Monday, 28 February 2022

Current Affairs- 28-02-2022

1. പുതുതായി ഉയർന്നുവരുന്ന വൈറസുകളെയും രോഗങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി 2022 ഫെബ്രുവരിയിൽ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിൽ ഇന്ത്യയിലെ ആദ്യ Biosafety level - 3 containment mobile laboratory നിലവിൽ വന്നത്– Nashik(Maharashtra)


2. 2022 ഫെബ്രുവരിയിൽ ഇന്ത്യൻ എയർഫോഴ്സും (IAF) റോയൽ എയർഫോഴ്സ് ഓഫ് ഒമാനും (RAFO) സംയുക്തമായി നടത്തുന്ന വ്യോമാഭ്യാസം- Eastern Bridge- VI


3. 2022 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമാ അഭിനേത്രിയും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണുമായിരുന്ന വ്യക്തി- കെ.പി.എ.സി ലളിത (1947-2022)

  • സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു 
  • 700- ലേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
  • 1990- ൽ 'അമരം', 2000- ൽ “ശാന്തം' എന്നി ചിത്രങ്ങളിലെ വേഷത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
  • 'കഥ തുടരും' എന്ന ആത്മകഥയ്ക്ക് ചെറുകാട് പുരസ്കാരം ലഭിച്ചു.

4. 2022 ഫെബ്രുവരിയിൽ 12-ാമത് President's Fleet Review (PFR)- ന് വേദിയായത്- വിശാഖപട്ടണം


5. വിദേശ രാജ്യത്തെ ഇന്ത്യയുടെ ആദ്യ ഐഐടി ക്യാമ്പസ് നിലവിൽ വരുന്നത്- യു. എ. ഇ 


6. രാജ്യാന്തര റബ്ബർ പഠന സംഘം ചെയർമാനായി നിയമിതനായ വ്യക്തി- കെ.എൻ.രാഘവൻ 


7. ദ്രവിഡിയൻ ലിംഗ്വിസ്റ്റിക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഭാഷാശാസ്ത്ര  പുരസ്കാരങ്ങൾ ലഭിച്ചത്- 

  • ഡി.എൽ.എ. പുരസ്കാരം : കെ.എസ്.മിഥുൻ ('വൈബ്സ് ഓഫ് ഇടമലയാർ' എന്ന ഗ്രന്ഥത്തിന്)
  • സി.അച്യുതമേനോൻ പ്രൈസ് : ബനീഷ് നാരായണപിള്ള (കംപ്യൂട്ടറും ഭാഷാശാസ്ത്രവും' എന്ന പ്രബന്ധത്തിന്)
  • വെങ്കിട്ടരാമയ്യ പുരസ്കാരം : ടി.മാധവമേനോൻ -('മദർ ഗോഡസ്റ്റ് ഇൻ ബംഗാൾ 8 കേരള' എന്ന ഗ്രന്ഥത്തിന്) 


8. മികച്ച കലക്ടർമാർക്കുള്ള റവന്യൂ വകുപ്പിന്റെ അവാർഡ് ലഭിച്ചത്- മൃൺമയി ജോഷി- പാലക്കാട്, ഡോ.നവജ്യോത് ഖോസ്- തിരുവനന്തപുരം, എ.അലക്സാർ- ആലപ്പുഴ


9. പ്രൈം പോയിന്റ് ഫൗഷൻ നൽകുന്ന 2022- ലെ സൻസദ് രത്ന പുരസ്കാരം ലഭിച്ച മലയാളികൾ- എൻ.കെ.പ്രേമചന്ദ്രൻ, കെ കെ രാഗേഷ് 


10. ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടവും, ലോകത്തെ ഏറ്റവും പുതിയ ആകർഷണമുള്ളതുമായ ഭാവിയുടെ മ്യൂസിയം' ആരംഭിച്ച രാജ്യം- ദുബായ് 



11. ജെറ്റ് എയർവേഴ്സിന്റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയി നിയമിതനായ വ്യക്തി- വിപുല ഗുണതിലക (ശ്രീലങ്കൻ എയർലൈൻസ് മുൻ സി.ഇ.ഒ. ആയിരുന്നു) 


12. "പച്ച കലർന്ന ചുവപ്പ്" ആരുടെ പുസ്തകമാണ്- KT ജലീൽ


13. കോവിഡിൽ മരിച്ച പട്ടികജാതിയിൽപ്പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കുറഞ്ഞ പലിശനിരക്കിലുള്ള പ്രത്യേക വായ്പ പദ്ധതി- സ്മൈൽ 


14. അനർട്ട് നടപ്പാക്കുന്ന ഗാർഹിക സൗരോർജ്ജപ്ലാൻറ് നിർമ്മാണ പദ്ധതി- സൗര്യതേജസ് 


15. കടുംബശ്രീയുടെ നേത്യത്വത്തിൽ കേരളത്തിലെ ആദ്യ "മില്ലറ്റ് കഫേ " തുടങ്ങിയ സ്ഥലം- അട്ടപ്പാടി പാലക്കാട്


16. ഇന്ത്യയിലെ ആദ്യത്തെ ബയോസേഫ്റ്റി ലെവൽ-3 മൊബൈൽ ലബോറട്ടറി എവിടെയാണ് ഉദ്ഘാടനം ചെയ്തത്- മഹാരാഷ് ട്ര  


17. 'Giant Metrewave Radio Telescope (GMRT)' ഏത് ഇന്ത്യ ൻ സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്- മഹാരാഷ് ട്ര


18. മിക്സഡ്-ജെൻഡർ പ്രൊഫഷണൽ ഗോൾഫ് ടൂർണമെന്റ് വിജയിച്ച ആദ്യ വനിത- ഹന്ന ഗ്രീൻ


19. 2023- ലെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) വാർഷിക സമ്മേളനത്തിന്റെ വേദി- മുംബൈ 


20. ഇന്ത്യയിലെ ഏറ്റവും വലിയ ജൈവ സി.എൻ. ജി പ്ലാന്റായ 'ഗോബർ ധൻ ജൈവ സമ്മർദിത പ്രക്യതി വാതക പ്ലാന്റ്’ നിലവിൽ വന്നത് എവിടെ- ഇൻഡോർ, മധ്യപ്രദേശ് 


21. 2022- ലെ ദേശീയ ഫെഡറേഷൻ കപ്പ് അത് ലറ്റിക് മീറ്റിന്റെ വേദി- കേരളം


22. 2022 ഫെബ്രുവരിയിൽ നാഷണൽ മാരിടൈം സെക്വാരിറ്റി കോർഡിനേറ്റർ (എൻ. എം.എസ്.സി) ആയി നിയമിതനായ മലയാളി- ജി. അശോക് കുമാർ


23. 2022 ഫെബ്രുവരിയിൽ അറ്റ്ലാൻറിക് സമുദ്രത്തിൽ ആഡംബര കാറുകളുമായി പോയി തീപിടിച്ച കപ്പൽ ഏതാണ്- ഫെലിസിറ്റി എയ്സ് 


24. 'ഇൻഡോമിറ്റബിൾ- എ വർക്കിംഗ് വുമൺസ് നോട്സ് ഓൺ ലൈഫ്, വർക്ക് ,ആൻഡ് ലീഡർഷിപ്പ് എന്നത് ആരുടെ ആത്മകഥയാണ്- അരുന്ധതി ഭട്ടാചാര്യ


25. 2022- ലെ മികച്ച നടനുള്ള ഫാൽക്കെ അവാർഡ് നേടിയത്- രൺവീർ സിങ്  


26. ഫാൽക്കെ അവാർഡ് 2022 മികച്ച നടി- കൃതി സനോൺ 


27. ഫാൽക്കെ അവാർഡ് 2022 മികച്ച ചിത്രം- ഷേർഷാ


28. ഊർജ വകുപ്പിന് കീഴിലുള്ള അനർട്ട് നടപ്പിലാക്കുന്ന ഗാർഹിക സൗരോർജ്ജ പ്ലാന്റ് നിർമ്മാണ പദ്ധതി- സൗരതേജസ് 


29. കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ "മില്ലറ്റ് കഫെ" തുടങ്ങിയ  സ്ഥലം- അട്ടപ്പാടി 


30. പ്രധാനമന്ത്രി ഫസൽ ഭീമ യോജനയുടെ കീഴിൽ കേന്ദ്ര കൃഷി ,കർഷക ക്ഷേമ മന്ത്രാലയം , കർഷകർക്കു വില ഇൻഷുറൻസ് നൽകുന്ന പദ്ധതി- മേരി പോളിസി മേരെ ഹാത്


31. 2022 ഫെബ്രുവരിയിൽ ഐ.എസ്.ആർ.ഒ. വിക്ഷേപിക്കുന്ന വലിയമല IIST- യിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച 8.1 കിലോഗ്രാം ഭാരമുളള ഉപഗ്രഹം- INSPIRESat -1 


32. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന പുതുതലമുറയെ നേരിന്റെ മാർഗത്തിലൂടെ നയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി- മാറ്റം


33. 2022- ൽ (NABARD) സംസ്ഥാനങ്ങളിൽ നിലവിലുള്ള നീർത്തട പദ്ധതികൾക്ക് കീഴിൽ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി- JIVA Programme 


34. മലയാള ഭാഷയുടെ വളർച്ചയ്ക്ക് സഹായമാക്കുന്ന ഗ്രന്ഥത്തിന് ഏർപ്പെടുത്തിയ പ്രഥമ ബാൽരാജ് പുരസ്കാരം ലഭിച്ച വ്യക്തി- എഴുമറ്റൂർ രാജരാജവർമ്മ (കൃതി- എഴുമറ്റൂരിന്റെ കവിതകൾ) 


35. 7-ാമത് ജെ.കെ.വി. പുരസ്കാരം 2022 ലഭിച്ചത്- പി.കെ. പാറക്കടവ് (കൃതി- Thumb Tales) 


36. 2021-ലെ യു.എസ്. ജിയോളജിക്കൽ സർവ്വേയുടെ കണക്കുകൾ പ്രകാരം ലോക സ്വർണ ഉൽപാദനത്തിൽ ഒന്നാമതുള്ള രാജ്യം- ചൈന 


37. ദേശീയ സീനിയർ വോളിബോൾ വനിതാ വിഭാഗത്തിൽ കിരീടം നേടിയത്- കേരളം (ഫൈനലിൽ റെയിൽവെയെ തോൽപ്പിച്ചു)


38. 2022 IPL- ൽ ഏറ്റവും വിലകൂടിയ ഇന്ത്യൻ താരം- ഇഷാൽ കിഷൻ (15.25 കോടി) 


39. 2022 ഫിഫ ക്ലബ് ലോകകപ്പ് കിരീടം നേടിയത്- ചെൽസി (വേദി- യു.എ.ഇ)


40. മഹാമാരി കാലത്ത് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണവും യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും നൽകിയ വിമാനത്താവളങ്ങൾക്കുള്ള Voice of the customer recognition 2021 ലഭിച്ച കേരളത്തിലെ വിമാനത്താവളം- കൊച്ചി അന്താരാഷ്ട വിമാനത്താവളം


41. ഐ.എസ്.ആർ.ഒ- യുടെ ഈ വർഷത്തെ ആദ്യ ബഹിരാകാശ ദൗത്യത്തിൽ റഡാർ ഇമേജിങ് സാറ്റലൈറ്റ് ആയ EOS- 04 അടക്കം 3 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് വിക്ഷേപണ വാഹനം ഏതാണ്- PSLV- C52 


42. 2022 വർഷം പ്രഖ്യാപിച്ച MUSE, HelioSwarm എന്നീ സൗരദൗത്യങ്ങൾ ഏത് ബഹിരാകാശ സ്ഥാപനമാണ് നേതൃത്വം നൽകുന്നത്- NASA (MUSE- Multi Slit Solar Explorer) 


43. ഇന്ത്യയിലെ ആദ്യ ബയോമാസ് അധിഷ്ഠിത ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്ന സംസ്ഥാനം- മധ്യപ്രദേശ് 


44. ബീഹാറിന്റെ ഖാദി അംബാസിഡറായി നിയമിതനായ വ്യക്തി- മനോജ് തിവാരി 


45. സി.ബി.എസ്.ഇ. ചെയർമാനായി വീണ്ടും നിയമിതനായ വ്യക്തി- വിനീത് ജോഷി IAS 


46. ജർമ്മൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- ഫ്രാങ്ക് വാൾട്ടൻ സ്റ്റൈയൻമേർ 


47. 2022 ഫെബ്രുവരിയിൽ നാലാമത് ക്വാഡ് മിനിസ്റ്റീരിയൽ മീറ്റിംഗിന് വേദിയായ നഗരം - മെൽബൺ (ആസ്ട്രേലിയ) 


48. കേരള സ്പോർട്സ്, പേഴ്സൺസ് അസോസിയേഷൻ വി.പി. സത്യൻ പുരസ്കാരം ലഭിച്ച വ്യക്തി- എം. ശ്രീശങ്കർ (ഒളിമ്പ്യൻ) 


49. ടെന്നീസ് പുരുഷ റാങ്കിങ് 2022- ൽ ഒന്നാം സ്ഥാനം നിലനിർത്തിയ സെർബിയൻ താരം- നൊവാക് ജോക്കോവിച്ച്


50. കേരളത്തിലെ ആദ്യ 'കാരവൻ പാർക്ക്’ നിലവിൽ വരുന്നത്- വാഗമൺ

No comments:

Post a Comment