Wednesday, 23 February 2022

Current Affairs- 23-02-2022

1. 2022 ഫെബ്രുവരിയിൽ പ്രഥമ National Maritime Security Coordinator (NMSC) ആയി നിയമിതനായത്- ജി. അശോക് കുമാർ


2. 2022 ഫെബ്രുവരിയിൽ 70-ാമത് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത്- കേരളം


3. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ശാസ്ത്രീയ പഠനങ്ങൾ നടത്തുന്നതിനായി നാല് ബഹിരാകാശ യാത്രികരെ അയയ്ക്കുന്ന Space X- ന്റെ ദൗത്യം- Polaris Dawn


4. 2022 ഫെബ്രുവരിയിൽ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഹെൽപ്പ്ലൈൻ നമ്പർ- 1930 (155260 എന്ന നമ്പറിന് പകരമാണിത്)


5. എയ്ഡ്സ് രോഗം ചികിത്സിച്ച് ഭേദമാക്കപ്പെട്ട ലോകത്തെ മൂന്നാമത്തെ വ്യക്തിയും ആദ്യ വനിതയും ഉൾപ്പെടുന്ന രാജ്യം- അമേരിക്ക 


6. അടുത്തിടെ അന്തരിച്ച ബോളിവുഡ് സംഗീതസംവിധായകനും ഗായകനുമായിരുന്ന വ്യക്തി- ബപ്പി ലാഹിരി (1972- ൽ 'ദാദു' എന്ന ബംഗാളി ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു)


7. യു.എ.ഇ. യിൽ പ്രവർത്തനമാരംഭിക്കുന്ന ആദ്യ ഡിജിറ്റൽ ബാങ്ക്- സാൻഡ് (ഇന്ത്യൻ വ്യവസായികളായ എം.എ.യൂസഫലിയും, ആദിത്യ ബിർള ഗ്രൂപ്പും പങ്കാളികളായി) 


8. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്ന നാലുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുവാൻ പോകുന്ന രാജ്യം- ഇന്ത്യ (നടപ്പിൽ വരുന്നത് ഒരു വർഷത്തിനുശേഷം) 


9. 2022-23 വർഷത്തിലേക്ക് തിരഞ്ഞെടുത്ത കലാകാരന്മാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന സ്ഥാപനം- കേരള ലളിതകലാ അക്കാദമി 

  • കേരള ദേശീയ ലളിതകലാ അക്കാദമി കലാപ്രദർശനങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കും, ഗ്രാന്റ് പ്രദർശനങ്ങൾക്ക് അർഹത നേടിയവർക്കുമാണ് ഇൻഷുറൻസ് പരിരക്ഷ


10. ഇന്ത്യയിൽ നിരോധിച്ച പുതിയ ഗെയിമിംഗ് ആപ്പ്- ഫ്രീ ഫയർ 


11. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വലിയ Wrestling Academy നിലവിൽ വരുന്നത് എവിടെയാണ്- ഡൽഹി


12. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെയും ഭിക്ഷാടനക്കാരുടെയും ക്ഷേമത്തിനായി സാമൂഹിക നീത ശാക്തീകരണ മന്ത്രാലയം ആരംഭിച്ച പദ്ധതി- SMILE 


13. ക്യാൻസർ തടയുന്നതിനായി ‘ഹോപ്പ് എക്സ്പ്രസ്’ ആരംഭിച്ചതായി പ്രഖ്യാപിച്ച സംസ്ഥാനം- മഹാരാഷ്ട 


14. അടുത്തിടെ പുറത്തിറക്കിയ Global Entrepreneurship Monitor 2021-2022 റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്- 4 


15. സൗഭാഗ്യ സ്കീമിന് കീഴിൽ, സൗരോർജ്ജ അധിഷ്ഠിത സ്റ്റാൻഡ് എലോൺ സംവിധാനത്തിലൂടെ ഏറ്റവും കൂടുതൽ വീടുകളിൽ വൈദ്യുതീകരിച്ച് സംസ്ഥാനം- രാജസ്ഥാൻ 


16. MK അർജുനൻ മാസ്റ്റർ പുരസ്കാരം ലഭിച്ചത്- പി ജയചന്ദ്രൻ


17. കേരളത്തിൽ ലുലു ഫുഡ് പാർക്ക് നിലവിൽ വരുന്നത്- കളമശ്ശേരി


18. കേരളത്തിൽ ഒഴിവാക്കാൻ തീരുമാനിച്ച നികുതി- കാർഷികാദായ നികുതി


19. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ച നിയമസഭ- കേരള നിയമസഭ


20. അടുത്തിടെ വിവാഹേതര ബന്ധം സമൂഹത്തിൽ ന്റെ കണ്ണിൽ സദാചാരവിരുദ്ധം ആകാമെങ്കിലും പിരിച്ചുവിടാൻ മതിയായ കാരണമല്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി- ഗുജറാത്ത് ഹൈക്കോടതി


21. വൈദ്യുതി ബോർഡ് ചെയർമാൻ (KSEB)- Dr. B. അശോക്


22. യുഎഇയിൽ നടന്ന 2022- ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയത്- ചെൽസി


23. മുതിർന്ന പൗരന്മാർക്കും അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന വനിതാ യാത്രക്കാർക്കും സുരക്ഷ ഒരുക്കുന്ന കേരള പോലീസിന്റെ പുതിയ പദ്ധതി- നിഴൽ


24. "Happy to Prevent the next Pandemic" എന്ന പുസ്തകം എഴുതിയത്- ബിൽ ഗേറ്റ്സ്  


25. ഇന്ത്യയിലെ ആദ്യ Plastic Waste Neutral കൺസ്യൂമർ കമ്പനി ആയത്- ഡാബർ ഇന്ത്യ


26. ഹരിതകർമസേന കെൽട്രോണിന്റെ സഹായത്തോടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനായി പുറത്തിറക്കുന്ന ആപ്- ഹരിത മിത്രം 


27. 2022 മാർച്ചിൽ 100-ാം വാർഷികം ആചരിക്കുന്ന തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി സംഘടന- തിരുവിതാംകൂർ ലേബർ യൂണിയൻ 


28. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ ഡേറ്റ് പ്രകാരം 2022 ജനുവരിയിൽ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക്- 6.57% 


29. രാജ്യത്ത് ആദ്യമായി വാഹനങ്ങളുടെ ചില്ലകളിലടിയുന്ന മഞ്ഞ് അലിയിച്ചു കളയുന്നതിനായി ഇന്ത്യൻ ഓയിൽ വിപണിയിലിറക്കിയ ഉത്പന്നം- സെർവോ ഡീഫ്രോസ്റ്റ് 


30. ദുബായ് എക്സ്പോ 2020- ൽ ആരംഭിച്ച കേരള പവലിന്റെ ആശയം- 'നിങ്ങളുടെ നിക്ഷേപം ഞങ്ങളുടെ അഭിമാനം' 


31. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച 7-ാമത് ഹ്രസ്വ ചലച്ചിത്ര മേളയിൽ മികച്ച ഹ്രസ്വ ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്- സ്ട്രീറ്റ് സ്റ്റുഡന്റ് (തെലുങ്ക്) 


32. 2022- ൽ പുറത്തിറങ്ങിയ നീരജ് ചോപ്രയുടെ ഷോർട്ട് ബയോഗ്രഫി- 'Golden Boy Neeraj Chopra' (Author- Navdeep Singh Gill) 


33. 2022 ഫെബ്രുവരിയിൽ മിലിട്ടറി സെക്രട്ടറിയായി നിയമിതനായത്- ലെഫ്. ജനറൽ പി.ജി.കെ. മേനോൻ 


34. അടുത്തിടെ പുറത്തിറങ്ങിയ ക്രിക്കറ്റ് നോവൽ 'ബൗൺസർ' ആരെഴുതിയ പുസ്തകമാണ്- കെ.എൻ. രാഘവൻ 


35. അട്ടപ്പാടി ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന ചലച്ചിത്രം- ആദിവാസി : ദ ബാക്ക് ഡെത്ത് (സംവിധാനം- വിജീഷ് മണി) 


36. കളിക്കളത്തിൽ മാന്യത പുലർത്തുന്ന താരങ്ങൾക്ക് ഐ.സി.സി. നൽകുന്ന 'സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം നേടിയ ന്യൂസിലൻഡ് താരം- ഡാരിൽ മിച്ചൽ



37. 2022 ഓഗസ്റ്റിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന ഇന്ത്യയുടെ ചാന്ദ്ര ദൗത്യം- ചാന്ദ്രയാൻ 3  


38. 2022 ഫെബ്രുവരി 5- ന് 100 വർഷം തികയ്ക്കുന്ന, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാനപ്പെട്ട സംഭവം- ചൗരിചൗര (1922 ഫെബ്രുവരി 5) 


39. 2022 ലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച നിശ്ചല ദൃശ്യത്തിനുള്ള അവാർഡ് ലഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 


40. 2022 ഫെബ്രുവരിയിൽ 'വൺനേഷൻ വൺ റേഷൻ കാർഡ് ' പദ്ധതിയ്ക്ക് തുടക്കം കുറിച്ച് സംസ്ഥാനം- ഛത്തീസ്ഗഢ് 


41. ഇന്ത്യയിലെ ആദ്യ OECM (Other Effective Area - Based Conservation Measures) ആയി IUCN പ്രഖ്യാപിച്ചത്- ആരവല്ലി ബയോഡൈവേഴ്സിറ്റി പാർക്ക് (ഹരിയാന)  


42. NCERT- യുടെ ഡയറക്ടർ ആയി ചുമതലയേറ്റ വ്യക്തി- ദിനേശ് പ്രസാദ് സക്ലാനി  


43. 2022- ൽ നെതർലൻഡ്സിൽ കണ്ടെത്തിയ എച്ച്.ഐ.വി. വൈറസിന്റെ മാരകശേഷിയുള്ള വകഭേദം- വി.ബി. വേരിയന്റ് 


44. 2022- ൽ നടന്ന U19 ലോകകപ്പ് ജേതാക്കൾ- ഇന്ത്യ (നായകൻ- യാഷ് ദുൽ) (ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു) 


45. 2022- ൽ 24-ാമത് ശൈത്യകാല ഒളിമ്പിക്സ് തുടങ്ങിയത്- ബെയ്ജിംഗ്


46. 2022- ലെ സാമ്പത്തിക സാക്ഷരതാ വാരമായി റിസർവ് ബാങ്ക് ആചരിക്കുന്നത്- ഫെബ്രുവരി 14-18 വരെ


47. വനിതകൾക്ക് സ്വയം തൊഴിലിന് മഹിളാ ശക്തി എന്ന പേരിൽ വിവിധ വായ്പാ പദ്ധതികൾ തയ്യാറാക്കിയ ബാങ്ക്- കേരള ബാങ്ക്


48. ജർമനിയുടെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെർ


49. "അടൽ ബിഹാരി വാജ്പേയ്" എന്ന പുസ്തകം എഴുതിയത്- സഗാരിക ഘോഷ്


50. 2022- ൽ നൂറാം വാർഷികം ആചരിക്കുന്ന തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി

സംഘടന- തിരുവിതാംകൂർ ലേബർ യൂണിയൻ 

No comments:

Post a Comment