2. ക്ഷയം പ്രധാനമായും ബാധിക്കുന്ന അവയവം- ശ്വാസകോശം
4. ക്ഷയരോഗാണുവിനെ കണ്ടത്തിയതാര്- റോബർട്ട് കോച്ച്
5. ക്ഷയരോഗത്തിനെതിരെയുള്ള വാക്സിൻ ഏത്- ബിസിജി വാക്സിൻ
6. ബിസിജി വാക്സിൻ കണ്ടെത്തിയത് ആരെല്ലാം- ആൽബർട്ട് കാൾമെറ്റ്, കാമിലി ഗ്യറിൻ
7. ഡോട്സ് ചികിത്സ ഏത് രോഗത്തിനെതിരെ ആണ്- ക്ഷയരോഗം
8. ആന്ത്രാക്സ് രോഗത്തിന് കാരണമാകുന്ന ജീവി- ബാസിലസ് ആന്ത്രസിസ്
9. 'തൊണ്ടമുള്ള്' എന്നറിയപ്പെടുന്ന രോഗം- ഡിഫ്ത്തീരിയ
10. ഡിഫ്തീരിയയ്ക്ക് കാരണമാകുന്ന രോഗാണു- കൊറൻ ബാക്ടീരിയം ഡിഫ്ത്തീരിയെ
11. പെർട്ടൂസിസ് എന്നറിയപ്പെടുന്ന രോഗം- വില്ലൻചുമ
12. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ബാക്ടീരിയ രോഗം- ടൈഫോയ്ഡ്
13. ടൈഫോയ്ഡിന് കാരണമായ രോഗാണു- സാൽമോണല്ല ടൈഫി
14. എലിപ്പനിക്ക് കാരണമായ രോഗാണു- ലെപ്റ്റോസ്പെറ് ഇൻററോഗാൻസ്
15. കോളറ പരക്കുന്ന മാർഗം- മലിനജലം
16. കോളറയ്ക്ക് കാരണമായ ബാക്ടീരിയ- വിബ്രിയോ കോളറ
17. 'ഹാൻസെൻസ് ഡിസീസ്' എന്നറിയപ്പെടുന്ന രോഗം ഏത്- കുഷ്ഠം
18. കുഷ്ഠത്തിന് കാരണമാകുന്ന രോഗാണു- മൈകോ ബാക്ടീരിയം ലെപ്ര
19. കുഷ്ഠരോഗത്തിന് കാരണമായ രോഗാണുവിനെ കണ്ടെത്തിയതാര്- ജി.എ. ഹാൻസൺ
20. കുഷ്ഠ രോഗം പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം- നാഡീവ്യവസ്ഥ, ത്വക്ക്
21. ഡിഫ്തീരിയ ബാധിക്കുന്ന ശരീരാവയവം- തൊണ്ട, മൂക്ക് എന്നിവിടങ്ങളിലെ ശ്ലേഷ്മ സ്തരം
22. റിഫാംപിസിൻ എന്ന മരുന്ന് ഏത് രോഗത്തിനെതിരെ ഉപയോഗിക്കുന്നു- കുഷ്ഠം
23. ബോട്ടുലിസം എന്ന രോഗം പരത്തുന്ന ബാക്ടീരിയ ഏത്- ക്ലോസ്ട്രിഡിയം ബോട്ടുലിനം
24. ബ്രൂസെല്ലോസിസ് എന്ന രോഗം ഏത് ഇനത്തിൽ പെടുന്നു- ജന്തുജന്യ രോഗം
25. മനുഷ്യരിലെ ബ്രൂസെല്ലോസിസിന് കാരണമാകുന്ന ബാക്ടീരിയ- ബ്രൂസെല്ല മെല്ലിറ്റൻസിസ്
26. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ഇകോളി ബാക്ടീരിയ ഏത്- STEC (Shiga Toxin Producing E.coli)
27. ഭക്ഷ്യജന്യമായ ലിസ്റ്റിരിയോസിസ് എന്ന രോഗത്തിന് കാരണമായ ബാക്ടീരിയ- ലിസ്റ്റിരിയ മോണോ സെറ്റോജെനസ്
28. ന്യൂമോണിയ ബാധിക്കുന്ന ശരീരഭാഗം- ശ്വസനവ്യവസ്ഥ
29. ന്യൂമോണിയയ്ക്ക് കാരണമായ ബാക്ടീരിയ: സ്ട്രെപ്റ്റോ കോക്കസ് ന്യൂമോണിയെ
30. ടെറ്റനസ് എന്ന രോഗത്തിന് കാരണമായ രോഗാണു- ക്ലോസ്ട്രിഡിയം ടെറ്റനി
31. നട്ടെല്ലുള്ള ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ വിളിക്കുന്ന പേരെന്ത്- ജന്തുജന്യ രോഗങ്ങൾ (Zoonosis)
32. മലമ്പനിക്ക് കാരണമാകുന്ന രോഗാണു ഏത് വിഭാഗത്തിൽപ്പെടുന്നു- പ്രോട്ടോസോവ
33. മലമ്പനിക്ക് കാരണമായ രോഗകാരി- പ്ലാസ്മോഡിയം
34. മലമ്പനി പരത്തുന്ന ജീവി- അനോഫിലിസ് പെൺകൊതുക്
35. മലമ്പനിക്ക് കാരണമായ രോഗാണുവിനെ കണ്ടുപിടിച്ചതാര്- ചാൾസ് ലൂയിസ് അൽഫോൻസ് ലാവേറൻ
36. അനോഫിലസ് കൊതുക്-ലെ മലേറിയയുടെ ജീവചക്രം കണ്ട്ത്തിയത് ആര്- റൊണാൾഡ് റോസ്
37. ലോക കൊതുകുദിനം ആയി ആചരിക്കുന്നത് എന്ന്- ഓഗസ്റ്റ് 20
38. ക്വീ നെൻ എന്ന മരുന്ന് ഏത് രോഗത്തിനെതിരെ ഉപയോഗിക്കുന്നു- മലമ്പനി
39. മലമ്പനിയ്ക്കെതിരെയുള്ള ക്വീ നെൻ എന്ന മരുന്ന് ഏത് ചെടിയിൽ നിന്ന് എടുക്കുന്നു- സിങ്കോണ
40. ഡി.പി.ടി. വാക്സിൻ ഏതൊക്കെ രോഗത്തിന് എതിരെയാണ്- ഡിഫ്ത്തീരിയ, വില്ലൻചുമ, ടെറ്റനസ്
41. കേരള ആരോഗ്യവകുപ്പ് സംഘടിപ്പിച്ച അശ്വമേധം എന്ന ബോധവത്കരണ പരിപാടി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്- കുഷ്ഠം
42. ബ്ലാക്ക് വാട്ടർ ഫീവർ ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്- മലേറിയ
43. ലോക മലേറിയ ദിനം എന്ന്- ഏപ്രിൽ 25
44. ലോക ക്ഷയരോഗദിനം- മാർച്ച് 24
45. ലോക കുഷ്ഠരോഗദിനം- ജനുവരിയിലെ അവസാന ഞായർ
46. ലോക ഹീമോഫീലിയ ദിനം- ഏപ്രിൽ 17
47. ലോക പ്രമേഹദിനം- നവംബർ 14
48. ലോക കാൻസർ ദിനം- ഫെബ്രുവരി 4
49. ലോക ആരോഗ്യദിനം- ഏപ്രിൽ 7
50. ലോക എയ്ഡ്സ് ദിനം- ഡിസംബർ 1
51. റിഫ്ളക്സ് പ്രവർത്തനങ്ങളുടെ പ്രധാന നിയന്ത്രണ കേന്ദ്രം- സുഷുമ്ന
- റിഫ്ളക്സ് പ്രവർത്തനങ്ങളുടെ സഞ്ചാരപാതയാണ് റിഫ്ളക്സ് ആർക്ക്
- ഉദ്ദീപനങ്ങൾക്കനുസരിച്ച് ആകസ്മികമായി നടക്കുന്ന പ്രതികരണങ്ങളാണ് റിഫ്ളക്സ് പ്രവർത്തനങ്ങൾ
- വിറ്റാമിൻ എ- യുടെ അഭാവംമൂലം നേത്രാവരണവും കോർണിയയും വരണ്ടുപോകുന്ന അവസ്ഥയാണ് സിറോ താൽമിയ
- അഡ്രിനൽ ഗ്രന്ഥിയുടെ സ്ഥാനം വൃക്കയുടെ മുകളിൽ
- പാൻക്രിയാസ് ഗ്രന്ഥിയുടെ സ്ഥാനം ഉദരാശയത്തിൽ ആമാശയത്തിന് താഴെ
54. ഭൂണാവസ്ഥയിലോ ശൈശവാവസ്ഥയിലോ തൈറോക്സിന്റെ ഉത്പാദനം കുറഞ്ഞാലുണ്ടാകുന്ന രോഗം- ക്രിറ്റിനിസം
- മുതിർന്നവരിൽ തെറോക്സിന്റെ അളവ് തുടർച്ചയായി കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം മിക്സെഡിമ
- അയഡിന്റെ അഭാവത്താൽ തൈറോക്സിന്റെ ഉത്പാദനം തടസ്സപ്പെടുന്ന അവസ്ഥയാണ് ഗോയിറ്റർ
- വളർച്ചാ ഘട്ടത്തിൽ സൊമാറ്റോട്രോപ്പിന്റെ ഉത്പാദനം കൂടിയാൽ അമിതമായ ശരീരവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് ഭീമാകാരത്വം
- വളർച്ചാ ഘട്ടത്തിൽ സൊമാറ്റോ ട്രോപ്പിന്റെ ഉത്പാദനം കുറഞ്ഞാൽ ശരീരവളർച്ച മുരടിക്കുന്ന അവസ്ഥയാണ് വാമനത്വം.
56. തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗം ഏത്- സെറിബ്രം
- ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്ന തലച്ചോറിന്റെ ഭാഗം സെറിബ്രം ആണ്
- ചിന്ത, ബുദ്ധി, ഭാവന, ഓർമ എന്നിവയുടെ കേന്ദ്രമാണ് സെറിബ്രം
- ടെറ്റനസ് പകരുന്നത് മുറിവിലൂടെയാണ്
- ക്ഷയം പകരുന്നത് വായുവിലൂടെയാണ്
- ആന്ത്രാക്സ് പകരുന്നത് ജന്തുക്കളുടെ സമ്പർക്കം മൂലമാണ്
- രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ
- ഹീമോഫീലിയ ദിനം- ഏപ്രിൽ 17 ആണ്
59. പാരമ്പര്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്- ഗ്രിഗർ മെൻഡൽ
- പാരമ്പര്യ നിയമങ്ങൾ ആവിഷ്കരിച്ചത് അദ്ദേഹമാണ്
- പയർചെടിയിലാണ് അദ്ദേഹം പരീക്ഷണം നടത്തിയത്
- മനുഷ്യന്റെ ക്രോമസോം സംഖ്യ 46 ആണ്
- X-ray കണ്ടുപിടിച്ചത് വില്യം റോൺജൻ ആണ്
- X-ray- യെക്കുറിച്ചുള്ള പഠനം റേഡിയോളജി
62. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി- പാൻക്രിയാസ്
No comments:
Post a Comment