Sunday 14 April 2024

Current Affairs- 13-04-2024

1. ഇന്ത്യയിലെ പുതിയ ബ്രിട്ടീഷ് ഹൈകമ്മീഷണറായി നിയമിതയായത്- Lindy Cameron


2. 2024- ലെ ജോൺ എൽ.ജാക്ക് സ്വിഗെർട്ട് ജൂനിയർ അവാർഡ് ലഭിച്ച ഇന്ത്യൻ ബഹിരാകാശ ദൗത്യം- ചന്ദ്രയാൻ - 3


3. 2024- ലെ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ഷെഫ് ഡി മിഷൻ സ്ഥാനം രാജിവച്ച ഇന്ത്യൻ ബോക്സിംഗ് താരം- മേരി കോം


4. ഷെപ്പേർഡ് - 25 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യക്കാരൻ- ഗോപിചന്ദ് തോട്ടക്കുര 


5. DUSTLIK 2024- ന്റെ വേദി- ടെർമസ്


6. അഴിമതി കേസിനെ തുടർന്ന് അടുത്തിടെ രാജിവെച്ച ഇന്ത്യൻ വംശജനായ സിങ്കപ്പൂർ ഗതാഗതമന്ത്രി- എസ്. ഈശ്വരൻ

  • ഇന്ത്യൻ വംശജനായ തർമാൻ ഷൺമു ഖരത്നമാണ് ഇപ്പോഴത്തെ സിങ്കപ്പൂർ പ്രസിഡന്റ്

7. അത്ലറ്റിക്സ് ചാമ്പ്യന്മാർക്ക് പ്രൈസ് മണി ലഭിക്കുന്ന ആദ്യ ഒളിംപിക്സ്- 2024 പാരിസ് ഒളിംപിക്സ്

  • ലോക അത്ലറ്റിക്സ് ഫെഡറേഷൻ ഒളിംപിക്സ് സ്വർണ്ണ മെഡൽ ജേതാക്കൾക്ക് 50000 US ഡോളർ പ്രൈസ് മണി (41.6 ലക്ഷം രൂപ) നൽകും

8. 30 വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവൽ (2024) മത്സര വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യൻ സിനിമ- All We Imagine As Light (സംവിധാനം- പായൽ കപാഡിയ)


9. 2024 ഏപ്രിലിൽ സ്ലോവാക്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Peter Pellegrini


10. ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത കോസ്റ്റ് ഗാർഡ് അഭ്യാസമാണ് ദോസ്തി-16- ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക


11. 2024 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും കേരള ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്ന വ്യക്തി- ഗാന്ധിമതി ബാലൻ (കെ.പി.ബി. നായർ)


12. ഗാർഹിക ജോലികൾക്ക് ആൺകുട്ടികൾക്ക് പരിശീലനം നൽകുന്ന പദ്ധതി- കുക്കീസ്-എന്റെ ഭക്ഷണം എന്റെ ഉത്തരവാദിത്വം 

  • നടപ്പാക്കുന്നത്- സമഗ്രശിക്ഷാ കോഴിക്കോട്

13. 2024 ഏപ്രിലിൽ പാരീസ് ഒളിമ്പിക്സിനുളള ഇന്ത്യൻ ടീമിന്റെ നേതൃ സ്ഥാനത്ത് നിന്ന് രാജി വച്ച് ബോക്സിംഗ് ഇതിഹാസം- എം സി മേരികോം


14. വിമാനത്താവളങ്ങളിൽ നിർമിത ബുദ്ധിയുടെ സഹായത്താൽ, യാത്രാക്കാരുടെ മുഖം തിരിച്ചറിഞ്ഞുള്ള കടലാസു രഹിത പരിശോധനാ സംവിധാനം- ഡിജിയാത്ര 


15. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ് വാസയോഗ്യമാണോയെന്ന് പരിശോധിക്കാനുള്ള നാസയുടെ ഗ്രഹാന്തര ദൗത്യം- ക്ലിപ്പർ


16. 2024 ഏപ്രിലിൽ, വ്യോമാക്രമണത്തിൽ തകർക്കപ്പെട്ട ടിപിൽ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന രാജ്യം- യുക്രൈൻ 


17. കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരിക്കുന്ന ഇന്ത്യൻ സിനിമ- ഓൾ വി ഇമാജിൻ ആസ് ലൈറ്റ്

  • സംവിധാനം- പായൽ കപാഡിയ

18. ഇന്ത്യയിൽ ബ്രിട്ടീഷ് ഹൈ കമ്മീഷണറാകുന്ന ആദ്യ വനിത-  ലിൻഡി കാമറൺ


19. പി.ഭാസ്കരൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പി.ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാര ജേതാവായ ചലച്ചിത്രതാരം- രാഘവൻ

  • പുരസ്കാരത്തുക- 25000 രൂപ

20. 2024 പാരീസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ മേധാവി (CHEF-DE-MISSION) സ്ഥാനത്തു നിന്ന് പിൻമാറിയ ബോക്സിങ് താരം- മേരി കോം


21. ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ എൻ.എസ് 25 (ന്യൂഷപ്പാർഡ്) ദൗത്യത്തിൽ ഉൾപ്പെട്ട ഇന്ത്യക്കാരൻ- ഗോപി ചന്ദ് തോട്ടകുര (ആന്ധ്രാപ്രദേശ്) 

  • ബ്ലൂ ഒറിജിന്റെ പുനരുപയോഗിക്കാവുന്ന ന്യൂഷെപ്പാർഡ് എന്ന വാഹനത്തിലാണ് യാത്ര വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ജീവന്റെ സാധ്യത തേടി 2024 ൽ നാസ അയക്കുന്ന പേടകം- EUROPA CLIPPER
  • സ്പെയ്സ് എക്സ്ഫാൽക്കൺ ഹെവി റോക്കറ്റിലാണ് വിക്ഷേപണം

22. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുമധികം ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുള്ള രാജ്യം- ചൈന


23. 2024 ഏപ്രിലിൽ ഐക്യരാഷ്ട്ര സംഘടനയുടെ സുപ്രധാന ഏജൻസികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ


24. യുഎസ് പ്രസിഡന്റിന്റെ 'ഗോൾഡ് വൊളന്റിയർ സർവീസ് ' ബഹുമതിക്ക് അർഹനായ ഇന്ത്യയിലെ ജൈന ആത്മീയാചാര്യൻ- ലോകേഷ് മുനി


25. അടുത്തിടെ 2000 വർഷം പഴക്കമുള്ള ചേര രാജാക്കന്മാരുടെ കാലത്തെ നാണയം കത്തിയ രാജ്യം- ഈജിപ്ത്


26. 2024 ഏപ്രിലിൽ ആഗോള എയർലൈൻ രംഗത്ത് വിപണിമൂല്യത്തിൽ മൂന്നാം സ്ഥാനത്തെത്തിയ എയർലൈൻസ്- ഇൻഡിഗോ


27. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വിവിധ അനുമതികൾ ലഭ്യമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയ പോർട്ടൽ- സുവിധ


28. ഗാസയിൽ ഇസ്രയേൽ പലസ്തീനികളെ വംശഹത്യ നടത്തുന്നുവെന്ന് കാട്ടി ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നൽകിയ രാജ്യം- ദക്ഷിണാഫ്രിക്ക

  • വംശഹത്യ തടയാൻ കോടതി ഇസ്രയേ ലിനോട് ആവശ്യപ്പെട്ടു.

29. 75-ാമത് എമ്മി (Emmy) പുരസ്ക്കാര ജേതാക്കൾ 

  • മികച്ച കോമഡി പരമ്പര- ദ ബെയർ 
  • മികച്ച ഡ്രാമ- സക്സഷൻ 
  • മികച്ച അന്തോളജി- ബീഫ്
  • മികച്ച നടൻ (കോമഡി)- ജെറമി അലൻ
  • മികച്ച നടി (കോമഡി)- ക്വിന്റബ്രൺസൺ
  • മികച്ച നടൻ(ഡ്രാമ)- കെയ്രൻകൂൾ കിൻ 
  • മികച്ച നടി (ഡ്രാമ)- സാറസ്റ്റുക്ക് 
  • യു.എസിലെ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത പരിപാടികൾക്കാണ് എമ്മി പുരസ്കാരങ്ങൾ നൽകുന്നത്. 

30. ചെക്ക് റിപ്പബ്ലിക്കിൽനിന്നുള്ള നാല് വയസ്സുകാരി സാറ സിഫ്ര അടുത്തിടെ വാർത്താ പ്രാധാന്യം നേടിയത് എങ്ങനെയാണ്- എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 

  • 2023- ൽ ബേസ് ക്യാമ്പിലെത്തിയ അഞ്ചു വയസ്സുകാരി പ്രിഷ ലോകേഷ് നികാ (മധ്യപ്രദേശ്)- വിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് തിരുത്തപ്പെട്ടത്.
  • സമുദ്രനിരപ്പിൽ നിന്ന് 17,598 അടി ഉയരത്തിലാണ് ബേസ് ക്യാമ്പുള്ളത്. അച്ഛൻ ഡേവിഡ് ഇഫ്രയും ഏഴ് വയസ്സുകാരനായ ചേട്ടനുമൊപ്പം 274 കിലോമീറ്റർ താണ്ടിയാണ് സാറ ബേസ് ക്യാമ്പിലെത്തിയത്.

No comments:

Post a Comment