1. 7 മുതൽ 12ക്ലാസ് വരെയുള്ള കുട്ടികൾക്ക് സമഗ്ര ശിക്ഷ കേരളയുടെ നേത്യത്വത്തിൽ 2022 ജനുവരി മുതൽ നൽകുന്ന പ്രതിരോധ പരിശീലനം- സധൈര്യം
2. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേസ് മ്യൂസിയം നിലവിൽ വന്നത് എവിടെ- ഹൈദരാബാദ്
3. രാജ്യത്തെ ആദ്യത്തെ smoke free- യും LPG പ്രവർത്തനക്ഷമവുമായ സംസ്ഥാനം ഏതാണ്- ഹിമാചൽ പ്രദേശ്
4. അടുത്തിടെ അന്തരിച്ച 'അനാഥരുടെ അമ്മ' എന്നറിയപ്പെടുന്ന വനിത- സിന്ധുതായ് സപ്കൽ
5. 'ടെല്ലിച്ചേരി ബ്രീഡ്', ഏത് സംസ്ഥാനത്തിന്റെ രജിസ്റ്റർ ചെയ്ത നാടൻ കോഴി ഇനമാണ്- കേരളം
6. 100 ശതമാനം ആദ്യ ഡോസ് വാക്സിനേഷൻ രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്ത വലിയ സംസ്ഥാനം ഏതാണ്- തെലങ്കാന
7. National Air Sports Policy കരട് പുറത്തിറക്കിയ കേന്ദ്ര മന്ത്രാലയം- വ്യോമയാന മന്ത്രാലയം
8. "പ്രധാനമന്ത്രിയുടെ എക്സലൻസ് അവാർഡ് ഏത് മേഖലയ്ക്കാണ് നൽകുന്നത്- പൊതു ഭരണം
9. 2021 ഡിആർഡിഒ ദിനത്തിനായി പ്രഖ്യാപിച്ച തീം എന്താണ്- Export
10. ജീനോം സീക്വൻസിംഗും കോവിഡ് ട്രെയിനുകളുടെ വ്യതിയാനവും നിരീക്ഷിക്കാൻ ഏത് രാജ്യമാണ് INSACOG ഫോറം രൂപീകരിച്ചത്- ഇന്ത്യ
11. ഇന്ധന വില വർധനയ്ക്കെതിരെയുള്ള പ്രക്ഷോഭത്തെതുടർന്ന് സർക്കാർ രാജി വച്ച രാജ്യം- കസഖ്സ്ഥാൻ
12. ആദ്യ ശൈശവ വിവാഹ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചത്- ഒഡീഷയിലെ ഗഞ്ചം ജില്ല
13. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ ആദ്യ വനിതാ മേധാവിയായി ചുമതലയേറ്റത്- അൽക്ക മിത്തൽ
14. പ്രളയം കനത്ത മഴ എന്നീ പ്രതിസന്ധികളെ മറികടക്കാനായി പുറത്തിറക്കിയ അത്യുല്പാദനശേഷിയുള്ള നെൽവിത്ത്- അക്ഷയ
15. മാതാപിതാക്കളിൽ രക്ഷാകർത്യത്വ അവബോധം സ്യഷ്ടിക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി- പേരൻറിങ് ഔട്ട് റീച്ച് ക്യാമ്പ്
16. 2021 ലെ ഓടക്കുഴൽ പുരസ്കാരം നേടിയ സാറാ ജോസഫിന്റെ കൃതി- ബുധിനി
17. കൊച്ചി വാട്ടർ മെട്രോക്ക് വേണ്ടി കൊച്ചിൻ ഷിപ്പ്യാർഡ് നിർമിക്കുന്ന ആദ്യത്തെ ബോട്ട്- മുസിരിസ്
18. നീതിയുടെ വിളക്കുമരം എന്ന പുസ്തകം രചിച്ചത്- സുനിൽ പി ഇളയിടം .
19. രാജ്യത്തെ ഏറ്റവും മികച്ച മറൈൻ ജില്ലാ അവാർഡ് നേടിയത്- ഒഡീഷയിലെ ബാലസോർ ജില്ല
20. റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും നിയമിതനായത്- വിനയ് കുമാർ ത്രിപാഠി
21. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആരംഭിച്ച് 100 ദിവസത്തെ വായനാ കാമ്പയിൻ- Pade ഭാരത്
22. പാവപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനങ്ങൾക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 25 രൂപ കുറച്ച സംസ്ഥാനം ഏത്- ജാർഖണ്ഡ്
23. കോവിഡ്-19- നുള്ള ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റിസപ്റ്റർ
ബൈൻഡിംഗ് ഡൊമെയ്ൻ (RBD) പ്രോട്ടീൻ സബ്യൂണിറ്റ് വാക്സിൻ ഏതാണ്- CORBEVAXTM
24. 2021 ഓടകുഴൽ പുരസ്കാരം ലഭിച്ചത്- സാറാ ജോസഫ് (നോവൽ - ബുധിനി)
25. ലോകത്തിലെ ഏറ്റവും വലിയ മെട്രോ ശ്യംഖലയുള്ള നഗരം ഏത്- ഷാങ്ഹായ്, ചൈന
26. 2021 ലെ കേന്ദ്രസാഹിത്യ പുരസ്കാരം നേടിയത്- ജോർജ് ഓണക്കൂർ
27. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഇന്ധനത്തിലേക്ക് മാറണമെന്ന ഉദ്ദേശത്തോടെ പകുതി ആണവനിലയങ്ങളും അടച്ച രാജ്യം- ജർമനി
28. റെയിൽവേ ബോർഡ് ചെയർമാനായും CEO ആയും നിയമിതനാവുന്നത്- വി കെ ത്രിപാഠി
29. ഇന്ത്യയുടെ ആഴക്കടൽ പര്യവേക്ഷണ ദൗത്യമായ സമുദ്രയാൻന്റെ പേടകം നിർമ്മിക്കുന്നത്- VSsc തുമ്പ കേരളം
30. വർണവിവേചനത്തിനെതിരെ പൊരുതിയ ദക്ഷിണാഫ്രിക്കൻ ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്ത്യവിശ്രമസ്ഥലം- കേപ് ടൗൺ
31. എൻ എം മുഹമ്മദാലി എൻഡോവ്മെൻറ് പുരസ്കാരം ലഭിച്ചത്- പ്രകാശ് രാജ്
32. രാജ്യത്ത് മേജർ ധ്യാൻചന്ദ് സ്റ്റേറ്റ് സ്പോർട്സ് സർവ്വകലാശാല ഉദ്ഘാടനം ചെയ്തത്- മീററ്റ് (UP)
33. ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ മ്യൂസിയം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ്- തമിഴ്നാട്ടിലെ തഞ്ചാവൂർ
34. ഇന്ത്യയിലെ ആദ്യത്തെ പുല്ല് സംരക്ഷണ കേന്ദ്രം എവിടെയാണ് സ്ഥാപിച്ചത്- ഉത്തരാഖണ്ഡിലെ റാണിഖേത്തിലെ കാളിക വനഗവേഷണ കേന്ദ്രം
35. ഏത് രാജ്യമാണ് 'Better Health Smoke-Free' കാമ്പയിൻ ആരംഭിച്ചത്- UK
36. ലോകപ്രശസ്ത പരിസ്ഥിതിപ്രവർത്തകയായ ഗ്രെറ്റ തുൻബെർഗ് ഏത് രാജ്യക്കാരിയാണ്- സ്വീഡൻ
- റൈറ്റ് ലൈവിഹുഡ് അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ഈ 19- കാരി നേടിയിട്ടുണ്ട്.
37. കേരളത്തിലെ ഏത് നവോത്ഥാനനായകന്റെ 150-ാം ചരമവാർഷികദിനമാണ് 2021 ജനുവരി മൂന്നിന് ആചരിച്ചത്- ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ
- 1805 ഫെബ്രുവരി 10- ന് കുട്ടനാട്ടിലെ കൈനകരിയിൽ ജനിച്ച ചാവറയച്ചൻ 1871 ജനുവരി മൂന്നിന് കൂനമ്മാവിലാണ് (എറണാകുളം) അന്തരിച്ചത്
- പ്രൊഫ. എം.കെ. സാനു രചിച്ച ജീവചരിത്രമാണ് 'ജീവിതം തന്നെ സന്ദേശം-വിശുദ്ധ ചാവറയുടെ ജീവിതം '
38. 'The India Story' എന്ന പുസ്തകം രചിച്ച മുൻ റിസർവ് ബാങ്ക് ഗവർണർ- ബിമൽ ജലാൻ
- 1997-2003 കാലത്ത് ആർ.ബി.ഐ. ഗവർണറും 2003-2009 കാലത്ത് രാജ്യസഭാംഗമായും പ്രവർത്തിച്ചിരുന്നു.
39. സംസ്ഥാന വനിതാകമ്മിഷന്റെ എത്രാമത്തെ അധ്യക്ഷയാണ് പി. സതീദേവി- ഏഴാമത്തെ
- 1996 മാർച്ച് 14- ന് പ്രവർത്തനമാരംഭിച്ച കമ്മിഷന്റെ പ്രഥമ അധ്യക്ഷ സുഗതകുമാരി, ജസ്റ്റിസ് ഡി. ശ്രീദേവി (രണ്ടു പ്രാവശ്യം), എം. കമലം, കെ.സി. റോസക്കുട്ടി, എം.സി. ജോസഫൈൻ എന്നിവരാണ് മറ്റ് മുൻ അധ്യക്ഷമാർ.
40. എല്ലാ പൗരന്മാർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാക്കുന്ന കേന്ദ്ര ആരോഗ്യപദ്ധതിയുടെ പേര്- ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM)
No comments:
Post a Comment