Saturday, 9 April 2022

Current Affairs- 09-04-2022

1. റിവേഴ്സ് റിപ്പോ പോലെ തന്നെ ബാങ്കുകളുടെ അധികപണം ആർ.ബി.ഐ യിലെത്തിക്കാനുള്ള സംവിധാനം- സ്റ്റാൻഡിങ് ഡിപ്പോസിറ്റ് ഫെസിലിറ്റി (SDF) 


2. ഇന്ത്യ അടുത്തിടെ വിജയകരമായി പരീക്ഷണം നടത്തിയ മിസൈൽ സംവിധാനം- എസ് എഫ് ഡി ആർ ബൂസ്റ്റർ മിസൈൽ (സോളിഡ് ഫ്യൂവൽ ഡക്സ്ഡ് റാം ജെറ്റ്)

  • ബാലസോറിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം  

3. അന്താരാഷ്ട്ര ബുക്കർ ചുരുക്കപ്പട്ടികയിൽ ഇടം നേടുന്ന ആദ്യ ഹിന്ദി നോവൽ- രേത് സമാധി (ഗീതാഞ്ജലി ശ്രീ) 

  • രേത് സമാധിയുടെ ഇംഗ്ലീഷ് പരിഭാഷയായ ടോംബ്
  • ഓഫ് സാൻഡ് ആണ് പുരസ്കാര പട്ടികയിൽ ഉൾപ്പെട്ടത് 

4. വെള്ളത്തിനടിയിലെ ആദ്യ മെട്രോ തുരങ്കം നിലവിൽ വരുന്നത്- കൊൽക്കത്തയിൽ 


5. ഇന്ധനക്ഷമതയിലെ മികവിന് പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ ഏർപ്പെടുത്തിയ സാക്ഷം പുരസ്കാരം നേടിയത്- KSRTC (കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ) 


6. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ സുപ്പർ ആപ്ലിക്കേഷൻ- UnionNXT 


7. 2022 ഫോബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ പ് ഏറ്റവും സമ്പന്നനായ വ്യക്തി- ഇലോൺ മസ്ക് (2nd ജെഫ് ബെസോസ്)


8. UN മനുഷ്യാവകാശ കൗൺസിൽ നിന്നും 2022 ഏപ്രിലിൽ പുറത്തായ രാജ്യം- റഷ്യ 


9. യുവാക്കൾക്ക് മൂന്നുവർഷത്തേക്ക് കരസേനയിൽ സന്നദ്ധസേവനം അനുഷ്ഠിക്കാനുള്ള അഗ്നിപഥ് പദ്ധതി പ്രകാരം ഈ കാലയളവിൽ ഇവർ അറിയപ്പെടുന്നത് ഏത് പേരിൽ- അഗ്നിവീർ


10. ഏതു നദിക്ക് കീഴിലാണ് 2023- ഓടെ പ്രവർത്തനക്ഷമമാകുന്ന ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ ടണൽ നിലവിൽ വരുന്നത്- ഹുഗ്ലി നദി,കൊൽക്കത്ത


11. 2022 ഏപ്രിലിൽ നോൺ-സ്റ്റേറ്റ് എന്റിറ്റികളുടെ നെറ്റ്- സീറോ എമിഷൻസ് കമ്മിറ്റ്മെന്റിനെക്കുറിച്ചുള്ള യുഎൻ ഉന്നതതല വിദഗ്ധ ഗ്രൂപ്പിലേക്ക് നിയമിക്കപ്പെട്ട ഇന്ത്യക്കാരൻ- ഡോ .അരുണാഭ ഘോഷ്


12. യുവാക്കൾക്ക് 3 വർഷത്തേക്ക് കരസേനയിൽ സന്നദ്ധ സേവനം അനുഷ്ഠിക്കാനുള്ള കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്ന പദ്ധതി- അഗ്നിപഥ്


13. ആഭ്യന്തര യുദ്ധം രൂക്ഷമായതിനെത്തുടർന്ന് അധികാരമൊഴിഞ്ഞ യെമൻ പ്രസിഡൻറ്- അബ്ദുറബ്ബ് മൻസൂർ ഹാദി


14. ഏത് സംസ്ഥാനത്താണ് ഗംഗൗർ ഉത്സവം നടക്കുന്നത്- രാജസ്ഥാൻ


15. സ്വാതന്ത്ര്യാനന്തര തുർക്ക്മെനിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി- രാംനാഥ് കോവിന്ദ്


16. 2021- ലെ സരസ്വതി സമ്മാൻ സ്വീകർത്താവ്- പ്രൊഫ. രാംദരശ് മിശ്ര (ഹിന്ദി) (കവിത- 'Mein to Yahan Hun')


17. 'ഡീകോഡിംഗ് ഇന്ത്യൻ ബാബുഡോം' പുസ്തകത്തിന്റെ രചയിതാവ്- അശ്വിനി ശ്രീവാസ്തവ 

18. കരസേനയുടെ പുതിയ മേധാവിയായി നിയമിതനാകുന്നത്- ലഫ്റ്റനൻറ് ജനറൽ മനോജ് പാണ്ഡ (നിലവിൽ കരസേനാ ഉപമേധാവിയാണ്)


19. അടുത്തിടെ National Accreditation Board for hospital and healthcare providers (NABH)- ൻറെ പുതിയ ചെയർമാനായി നിയമിതനായത്- മഹേഷ് വർമ്മ


20. അടുത്തിടെ ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായത്- വിനയ് മോഹൻ ക്വാത്ര


21. അടുത്തിടെ അന്തരിച്ച പ്രശസ്ത ചലച്ചിത്രനടൻ- കൈനകരി തങ്കരാജ്


22. അടുത്തിടെ മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റാറിക്കയുടെ പ്രസിഡന്റായി നിയമിതനായ സാമ്പത്തിക വിദഗ്ധൻ- Rodrigo Chaves


23. മധ്യയൂറോപ്യൻ രാജ്യമായ ഹംഗറിയുടെ പ്രധാനമന്ത്രിയായി നാലാമതും തിരഞ്ഞെടുക്കപ്പെട്ടത്- Viktor orban


24. രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ പ്രവർത്തനം ആരംഭിക്കുന്നതെവിടെ നിന്നാണ്- കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ ഷിർദിയിലേക്ക്


25. 2022- ലെ International day of Sport for Development and peace (April 6) theme- “Securing a sustainable and peaceful future for all: The contribution of sport"


26. 2022- ലെ മിയാമി ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത്- കാർലോസ് അൽകാരസ്


27. യു.എൻ ൻറെ Net Zero Emissions Commitments of Non state Entities- ൻറെ ഉന്നതതല വിദഗ്ധ സമിതിയിലേക്ക് നിയമിതനായ ഇന്ത്യാക്കാരൻ- Arunabha Ghosh


28. 2022- ൽ ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒന്നാമത് എത്തിയതാര്- മുകേഷ് അംബാനി (ആഗോളതലത്തിൽ പത്താം സ്ഥാനം)


29. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോർഡ് നേടിയത്- ഡ്വെയിൻ ബ്രാവോ (വെസ്റ്റ് ഇൻഡീസ്) 


30. സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം സർക്കാരിനെതിരെ പ്രതിഷേധം ശക്തമായ ഏത് രാജ്യത്തിലാണ് ഈ അടുത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്- ശ്രീലങ്ക

No comments:

Post a Comment