Saturday, 3 October 2020

General Knowledge About India Part- 6


1. ഇന്ത്യയിലെ ഏതുസംസ്ഥാനത്താണ് സാലിം അലി തടാകം സ്ഥിതിചെയ്യുന്നത്- മഹാരാഷ്ട്ര 

2. ഇന്ത്യയിലെ ഏറ്റവും വലിയ ഉൽക്കാപതന തടാകമായ ലോണാർ തടാകം ഏതു സംസ്ഥാനത്താണ്- മഹാരാഷ്ട്ര  

3. ദേശീയ നെല്ലുഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ- കട്ടക്ക് 

4. ‘ഇന്ത്യയുടെ ഹൃദയം' എന്നറിയപ്പെടുന്ന സംസ്ഥാനമേത്- മധ്യപ്രദേശ് 

5. ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിൻറ് ഫാക്ടറി എവിടെയാണ് സ്ഥാപിച്ചത്- നേപ്പാനഗർ 

6. ശങ്കേഴ്സ് ഇന്റർനാഷണൽ ഡോൾ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്- ന്യൂഡൽഹി 

7. 'ഇന്ത്യൻ ക്രിക്കറ്റിന്റെ നഴ്സസറി' എന്നറിയപ്പെടുന്ന നഗരമേത്- മുംബൈ 

8. ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യുണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നതെവിടെ- മധ്യപ്രദേശിലെ അമർകണ്ഡക് 

9. ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ച രാജവംശം ഏത്- ചന്ദേലരാജവംശം 

10. പ്രസിദ്ധമായ കാന്ദരീയ ക്ഷേത്രം ഏതു ക്ഷേത്രസമുച്ചയത്തിന്റെ  ഭാഗമാണ്- ഖജുരാഹോ ക്ഷേത്രം  

11. ഏത് നദിയുടെ തീരത്തുള്ള പട്ടണമാണ് ജബൽപ്പുർ- നർമദ

12. മധ്യപ്രദേശിലെ ദേവാസിലുള്ള പ്രധാന സാമ്പത്തിക സ്ഥാപനമേത്- ബാങ്ക് നോട്ട് പ്രസ് 

13. നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ- ഭോപ്പാൽ 

14. പ്രസിദ്ധമായ സാൾട്ട് ലേക്ക് സ്റ്റേഡിയം ഏതു നഗരത്തിലാണ്- കൊൽക്കത്ത 

15. ഏതു മതവിഭാഗത്തിന്റെ പുണ്യ സ്ഥലമാണ് കർണാടകത്തിലെ ശ്രാവണബലഗോള- ജൈനരുടെ 

16. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്- ശരാവതി നദി

17. ജമ്മു-കശ്മീരിലുള്ള ബഗ്ലിഹാർ ജലവൈദ്യുതപദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്- ചിനാബ് 

18. ജമ്മു-കശ്മീരിലുള്ള സലാൽ ജലവൈദ്യുതപദ്ധതി ഏത് നദിയിലാണ്- ചിനാബ് 

19. ഇന്ത്യയിലെ ഏത് പ്രമുഖ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക നാമമാണ് വിവേകാനന്ദ യുവഭാരതി ക്രിരംഗൻ എന്നത്- സാൾട്ട് ലേക്ക് സ്റ്റേഡിയം

20. ഇന്ത്യയിലെ ഏത് പ്രമുഖ വെള്ളച്ചാട്ടത്തിന്റെ ഭാഗങ്ങളാണ് രാജ, റാണി, റോക്കറ്റ്, റോറർ എന്നിവ- ജോഗ് വെള്ളച്ചാട്ടം 

21. ‘ഇന്ത്യൻ ബാങ്കിങ്ങിന്റെ തൊട്ടിൽ' എന്നറിയപ്പെടുന്ന കർണാടകത്തിലെ ജില്ലയേത്- ദക്ഷിണ കന്നഡ 

22. ഇന്ത്യയുടെ ദേശീയപതാക നിർമിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമേത്- കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം 

23. കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘത്തിന്റെ ആസ്ഥാനം എവിടെയാണ്- ഹുബ്ലി  

24. സെക്യൂരിറ്റി പേപ്പർമിൽ സ്ഥിതി ചെയ്യുന്നതെവിടെ- ഹോഷംഗാബാദ് (മധ്യപ്രദേശ്) 

25. ഇന്ത്യയിലെ ഏത് സംസ്ഥാനത്തുള്ള പ്രസിദ്ധമായ സംസ്കൃത ഗ്രാമമാണ് മാട്ടൂർ- കർണാടകം 

26. യക്ഷഗാനം എന്ന കലാരൂപത്ത പുനരുദ്ധരിച്ച കന്നഡ സാഹിത്യകാരൻ ആര്- ശിവരാമ കാരന്ത് 

27. വിജയനഗരത്തിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന ഹംപി ഏത് നദിയുടെ തീരത്താണ്- തുംഗഭദ്ര 

28. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിച്ചതാര്- ജംഷഡ്ജി ടാറ്റ 

29. ശങ്കരാചാര്യർ സ്ഥാപിച്ച ചതുർ മഠങ്ങളിൽ ദക്ഷിണേന്ത്യയിലെ മഠമേത്- ശൃംഗേരി മഠം (കർണാടക)

30. കൃഷ്ണ രാജസാഗർ അണക്കെട്ട് ഏത് നദിയിലാണ്- കാവേരി

31. കർണാടകത്തിലെ പ്രസിദ്ധമായ വൃന്ദാവൻ ഗാർഡൻസ് ഏത് അണക്കെട്ടിനോടു ചേർന്നാണ് സ്ഥിതിചെയ്യുന്നത്- കൃഷ്ണരാജസാഗർ ഡാം  

32. സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ് നിർമിച്ചിരിക്കുന്നത്- നർമദ 

33. കർണാടകത്തിലെ കുദ്രേമുഖ് പ്രദേശം ഏത് അയിരിന്റെ ഖനനത്തിനാണ് പ്രസിദ്ധം- ഇരുമ്പയിര് 

34. ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്. ഒ.9005 സർട്ടിഫൈഡ് നഗരമേത്- ജംഷേദ്പുർ 

35. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായനഗരം ഏത്- ജംഷദ്പുർ  

36. ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ- ബെംഗളൂരു 

37. ഇന്ത്യയിൽ സ്വർണ ഉത്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനമേത്- കർണാടകം

38. കർണാടകത്തിലെ കൈഗ ഏതു സ്ഥാപനത്തിനാണ് പ്രസിദ്ധം- ആണവനിലയം 

39. ‘ഇന്ത്യയിലെ ആപ്പിൾസംസ്ഥാനം' എന്നറിയപ്പെടുന്നത് ഏത്- ഹിമാചൽപ്രദേശ്

40. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്നത് ഏത്- സിംല 

41. പ്ലാസ്റ്റിക്ക് ഷോപ്പിങ് ബാഗുകൾ നിരോധിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമേത്- ഹിമാചൽപ്രദേശ് 

42. കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്നു വിശേഷിപ്പിച്ച മുഗൾ രാജാവ് ആര്- ജഹാംഗീർ 

43. ദേശീയ കരിമ്പുഗവേഷണ കേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർകെയിൻ റിസർച്ച് സ്ഥിതി ചെയ്യുന്നതെവിടെ- ലഖ്നൗ

44. 'വെള്ളച്ചാട്ടങ്ങളുടെ നഗരം' എന്നറിയപ്പെടുന്നതേത്- റാഞ്ചി

45. ‘എല്ലാ ഋതുക്കളുടെയും സംസ്ഥാനം' എന്നറിയപ്പെടുന്നത് ഏത്- ഹിമാചൽപ്രദേശ് 

46. ഏത് സംസ്ഥാനത്തെ പ്രധാന ഭാഷകളിലൊന്നാണ് ഭൂട്ടിയ- സിക്കിം 

47. കർണാടകത്തിലെ ശിവസമുദ്രം വെള്ളച്ചാട്ടം ഏത് നദിയിലാണ്- കാവേരി 

48. ഏത് നദിയുടെ തീരത്താണ് വിജയവാഡ നഗരം സ്ഥിതിചെയ്യുന്നത്- കൃഷ്ണ 

49. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റാപ്രദേശമായ സുന്ദർബൻസ് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്- പശ്ചിമബംഗാൾ 

50. ഏത് നദിയുടെ കൈവഴിയാണ് ഹൂഗ്ലി നദി- ഗംഗയുടെ 

51. ‘കൊട്ടാരങ്ങളുടെ നഗരം' എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരമേത്- കൊൽക്കത്തെ  

52. യമുനാ നദിയുടെ തീരത്തുള്ള താജ്മഹൽ ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ് 

53. രാജസ്ഥാനിലെ ഭരത്പുർ പക്ഷി സങ്കേതം ഇപ്പോൾ അറിയപ്പെടുന്ന പേരെന്ത്- കേവലദേവ് ദേശീയോദ്യാനം (Keoladeo National Park)

54. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾക്ക് പ്രസിദ്ധമായ കാസിരംഗ ദേശീയോദ്യാനം ഏത് നദിയുടെ തീരത്താണ്- ബ്രഹ്മപുത്ര 

55. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ മധ്യപ്രദേശിലെ ഭിംഭേട്ക പാറമടകൾ ഏത് പർവതനിരയുടെ താഴ്വരയിലാണ്- വിന്ധ്യൻ 

56. പശ്ചിമഘട്ടം മലനിരകൾ എത്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചിരിക്കുന്നു- ആറ് 

57. ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്- ഹിമാചൽപ്രദേശ് 

58. ചമ്പാനിർ പാവഗഢ് ആർക്കിയോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്താണ്- ഗുജറാത്ത്  

59. ഗുരുമുഖി ലിപി ഏത് ഭാഷയുമായി ബന്ധപ്പെട്ടതാണ്- പഞ്ചാബി 

60. ഹിന്ദുമുസ്ലിം ഐക്യത്തിന്റെ  ഫലമായി രൂപംകൊണ്ട ഭാഷയായി അറിയപ്പെടുന്നതേത്- ഉറുദു 

61. ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ- വാരാണസി 

62. ഗുജറാത്തിലെ അഹമ്മദാബാദ് നഗരം ഏത് നദിയുടെ തീരത്താണ്- സാബർമതി

63. ചരിത്രപ്രസിദ്ധമായ ദണ്ഡി കടപ്പുറം ഏത് സംസ്ഥാനത്താണ്- ഗുജറാത്ത് 

64. 1987 മെയ് 30 ന് നിലവിൽവന്ന ഇന്ത്യയിലെ 26-ാമത്തെ സംസ്ഥാ - നം ഏത്? ഗാവ

65. അജന്ത, എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്ന മഹാരാഷ്ട്രയിലെ ജില്ലയേത്- ഔറംഗാബാദ് 

66. ലോകപൈതൃകമായ റാണി കി വാവ് ഏതു സംസ്ഥാനത്താണ്- ഗുജറാത്ത് 

67. ഇന്ത്യയിൽ സ്വകാര്യമേഖലയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ തുറമുഖമേത്- പിപാവാവ് (ഗുജറാത്ത്) 

68. മൈസൂർ സംസ്ഥാനത്തിന്റെ പേര് കർണാടകം എന്നാക്കി മാറ്റിയ വർഷമേത്- 1978

69. ചരിത്രസ്മാരകമായ ഗോൽഗുംബസ് സ്ഥിതിചെയ്യുന്നതെവിടെ- ബിജാപ്പൂർ 

70. ഡച്ചിഗാം ദേശീയോദ്യാനം ഇന്ത്യയിലെ ഏതുപ്രദേശത്താണ് സ്ഥിതിചെയ്യുന്നത്- ജമ്മു-കശ്മീർ 

71. ഹിമാലയത്തിനും വടക്കോട്ട് വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ഏക ദേശീയോദ്യാനം- ഹെമിസ് ദേശീയോദ്യാനം 

72. ലോകത്തിൽ ഏറ്റവും കൂടുതൽ ഹിമപ്പുലികൾ കാണപ്പെടുന്ന ഹെമിസ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന പ്രദേശമേത്- ലഡാക്

No comments:

Post a Comment