1. ICC അണ്ടർ- 19 ലോകകപ്പ് 2022- ലെ ജേതാക്കൾ- ഇന്ത്യ
2. നെഹ്റു ട്രോഫി വള്ളംകളി 2022- ന്റെ വേദി- UAE (Ras al Khaimah)
3. 2022 ഫെബ്രുവരിയിൽ Navdeep Singh Gill രചിച്ച - നീരജ് ചോപ്രയുടെ ഷോർട്ട് ബയോഗ്രഫി- Golden Boy Neeraj Chopra'
4. 2022 ഫെബ്രുവരിയിൽ എച്ച്.ഐ.വി. വൈറസിന്റെ മാരകശേഷിയുള്ള വകഭേദം (VB Varient) കണ്ടെത്തിയത്- നെതർലൻഡ്സിൽ
5. 2022 ഫെബ്രുവരിയിൽ ഇൻഡിഗോയുടെ മാനേജിങ്ങ് ഡയറക്ടറായി നിയമിതനായത്- രാഹുൽ ഭാട്ടിയ
6. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ രാജ്യം- ഇന്ത്യ
7. Confederation of Indian Industry (ClI), നൽകുന്ന 'Digital Transformation Award 2021 (DX 2021) നേടിയത്- കർണാടക ബാങ്ക്
8. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റയിൽ (MAHSR) കോറിഡോറിന്റെ ഭാഗമായി, ബുള്ളറ്റ് ട്രെയിനിന് സജ്ജമായ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ- സൂററ്റ്
9. Centre for Monitoring Indian Economy (CMIE) W205 ഡേറ്റ പ്രകാരം 2022 ജനുവരിയിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്- 6.57%
10. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെടുന്ന പ്രശസ്ത ഗായിക- ലത മങ്കേഷ്കർ (1929 സെപ്റ്റംബർ 29 - 2022 ഫെബ്രുവരി 06)
- മുപ്പത്തിയഞ്ചിലേറെ ഭാഷകളിലായി മുപ്പതിനായിരത്തിലേറെ ഗാനങ്ങൾ -
- രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്നം (2001), ഏറ്റവും വലിയ ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് (1989), പത്മവിഭൂഷൺ (1999), പത്മഭൂഷൺ (1969), ലിജിയൻ ഓഫ് ഓണർ (2007) തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
- ഏക മലയാളഗാനം- 'കദളീ കൺകദളീ പൂവേണോ' (സിനിമ- നെല്ല്)
11. അധികാരത്തിലെത്തി മൂന്ന് ദിവസത്തിനുശേഷം സ്ഥാനം നഷ്ടമായ പെറുവിന്റെ പ്രധാനമന്ത്രി- ഹെക്ടർ വാലെർ പിന്റോ
12. യു.കെയിൽ ബി.സി.എ. പുരസ്കാരം ലഭിച്ച മലയാളി ഡോക്ടർ- ഡോ.രമ അയ്യർ
- കൊവിഡ് പ്രതിരോധത്തിലും രോഗീപരിപാലനത്തിലും ബോധവൽക്കരത്തിലുമുള്ള മികവിനാണ് പുരസ്കാരം
13. നാഷണൽ കൗൺസിൽ ഫോർ എജുക്കേഷണൽ റിസർച്ച് ആന്റ് ട്രെയ്നിങ് (എൻ.സി.ഇ.ആർ.ടി.) ഡയറക്ടറായി നിയമിതനായ വ്യക്തി- ദിനേശ് പ്രസാദ് സക് ലാനി
14. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിതനായ വ്യക്തി- കെ.കെ.ദിവാകരൻ
15. കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനൊപ്പം പരീക്ഷണങ്ങൾ നടത്തി ശാസ്ത്രീയ ആശയങ്ങൾ വികസിപ്പിക്കാനും അവസരമൊരുക്കി സമഗ്ര ശിക്ഷാ കേരളം ഒരുക്കിയ പദ്ധതി- ടിങ്കറിങ് ലാബുകൾ
16. മഴനിഴൽ പ്രദേശമായ അട്ടപ്പാടി മലനിരകളിൽ നിന്ന് ഗവേഷക സംഘം കണ്ടെത്തിയ പുതിയ ഇനം പല്ലി- ഈസ പല്ലി (ഹെമിഡാക്റൈലസ് ഈസായി എന്നാണ് ശാസ്ത്രീയനാമം)
17. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പരിരക്ഷ പദ്ധതിയായ 'CGHS' ഗുണഭോക്താക്കൾക്കായി അവതരിപ്പിച്ച പരിഷ്കരിച്ച മൊബൈൽ ആപ്ലിക്കേഷൻ- MyCGHS
18. 2022 അണ്ടർ- 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീട ജേതാക്കൾ- ഇന്ത്യ (ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ വിജയം)
- 5-ാം തവണയാണ് ഇന്ത്യ അണ്ടർ- 19 ലോകകപ്പ് ജേതാക്കളാകുന്നത്
- പ്ലെയർ ഓഫ് ദ മാച്ച്- രാജ് ബാവ (ഇന്ത്യ)
- ലോകകപ്പിന്റെ താരം- ഡെവാൾഡ് ബവിസ് (ദക്ഷിണാഫ്രിക്ക)
19. 2022 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ ജേതാക്കൾ- ചൈന
20. 27 -ാമത് കളയ്ക്കാട് സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ചത്- സെബാസ്റ്റ്യൻ (കാവ്യം- കൃഷിക്കാരൻ)
21. 2022- ലെ അണ്ടർ- 19 ക്രിക്കറ്റ് കിരീടം നേടിയത്- ഇന്ത്യ
- ഇന്ത്യയുടെ 5ാം അണ്ടർ 19 ക്രിക്കറ്റ് കിരീട നേട്ടമാണിത്.
- ഇന്ത്യൻ ക്യാപ്റ്റൻ- യഷ് ദുൽ
- വേദി- വെസ്റ്റ് ഇൻഡീസ്
22. സ്വർണം, വെള്ളി, ചെമ്പ്, പിത്തള, നാകം എന്നീ പഞ്ചലോഹംകൊണ്ട് തീർത്ത ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ആരുടേതാണ്- രാമാനുജാചാര്യർ സ്വാമി
23. രാമാനുജാചാര്യ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ഏത് കെട്ടിടത്തിന്റെ മുകളിലാണ്- ഭദ്ര വേദി
24. 2022- ലെ റിപ്പബ്ലിക് ദിനാഘോഷ ജനപ്രിയ തിരഞ്ഞെടുപ്പ് അനുസരിച്ച് മൂന്ന്
സേനാവിഭാഗങ്ങളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി തിരഞ്ഞെടുക്കപ്പെട്ടത്- വ്യോമസേന
25. 2022- ലെ റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ മികച്ച ടാബ്ലോയ്ക്കുള്ള പുരസ്കാരം നേടിയ സംസ്ഥാനം- ഉത്തർപ്രദേശ്
26. 2022- ലെ ബീജിങ് ശീതകാല ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയ രാജ്യം ഏത്- നോർവേ
- നോർവെയുടെ തെരേസ ജൊഹോഗാണ് 15 കിമി സ്കൈഅത്രോൺ വിഭാഗത്തിൽ സ്വർണ്ണം നേടിയത്.
27. 'India, That is Bharat : Coloniality, Civilisation, Constitution' എന്ന പുസ്തകം രചിച്ചത്- ജെ. സായ് ദീപക്
28. കേരളത്തിലെ ഏത് സ്ഥാപനമാണ് തങ്ങളുടെ ചരിത്രത്തിലാദ്യമായി ‘ആർട്ടിസ്റ്റ് ഡയറക്ടറി' പുറത്തിറക്കിയത്- കേരള ലളിതകലാ അക്കാദമി
29. ദക്ഷിണേന്ത്യയിലെ ആദ്യ റബ്ബർ ചെക്ക് ഡാം നിലവിൽ വന്നത് എവിടെ- പാണത്തടി ഗ്രാമപഞ്ചായത്ത്, കാസർകോഡ്
30. കേന്ദ്ര ജലശക്തി മന്ത്രാലയം പ്രഖ്യാപിച്ച 3-ാമത് ദേശീയ ജല അവാർഡ് (2020) സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയ സംസ്ഥാനം- ഉത്തർപ്രദേശ്
31. യു.പി.ഐ. ഓട്ടോപേ സംവിധാനം ആരംഭിച്ച ഇന്ത്യയിലെ ആദ്യ ടെലികോം കമ്പനി- ജിയോ
32. 2022- ലെ തോപ്പിൽ രവി പുരസ്കാരത്തിന് അർഹനായത്- വി.എം. ദേവദാസ്
33. 2022 ജനുവരിയിൽ എസ്.കെ. പൊറ്റക്കാട് പുരസ്കാരത്തിന് അർഹനായ വ്യക്തി- ആലങ്കോട് ലീലാകൃഷ്ണൻ
34. 2021- ലെ സാരാഭായ് ടീച്ചർ സയന്റിസ്റ്റ് അവാർഡ് ലഭിച്ച അധ്യാപക- ജെ. യുവറാണി
35. ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാര ജേതാക്കൾ- നിലാദ്രി ശേഖർ, സി.എസ്. അനൂപ്, എ.എം. റമിയ, ജയനാരായണൻ
36. 2022- ൽ വിരമിക്കൽ പ്രഖ്യാപിച്ച് പത്മഭൂഷൺ ജേതാവും ഇന്ത്യയുടെ ടെന്നീസ് താരവുമായ വനിത- സാനിയ മിർസ
37. ഈയടുത്ത് ഓസ്കാർ യുട്യൂബ് ചാനലിൽ ഇടംനേടുന്ന ആദ്യ തമിഴ് ചിത്രം എന്ന നേട്ടം കൈവരിച്ചത്- ജയ് ഭീം
38. യോനൈക്സ് സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വനിത ഡബിൾസിൽ മൂന്നാം സ്ഥാനം നേടിയ മലയാളി സഖ്യം- ഹരിതയും, അഷ്നയും
39. സൈബർ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റും യൂണിസെഫും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി- ഡി സേഫ്
40. ഇന്ത്യ ഗേറ്റിൽ സ്ഥാപിച്ചിരുന്ന "അമർ ജവാൻ ജ്യോതി' ദേശീയ യുദ്ധസ്മാരകത്തിലെ നിത്യ ജ്വാലയുമായി സംയോജിപ്പിച്ചത് എന്ന് - 2022 ജനുവരി 21
No comments:
Post a Comment