Friday 30 October 2020

Current Affairs- 01/11/2020

1. 2020 ഒക്ടോബറിൽ നടന്ന 6-ാമത് BRICS Parliamentary Forum- ൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്- Om Birla (ലോക്സഭാ സ്പീക്കർ)


2. 2020 നവംബറിൽ കേരളത്തിന്റെ ചരിത്രവും പൈതൃകവും ആധാരമാക്കി സാംസ്കാരിക സൗധം നിലവിൽ വരുന്നത്- അനന്തവിലാസം കൊട്ടാരം (തിരുവനന്തപുരം)


3. കേരളത്തിൽ രംഗകലാ കേന്ദ്രം (സെന്റർ ഫോർ പെർഫോമിംഗ് ആർട്ട്സ്) നിലവിൽ വരുന്നത്- വർക്കല (തിരുവനന്തപുരം)


4. പ്രശസ്ത കവി വയലാർ രാമവർമ്മയുടെ സ്മരണാർത്ഥം ആലപ്പുഴ ജില്ലയിൽ നിലവിൽ വന്ന സ്മൃതി മണ്ഡപം- ചന്ദ്രകളഭം


5. 2020 ഡിസംബറിൽ നിലവിൽ വരുന്ന, ഇന്ത്യയേയും ബംഗ്ലാദേശിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം- Feni Bridge (1.8 km) 


6. 2020 ഒക്ടോബറിൽ Single use പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് Plastic Premier League (PPL) മത്സരം നടക്കുന്ന സംസ്ഥാനം- മധ്യപ്രദേശ് (ഇൻഡോർ) 


7. Federation of Indian Fantasy Sports (FIFS)- ന്റെ ചെയർമാനായി നിയമിതനായത്- Bimal Julka


8. 2020 ഒക്ടോബറിൽ നിയമബിരുദധാരികൾക്ക് ആദ്യ രണ്ട് വർഷം പ്രതിമാസം 3000 രൂപാ സാമ്പത്തിക സഹായം നൽകുന്നതിന് Young Advocates Welfare Fund ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്


9. 2020 ഒക്ടോബറിൽ National Academy of Medical Sciences വിതരണം ചെയ്യുന്ന Dr. Tulsi Das Chugh Award 2020- ന് അർഹനായത്- Dr. Satish Mishra


10. 2020 ഒക്ടോബറിൽ മിശ്രവിവാഹങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ലക്ഷ്യമിട്ട് Sumangal Web Portal ആരംഭിച്ച സംസ്ഥാനം- ഒഡീഷ


11. Health Care Brand ആയ Dr Trust- ന്റെ പുതിയ ബാന്റ് അംബാസിഡർ- Rohit Sharma


12. 2020 ഒക്ടോബറിൽ ഇറ്റലിയിലെ കപ്പൽ നിർമ്മാണ കമ്പനിയായ Fincantieri- യുമായി ധാരണയിലായ ഇന്ത്യൻ കപ്പൽ നിർമ്മാണ ശാല- കൊച്ചിൻ ഷിപ്പ്യാർഡ്


13. 2020 ഒക്ടോബറിൽ നടന്ന ഇന്ത്യ - അമേരിക്ക 2+2 Dialogue Ministerial Meeting- ന്റെ വേദി- ന്യൂഡൽഹി


14. കേരളത്തിലെ ആദിവാസി സമൂഹത്തിലെ പൈതൃക അറിവുകൾക്ക് ശാസ്ത്രപിന്തുണ നൽകുന്നതിനായി ആരംഭിക്കുന്ന പദ്ധതി- ശ്രീ

  • തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ നേത്യത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്  

15. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് മൊബൈൽ എ.ടി.എം ആരംഭിച്ച ബാങ്ക്- Federal bank  


16. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി എംപ്ലോയ്മെന്റ് വകുപ്പും കേരള സംസ്ഥാന  വികലാംഗ ക്ഷേമ കോർപറേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി- കൈവല്യ 


17. 2020- ൽ 100 വർഷം പൂർത്തിയാകുന്ന ഇന്ത്യയിലെ യൂണിവേഴ്സിറ്റി- ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി 


18. വായുമലിനീകരണം തടയുന്നതിനായി അടുത്തിടെ ഡൽഹിയിൽ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- ഗ്രീൻ ഡൽഹി 


19. റീജിയണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷന്റെ കീഴിൽ പുതിയ ഫ്ളോറികൾച്ചർ സെന്റർ വയനാട്ടിൽ ആരംഭിക്കുന്നത് ആരുടെ സഹായത്തോടെയാണ്- ഡച്ച്  


20. 2020- ൽ യു.എൻ ഗ്ലോബൽ ക്ലൈമറ്റ് ആക്ഷൻ അവാർഡ് നേടിയ ഇന്ത്യൻ സംഘടന- The Global Himalayan expedition 


21. ഇന്ത്യൻ സൈന്യത്തിലെ കാലാൾപ്പട (Infantry) ദിനമായി ആചരിക്കുന്നതെന്ന്- ഒക്ടോബർ 27

  • ജമ്മുകാശ്മീരിൽ 74- മത് ഇൻഫൻട്രി ദിനം ആചരിക്കുന്നു

22. UN- ന്റെ ക്ലൈമറ്റ് ആക്ഷൻ അവാർഡ് 2020 ലഭിച്ചത് ആർക്ക്- ഗ്ലോബൽ ഹിമാലയൻ എക്സ്പെഡിഷൻ എന്ന കൂട്ടായ്മക്ക് 


23. ഇന്ത്യ- അമേരിക്കക്ക് കൈമാറുന്ന യുദ്ധവിമാനം ഏത്- എഫ് - 18 ഫൈറ്റർ ജെറ്റ് 


24. വിജിലൻസ് വാരം ആയി ആചരിക്കുന്നത് എന്ന്- ഒക്ടോബർ 27 മുതൽ നവംബർ 2 വരെ (സർദാർ വല്ലഭായ് പട്ടേലിൻറെ ഓർമ്മക്കായി) 


25. അനിയാ മുക്തഭാരതം ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത്- ഹരിയാന


26. 2020 ഒക്ടോബറിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടറായി നിയമിതനായത്- പ്രൊഫ. ചന്ദ്രഭാസ് നാരായണ 


27. മിശ്രവിവാഹങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ലക്ഷ്യമിട്ട് ഒഡീഷയിൽ ആരംഭിച്ച വെബ് പോർട്ടൽ- Sumangal 


28. കേരളത്തിലെ ആദ്യ സംയോജിത പ്ലാസ്റ്റിക് പാഴ്വസ്ത സംസ്കരണ കേന്ദ്രം നിലവിൽ വരുന്നത്- കിൻഫ്രാ പാർക്ക്, കുറ്റിപ്പുറം 


29. ഇന്ത്യയിലെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പഞ്ചായത്ത്- ചേലേമ്പ്ര, മലപ്പുറം


30. ബ്രഹ്മാനന്ദശിവയോഗി സാംസ്കാരിക നിലയം നിലവിൽ വരുന്ന സ്ഥലം- ആലത്തൂർ (പാലക്കാട്)


31. കേരളത്തിൽ ആധുനിക ചോദ്യം ചെയ്യൽ മുറിയും കേന്ദ്രീകൃത കസ്റ്റഡി സംവിധാനവും നിലവിൽ വരുന്നത്- രാമവർമ്മപുരം (തൃശ്ശൂർ) 


32. 2020 ഒക്ടോബറിൽ Seaplane Service നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്


33. ‘Night of the Restless Spirits : Stories from 1984’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Sarbpreet Singh 


34. 2020 ഒക്ടോബറിൽ കാസർഗോഡ് ജില്ലയിൽ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി- വസുധ


35. ദ്വീപ് രാഷ്ട്രമായ Seychelles- ന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ- Wavel Ramkalawan

No comments:

Post a Comment