Tuesday 9 April 2024

Current Affairs- 09-04-2024

1. 2024 ഏപ്രിലിലെ കണക്കുകൾ പ്രകാരം ഫിഫ പുരുഷ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 12024


2. ഏപ്രിലിൽ ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ISPS) അംഗീകാരം ലഭിച്ച കേരളത്തിലെ തുറമുഖം- വിഴിഞ്ഞം തുറമുഖം


3. റബ്ബർ ബോർഡിന്റെ ഇ- ട്രേഡിങ് പ്ലാറ്റ്ഫോം- എംറൂബ്


4. ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സോഫ്റ്റ് വെയർ എൻജിനീയർ- ദേവിക


5. കേരളത്തിൽ തുമ്പികളുടെ വൈവിധ്യം ഏറ്റവും കൂടുതലുള്ള സംരക്ഷിത മേഖല- ശെന്തുരുണി


6. ലോക ആരോഗ്യ ദിനം (ഏപ്രിൽ- 7) 2024 പ്രമേയം- My Health, My Right


7. അരുണാചൽ പ്രദേശിന് 'സാങ്നാൻ' എന്ന് പേര് നൽകിയ ഇന്ത്യയുടെ അയൽ രാജ്യം- ചൈന


8. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തരിശുഭൂമിയിൽ റബ്ബറും തേക്കും നടുന്നതിനുള്ള പദ്ധതി- ദേവഹരിതം


9. കേരളത്തിലെ ആഡംബര നികുതിയുടെ പുതിയ പേര്- അധിക നികുതി


10. കേരളത്തിലെ ആദ്യ ഡെസ്റ്റിനേഷൻ റസ്റ്റോറന്റ് നിലവിൽ വന്ന ജില്ല- കൊല്ലം


11. 'പക്ഷികളും ഒരു മനുഷ്യനും' എന്ന കൃതിയുടെ രചയിതാവ്- സുരേഷ് ഇളമൺ


12. ജോലി സംബന്ധമായും, വ്യക്തിപരമായും പോലീസുകാർക്കുണ്ടാകുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതിനുള്ള കൗൺസലിംഗ് പദ്ധതി- ഹാറ്റ്സ് (HATS) 

  • Help and Assistance to Tackle Stress

13. ഒളിമ്പിക്സിൽ ജൂറിയാകുന്ന ആദ്യ ഇന്ത്യൻ വനിത- ബിൽകീസ് മിർ (ജമ്മുകാശ്മീർ)

  • കയാക്കിങിലെ മുൻ ദേശീയ താരമാണ്.

14. കാഴ്ച മുതൽ ആടുജീവിതം വരെയുള ചലച്ചിത്രാനുഭവങ്ങളെ കുറിച്ച് സംവിധായകൻ ബ്ലെസി എഴുതുന്ന ഓർമ്മ പുസ്തകം- കാഴ്ചയുടെ തന്മാത്രകൾ


15. 50 വർഷത്തിനിടെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായത്- വടക്കേ അമേരിക്ക

  • ഗ്രഹണം ആദ്യം ദൃശ്യമായത്- കുക്ക് ഐലൻഡ് 
  • സൂര്യനെ ചന്ദ്രൻ പൂർണമായും മൂടുന്ന ഘട്ടം (ടോട്ടാലിറ്റ്)- യുടെ ദൈർഘ്യം- 4 മിനിട്ട് 28 സെക്കന്റ്

16. അർനോൾഡ് ക്ലാസിക് പ്രോ വീൽചെയർ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ- രാജേഷ് ജോൺ (പത്തനംതിട്ട)


17. ലോകത്തിലെ ആദ്യ AI അധിഷ്ഠിത സോഫ്റ്റ്വെയർ എൻജിനീയർ- Devin

18. 'ജീവിതം ആടുജീവിതം,ഓർമകളിലെ മരുക്കാറ്റ്' എന്ന പുസ്തകത്തിന്റെ രചയിതാവ്- ബ്ലെസ്സി


19. 2024 ഏപ്രിൽ 8- ന് നടന്ന സമ്പൂർണ്ണ സൂര്യഗ്രഹണം അറിയപ്പെടുന്നത്- Great North American Eclipse


20. 2024 ഏപ്രിലിൽ നടന്ന 'സാഗർ കവച് 01/24' എന്ന സൈനികാഭ്യാസം നടന്നത് എവിടെവച്ചാണ്- ലക്ഷദ്വീപ്


21. 2024 ഏപ്രിലിൽ 'Gl Tag' ലഭിച്ച സംഗീതോപകരണങ്ങൾ- മിറാജ് സിത്താറ-താൻപുര (മഹാരാഷ്ട്ര)


22. 2024- ലെ ആദ്യ സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായത്- 2024 ഏപ്രിൽ 8


23. സ്ലോവാക്യയുടെ പുതിയ പ്രസിഡൻറ്- പീറ്റർ പെല്ലഗ്രിനി


24. ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡർ ബ്രാൻഡ് എന്ന അംഗീകാരം ലഭിച്ച ഫിനാൻസ് കമ്പനി- മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്


25. 2024 ഏപ്രിലിൽ അണക്കെട്ട് തകർന്ന് പ്രളയമുണ്ടായതിനെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 'ഒറെൻബർഗ്' നഗരം സ്ഥിതിചെയ്യുന്ന രാജ്യം- റഷ്യ 


26. ലോക ബാങ്കിൻറെ സാമ്പത്തിക ഉപദേശക സമിതി അംഗമായി നിയമിതനായ ഇന്ത്യക്കാരൻ- രാകേഷ് മോഹൻ


27. 2024 ഏപ്രിലിൽ ആരംഭിച്ച മാലിദ്വീപ്, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസം- ദോസ്തി- 16


28. 2023- ലെ മികച്ച പുരുഷ ഹോക്കി താരത്തിനുള്ള ഹോക്കി ഇന്ത്യ പുരസ്കാരം ലഭിച്ചത്- ഹാർദിക് സിങ്


29. 2023- ലെ മികച്ച വനിതാ ഹോക്കി താരത്തിനുള്ള ഹോക്കി ഇന്ത്യ പുരസ്കാരം ലഭിച്ചത്- സലിമ ടെട്ടെ 


30. അടുത്തിടെ പടിഞ്ഞാറൻ ഐസ്ലൻഡിൽ പൊട്ടിത്തെറിച്ച അഗ്നിപർവതം- സിലിങ്കർഫെൽ

No comments:

Post a Comment