1. 2021- ലെ സരസ്വതി സമ്മാൻ പുരസ്കാരത്തിന് അർഹനായ വ്യക്തി- Prof. Ramdarash Mishra (ഹിന്ദി) (കൃതി- 'Mein to Yahan Hun')
2. 2022 മിയാമി ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത്- Carlos Alcaraz (Spain) (മിയാമി ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം)
3. 2022 ഏപ്രിലിൽ UN- ന്റെ Net-Zero Emissions Commitments of Non-State Entities- ന്റെ ഉന്നതതല വിദഗ്ദ്ധ സമിതിയിലേക്ക് നിയമിതനായ ഇന്ത്യൻ- Dr. Arunabha Ghosh
4. മനുഷ്യരക്തത്തിൽ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തിയ ലോകത്തിലെ ആദ്യ രാജ്യം- നെതർലൻഡ്സ്
5. 2022 മാർച്ചിൽ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് (RBIH) നിലവിൽ വന്നത്- ബെംഗളുരു
6. 'Decoding Indian Babudom' എന്ന പുസ്തകത്തിന്റെ രചയിതാവ്- Ashwini Shrivastava
7. ക്രിമിനൽ നടപടി ബില്ലിന് പാർലമെന്റ് അംഗീകാരം ലഭിച്ചത്- 2022 ഏപ്രിൽ 6- ന്
8. യുവാക്കളെ മൂന്നു വർഷത്തേക്ക് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്ര സർക്കാർ രൂപം നൽകുന്ന സുപ്രധാന പദ്ധതി- അഗ്നിപഥ് റിക്രൂട്ട്മെന്റ്
9. കേരള മാരിടൈം ബോർഡ് ചെയർമാനായി നിയമിതനായത്- എൻ.എസ്.പിള്ള
10. 2022 ലോക ആരോഗ്യദിനത്തിന്റെ പ്രമേയം- Our Planet, Our Health
11. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡി അടുത്തിടെ ഉദ്ഘാടനം ചെയ്ത പുതിയ ജില്ലകളുടെ എണ്ണം- 13
12. മിയാമി ഓപ്പൺ ടെന്നീസ് 2022 പുരുഷ വിഭാഗം സിംഗിൾസ് വിജയി- Carlos Alcaraz
13. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിതനായ വ്യക്തി- Dr. S.രാജു
14. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് പോലീസ് സഹായം തേടുന്നതിന് സഹായിക്കുന്ന ആപ്പ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരംഭിച്ച ആപ്പിന്റെ പേര്- കാവൽ ഉദവി
15. രാജ്യത്ത് ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന സംസ്ഥാനം- കേരളം
16. ഒ.എൻ.വി. സാഹിത്യ പുരസ്കാരം 2021 അർഹനായത്- വൈരമുത്തു
17. സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ 9.2% ഓഹരി സ്വന്തമാക്കിയ ശതകോടീശ്വരൻ- ഇലോൺ മസ്ക്
18. ഈയിടെ വിക്ഷേപിച്ച, ഇന്ത്യയിലെ ആദ്യ സ്വകാര്യ വാണിജ്യ ഇമേജിംഗ് സാറ്റലൈറ്റ്- ശകുന്തള(TD-2)
19. 2022- ലെ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രി ഏതാണ്- കൂഴാങ്കൽ
20. 2021- ലെ തകഴി സാഹിത്യ പുരസ്കാരത്തിന് അർഹനായത്- പെരുമ്പടവം ശ്രീധരൻ
21. കേരളത്തിന്റെ ഔദ്യോഗിക വീഡിയോ കോൺഫ്രൻസ് പ്ലാറ്റ്ഫോം- വി-കൺസോൾ
22. ഇകെ നായനാരുടെ പേരിൽ മ്യൂസിയം നിലവിൽ വന്നത് എവിടെയാണ്- കണ്ണൂർ
23. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം വിതരണം ചെയ്യുന്ന 2021- ലെ ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ പുരസ്കാരം നേടിയ കേരളത്തിലെ ജില്ലാപഞ്ചായത്ത്- തിരുവനന്തപുരം
24. ഇന്ത്യയിലെ അവസാനത്തെ വൈദേശിക ഭരണത്തിന്റെ അന്ത്യംകുറിച്ചതിന് 2021 ഡിസംബർ 19- ന് 60 വർഷം തികഞ്ഞു. ഏത് വിദേശശക്തിയുടെ അധിനിവേശമാണ് അന്ന് അവസാനിച്ചത്- പോർച്ചുഗീസുകാരുടെ
- 451 വർഷം ദീർഘിച്ച പോർച്ചുഗീസ് ആധിപത്യത്തിൽനിന്ന് ഗോവ, ദാമൻ, ദിയു പ്രദേശങ്ങൾ സ്വാതന്ത്ര്യം നേടിയത് 1961 ഡിസംബർ 19-നായിരുന്നു.
- 'ഓപ്പറേഷൻ വിജയ്' എന്ന 36 മണിക്കുർ (ഡിസംബർ 17-19) നീണ്ട സൈനിക നടപടിക്കൊടുവിൽ ഗോവയിലെ പോർച്ചുഗീസ് ഗവർണർ മാനുവൽ അന്റോണിയോ വസാലോ ഇ സിൽവ കീഴടങ്ങൽ രേഖയിൽ ഒപ്പുവെച്ചു. -
- വി.കെ. കൃഷ്ണമേനോനായിരുന്നു ഗോവാ വിമോചനകാലത്ത് ഇന്ത്യയുടെ പ്രതിരോ ധമന്ത്രി. "ഓപ്പറേഷൻ വിജയിന് നേതൃത്വം നൽകിയത് മലയാളികൂടിയായ ലഫ്റ്റനന്റ് ജനറൽ കെ.പി. കാൻഡത്ത്. ഒറ്റപ്പാലം സ്വദേശിയായ കുഞ്ഞിരാമൻ പാലാട്ട് കാൻഡത്ത് ഗോവയുടെ ആദ്യ ലഫ്റ്റനന്റ് ഗവർണറുമായി.
- 1987 മേയ് 30- നാണ് ഗോവയ്ക്ക് സംസ്ഥാന പദവി ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം കൂടിയായ ഗോവയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്. ഗവർണർ പി.എസ്. ശ്രീധരൻപിള്ള.
25. 2021 ഡിസംബർ 18- ന് അന്തരിച്ച ജസ്റ്റിസ് ജി.ടി. നാനാവതി ഏത് അന്വേഷണ കമ്മിഷനുകൾക്കാണ് നേതൃത്വം നൽകിയത്- സിഖ് വിരുദ്ധ കലാപം, ഗുജറാത്ത് കലാപം
- 1984 ഒക്ടോബർ 31- ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖുകാരായ അംഗരക്ഷകരാൽ വധിക്കപ്പെട്ടതിനെത്തുടർന്ന് ഡൽഹി യുൾപ്പെടെയുള്ള പ്രദേശങ്ങളിലുണ്ടായ കൂട്ടക്കൊലകളാണ് സിഖ് വിരുദ്ധ കലാപം എന്നറിയപ്പെടുന്നത്, എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ് 2000- ത്തിൽ ജസ്റ്റിസ് നാനാവതിയെ ഏകാംഗ അന്വേഷണ കമ്മിഷനായി നിയമിച്ചത്.
- 2002-ൽ നടന്ന ഗുജറാത്ത് കലാപം അന്വേഷിച്ചത് അദ്ദേഹം ഉൾപ്പെട്ട നാനാവതി അക്ഷയ് മേത്ത കമ്മിഷനായിരുന്നു.
26. 2021-ൽ അഫ്ഗാനിസ്താനിലെ കാണ്ഡ ഹാറിൽവെച്ച് അഫ്ഗാൻസേനയും താലിബാൻ തീവ്രവാദികളും തമ്മിലു ള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ്- ഡാനിഷ് സിദ്ദിഖി
27. പത്രസ്ഥാപനങ്ങളുടെ ഐക്യവേദിയായ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ (INS) 2021-22- ലെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്- മോഹിത് ജെയിൻ
- ഇക്കണോമിക് ടൈംസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
28. ഏത് സംസ്ഥാനത്താണ് വാഹനാപകടത്തിൽ പരിക്കുപറ്റുന്നവർക്ക് ആദ്യ 48 മണിക്കൂറിൽ സൗജന്യചികിത്സ ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചത്- തമിഴ്നാട്
- "ഇന്നുയിർ കാപ്പോം നമ്മെ കാക്കും 48' എന്നാണ് പദ്ധതിയുടെ പേര്.
29. 2020-21 വർഷത്തെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
- കൊല്ലത്തിനാണ് രണ്ടാംസ്ഥാനം
- ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാംസ്ഥാ നം പെരുമ്പടപ്പിന് (മലപ്പുറം).
- ഗ്രാമപ്പഞ്ചായത്തുകളിൽ ഒന്നാംസ്ഥാനം മുളന്തുരുത്തി (എറണാകുളം) നേടി.
- കോർപ്പറേഷനുകളിൽ കോഴിക്കോടും നഗരസഭകളിൽ സുൽത്താൻ ബത്തേരിയും (വയനാട്) ഒന്നാമതെത്തി.
30. 2021-ലെ ഫോർമുല വൺ കാറോട്ടമത്സരത്തിൽ കിരീടം നേടിയത്- മാക്സ് വെസ്റ്റപ്പൻ
- നിലവിലെ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടനെ (യു.കെ.) തോൽപ്പിച്ചാണ് വെസ്റ്റപ്പൻ (നെതർലൻഡ്സ്) കിരീടം നേടിയത്.
31. ഏത് മുൻ രാഷ്ട്രപതിയുടെ ഓർമക്കുറിപ്പുകളടങ്ങുന്ന പുസ്തകമാണ് The Presidential Years- പ്രണബ്കുമാർ മുഖർജി
- The Dramatic Decade: The Indira Gandhi Years, The Turbulent Years തുടങ്ങിയവയും അദ്ദേഹം രചിച്ച കൃതികളാണ്.
- മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ (1987-92) രചിച്ച കൃതിയാണ് "My Presidential Years'.
32. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 1983- ലെ ലോകകപ്പ് വിജയത്തിന്റെ കഥ പറയുന്ന ‘83' എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ സംവിധായകൻ- കബിർഖാൻ
- രൺവീർസിങ്ങാണ് ക്യാപ്റ്റൻ കപിൽദേവിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
33. ഒരു മലയാളി രചിച്ച കവിത തമിഴ്നാടിന്റെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പേര്- മനോന്മണീയം പി. സുന്ദരംപിള്ള
- 1891- ൽ സുന്ദരംപിള്ള രചിച്ച 'മനോന്മണീയം' എന്ന നാടകത്തിലെ “നീരാറും കടൽ ഉടുത്ത...” എന്ന് തുടങ്ങുന്ന എട്ടുവരി കവിതയാണ് തമിഴ് തായ്വാഴ്സായി തമിഴ്നാട് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചത്.
- 1855- ൽ ആലപ്പുഴയിൽ ജനിച്ച സുന്ദരം പിള്ള 1897- ൽ അന്തരിച്ചു. 'തമിഴ് ഷേക്സ്പിയർ' എന്നും വിശേഷിപ്പിക്കപ്പെടുന്നു.
- തിരുനെൽവേലി സർവകലാശാല അദ്ദേഹത്തിന്റെ ബഹുമാനാർഥം " മനോന്മണീയം സുന്ദരനാർ യൂണിവേഴ്സിറ്റി' എന്നാണ് അറിയപ്പെടുന്നത്.
34. ചിലിയുടെ പുതിയ പ്രസിഡന്റ്- ഗബ്രിയേൽ ബോറിക്
- 48 വർഷത്തിനുശേഷമുള്ള രാജ്യത്തെ ഇടതുപക്ഷക്കാരനായ പ്രസിഡന്റാണ് 35 വയസ്സുള്ള ബോറിക്.
35. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ്, സമ്പൂർണ സാക്ഷരതയുടെ മുഖ്യശില്പി എന്നിങ്ങനെ അറിയപ്പെടുന്ന പി.എൻ. പണിക്കരുടെ പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തത് എവിടെയാണ്- തിരുവനന്തപുരത്തെ പൂജപ്പുര പാർക്കിൽ
- 1996 മുതൽ കേരളസർക്കാർ ജൂൺ 19 വായനദിനമായി ആചരിച്ചുവരുന്നു. ജൂൺ 19 മുതൽ ഒരാഴ്ച സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു.
- 2017- ൽ കേന്ദ്രസർക്കാർ ജൂൺ- 19 ദേശീയ വായനദിനമായി പ്രഖ്യാപിച്ചു. തുടർന്നുള്ള ഒരുമാസം വായനമാസമായും ആചരിച്ചു വരുന്നു.
No comments:
Post a Comment