Thursday, 29 October 2020

General Knowledge About India Part- 9

1. 'ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരൻമാരാണ്' എന്നു തുടങ്ങുന്ന ദേശീയപ്രതിജ്ഞ എഴുതി ത്തയ്യാറാക്കിയതാര്- പി.വി.സുബ്ബറാവു 


2. ദേശീയപ്രതിജ്ഞ രചിക്കപ്പെട്ടത് ഏതുവർഷമാണ്- 1962 


3. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ഒരു സ്കൂളിൽ ആദ്യമായി വായിക്കപ്പെട്ട ദേശീയപ്രതിജ്ഞ രചിക്കപ്പെട്ടത് ഏതുഭാഷയിലാണ്- തെലുങ്ക് 


4. ദേശീയപതാകയുടെ മുകളിലെ നിറമെന്താണ്- കുങ്കുമം 


5. ദേശീയപതാകയിലെ കുങ്കുമനിറം എന്തിനെയെല്ലാം സൂചിപ്പിക്കുന്നു- ധീരത, ത്യാഗം


6. ദേശീയപതാകയുടെ നടുക്കുള്ള വെള്ളനിറം എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നു- സത്യം, സമാധാനം 


7. ഭാരതത്തിന്റെ ദേശീയപതാകയുടെ താഴെഭാഗത്തുള്ള പച്ചനിറം എന്തിനെയൊക്കെ പ്രതിനിധീകരിക്കുന്നു- സമൃദ്ധി, ഫലഭൂയിഷ്ഠത 


8. ഭാരതത്തിന് ആദ്യമായി ഒരു ദേശീയ പതാക രൂപകൽപ്പന ചെയ്ത വനിതയാര്- ഭിക്കാജി റസ്തം കാമ  


9. 1907 ഓഗസ്റ്റിൽ നടന്ന രണ്ടാം

അ ന്തർദേശീയ സോഷ്യലിസ്റ്റ് കോൺഗ്രസിന്റെ ഭാഗമായി ഇന്ത്യൻ ദേശീയപതാക ഉയർത്തിയതെവിടെ- ജർമനിയിലെ സ്റ്റട്ട്ഗർട്ട് 


10. സ്വാതന്ത്ര്യസമരകാലത്ത് രൂപം നൽകപ്പെട്ട ദേശീയപതാക അറിയപ്പെട്ടതെങ്ങനെ- വന്ദേമാതരം പതാക 


11. 'വന്ദേമാതരം പതാക' രംഗപ്രവേശം ചെയ്തത് ഏത് പ്രക്ഷോഭകാലത്താണ്- 1905-ലെ സ്വദേശി പ്രസ്ഥാനം 


12. വന്ദേമാതരം പതാകയിലെ നിറങ്ങൾ ഏതെല്ലാമായിരുന്നു- പച്ച, മഞ്ഞ, ചുവപ്പ് 


13. സ്വാതന്ത്ര്യസമരകാലത്തുണ്ടായ ആദ്യത്തെ ദേശീയപതാകയുടെ നടുക്ക് ആലേഖനം ചെയ്തിരുന്നത് എന്ത്- വന്ദേമാതരം 


14. കൊൽക്കത്തയിൽ പുറത്തിറക്കിയ വന്ദേമാതരം ദേശീയപതാകയുടെ ചുവടുഭാഗത്തെ ചിത്രങ്ങൾ എന്തൊക്കെയായിരുന്നു- ചന്ദ്രൻ, സൂര്യൻ എന്നിവ 


15. 1916- ൽ ഇന്ത്യൻ ദേശീയപതാകയുടെ 30 പുതിയ മാതൃകകൾ തയ്യാറാക്കി കോൺഗ്രസിന് സമർപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാര്- പിംഗാലി വെങ്കയ 


16. 1923-ൽ സ്വരാജ് പതാക ആദ്യമായി ഉയർത്തിയതെവിടെ- നാഗ്പുർ 


17. സ്വരാജ് പതാകയുടെ നടുക്കുണ്ടായിരുന്ന ചിത്രം എന്തിന്റെതായിരുന്നു- ചർക്ക 


18. സ്വരാജ് പതാകയെ കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ച വർഷമേത്- 1931 


19. ഭരണഘടന നിർമാണസഭയിൽ ദേശീയപതാകയ്ക്ക് വേണ്ടിയുള്ള അഡ്ഹോക് കമ്മിറ്റിയുടെ തലവൻ ആരായിരുന്നു- ഡോ. രാജേന്ദ്രപ്രസാദ് 


20. ഇന്ത്യയുടെ ദേശീയപതാക നിർമിക്കാനുള്ള അവകാശം നിക്ഷിപ്പമായിട്ടുള്ള ഏക സ്ഥാപനമേത്- ഖാദി ഡവലപ്മെൻറ് ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ 


21. ഖാദി കമ്മിഷന് കീഴിലുള്ള ഏത് സ്ഥാപനമാണ് ദേശീയ പതാക നിർമിക്കുന്നത്- കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം  


22. കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം സ്ഥിതിചെയ്യുന്നതെവിടെ- കർണാടകത്തിലെ ഹുബ്ബള്ളി  


23. ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്നതെന്ന്- 2002 ജനുവരി 26  


24. ഭാരതത്തിന്റെ ദേശീയ മുദ്ര  എന്താണ്- ധർമചക്രം


25. ഉത്തർപ്രദേശിലെ സാരാനാഥിൽ ധർമചക്രം നിർമിച്ച പ്രാചീന ഭാരതത്തിലെ ചക്രവർത്തിയാര്- അശോകൻ 


26. ദേശീയമുദ്രയ്ക്ക് അംഗീകാരം ലഭിച്ചതെന്ന്- 1950 ജനുവരി 26  


27. ദേശീയമുദ്രയുടെ ചുവട്ടിലായി ദേവനാഗരി ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്ന വാക്യമേത്- സത്യമേവ ജയത 


28. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായ സത്യമേവ ജയതേ ഏത് ഉപനിഷത്തിലെ വാക്യമാണ്- മുണ്ഡകോപനിഷത്ത് 


29. ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമനയുടെ കർത്താവ് രബീന്ദ്രനാഥ ടാഗോർ മറ്റേത് രാജ്യത്തിന്റെ ദേശീയഗാനത്തിന്റെ  കൂടി രചയിതാവാണ്- ബംഗ്ലാദേശ് 


30. ജനഗണമനയെ ദേശീയഗാനമായി അംഗീകരിച്ചത് ഏത് വർഷമാണ്- 1950 ജനുവരി 24 


31. ജനഗണമനയുടെ ആദ്യത്തെ പേര് എന്തായിരുന്നു- ഭാരത് വിധാത  


32. ദേശീയഗാനം ആലപിക്കാൻ എത്ര സമയം വേണം- 52 സെക്കൻഡുകൾ 


33. ജനഗണമന ആദ്യമായി ആലപിക്കപ്പെട്ടതെന്ന്- 1911 ഡിസംബർ- 27 (കൊൽക്കത്ത) 


34. ഏത് ഭാഷയിലാണ് നമ്മുടെ ദേശീയ ഗാനം രചിക്കപ്പെട്ടിരിക്കുന്നത്- ബംഗാളി 


35. രബീന്ദ്രനാഥ ടാഗോർ തയ്യാറാക്കിയ ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ ഏത് പേരിൽ അറിയപ്പെട്ടു- മോണിങ് സോങ് ഓഫ് ഇന്ത്യ 


36. ദേശീയഗാനമായ ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗമേത്- ശങ്കരാഭരണം 


37. ജനഗണമനയ്ക്ക് ഇപ്പോഴുള്ള സംഗീതം നൽകിയതാര്- ക്യാപ്റ്റൻ രാംസിങ് താക്കൂർ 


38. ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരം രചിച്ചതാര്- ബങ്കിംചന്ദ്ര ചാറ്റർജി 


39. വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിച്ച വർഷമേത്- 1950 ജനുവരി 24 


40. 1882-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഏത് കൃതിയിലാണ് വന്ദേമാതരമുള്ളത്- ആനന്ദമഠം 


41. വന്ദേമാതരം രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ്- സംസ്കൃതം  


42. 1896- ൽ കോൺഗ്രസിന്റെ 

കൊൽക്കത്ത സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചതാര്- രബീന്ദ്രനാഥ ടാഗോർ 


43. വന്ദേമാതരത്തെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്- അരബിന്ദോ ഘോഷ് 


44. ഏത് രാഗത്തിലാണ് വന്ദേമാതരം ചിട്ടപ്പെടുത്തിയിരിക്കുന്നത്- ദേശ് രാഗം 


45. വന്ദേമാതരത്തിന് ഇപ്പോഴുള്ള ഈണം നൽകിയതാര്- വിഷ്ണു  ദിഗംബർ പലുസ്കർ


46. ഭാരതത്തിന്റെ ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷമേത്- 1963


47. മയിലിന്റെ ശാസ്ത്രീയനാമം എന്താണ്- പാവോ ക്രിസ്റ്റാറ്റസ് 


48. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു- സിംഹം  


49. ദേശീയമൃഗമായ കടുവയുടെ ശാസ്ത്രീയനാമമെന്ത്- പാന്തരാ ടൈഗ്രിസ് 


50. ഇന്ത്യയുടെ ദേശീയപുഷ്പമായ താമരയുടെ ശാസ്ത്രീയനാമമെന്ത്- നിലെംബോ ന്യൂസിഫെറ 


51. ഭാരതത്തിന്റെ ദേശീയ വൃക്ഷമായ അരയാലിന്റെ ശാസ്ത്രീയനാമമെന്ത്- ഫിക്കസ് ബംഗളൻസിസ് 


52. ഭാരതത്തിന്റെ ദേശീയനദിയേത്- ഗംഗ 


53. ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷമേത്- 2008 നവംബർ 


54. ഭാരതത്തിന്റെ ദേശീയ ജലജീവിയേത്- ഗംഗാ ഡോൾഫിൻ  


55. ഗംഗാ ഡോൾഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ച വർഷമേത്- 2009 ഒക്ടോബർ 


56. ഇന്ത്യയുടെ ദേശീയ പൈതൃകമൃഗമേത്- ആന  


57. ആനയെ ദേശീയ പൈതൃകമൃഗമായി പ്രഖ്യാപിച്ച വർഷമേത്- 2010 ഒക്ടോബർ 


58. ഭാരതത്തിന്റെ ദേശീയ കായിക വിനോദമായി പരിഗണിക്കുന്നത് ഏതാണ്- ഹോക്കി 


59. ഇന്ത്യയുടെ ദേശീയ ഫലമായി വിശേഷിപ്പിക്കപ്പെടുന്നത് ഏത്- മാങ്ങ 


60. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകൽപ്പന ചെയ്തതാര്- ഡി. ഉദയകുമാർ 


61. സ്വന്തമായി ചിഹ്നമുള്ള ലോകത്തെ  എത്രാമത്തെ കറൻസിയാണ് ഇന്ത്യൻ രൂപ- അഞ്ചാമത്തെ 


62. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ്- 15 സ്വാതന്ത്ര്യവിമോച ന ദിനമായുള്ള മറ്റ് ലോകരാജ്യങ്ങളേവ- ദക്ഷിണകൊറിയ, റിപ്പബ്ലിക് ഓഫ് കോംഗോ 


63. ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി- 26 ദേശീയ ദിനമായ രാജ്യമേത്- ഓസ്ട്രേലിയ 


64. ഇന്ത്യയെക്കൂടാതെ കടുവ ദേശീയ മൃഗമായ രാജ്യങ്ങളേവ- ബംഗ്ലാദേശ്, ദക്ഷിണ കൊറിയ


65. ദേശീയ പതാക നിർമിക്കാൻ അനുമതിയുള്ളത് ഏതിനം തുണികൊണ്ടാണ്- കൈകൊണ്ട് തുന്നിയ ഖാദിത്തുണി 


66. ഭിക്കാജി കാമ രൂപകല്പന ചെയ്ത ദേശീയ പതാക ഇപ്പോൾ എവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്- പുണയിലെ മറാത്താ ആൻഡ് കേസരി ഗ്രന്ഥശാലയിൽ 


67. സ്വാതന്ത്ര്യസമരകാലത്ത് ആദ്യമായി രൂപം നൽകിയ ത്രിവർണ പതാക- യുടെ മുകൾഭാഗത്ത് രേഖപ്പെടു ത്തിയിരുന്ന താമരകളുടെ എണ്ണമെത്ര- 8


68. ഇന്ത്യയുടെ ദേശീയപതാകയായ ത്രിവർണപതാകയുടെ ശില്പിയാര്- പിങ്കാലി വെങ്കയ്യ 


69. ഇന്ത്യൻ ദേശീയപതാകയെ ഭരണഘടനാ നിർമാണസമിതി അംഗീകരിച്ചതെന്ന്- 1947 ജൂലായ് 22 


70. ഇന്ത്യൻ ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതമെന്താണ്- 3:2 


71. ദേശീയ പതാകയുടെ നടുക്ക് ആലേഖനം ചെയ്തിട്ടുള്ള ധർമചക്രമായ അശോക ചക്രത്തിന് എത്ര ആരക്കാലുകളുണ്ട്- 24


72. ദേശീയപതാകയിലെ അശോക ചക്രത്തിന്റെ നിറമെന്താണ്- നാവികനില 


73. ഭാരതത്തിന്റെ ദേശീയ കലണ്ടർ ഏതാണ്- ശകവർഷം 


74. എ.ഡി. 78- ൽ ശകവർഷം തുടങ്ങിയ പ്രാചീനഭാരതത്തിലെ ചക്രവർത്തിയാര്- കനിഷ്കൻ 


75. ശകവർഷകലണ്ടറിന് ദേശീയ പഞ്ചാംഗമായി അംഗീകാരം ലഭിച്ച വർഷമേത്- 1957 മാർച്ച് 22 


76. ശകവർഷത്തിലെ ആദ്യമാസം ഏതാണ്- ചൈത്രം 


77. ശകവർഷകലണ്ടറിലെ അവസാനത്തെ മാസമേതാണ്- ഫാൽഗുനം

No comments:

Post a Comment