Monday 1 April 2024

Current Affairs- 01-04-2024

1. 2024 മാർച്ചിൽ 'മേഗൻ' ചുഴലിക്കാറ്റ് വീശിയ രാജ്യം- ഓസ്ട്രേലിയ


2. തൊഴിലിടങ്ങളിലും താമസസ്ഥലത്തും എത്തി ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിദഗ്ധ ചികിത്സ നൽകുന്ന പദ്ധതി- ബന്ധു പദ്ധതി


3. 2024 മാർച്ചിൽ അന്തരിച്ച കഥാകൃത്തും നോവലിസ്റ്റുമായ വ്യക്തി- ടി എൻ പ്രകാശ്


4. 2024 മാർച്ചിൽ അന്തരിച്ച ഹോളിവുഡ് നടൻ- മൈക്കൽ എം എമ്മിറ്റ് വാൽഷ്


5. 2024 - ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാൻപ്രിക്സിൽ ജേതാവായത്- കാർലോസ് സെയ്ൻസ്


6. 2023-24 വർഷത്തെ ഇന്ത്യ വുമൺസ് ലീഗ് ഫുട്ബോൾ ജേതാക്കൾ- ഒഡീഷ FC


7. 2025- ലെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ (COP 30) വേദി- ബ്രസീൽ


8. ശ്വാസകോശ അർബുദത്തിനെതിരെ ലോകത്തിലാദ്യമായി പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്ന രാജ്യം- ബ്രിട്ടൻ


9. അടുത്തിടെ ഛിന്നഗ്രഹമായ 2005 EX29 6- ന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത്- ജയന്ത് മൂർത്തി


10. 2019 പൗരത്വ നിയമഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഹെൽപ്പ്ലൈൻ നമ്പർ- 1032


11. 2024 പാരീസ് ഒളിംപിക്സിലെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന ടേബിൾ ടെന്നീസ് താരം- അചന്ത ശരത് കമാൽ


12. 2024 പാരീസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ 'chef de mission'- എം.സി. മേരികോം


13. 2024 മാർച്ചിൽ വിരമിച്ച കേരളത്തിന്റെ ലോകായുക്ത- ജസ്റ്റിസ് സിറിയക് ജോസഫ്


14. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിതയായ ലക്ഷ്മി എൻ മേനോന്റെ എത്രാമത് ജന്മ വാർഷികമാണ് 2024 മാർച്ച് 27- ന് ആഘോഷിക്കുന്നത്- 125


15. 2024 മാർച്ചിൽ അദാനി പോർട്സ് സ്വന്തമാക്കിയ ഒഡീഷയിലെ തുറമുഖം- ഗോപാൽ പൂർ തുറമുഖം

  • നിലവിൽ അദാനി പോർട്സിനു കീഴിൽ പ്രവർത്തിക്കുന്ന തുറമുഖങ്ങൾ- 14


16. 150 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ താരമായ സുനിൽ ഛേത്രി ഏത് ടീമിനെതിരെയാണ് 150-മത് മത്സരം കളിച്ചത്- അഫ്ഗാനിസ്ഥാൻ


17. ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം- പന്തായ് ചാനു

  • മണിപ്പൂർ സ്വദേശിനി


18. റഷ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ- വിനയ് കുമാർ


19. ലോകത്തിലെ ആദ്യത്തെ ഡ്രാഗൺ ബോൾ തീം പാർക്ക് നിലവിൽ വരുന്ന രാജ്യം- സൗദി അറേബ്യ


20. സൗദി അറേബ്യയിൽ നിന്നും മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ വനിത- റൂമി അൽ ഖഹ്താനി


21. സംസ്ഥാന തലത്തിൽ ജലവിഭവ ഇൻഫർമേഷൻ സിസ്റ്റം പോർട്ടൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- രാജസ്ഥാൻ


22. ആബേൽ പ്രൈസ് 2024ന് അർഹനായത്- മിഷേൽ ടലഗ്രാൻഡ്


23. കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി റെയിൽവേ പോലീസിന് വേണ്ടി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- റെയിൽ മൈത്രി


24. എം ടി വാസുദേവൻ നായരുടെ സാഹിത്വവും സിനിമയും ജീവിതവും കോർത്തിണക്കി 'എം ടി ഏകാകികതയുടെ വിസ്മയം' എന്ന പുസ്തകം രചിച്ചത്- ഡോ കെ പി സുധീര


25. ലോകത്ത് ആദ്യമായി മാനുഷിക സ്രോതസിൽ നിന്നും വികസിപ്പിച്ചെടുത്ത ക്ഷയരോഗ വാക്സിൻ- എംടിബിവാക്


26. ശൈശവ വിവാഹം തടയുന്നതിനായുള്ള സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്റെ പദ്ധതി- പൊൻവാക്ക്


27. ലോക നാടക ദിനം (മാർച്ച്- 27) 2024 പ്രമേയം- Theatre and a Culture of Peace


28. 2024 മാർച്ചിൽ കപ്പൽ ഇടിച്ചു തകർന്ന ഫ്രാൻസിസ് സ്കോട്ട് കീ പാലം ഏത് രാജ്യത്താണ്- അമേരിക്ക


29. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിതയെന്ന ബഹുമതിക്കർഹയായ ലക്ഷ്മി എൻ മേനോന്റെ എത്രാമത് ജന്മവാർഷികമാണ് 2024 മാർച്ച് 27- ന് ആഘോഷിച്ചത്- 125-ാമത്


30. അഷിതാ സ്മാരക സമിതിയുടെ അഷിതാ സ്മാരക പുരസ്കാരത്തിന് അർഹയായത്- സാറാ ജോസഫ്

No comments:

Post a Comment