1. അടുത്തിടെ അന്തരിച്ച, യൂറോപ്പിലും യു.എസിലും ഇന്ത്യൻ കലകൾക്ക് പ്രചാരം നൽകിയ ആദ്യകാല സംഘങ്ങളിലെ പ്രമുഖ- ഭാനുമതി റാവു (പ്രശസ്ത ഭരതനാട്യം, കഥകളി കലാകാരിയും, നാടക അഭിനേത്രിയും ആയിരുന്നു)
2. ഉദരരോഗ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻഗോളജിയുടെ പുരസ്കാരങ്ങൾ ലഭിച്ച വ്യക്തികൾ-
- ഡോ.ഫിലിപ്പ് അഗസ്റ്റിൻ- ഡോ.എഫ്.പി.ആന്റിയ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരമാണ് ലഭിച്ചത്.
- ഡോ.സിറിയക് അബി ഫിലിപ്റ്റസ്- ഐ.എസ്.ജി. ഓംപ്രകാശ് റൈസിങ് സ്റ്റാർ പുരസ്കാരമാണ് ലഭിച്ചത്
3. അടുത്തിടെ അന്തരിച്ച പ്രമുഖ ബംഗാളി ഗായിക- സന്ധ്യ മുഖർജി (1970- ൽ 'ജയ് ജയന്തി' എന്ന സിനിമയിലൂടെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയിരുന്നു)
4. അന്തരിച്ച സംഗീത സംവിധായകൻ എം.കെ.അർജുനന്റെ ഓർമയ്ക്കായി എം.കെ. അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അർജുനോപരഹാരം 2022- ൽ ലഭിച്ച വ്യക്തി- പി.ജയചന്ദ്രൻ (ഗായകൻ)
5. പുകയില ശീലം ഒഴിവാക്കാൻ ആളുകളെ സഹായിക്കുന്നതിനായി ലോകാരോഗ്യ സംഘടന പുറത്തിറക്കുന്ന ആപ്പ്- ഡബ്ലു.എച്ച്.ഒ.ക്വിറ്റ് ടുബാക്കോ ആപ്പ്
6. രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമൊരുക്കാൻ യൂറോപ്യൻ കമ്പനിയായ എസ്.ഇ.എസുമായി സഹകരിക്കുന്ന കമ്പനി- ജിയോ പ്ലാറ്റ്ഫോംസ്
7. രാജ്യത്ത് 12-18 വരെ പ്രായമുള്ളവർക്ക് നൽകുന്നതിനായി ശിപാർശ ചെയ്ത കൊവിഡ് വാക്സിനായ കോർബൈവാക്സിന്റെ നിർമാണ കമ്പനി- ബയോളജിക്കൽ- ഇ
- 15 വയസ്സിന് താഴെയുള്ളവരിൽ ഉപയോഗാനുമതി ലഭിക്കുന്ന ഇന്ത്യയിലെ 3-ാമത്തെ വാക്സിനാണിത്.
- ഇന്ത്യ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആർ.ബി.ഡി. പ്രോട്ടീൻ വാക്സിനും കോർബൈവാക്സിനാണ്
8. ഇന്ത്യൻ കരസേനയുടെ ചരിത്രത്തിൽ ആദ്യമായി കരസേനാംഗങ്ങളായ വനിതകളുടെ സമുദ്ര പായ് വഞ്ചി പ്രയാണം ആരംഭിച്ച പോർട്ട്- ചെന്നെ പോർട്ട്
9. 2022- ലെ ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- എത്യോപ്യ
10. അടുത്തിടെ ബത് സിറായി, അന്ന, എന്നീ കൊടു. ങ്കാറ്റുകൾ വീശിയ ദ്വീപ്- മഡഗാസ്കർ
11. ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ ആദ്യ വനിത വൈസ് ചാൻസലർ- പ്രഫസർ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്
12. റേഷൻ കാർഡുടമകൾക്ക് റേഷൻ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ മൊബൈൽ ആൻഡ്രോയിഡ് ഫോണുകൾക്കായി പുറത്തിറക്കിയ ആപ്പ്- മേരാ റേഷൻ ആപ്പ്
13. യു.എസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം സ്വർണ്ണ ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം- - ചൈന
14. National Single Window System (NSWS)- മായി സംയോജിപ്പിക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം- ജമ്മു കാശ്മീർ
15. 2022 ഫെബ്രുവരിയിൽ നിയമിതയായ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലർ- പ്രൊഫ.ശാന്തി ശ്രീ ധുലിപുടി
16. കുടുംബശ്രീ മിഷൻ പ്രവാസി മലയാളികൾക്കായി നടപ്പിലാക്കുന്ന സാമ്പത്തിക സുരക്ഷാ പദ്ധതി- PEARL (Pravasi Entrepreneurship Augmentation and Reformation of Livelihoods )
17. അംഗവൈകല്യമുള്ളവർക്ക് വേണ്ടി ആരംഭിച്ച ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ജോബ് പോർട്ടൽ- Swarajability
18. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്ന നഗരം- ജയ്പൂർ
19. 2022- ലെ AFC Womens Asian Cup Football ജേതാക്കളായ രാജ്യം- ചൈന
20. ഏഷ്യയിലെ ഏറ്റവും വലിയ ഇഗ്ലു (മഞ്ഞു വീട്) നിർമിച്ചത് എവിടെ- ഗുൽമാർഗ് (ജമ്മു കാശ്മീർ)
21. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ രാജ്യം- ഇന്ത്യ
22. 2022 മുതൽ തിമിംഗലവേട്ട അവസാനിപ്പിക്കാൻ തീരുമാനിച്ച രാജ്യം- ഐസ് ലാൻഡ്
23. ഗുണനിലവാരമുള്ള കൃതിമ പല്ലുകൾ സൗജന്യമായി നൽകുന്ന കേരള സർക്കാരിന്റെ പദ്ധതി- മന്ദഹാസം
24. 2022-ലെ Under- 19 world cup cricket ജേതാക്കൾ- ഇന്ത്യ
25. 2021- ൽ ഇന്ത്യയുടെ Top Trading Partner ആയ രാജ്യം- അമേരിക്ക
26. 'ഗോൾഡൻ ബോയ് നീരജ് ചോപ്ര' എന്ന പേരിൽ ഇന്ത്യൻ അത്ലറ്റ് നീരജ് ചോപ്രയുടെ ഹ്രസ്വ ജീവചരിത്രം എഴുതിയത്- നവദീപ് സിംഗ് ഗിൽ
27. 2022 ഫെബ്രുവരിയിൽ CRISIL (Credit Rating Information Services of India Limited) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ ഏറ്റവും ശക്തമായ ഇൻഷുറൻസ് ബ്രാൻഡുകളിൽ മൂന്നാം സ്ഥാനം നേടിയത്- Life Insurance Corporation Of India
28. 2022- ലെ ഡിജിറ്റൽ സ്കിൽ ഇന്റക്സിൽ ഇന്ത്യയുടെ സ്ഥാനം- 63
29. 2022 ഫെബ്രുവരിയിൽ അന്തരിച്ച ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ മലയാളി- എം ഗംഗാധരൻ
30. ഇന്ത്യയിൽ ആദ്യമായി biomass-based hydrogen plant ആരംഭിക്കുന്ന സംസ്ഥാനം- മധ്യപ്രദേശ്
31. ഐഎസ്ആർഒ- യുടെ 2022- ലെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം- പിഎസ്എൽവി സി- 52
- 2022- ലെ ഐ.എസ്. ആർ. ഒയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം നടന്നത്- ഫെബ്രുവരി 14
- മലയാളിയായ എസ്.സോമനാഥ് ഐഎസ്ആർഒ ചെയർമാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ബഹിരാകാശ ദൗത്യം- പിഎസ്എൽവി സി- 52
32. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് പിഎസ്എൽവി സി- 52 വിക്ഷേപിച്ചത് വിക്ഷേപിച്ച ഉപഗ്രഹങ്ങൾ-
- ഇഒഎസ്- 04 : ഡാർ- ഇമേജിങ് ഉപഗ്രഹം
- ഇൻസ്പയർസാറ്റ്- 1 : തിരുവനന്തപുരം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേസ് ആൻഡ് സയൻസ് ടെക്നോളജി (ഐഐഎസി) വിദ്യാർഥികൾ വികസിപ്പിച്ച ഉപഗ്രഹം
- ഐഎൻഎസ് 2 ടിഡി : ഇന്ത്യ- ഭൂട്ടാൻ സംയുക്ത സംരംഭമായ ഉപഗ്രഹം
33. സൗരവാതങ്ങൾ, സൗര ദീപ്തികൾ തുടങ്ങിയവയുടെ കാരണങ്ങൾ അന്വേഷിക്കാൻ നാസ പ്രഖ്യാപിച്ച പുതിയ ബഹിരാകാശ ദൗത്യം- മൾട്ടി സ്ലിറ്റ് സോളർ എക്സ്പ്ലോറർ (മ്യൂസ്)
34. സൗരവാതങ്ങളിലെ ഏറ്റക്കുറച്ചിലുകൾ, സൗരവാതങ്ങൾ ഗ്രഹങ്ങളുടെ കാന്തികമണ്ഡലങ്ങളുമായി നടത്തുന്ന ഇടപെടലുകൾ തുടങ്ങിയവ പഠനവിധേയമാക്കാൻ നാസ പ്രഖ്യാപിച്ച പുതിയ ബഹിരാകാശ ദൗത്യം- ഹീലിയോ സ്വാം
35. 2022- ൽ ബുക്കിങ് ഡോട്ട് കോം ആഗോളതലത്തിൽ നടത്തിയ സർവേ പ്രകാരം 10-ാമത് Traveller Review Awards 2022- ൽ മോസ്റ്റ് വെൽകമിങ് റീജിയൺ ഇൻ ഇന്ത്യ എന്ന കാറ്റഗറിയിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം- കേരളം
36. ജനവാസ കേന്ദ്രങ്ങളിലെ പാമ്പുകളെ പിടിക്കാൻ വനം വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്പ്- SARPA (Snake Awareness, Rescue and Protection App)
37. റോഡ് നിർമ്മാണം അസാധ്യമായ മേഖലകളിൽ ropeway തയ്യാറാക്കി യാത്ര സുഗമമാക്കാൻ 2022-23 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി- പർവത് മാല
38. 2022 ഫെബ്രുവരി മാസം റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വിജാഡിയ പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്- ഗുജറാത്ത്
- പട്ടികയിൽ ഉൾപ്പെടുത്തിയ വന്യജീവി സങ്കേതം- ബഖീര വന്യജീവി സങ്കേതം (ഉത്തർപ്രദേശ്)
- നിലവിൽ 49 റംസാർ കേന്ദ്രങ്ങൾ
39. 2022 ഫെബ്രുവരിയിൽ ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ പുറത്തുവിട്ട CRISIL പുറത്തുവിട്ട കണക്കു പ്രകാരം 2022-23 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി. വളർച്ച- 7.8%
40. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കണ്ടെത്തിയ 'വറ്റ' കുടുംബത്തിൽപ്പെട്ട പുതിയ മത്സ്യം- കോംബറോയിഡ്സ് പെലാജിക്കസ് (വറ്റകളിൽ 'ക്വിൻഫിഷ് വിഭാഗത്തിൽപ്പെട്ട മത്സ്യമാണ്)
41. സാമ്പത്തിക സർവേ 2021-22 പ്രകാരം വിദേശനാണ്യ കരുതൽ ശേഖരത്തിൽ ലോക രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- 4-ാമത്
42. 2022 ജനുവരിയിൽ Defence Intelligence Agency- യുടെ മേധാവിയായി ചുമതലയേറ്റത്- Lt. Gen GAV Reddy
43. 2022- ൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ലബോറട്ടറി (DRDI) ഡയറക്ടർ ആയി നിയമിതനായത്- G.A. ശ്രീനിവാസ മൂർത്തി
44. 2022 വർഷം, ഇൻഡോർ ടൂർണമെന്റിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ അമ്പെയ്ത്ത് താരം എന്ന നേട്ടം കൈവരിച്ച് വ്യക്തി - ജ്യോതി സുരേഖ വെന്നം
45. ലോക അർബുദ ദിനമായി ആചരിക്കുന്നത് (ഫെബ്രുവരി- 4) Theme- Close the care Cap
46. ലൈഫ് മിഷന്റെ ഭാഗമായി ഭൂ ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കാൻ ആരംഭിച്ച ക്യാമ്പയിൻ- മനസ്സോടിത്തിരി മണ്ണ്
47. 2022- ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കമ്മീഷൻ ചെയ്ത ഇന്ത്യയുടെ പവർഫുൾ സൂപ്പർ കമ്പ്യൂട്ടർ- പരം പ്രവേഗ
48. 2022- ലെ ഇന്ത്യ സ്കിൽ റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- മഹാരാഷ്ട്ര
49. 2022 ഫെബ്രുവരിയിൽ ടോർഥ്യ ഫെസ്റ്റിവൽ ആഘോഷിച്ച് ഇന്ത്യൻ സംസ്ഥാനം- അരുണാചൽ പ്രദേശ്
50. ഇൻസോൾവൻസി ആൻഡ് ബാങ്റപ്സി ബോർഡ് ഓഫ് ഇന്ത്യയുടെ (ഐ.ബി.ബി.ഐ.) ചെയർമാനായി നിയമിതനായ വ്യക്തി- രവി മിത്തൽ
No comments:
Post a Comment