1. ഉത്തരാഖണ്ഡിന്റെ Brand Ambassador ആയി 2022 നവംബറിൽ നിയമിതനായ വ്യക്തി- പ്രസൂൺ ജോഷി
2. 2022 നവംബറിൽ കേരളത്തിലെ Income Tax പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി ചുമതലയേറ്റ വ്യക്തി- ഡോ.ജി.വി. ഹേമലതാ ദേവി
3. 'Mental Health & Social Care Policy' പാസ്സാക്കിയ ആദ്യ വടക്ക് - കിഴക്കൻ സംസ്ഥാനം- മേഘാലയ
4. സമഗ്രമായ സൗജന്യ ആരോഗ്യ പരിശോധനയും, ആവശ്യമായ വൈദ്യ ചികിത്സയും ലഭ്യമാക്കുന്നതിന് 2022 നവംബറിൽ ഹരിയാന ആരംഭിച്ച പദ്ധതി- Nirogi Haryana scheme
5. 2022 നവംബറിൽ അന്തരിച്ച ചൈനയുടെ മുൻ പ്രസിഡന്റ്- ജിയാങ് സെമിൻ
6. 2022 നവംബറിൽ അന്തരിച്ച ചൈനയുടെ സാമ്പത്തിക കുതിപ്പിനു നായകത്വം വഹിച്ച മുൻ പ്രസിഡന്റ്- ജി യാങ് സെമിൻ
7. ഗവേഷണ സ്ഥാപനമായ പ്രൈസ് (പീപ്പിൾ റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യൂമർ എക്കണോമി) രാജ്യവ്യാപകമായി നടത്തിയ സർവേയുടെ റിപ്പോർട്ടിൽ മധ്യവർഗ കുടുംബങ്ങളുടെ വളർച്ചയിൽ രാജ്യത്ത് മുന്നിലുളള നഗരം- മലപ്പുറം
8. ഐ ടി അധിഷ്ഠിത സ്കൂൾ വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം കേരളം (വിദ്യാർത്ഥികൾക്കായി ഇന്റർനെറ്റ്, ലാപ്ടോപ്പ്, പ്രൊജക്ടർ തുടങ്ങിയ സൗകര്യമൊരുക്കിയതി ലൂടെയാണ് കേരളം മുന്നിലെത്തിയത് )
9. ചരിത്രത്തിൽ മൂന്നാം തവണയായി സുപ്രീം കോടതിയിൽ സമ്പൂർണ വനിതാ ബെഞ്ച് അംഗങ്ങൾ- ജസ്റ്റിസ് ഹിമ കോലി, ബേല എം ത്രിവേദി
- ജസ്റ്റിസ് ഹിമ കോലി, ബേല എം ത്രിവേദി, ബി വി നാഗരത്ന എന്നിങ്ങനെ മൂന്ന് വനിതാ ജഡ്ജിമാരാണ് നിലവിൽ സുപ്രീംകോടതിയിലുള്ളത്
10. 2022 നവംബർ, ഡിസംബർ മാസങ്ങളിൽ ഉത്തരാഖണ്ഡിൽ നടക്കുന്ന ഇന്ത്യ അമേരിക്ക സൈനികാഭ്യാസത്തിൽ എതിർപ്പ് പ്രകടിപ്പിച്ച രാജ്യം- ചൈന
11. ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാൻ യാത്രക്കാർക്ക് അവസരം നൽകുന്ന പദ്ധതി- ഡിജി യാത്ര
12. 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറി ചെയർമാൻ- വിറ്റ് ഹെൽമർ (ജർമൻ സംവിധായകൻ)
13. ധനമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര റവന്യു വകുപ്പിൽ പുതിയ സെക്രട്ടറിയായി ചുമതലയേറ്റത്- സഞ്ജയ് മൽഹോത്ര
14. കാഴ്ചപരിമിതരുടെ ടി-20 ക്രിക്കറ്റ് ലോകകപ്പ് വേദി- ഇന്ത്യ
15. രാജ്വത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണ ദൗത്യം- വിക്രം - എസ് (കമ്പനി- സ്കൈറുട്ട് എയ്റോസ്പെയ്സ്)
16. അടുത്തിടെ അന്തരിച്ച ബാബു മണി ഏത് കായിക ഇനത്തിലെ ഇന്ത്യൻ ടീം ക്യാപ്റ്റൻ ആയിരുന്നു- ഫുട്ബോൾ
17. മങ്കിപോക്സ് ഇനി മുതൽ ഏത് പേരിൽ അറിയപ്പെടുമെന്നാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്- എംപോക്സ് (mpox)
- ലോകാരോഗ്യ സംഘടന 2022 ജൂലൈയിൽ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്സ്.
- ഇന്ത്യയിലെ ആദ്യ മങ്കിപോക്സ് കേസ് കേരളത്തിൽ ആണ് സ്ഥിരീകരിച്ചത് (കൊല്ലം- 2022).
18. ആദിമ പ്രപഞ്ചത്തെ കുറിച്ച് വിവരങ്ങൾ നൽകുന്ന ഇന്ത്യയുടെ തദ്ദേശ റേഡിയോ ടെലിസ്കോപ്പ്- സരസ് 3
19. ഡോക്ടർ ബി ആർ അംബേദ്കറുടെ 125 അടി പ്രതിമ നിർമ്മിക്കുന്നത്- ഹൈദരാബാദ്
20. 2022 നവംബറിൽ പൊട്ടിത്തെറിച്ച ലോകത്തിലെ ഏറ്റവും വലിയ സജീവ് അഗ്നി പർവ്വതം- മൗന ലോവ ഹവായി
21. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി മത്സരം നിയന്ത്രിക്കുന്ന മൂന്നു വനിതകൾ- സ്റ്റെഫാനി പ്പാർട്ട്, ന്യൂസ ബക്ക്, കാരെൻ ഡയസ്
- അസിസ്റ്റന്റ് റഫറിമാർ- നയൂസ ബക്ക്, കാരെൻ ഡയസ്
22. 2026- ലെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ ജേതാക്കളായത്- നടുഭാഗം ചുണ്ടൻ
23. 2023- ൽ ഇന്ത്യയിൽ എത്രാമത്തെ G20 മീറ്റിംഗ് ആണ് നടക്കുന്നത്- പതിനെട്ടാമത്
- മോട്ടോ- ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി (One Earth, One Family, One Future)
24. അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യം- റാഷിദ് റോവർ യുഎഇ
25. ഇന്ത്യ യുഎസ് സംയുക്ത സൈനിക അഭ്യാസം അറിയപ്പെടുന്നത്- യുദ്ധ അഭ്യാസ്
26. പീപ്പിൾ റിസർച്ച് ഓഫ് ഇന്ത്യ കൺസ്യൂമർ എക്കണോമി റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ മധ്യ വർഗ്ഗക്കാർ ഉള്ള ജില്ല- മലപ്പുറം
27. കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ഇന്ദിരാ ഗാന്ധിയുടെ ജീവിതം പറയുന്ന സിനിമ- എമർജൻസി
28. അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ പകർച്ച വ്യാധികൾ തടയാൻ വേണ്ടിയുള്ള പദ്ധതി- ജാഗ്രത
29. അടിമത്ത നിർമ്മാർജ്ജന ദിനം, മലിനീകരണ നിയന്ത്രണ ദിനം, ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം എന്നിവ എന്നാണ്- ഡിസംബർ 2
30. അടുത്തിടെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാതക വിതരണ കരാറിൽ ഒപ്പുവെക്കപ്പെട്ട രാജ്യങ്ങൾ- ഖത്തർ, ചൈന
31. സർക്കാരിന്റെ 2022- ലെ ഇ- ഗവർണൻസ് അവാർഡ് നേടിയത്- മലയാളം മിഷൻ
32. പ്രപഞ്ചത്തിലെ ആദ്യകാല നക്ഷത്രങ്ങളെക്കുറിച്ചും ഗാലക്സികളെക്കുറിച്ചും സൂചന നൽകിയ ഇന്ത്യയുടെ റേഡിയോ ടെലിസ്കോപ്പ്- സരസ് 3
33. 2022 ഡിസംബറിൽ അന്തരിച്ച കഥകളി കലാകാരൻ- കലാമണ്ഡലം വാസു പിഷാരടി
34. കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിൽ ഡിജിറ്റൽ പാർക്ക് നിലവിൽ വരുന്നത്- തിരുവനന്തപുരം
- ഡിജിറ്റൽ സാങ്കേതിക വിദ്യകൾക്ക് ഊന്നൽ നൽകുന്ന ഇന്ത്യയിലെ ആദ്യ പാർക്ക്
35. സർക്കാർ മേഖലയിലെ രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി നിലവിൽ വരുന്നത്- കോഴിക്കോട്
No comments:
Post a Comment