1. 2022 ഡിസംബറിൽ കമ്മീഷൻ ചെയ്ത നാവികസേന തയദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ- INS മോർമുഗാവോ
2. ആരോഗ്വ രംഗത്തെ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുളള ഇന്ത്യ ടുഡേ അവാർഡ് നേടിയത്- കേരളം
3. അയർലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇന്ത്യൻ വംശജൻ- ലിയോ വരാഡ്കർ
4. കാഴ്ചപരിമിതരുടെ ട്വന്റി 20 ലോകകപ്പ് ചാംപ്യൻമാർ- ഇന്ത്യ
- ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി
5. The Song of the Cell എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ.സിദ്ധാർത്ഥ മുഖർജി
6. 2022- ലെ മിസിസ് വേൾഡ് കിരീടം നേടിയ ഇന്ത്യക്കാരി- സർഗം കൗശൽ
7. 2022 ഡിസംബർ 07 മുതൽ നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിന്റെ (NABARD) ചെയർമാനായി അധികാരമേറ്റത് ആരാണ്- ഷാജി കെ വി
8. കാഴ്ച പരിമിതരുടെ 20-20 ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായി മൂന്നാം തവണയും കിരീടം നേടിയ രാജ്യം- ഇന്ത്യ (Runner up- ബംഗ്ലാദേശ്)
9. ആരോഗ്യ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചു സംസ്ഥാനത്തിനുള്ള ഇന്ത്യ ടുഡേ അവാർഡ് നേടിയത്- കേരളം
10. അയർലാൻഡിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ- ലിയോ വരത്കർ
11. ഭാവി തലമുറയ്ക്കായി പുകവലി നിരോധിക്കുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ നിയമം പാസാക്കിയ രാജ്യം ഏത്- ന്യൂസിലാൻഡ്
12. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര വകുപ്പ് ആരംഭിച്ച പദ്ധതി- നിർഭയ കേരളം സുരക്ഷിത കേരളം
13. സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായി നവീകരിച്ച് ഉദ്ഘാടനം ചെയ്ത കർത്തവ്യ പഥിൽ അനാച്ഛാദനം ചെയ്ത പ്രതിമ ആരുടെതാണ്- നേതാജി സുഭാഷ് ചന്ദ്രബോസ്
- 28 അടി ഉയരവും 280 ടൺ ഭാരവുമുണ്ട് പ്രതിമയ്ക്ക്.
- ന്യൂഡൽഹിയിൽ രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാഗേറ്റുവരെ നീളുന്ന പാതയാണ് കർത്തവ്യപഥ്
14. രാജ്യങ്ങളുടെ സമഗ്രവികസനത്തെ വിലയി രുത്തുന്ന 2021- ലെ ആഗോള മാനവ വികസന സൂചികയിൽ (Human Development Index 2021) ഇന്ത്യയുടെ സ്ഥാനമെത്രയാണ്- 132
- 191 രാജ്യങ്ങളാണ് സൂചികയിലുള്ളത്.
- 2020- ലെ 189 രാജ്യങ്ങളുടെ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 131 ആയിരുന്നു.
- ആയുർദൈർഘ്യം, ജീവിത നിലവാരം, വിദ്യാഭ്യാസനിലവാരം എന്നിവ അടിസ്ഥാനമാക്കി ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ഡെവലപ്മെന്റ് പ്രോഗ്രാമാണ് (UNDP) സൂചിക പ്രസിദ്ധീകരിക്കുന്നത്.
- സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്ലൻഡ് എന്നിവയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാ നങ്ങളിൽ.
- അയൽ രാജ്യങ്ങളായ ശ്രീലങ്ക (73), ചൈന (79), ഭൂട്ടാൻ (127), ബംഗ്ലാദേശ് (129) എന്നിവ ഇന്ത്യക്ക് മുന്നിലാണ്.
- പാകിസ്താൻ (161), നേപ്പാൾ (143), മ്യാൻമർ (149) എന്നിവ ഇന്ത്യക്ക് പിന്നിലാണ്.
15. തെരുവുനായ്ക്കളില്ലാത്ത ലോകത്തെ ആദ്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്- ഹോളണ്ട് (നെതർലൻഡ്സ്)
16. സംസ്ഥാനത്ത് അടുത്തിടെ ആരംഭിച്ച ജീവിത ശൈലീരോഗ ചികിത്സാ പദ്ധതിയുടെ പേര്- അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്
17. 2022 സെപ്റ്റംബർ എട്ടിന് അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് 2 രാജ്ഞി (96) അധികാരമേറ്റത് എന്നാണ്- 1952 ഫെബ്രുവരി ആറിന്
- പിതാവായ ജോർജ് ആറാമൻ രാജാവിന്റെ വിയോഗത്തെത്തുടർന്നാണ് ചുമതലയേറ്റത്.
- 1953 ജൂൺ രണ്ടിനായിരുന്നു ഔദ്യോഗിക സ്ഥാനാരോഹണം നടന്നത്.
- ബ്രിട്ടന്റെയും 14 കോമൺവെൽത്ത് രാഷ്ട്രങ്ങളുടെയും രാജ്ഞിയായിരുന്നു.
- പതിനേഴാം നൂറ്റാണ്ടിൽ തന്റെ നാലാം വയസ്സിൽ അധികാരത്തിലെത്തിയ ഫ്രഞ്ച് രാജാവ് ലൂയി പതിനാലാമനാണ് ഭരണദൈർഘ്യത്തിൽ ഒന്നാംസ്ഥാനം(72 വർഷവും 114 ദിവസവും).
- 2022 ജൂൺ 12- ന് തായ്ലാൻഡിലെ ഭൂമിബോൽ അതുല്യതേജ് (2016- ൽ അന്തരിച്ചു) രാജാവിനെ മറികടന്നാണ്, എലിസ ബത്ത് ഭരണദൈർഘ്യത്തിൽ രണ്ടാംസ്ഥാനത്തെത്തിയത്.
- രാജ്ഞിയുടെ ഭരണദൈർഘ്യം എഴുപതു വർഷവും ഏഴുമാസവും രണ്ടുദിവസവും.
- 2021 ഏപ്രിൽ ഒൻപതിന് 99-ാം വയസ്സിൽ അന്തരിച്ച ഫിലിപ്പ് രാജകുമാരനായിരുന്നു. ഭർത്താവ്.
- എലിസബത്തിന്റെ ഭരണകാലത്ത് 15 പ്രധാനമന്ത്രിമാർ അധികാരമേറ്റിട്ടുണ്ട്. ആദ്യത്തേത് വിൻസ്റ്റൺ ചർച്ചിൽ, ഏറ്റവുമൊടുവിൽ ലിസ്ട്രസ്
- രാജ്ഞിയുടെ മരണശേഷമുള്ള നടപടികളുടെ മാർഗരേഖ ബ്രിട്ടനിലെ ഔദ്യോഗിക വൃത്തങ്ങളിൽ അറിയപ്പെട്ടത് ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്' എന്ന പേരിലാണ്.
- മൂത്ത മകൻ ചാൾസ് രാജകുമാരൻ ചാൾസ് മൂന്നാമൻ എന്ന പേരിൽ സെപ്റ്റംബർ എട്ടിനുതന്നെ ചുമതലയേറ്റു. ഏറ്റവും കൂടിയ പ്രായത്തിൽ (73) രാജപദവിയിലെത്തിയ വ്യക്തികൂടിയാണ് ഇദ്ദേഹം.
18. ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ വേൾഡ് ടൂർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിയ മലയാളി- എച്ച്.എസ്. പ്രണോയ്
- 2022 സെപ്റ്റംബറിലെ റാങ്കിങ്ങിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
19. ഇന്ത്യയിൽ അടുത്തിടെ കണ്ടെത്തിയ രണ്ടിനം കടന്നലുകൾ ഏത് ജനുസ്സിൽപ്പെട്ടവയാണ്- ടെനിയൊഗൊനാലസ് (Taeniogonalus)
- ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി ഒരിനം കടന്നലിന് 'ടെനിയോഗൊ നാലസ് ല' എന്നും മറ്റൊന്നിന് പ്രസിദ്ധ കീട ശാസ്ത്രജ്ഞനായ ടി.വി. രാമകൃഷ്ണയ്യരുടെ സ്മരണാർഥം 'ടെനിയൊഗൊനാല് അയ്യരി' എന്നും നാമകരണം ചെയ്തു.
20. മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് ആരംഭിച്ച പുതിയ പദ്ധതി- യോദ്ധാവ്
- വിദ്യാഭ്യാസ-ആരോഗ്യ- സാമൂഹിക നീതി -എക്സൈസ് -തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
21. വൃത്തിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ജയിലുകളിൽ ഒന്നാംസ്ഥാനം നേടിയത്- പരപ്പന അഗ്രഹാര ജയിൽ (ബെംഗളൂരു സെൻട്രൽ ജയിൽ)
- അഹമ്മദാബാദിൽ നടന്ന ആറാമത് ഓൾ ഇന്ത്യ പ്രിസൺ ഡ്യൂട്ടി മീറ്റിലാണ് ജയിലുകളുടെ റാങ്കിങ് നിശ്ചയിച്ചത്.
- ആന്ധ്രാപ്രദേശ് സെൻട്രൽ ജയിൽ രണ്ടാം സ്ഥാനവും തമിഴ്നാട് സെൻട്രൽ ജയിൽ മൂന്നാം സ്ഥാനവും നേടി.
- വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര രണപ്രദേശങ്ങളിലെയും 1319 ജയിലുകൾ മത്സരത്തിൽ പങ്കെടുത്തു.
22. ഔഷധങ്ങളുടെ വിലയും ഗുണനിലവാരവും താരതമ്യം ചെയ്യാനും പരാതിയുണ്ടങ്കിൽ ഉപഭോക്താക്കൾക്ക് അറിയിക്കാനുമായി തയ്യാറാക്കിയ പുതിയ ആപ്പ്- ഫാർമ സഹി ദാം
- നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി(NPPA)- യാണ് ആപ്പ് പുറത്തിറക്കിയത്.
23. യു.എസ്. ഓപ്പൺ ടെന്നിസിലെ വനിതാ സിംഗിൾസ് കിരീടം നേടിയത്- ഇഗ സ്വിയാടെക് (പോളണ്ട്)
- ടുണിഷ്യയുടെ ഒൻസ് ജാബിയൂറിനെയാണ് തോൽപ്പിച്ചത്.
- ഇരുപത്തൊന്നുകാരിയായ സ്വിയാടെക്കിന്റെ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടമാണിത്.
- സ്പാനിഷ് താരം കാർലോസ് അൽക്കരാസ് പുരുഷസിംഗിൾസ് കിരീടം നേടി. കാസ്പർ റൂഡിനെ (നോർവെ)യാണ് തോൽ പ്പിച്ചത്. ഇതോടെ ഒന്നാംനമ്പർ പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും പത്തൊൻപതുകാരനായ അൽക്കരാസ് സ്വന്തമാക്കി.
24. സി. കേശവൻ നടത്തിയ ഏത് പ്രസംഗത്തിനാണ് 2022 സെപ്റ്റംബർ 14- ന് 75 വർഷം പൂർത്തിയായത്- ഭഗവാൻ കാൾ മാർക്സ് പ്രസംഗം
- തിരു കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ തിരുവനന്തപുരത്തി നടുത്ത് വക്കത്തുവെച്ചാണ് 1947 സെപ്റ്റംബർ 14- ന് ചരിത്രപ്രസിദ്ധമായ ആ പ്രസംഗം നടത്തിയത്.
- നിവർത്തന പ്രക്ഷോഭത്തിന്റെ നേതാവായിരുന്ന സി. കേശവൻ നടത്തിയ 'കോഴഞ്ചേരി പ്രസംഗവും വിഖ്യാതമാണ്. പ്രസംഗത്തിന്റെ പേരിൽ 1935 ജൂൺ 7- ന് അറസ്റ്റുചെയ്യപ്പെട്ട അദ്ദേഹം രണ്ടുവർഷക്കാലം ജയിൽശിക്ഷ അനുഭവിച്ചു.
25. 2022 സെപ്റ്റംബർ 11- ന് സമാധിയായ ശങ്ക രാചാര്യസ്വാമി സ്വരൂപാനന്ദസരസ്വതി (99) ഏത് മഠങ്ങളുടെ അധിപതിയായിരുന്നു- ദ്വാരകാ ശാരദാപീഠം (ഗുജറാത്ത്), ബദരി നാഥ് ജ്യോതിർമഠം (ഉത്തരാഖണ്ഡ്)
- ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽ ശിക്ഷയനുഭവിച്ച സ്വാമി സ്വരൂപാനന്ദ ‘വിപ്ലവ സന്ന്യാസി' എന്നും വിളിക്കപ്പെട്ടിരുന്നു.
26. ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിക്കപ്പെട്ട മലയാളി- സിബി ജോർജ്
- കോട്ടയം പാലാ സ്വദേശിയാണ്.
27. രാജ്യത്തെ 14,500 സർക്കാർ വിദ്യാലയങ്ങൾ നവീകരിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ പേര്- പി.എം. ശ്രീ സ്കൂൾസ് (പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ)
28. 2022 സെപ്റ്റംബർ നാലിന് അന്തരിച്ച മലയാള നാടകപ്രവർത്തകൻ- ഡോ. രാമചന്ദ്രൻ മൊകേരി
- തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ മുൻ ഡയറക്ടറാണ്.
- ചിഹ്നഭിന്നം, തെണ്ടിക്കുത്ത്, നാളി എന്നിവ കൃതികൾ.
29. 2022 സെപ്റ്റംബർ 13-ന് അന്തരിച്ച വിഖ്യാത ചലച്ചിത്രസംവിധായകൻ- ഴാങ് ലൂക് ഗൊദാർദ് (91)
- 1950 കളുടെ ഒടുവിലും 60 കളിലും ആഞ്ഞടിച്ച ഫ്രഞ്ച് നവതരംഗത്തിന്റെ തലതൊട്ടപ്പനായിരുന്നു.
- സ്വിസ് നഗരമായ റോളിൽ വെച്ചായിരു ന്നു അന്ത്യം.
- ബ്രത്ത്ലസ്, ആൽഫിയ, എ വുമൺ ഈസ് എ വുമൺ, മാസ്സുലിൻ ഫെമിനിൻ, സോഷ്യലിസം, കണ്ടെംപ്റ്റ് തുടങ്ങിയവ പ്രധാന ചലച്ചിത്രങ്ങളാണ്.
- ഇമേജ് ബുക്കാണ് (2018) അവസാനമായി സംവിധാനംചെയ്ത സിനിമ
30. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനു ള്ള അനുമതി ലഭിച്ച ആദ്യ ഇൻട്രാനേസൽ കോവിഡ് വാക്സിൻ- ഇൻകോവാക്ക് (INCOVACC)
- മൂക്കിലൂടെ തുള്ളിതുള്ളിയായി നൽകുന്ന ഈ വാക്സിൻ വികസിപ്പിച്ചത് ഭാരത് ബയോടെക്കാണ്.
2022 FOOTBALL FIFA WORLD CUP
- വിജയികൾ- അർജന്റീന
- റണ്ണേഴ്സ് അപ്പ്- ഫ്രാൻസ്
- ഫൈനൽ വേദി- ലുസൈൽ സ്റ്റേഡിയം, ഖത്തർ
- ബെസ്റ്റ് യങ് പ്ലെയർ- എൻസോ ഫെർണാണ്ടസ് (അർജന്റീന)
- ഗോൾഡൻ ഗ്ലൗവ്- എമി മാർട്ടിന് (അർജന്റീന)
- ഗോൾഡൻ ബോൾ- ലയണൽ മെസി (അർജന്റീന)
- ഗോൾഡൻ ബൂട്ട്- കെയിലിയൻ എംപാപ്പ (ഫ്രാൻസ്)
- ഫെയർ പ്ലേ അവാർഡ്- ഇംഗ്ലണ്ട്
No comments:
Post a Comment