1. അനാഥാലയങ്ങളടക്കം മുഴുവൻ ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കും ബാലനീതി നിയമ രജിസ്ട്രേഷൻ നിർബന്ധമാക്കിയ സംസ്ഥാനം- കേരളം
2. 24th ശൈത്യകാല ഒളിമ്പിക്സിന് ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയ അത്ലറ്റ്- ആരിഫ് ഖാൻ
- ഫെബ്രുവരി 4- ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ ആണ് തുടക്കം
- 109 സ്വർണമെഡലുകളാണ് ആകെ നൽകുക
3. ബെയ്ജിങ് ശൈത്യകാല ഒളിംമ്പിക്സ് ചടങ്ങുകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച രാജ്യങ്ങൾ- ഇന്ത്യ, അമേരിക്ക, ബ്രിട്ടൺ, കാനഡ
- പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) കമാൻഡർ ഖ്വി ഫബാവോയെ ദീപശിഖയേന്താൻ നിയോഗിച്ചതിൽ പ്രതിഷേധിച്ച്
4. അടുത്തിടെ അന്തരിച്ച പ്രശസ്ത ഹിന്ദി, മറാത്തി നടനും നിർമ്മാതാവുമായിരുന്ന വ്യക്തി- രമേശ് ഡിയോ
- 1962- ൽ റിലീസ് ചെയ്ത ആരതിയാണ് ആദ്യ ഹിന്ദി ചിത്രം
- 285 ലേറെ ഹിന്ദി ചിത്രങ്ങളിലും 190- ലേറെ മറാത്തി ചിത്രങ്ങളിലും വേഷമിട്ടു.
5. ഇൻസോൾവൻസി ആൻഡ് ബാങ്റപ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയുടെ (ഐ.ബി.ബി.ഐ) ചെയർമാനായി നിയമിതനായ വ്യക്തി- രവി മിത്തൽ (സ്പോർട്സ് വകുപ്പ് മുൻ സെക്രട്ടറി)
6. സിവിൽ സപ്ലെസ് കോർപ്പറേഷന്റെ വിൽപനശാലകൾ കണ്ടെത്തുന്നതിനും
പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനുമായി രൂപീകരിച്ച മൊബൈൽ ആപ്ലിക്കേഷനുകൾ-
- ട്രാക്ക് സപ്ലെകോ (Track Supplyco)
- ഫീഡ് സപ്ലെകോ (Feed Supplyco)
7. കരസേനാ ആസ്ഥാനത്ത് മിലിറ്ററി സെക്രട്ടറിയായി നിയമിതനായ വ്യക്തി- എ പി.ജി.കെ മേനോൻ
8. ഓൺലൈൻ പഠനകാലഘട്ടത്തിൽ കുട്ടികളുടെ സുരക്ഷയ്ക്ക് മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പുമായി കേരള പോലീസ് ആരംഭിച്ച പദ്ധതി- ഡിജിറ്റൽ സേഫ്
9. "ലോറസ് വേൾഡ് ബ്രേക്ക് തു ഓഫ് ദ ഇയർ " പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ അത്ലറ്റ്- നീരജ് ചോപ്ര
10. ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ ആരംഭിക്കുന്ന സംസ്ഥാനം- കേരളം
11. 2022- ലെ ആഗോള ക്യാൻസർ ദിനത്തിന്റെ അപ്തവാക്യം- Close the Care Gap
12. "അശ്വത്ഥാമാവ് വെറും ഒരു ആന" ആരുടെ ആത്മകഥയാണ്- എം ശിവശങ്കർ
13. ഇന്ത്യയിലെ രണ്ടാമത്തെ Crocodile Park നിലവിൽ വരുന്ന സംസ്ഥാനം- കർണാടക
14. പുതിയ കരസേനാ ഉപമേധാവി ആയി ചുമതലയേറ്റത്- ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡേ
15. 2021 - 22 സാമ്പത്തിക വർഷത്തിലെ ജി. ഡി.പി. വളർച്ചനിരക്ക്- 9.2%
16. അടുത്തിടെ ബെംഗളൂരുവിനെ പിന്തള്ളി ഇന്ത്യയുടെ സ്റ്റാർട്ടപ്പ് തലസ്ഥാനമായി മാറിയത് ഏതാണ്- ഡൽഹി
17. ഭരണം മെച്ചപ്പെടുത്തുന്നതിനായി 'സദ്ഭാവന' പദ്ധതി ആരംഭിച്ച സംസ്ഥാനം- അസം
18. സാമൂഹിക പ്രവർത്തകർ മഹാത്മാഗാന്ധിക്ക് 'ഗാന്ധി മന്ദിരം', സ്വാതന്ത്ര്യ സമര സേനാനികൾക്ക് 'സ്മതി വനം' എന്നിവയ്ക്കായി ഒരു ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് ഏത് സംസ്ഥാനത്താണ്- ആന്ധ്രാ പ്രദേശ്
19. ടെന്നീസിൽ 21 ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരം എന്ന റെക്കോഡ് നേടിയത്- റാഫേൽ നദാൽ
20. സ്ത്രീസുരക്ഷ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കേരള പൊലീസ് തയ്യാറാക്കിയ ലഘുചിത്രങ്ങൾ- കവചം, കാവൽ
21. ജർമനിയുടെ ക്രോസ് ഓഫ് മെറിറ്റ് അവാർഡിന് അർഹനായ മലയാളി- ജോസ് പുന്നാംപറമ്പിൽ
22. ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി- പ്രകാശ് സിങ് ബാദൽ
- രാഷ്ട്രീയ പാർട്ടി- ശിരോമണി അകാലിദൾ
- വി.എസ്. അച്യുതാനന്ദന്റെ പേരിലെ റെക്കോഡാണ് അദ്ദേഹം മറികടന്നത്
23. 2022 ജനുവരിയിൽ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ പ്രകാരം നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) സൂചികയിൽ ഒന്നാമത് എത്തിയ സംസ്ഥാനം- കേരളം
24. 2021- ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ മണ്ണാറക്കയം ബേബി പുരസ്കാരം "അധികാരാവിഷ്കാരം അടൂർ സിനിമകളിൽ" എന്ന് പുസ്തകത്തിന് നേടിയത്- ദിവ്യ എസ് കേശവൻ
25. 2022 ജനുവരിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ചെയർമാനായി വീണ്ടും നിയമിതനായത് ആര്- എം.ആർ കുമാർ
26. 2022- ലെ ഒഡീഷ ഓപ്പൺ സൂപ്പർ 100 ബാഡ്മിൻറൺ പുരുഷ വിഭാഗത്തിൽ കിരീട
ജേതാവായ മലയാളി- കിരൺ ജോർജ്
- കൊച്ചി സ്വദേശി കിരൺ ജോർജ്. വനിതാ സിംഗിൾസിൽ ജേതാവായത്- ഉന്നതി ഫുഡ
- സൂപ്പർ 100 ടൂർണമെന്റിൽ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ് ഉന്നതി ഹൂഡ
27. 2022- ലെ ഒഡീഷ ഓപ്പൺ സൂപ്പർ 100 ബാഡ്മിന്റൺ വനിതാ ഡബിൾസിൽ മുൻ രാജ്യാന്തര താരവും പരിശീലകനുമായ പി. ഗോപിചന്ദിന്റെ മകൾ ഗായത്രി ഗോപിചന്ദും ചേർന്നുള്ള സഖ്യത്തിൽ കിരീടം നേടിയ മലയാളി- ട്രീസ ജോളി (കണ്ണൂർ ചെറുപുഴ സ്വദേശിനിയാണു ട്രീസ ജോളി)
28. 2022 ജനുവരിയിൽ അന്തരിച്ച മലയാള കവിയും ചലച്ചിത്ര സംഗീത സംവിധായകനും നാടക രചയിതാവുമായ വ്യക്തി- ആലപ്പി രംഗനാഥ്
- 2022- ൽ ഹരിവരാസനം പുരസ്കാരം ലഭിച്ചു
29. 2022 ജനുവരിയിൽ ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുമുഖ ഫണ്ടിങ് സ്ഥാപനമായ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ (എ.ഐ.ഐ. ബി) വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ മുൻ റിസർവ് ബാങ്ക് ഗവർണർ- ഉർജിത് പട്ടേൽ
30. ഇന്ത്യയിൽ ആദ്യമായി ജലമെട്രോ സർവീസ് ആരംഭിക്കുന്നത് എവിടെയാണ്- കൊച്ചി
31. ശ്രീലങ്കയിലെ ജാഫ്ന നഗരത്തിൽ നിന്നും കൊളംബോയിലേക്ക് ആരംഭിച്ച ആഡംബര ട്രെയിൻ സർവീസ് സ്ഥാപിക്കാൻ സഹായം നൽകിയ രാജ്യം- ഇന്ത്യ
32. 2022- ൽ എടിപി ടെന്നീസ് കപ്പ് നേടിയത്- കാനഡ
33. സൈനികർക്ക് വേണ്ടി ആർമി സെക്യുർ ഇൻഡീജിനസ് മെസേജിങ് ആപ്ലിക്കേഷൻ അഥവ അസിമ (ASIGMA) എന്ന പേരിൽ ഒരു മെസേജിങ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്- ഇന്ത്യൻ സൈന്യം
34. 2022- ലെ അഡ് ലൈഡ് ഇൻറർനാഷണൽ ടെന്നീസിൽ പുരുഷന്മാരുടെ ഡബിൾസിൽ കിരീടം നേടിയ ഇന്ത്യക്കാർ- രോഹൻ ബൊപ്പണ്ണ, രാംകുമാർ രാമനാഥൻ
35. 2022 ജനുവരിയിൽ അന്തരിച്ച, മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടിയ ആദ്യ കറുത്ത വംശജൻ-. സിഡ്നി പോയ്റ്റിയെർ
36. 2023- ൽ ബധിരരുടെ ആദ്യ ലോക ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് എവിടെയാണ്- കേരളം
37. 2021- ൽ ആജീവനാന്ത കായികമികവിനുള്ള മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളിയായ ബോക്സിങ് താരം- കെ.സി. ലേഖ
38. ‘വൈകുംമുൻപേ' എന്ന പുസ്തകം രചിച്ചത്- ഋഷിരാജ് സിങ് ഐ.പി.എസ്.
39. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത് സർക്കാരിന്റെ ആദ്യ ബജറ്റ് 2021 ജൂൺ നാലിന് ധനമന്ത്രി കെ.എൻ. ബാല ഗോപാൽ അവതരിപ്പിച്ചു. എത്ര മിനിറ്റു കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്- 61 മിനിറ്റ്
- ഏറ്റവും ദൈർഘ്യമേറിയ ബജറ്റവതരണം നടത്തിയത് 2021 ജനുവരി 15- ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കാണ്- മൂന്നുമണിക്കുർ 18 മിനിറ്റ്.
40. 2019, 2020 വർഷങ്ങളിലെ ഗാന്ധി സമാധാന പുരസ്സാരങ്ങൾ 2021- ൽ പ്രഖ്യാപിച്ചു. പുരസ്കാര ജേതാക്കൾ- ഖാബൂസ് ബിൻ സായിദ് അൽസയിദ് (2019), ശൈഖ് മുജിബുർറഹ്മാൻ (2020)
- 1970 മുതൽ 2020- ൽ മരണപ്പെടുംവരെ ഒമാന്റെ സുൽത്താനായിരുന്നു ഖാബൂസ് ബിൻ സയിദ്.
- 1971 മുതൽ 1975- ൽ വധിക്കപ്പെടുംവരെ ബംഗ്ലാദേശിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്നു ശൈഖ് മുജീബുർറഹ്മാൻ.
- ഇരുവർക്കും മരണാനന്തര ബഹുമതിയായാണ് പുരസ്സാരം നൽകിയത്. ഒരു കോടി രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.
- മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികം പ്രമാണിച്ച് ഇന്ത്യാ ഗവൺമെന്റ് 1995 മുതലാണ് ഗാന്ധി സമാധാന പുരസ്സാരം നൽകിത്തുടങ്ങിയത്.
- ആദ്യജേതാവ് ജൂലിയസ് നെരേര (ടാൻസാനിയ).
2022 - 23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിൽ രാജ്യത്ത പുരോഗതിക്കായി ധനമന്ത്രി നിർമ്മലാ സീതാരാമൻ മുന്നോട്ട് വച്ച പദ്ധതികൾ-
- ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 60 ലക്ഷം പുതിയ തൊഴിലവസരങ്ങളും 30 ലക്ഷം കോടിയുടെ അധിക ഉത്പാദനവും ലഭിക്കും.
- ആദായ നികുതി സ്റ്റാമ്പിൽ ഇളവില്ല
- 2022- ൽ 56 ലേലം
- ഡിജിറ്റൽ രൂപ പുറത്തിറക്കും
- 2022 - 23 ലെ കേന്ദ്ര ബജറ്റ് കടലാസ് രഹിത ഫോർമാറ്റിലാണ് ധനമന്ത്രി അവതരിപ്പിച്ചത്.
- വൺ ക്ലാസ് വൺ ടിവി ചാനൽ, ഡിജിറ്റൽ സർവ്വകലാശാലകൾ യഥാർഥ്യമാക്കും.
- 3 വർഷം കൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികളും, 2000 കിലോമീറ്റർ റെയിൽപ്പാതയിൽ ലോകോത്തര നിലവാരമുള്ള കവച് സാങ്കേതികവിദ്യയും നടപ്പാക്കും.
- മൈക്രോ ചിപ്പ് ഘടിപ്പിച്ച അതിസുരക്ഷയുള്ള ഇ-പാസ്പോർട്ടുകൾ ഈ - വർഷം നടപ്പാക്കും
- കൃഷിയിടങ്ങളിൽ നവ സാങ്കേതികക്കുതിപ്പിനായി കിസാൻ ഡ്രോണുകൾ ഉദ്യം, ഇ-ശം, എൻസിഎസ്, അസീം പോർട്ടലുകൾ ബന്ധിപ്പിക്കും. ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം ഒറ്റ രജിസ്ട്രേഷൻ പദ്ധതി'
- പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 80 ലക്ഷം പേർക്ക് വീട്
- രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി വിഭാവനം ചെയ്യുന്ന പദ്ധതിയിൽ ഉൾപ്പെടുന്ന 7 വിഭാഗങ്ങൾ. റോഡ്, റെയിൽവേ, വിമാനത്താവളം, തുറമുഖങ്ങൾ, പൊതുഗതാഗത സംവിധാനം, ജല പാതകൾ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ
No comments:
Post a Comment