷൗക്കത്തലിയോടും ചേർന്ന് ഗാന്ധിജി നേതൃത്വം നൽകിയ പ്രസ്ഥാനമേത്- ഖിലാഫത്ത് പ്രസ്ഥാനം 


17. ഗാന്ധിജിയുടെ അനുയായിയായ ഇംഗ്ലണ്ടുകാരി മീരാ ബെഹന്റെ  യഥാർഥ പേര്- മെഡലിൻ ഡ്ലേഡ്   

  • സരളാ ബെന്നിന്റെ യഥാർഥ പേര്- കാതറിൻ മെരി ഹെയ്ലി മാൻ 

18. രാജ്യവ്യാപകമായി ഗാന്ധിജി നടത്തിയ ആദ്യത്തെ പ്രക്ഷോഭം- നിസ്സഹകരണ പ്രസ്ഥാനം


19. സൈമൺ ഗോബാക്ക് എന്ന മുദ്രാവാക്യം ഗാന്ധിജിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചത് ആരാണ്- യൂസഫ് മെഹ്റലി 

  • ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യത്തിന്റെ  ഉപജ്ഞാതാവും യൂസഫ് മെഹ്റലിയാണ്. 

20. 'ഒന്നുകിൽ ആവശ്യപ്പെട്ട കാര്യങ്ങൾ നിർവഹിച്ച് ഞാൻ മടങ്ങും. അല്ലെങ്കിൽ എൻറ മൃതശരീരം അറബിക്കടലിൽ ഒഴുകുന്നതു കാണാം' ഗാന്ധിജി ഇപ്രകാരം പറഞ്ഞത് എപ്പോഴാണ്- ദണ്ഡിയാത്രയ്ക്ക് പോകും മുൻപ്  

  • സിവിൽ ആ ജ്ഞാലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് സബർമതി ആശ്രമം മുതൽ ദണ്ഡിവരെ പദയാത്ര സംഘടിപ്പിച്ചത്. 

21. 1939- ൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഗാന്ധിജി പിന്തുണച്ച സ്ഥാനാർഥി ആരായിരുന്നു- പട്ടാഭി സീതാരാമയ്യ 

  • പട്ടാഭി സീതാരാമയ്യയെ തോൽപ്പിച്ച് സുഭാഷ് ചന്ദ്രബോസ് കോൺഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായി. 

22. ഗാന്ധിജി ആസൂത്രണം ചെയ്ത അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി കോൺഗ്രസ് അംഗീകരിച്ചത് ഏത് സമ്മേളനത്തിലാണ്- ഹരിപുര (1938) 


23. കമ്യൂണൽ അവാർഡിനെത്തുടർന്ന് യർവാദ ജയിലിൽ മരണംവരെ ഉപവാസം പ്രഖ്യാപിച്ച ഗാന്ധിജി ഏത് ഉടമ്പടിയെത്തുടർന്നാണ് അത് പിൻവലിച്ചത്- പൂനാ ഉടമ്പടി (1932) 

  • പൂനാ ഉടമ്പടിക്ക് മധ്യസ്ഥതാ ശ്രമം നടത്തിയ പ്രധാന നേതാവ് മദൻ മോഹൻ മാളവ്യയാണ്. 

24. ദണ്ഡിയാത്രയിൽ ഗാന്ധിജിയുടെ അനുയായികൾക്ക് ആവേശം പകർന്ന ഗാനമേത്- രഘുപതി രാഘവ രാജാറാം  

  • ലക്ഷണാചാര്യരചിച്ച ശ്രീ നാമ രാമായണം എന്ന കൃതിയിലെ ഈ ഭജന് ഈണം പകർന്നത് വിഷ്ണു ദിഗംബർ പലുസ്കാറാണ്.  
  • ഗാന്ധിജിയുടെ ഇഷ്ട പ്രാർഥനാ ഗാനമായ വൈഷ്ണവ ജനതോ രചിച്ച, പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗുജറാത്തി കവിയാണ് Narsinh Mehta.
  • കേരളത്തിലെ ഉപ്പുസത്യാഗ്രഹ ജാഥയുടെ പടയണി ഗാനമായ 'വരിക വരിക സഹജരേ…..' രചിച്ചത് അംശി നാരായണ പിള്ളയാണ്. 

25. ഗാന്ധിജി ദണ്ഡി മാർച്ചിന് തുടക്കം കുറിച്ച തീയതി- 1930 മാർച്ച്- 12  

  • 1930 ഏപ്രിൽ 5- ന് ലക്ഷ്യത്തിലെത്തി. അടുത്ത ദിവസം ഗാന്ധിജി പ്രതീകാത്മകമായി ഉപ്പുനിയമം ലംഘിച്ചു.
  • ഉപ്പുനിയമം ലംഘിച്ചതിന് അറസ്റ്റുചെയ്തപ്പോൾ ഗാന്ധിജിയെ തടവിൽ പാർപ്പിച്ചത് പൂനയിലാണ്.  
26. 1928- ൽ ബർദോളിയിലെ നികുതി നിഷേധ സമരം നയിക്കാൻ ഗാന്ധിജി നിയോഗിച്ചത് ആരെയാണ്- സർദാർ വല്ലഭ്ഭായ് പട്ടേൽ 

 

27. ‘എൻറ ഏറ്റവും വലിയ താങ്ങ് വീണുപോയി' എന്ന് ഗാന്ധിജി പറഞ്ഞത് ആരുടെ മരണവാർത്തയറിഞ്ഞാണ്- ബാലഗംഗാധര തിലകൻ 

  • ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന തീയതിയുടെ തൊട്ടു മുൻപ് അന്തരിച്ച നേതാവാണ് തിലകൻ. 

28. 'അർധനഗ്നനായ ഫക്കീർ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്- വിൻസ്റ്റൻ ചർച്ചിൽ

  • വൈസ്രോയി ഇർവിൻ പ്രഭുവുമായി കൂടിക്കാഴ്ചയ്ക്കായി ഗാന്ധിജി വൈസ്രീഗൽ പാലസിലെത്തിയ അവസരത്തിലാണ് ചർച്ചിൽ ഇപ്രകാരം പരാമർശിച്ചത്.  

29. 1940-ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്. ഇതിനായി തിരഞ്ഞെടുത്ത ആദ്യത്തെ സത്യാഗ്രഹി- വിനോബ ഭാവെ  

  • വ്യക്തി സത്യാഗ്രഹത്തിനായി ഗാന്ധിജി തിരഞ്ഞെടുത്ത രണ്ടാമത്തെ ആൾ ജവാഹർലാൽ നെഹ്റു ആണ്. 

30. ‘ഈ പുരാതന രാഷ്ട്രത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ആ ദീപം നമ്മെ തെറ്റുകളിൽ നിന്ന് പിന്തിരിപ്പിക്കുകയും ശരിയായ പാത കാട്ടിത്തരികയും ചെയ്യുന്ന ശാശ്വത സത്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്' എന്ന് ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചപ്പോൾ പറഞ്ഞത് ആരാണ്- ജവാഹർലാൽ നെഹ്റു 

  • ‘എന്നെ സംബന്ധിച്ചിടത്തോളം ഈശ്വരനും ഗാന്ധിജിയും രണ്ടായിരുന്നു. ഇപ്പോഴവർ ഒന്നായിരിക്കുന്നു' ഗാന്ധിജിയുടെ രക്തസാക്ഷിത വേളയിൽ ഇപ്രകാരം പറഞ്ഞത് മീരാ ബെഹനാണ്.  
  • ഗാന്ധിജിയുടെ രക്തസാക്ഷി ത്വം അറിഞ്ഞപ്പോൾ 'രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു' എന്നു പറഞ്ഞത് പേൾ എസ് ബക്ക് ആണ്.
31. ഉപ്പുസത്യാഗ്രഹ സമയത്ത് ഗാന്ധിജി അറസ്റ്റിലായപ്പോൾ സമരനേതൃത്വം ഏറ്റെടുത്തത് ആരാണ്- അബ്ബാസ് തയബ്ജി
  • അബ്ബാസ് തയബ്ജിയും അറസ്റ്റിലായപ്പോൾ ഉപ്പു സത്യാഗ്രഹം നയിച്ചത് സരോജി നായിഡുവാണ്. 
32. കോൺഗ്രസിന്റെ ഏക പ്രതിനിധിയായി ഗാന്ധിജി വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത വർഷം- 1931 
  •  എസ്.എസ്. രജപുത്താന എന്ന കപ്പലിലാണ് രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ഗാന്ധിജി ലണ്ടനിലേക്ക് പോയത്.
  • വട്ടമേശ സമ്മേളനത്തിന് പോയപ്പോൾ ഗാന്ധിജി സന്ദർശിച്ച ബ്രിട്ടീഷ് രാജാവ് ജോർജ് അഞ്ചാമൻ 

33. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായി ഒപ്പം പോയതാര്- മദൻ മോഹൻ മാളവ്യ  

  • ഇന്ത്യൻ വനിതകളെ വട്ട മേശ സമ്മേളനത്തിൽ പ്രതിനിധാനം ചെയ്യുന്നവരിലൊരാളായി ഗാന്ധിജിക്ക് ഒപ്പം ലണ്ടനിൽ പോയത് സരോജിനി നായിഡുവാണ്.

34. ദണ്ഡി യാത്രയെ ശ്രീരാമൻ ലങ്കയിലേക്കുള്ള പ്രയാണത്തോട് താരതമ്യപ്പെടുത്തിയത് ആരാണ്- മോത്തിലാൽ നെഹ്റു  

  • 'എൽബയിൽനിന്നുള്ള നെപ്പോളിയൻ പ്രയാണ'ത്തോട് ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ഉപമിച്ചത് സുഭാഷ് ചന്ദ്ര ബോസാണ്.

35. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായ ‘നയതന്തയുദ്ധങ്ങൾ' അറിയപ്പെടുന്നത്- ശീതസമരം  

  • ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ച്ത് ബെർണാഡ് ബെറൂച്ച് ആണ്. 
  • ശീതസമരം എന്ന പുസ്തകം എഴുതിയത്- വാൾട്ടർ ലിപ്സ്മാൻ. 
36. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്- ഖാൻ അബ്ദുൾ ഗഫാർ ഖാൻ 

 

37. ‘കേരളസിംഹം' എന്ന ചരിത്രനോവൽ എഴുതിയത്- സർദാർ കെ.എം. പണിക്കർ  

  • ‘പറങ്കിപ്പയാളികൾ' എന്ന നോവൽ എഴുതിയതും കെ.എം. പണിക്കരാണ്. 

38. 1954-ൽ പഞ്ചശീലതത്ത്വങ്ങൾക്ക് രൂപം നൽകിയ നേതാക്കൾ- ജവാഹർലാൽ നെഹ്റു, ചൗ എൻലായ്  


പഞ്ചശീലതത്ത്വങ്ങൾ:  

  • പരസ്പരം ആക്രമിക്കാതിരിക്കുക.
  • സമാധാനപരമായ സഹവർത്തിത്വം പാലിക്കുക.  
  • സമത്വവും പരസ്പര സഹായവും പുലർത്തുക  
  • ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക  
  • രാജ്യങ്ങളുടെ അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക.
39. സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയത് ആര്- വെല്ലസ്ലി പ്രഭു 
  • ജമിന്ദാരി ഭൂനികുതി സമ്പ്രദായം നടപ്പിലാക്കിയത് കോൺവാലീസ് പ്രഭു. 
  • ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് ഡൽഹൗസി പ്രഭു. 
  • ദത്തവകാശ നിരോധന നിയമത്തിലൂടെ പിടിച്ചെടുത്ത ആദ്യ നാട്ടുരാജ്യം സത്താറയാണ്. 
40. ‘ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു’ എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് ജവാഹർലാൽ നെഹ്റു  
  • ഝാൻസി റാണിയുടെ യഥാർഥ പേര് മണികർണിക. 
41. ബാബറുടെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്- കാബൂൾ  
  • അക്ബറുടെ അന്ത്യവിശ്രമസ്ഥലം സിക്കന്ദയാണ്.
  • അക്ബർ രൂപംനൽകിയ മതമാണ് ദിൻ ഇലാഹി. 
  • മുഗൾ രാജവംശം സ്ഥാപിച്ചത് ബാബർ ആണ്.
42. പേൾ ഹാർബർ ആക്രമണം നടന്ന വർഷം- 1941 
  • അമേരിക്കയുടെ നാവികകേന്ദ്രമായ ഹവായ് ദ്വീപിലെ പേൾ ഹാർബർ ജപ്പാൻ ആക്രമിച്ചു. ഇതിനെത്തുടർന്ന് ജപ്പാനെതിരേ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിൽ പ്രവേശിച്ചത്.
43. സമൂഹശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്- ഓഗസ്റ്റ് കോംതെ (August Comte) 
  • ഫ്രഞ്ച് വിപ്ലവം, വ്യാവസായികവിപ്ലവം ജ്ഞാനോദയം അഥവാ ശാസ്ത്ര വിപ്ലവം ഇവയുടെ പശ്ചാത്തലത്തിൽ പടിഞ്ഞാറൻ യൂറോപ്പിലാണ് സമൂഹശാസ്ത്രം  രൂപംകൊണ്ടത്. 
44. ഹിരോഷിമ, നാഗസാക്കി ദുരന്തം പേറി ജീവിക്കുന്ന മനുഷ്യർ അറിയപ്പെടുന്നത്- ഹിബാക്കുഷകൾ 
  • ഹിരോഷിമ ബോംബ് വർഷത്തിന്റെ ഫലമായുണ്ടായ അണുവികിരണത്തിന്റെ ഇരയായിരുന്നുസ ഡാക്കോ സസാക്കി എന്ന ബാലിക. സസാക്കി രോഗശയ്യയിൽവെച്ച് കടലാസിൽ നിർമിച്ച (ഒറിഗാമി) കൊക്കുകൾ യുദ്ധ വിരുദ്ധവികാരത്തിന്റെ പ്രതീകമാണ്

No comments:

Post a Comment