1. സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി ദലിത് വിഭാഗത്തിൽ നിന്നും പൊളിറ്റ് ബ്യൂറോയിൽ അംഗമായ വ്യക്തി- ഡോ.രാമചന്ദ്ര ദോം (ബംഗാൾ)
2. അടുത്തിടെ അന്തരിച്ച കേരള സംസ്ഥാന മുൻ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ- എം.സി.ജോസഫൈൻ
3. വാഹനാപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകുന്ന പദ്ധതി- ഗുഡ് സമരിറ്റൻ പദ്ധതി
4. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ദീൻദയാൽ ഉപാധ്യായ പുരസ്കാരം നേടിയത്- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
5. 'കാണാമറ' എന്ന പുസ്തകത്തിന്റെ രചയിതാവ്- വി.പി.ജോയി (കേരള ചീഫ് സെക്രട്ടറി)
6. അടുത്തിടെ വിജയകരമായി പരീക്ഷിച്ച പാക്കിസ്ഥാന്റെ ഏറ്റവും കരുത്തുറ്റ ബാലിസ്റ്റിക് മിസൈൽ- ഷഹീൻ- 3
7. 'മഹാപ്രളയം' എന്ന പുസ്തകത്തിന്റെ രചയിതാവ്- ബി.സന്ധ്യ (അഗ്നിരക്ഷാസേനാ മേധാവി)
8. അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച പിനാക റോക്കറ്റ് സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പ്- പിനാക എം.കെ.-1
9. 2022 ഏപ്രിലിൽ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി തിരഞ്ഞെടുത്തത്- മനോജ് പാണ്ഡേ
10. 2022 ഏപ്രിലിൽ ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിതനാകുന്നത്- വിനയ് മോഹൻ ക്വാത്ര
11. 2022- ൽ കേരളത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാൻറ് പ്രവർത്തനം ആരംഭിച്ചത് എവിടെ- കായംകുളം
- താപനിലയം പ്ലാന്റിന് സമീപത്തെ ജലാശയത്തിൽ പ്ലോട്ടിങ് സോളർ പാനൽ നിരത്തി വൈദ്യുതി ഉൽപാദിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ പ്ലാന്റാണിത്.
12. '7 വർഷം കൊണ്ട് 10 ലക്ഷം തൊഴിൽ' ലക്ഷ്യമിട്ട് ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ "സാമ്പത്തിക സഹകരണ-വ്യാപാര കരാറിൽ 2022 ഏപ്രിലിൽ ഒപ്പിട്ടത്- ഓസ്ട്രേലിയ
13. 2022ലെ മിയാമി ഓപ്പൺ ടെന്നീസ് ടൂർണമെന്റ് കിരീടം വനിതാ വിഭാഗത്തിൽ നേടിയത്- ഇഗ സ്വിയാടെക് (പോളണ്ട്)
14. 2022 ഏപ്രിലിൽ മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റാറിക്കയിലെ പ്രസിഡൻറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- റോഡ്രിഗോ ഷാവ്സ്
15. ശ്രീ ബുദ്ധന്റെ ജീവിത ദർശനങ്ങൾ അടങ്ങിയ 'ധർമപദം' പാലി ഭാഷയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്ത മലയാള കവി അടുത്തിടെ അന്തരിച്ചു പേര്- മാധവൻ അയ്യപ്പത്ത്
16. ഏത് നവോത്ഥാന നായകന്റെ 150-ാം ചരമ വാർഷിക സമാപനമാണ് 2022 ജനുവരി മൂന്നിന് ആചരിച്ചത്- ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ
- 1805 ഫെബ്രുവരി 10- ന് കുട്ടനാട്ടിലെ കൈനകരിയിലാണ് ജനനം. 1871 ജനുവരി മൂന്നിന് കൂനമ്മാവിൽ (എറണാകുളം) അന്തരിച്ചു.
17. 2021 ഡിസംബർ 31- ന് അന്തരിച്ച മലയാള ചലച്ചിത്ര നടൻ- ജി.കെ. പിള്ള -
- മലയാളം, തമിഴ് ഭാഷകളിലായി 350- ലേറെ സിനിമകളിൽ അഭിനയിച്ചു.
18. റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനും സി.ഇ.ഒ. യുമായി നിയമിക്കപ്പെട്ടത്- വി.കെ. ത്രിപാഠി
19. മധ്യപ്രദേശിലെ ഝാൻസി റെയിൽവേസ്റ്റേഷന്റെ പുതുക്കിയ പേര്- വീരാംഗന ലക്ഷ്മീബായ് റെയിൽവേ സ്റ്റേഷൻ
20. 2021-ലെ ഓടക്കുഴൽ അവാർഡ് നേടിയ കൃതി- ബുധിനി
- സാറാജോസഫാണ് ഈ നോവലിന്റെ രചയിതാവ്
21. കുടുംബശ്രീയുടെ പിങ്ക് കഫേ (Pink Cafe) ആദ്യമായി തുടങ്ങിയത് എവിടെയാണ്- തിരുവനന്തപുരം കിഴക്കേകോട്ട കെ.എസ്. ആർ.ടി.സി. ഡിപ്പോയിൽ
- ഉപയോഗ ശൂന്യമായ കെ.എസ്.ആർ.ടി.സി. ബസ്സുകൾ രൂപമാറ്റം വരുത്തി ബ്രാൻഡഡ് റെസ്റ്റോറന്റുകൾ എന്ന രീതിയിലാണ് പിങ്ക് കഫേകൾ തുടങ്ങുന്നത്.
22. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സഞ്ചരിക്കാനായി അടുത്തിടെ വാങ്ങിയ ജർമൻ നിർമിത കാർ- മെഴ്സിഡസ് മെയബാച്ച് എസ് 650 ഗാർഡ്
- രണ്ടുമീറ്റർ അകലെയുണ്ടാകുന്ന ഉഗ്രഫോടനങ്ങൾ വരെ അതിജീവിക്കാൻ ശേഷിയുള്ള അതി സുരക്ഷാ സജ്ജീകരണങ്ങളുള്ള കാറിന്റെ വില 12 കോടി രൂപയാണ്.
23. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ ഏതാണ്- കൊച്ചി വാട്ടർ മെട്രോ
- കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) അനുബന്ധ ജലപാതയാണ് കൊച്ചി വാട്ടർ മെട്രോ.
- വൈദ്യുത ബോട്ടുകളാണ് ഉപയോഗിക്കുന്നത്. കൊച്ചിൻ ഷിപ്പ്യാഡ് നിർമിക്കുന്നത് 23 ബോട്ടുകളിൽ ആദ്യത്തേതായ മുസിരിസ് 2021 ഡിസംബറിൽ കെ.എം. ആർ, എല്ലിന് കൈമാറി.
24. ലോകത്ത് ആദ്യമായി കോവിഡ്- 19 വാക്സിന് അംഗീകാരം നൽകിയ രാജ്യം- ബ്രിട്ടൻ
25. 2021- ൽ ചൈന ജനസംഖ്യാനയത്തിൽ വരുത്തിയ മാറ്റം എന്തായിരുന്നു- ദമ്പതിമാർക്ക് മൂന്ന് കുട്ടികൾ വരെയാക്കി
- രണ്ട് കുട്ടികൾ എന്ന നയത്തിലാണ് മാറ്റം വരുത്തിയത്.
26. വേൾഡ് ഗെയിംസ് അതറ്റ് ഓഫ് ദ ഇയർ പുരസ്കാരം നേടിയ എത്രാമത്തെ മലയാളിയാണ് ഹോക്കിതാരമായ പി.ആർ, ശ്രീജേഷ്- ആദ്യത്തെ
- രണ്ടാമത്തെ ഇന്ത്യൻതാരം കൂടിയാണ് ശ്രീജേഷ്, വനിതാ ഹോക്കി താരം റാണി രാംപാൽ 2020- ൽ ഈ പുരസ്സാരം നേടിയിരുന്നു.
27. ലോകത്തിലെ ഏറ്റവും വലിയ ഇഗ്ലു കഫേ (Igloo Cafe) ആരംഭിച്ചത് എവിടെയാണ്- കശ്മീരിലെ ഗുൽമാർഗിൽ
28. ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി നിയമിക്കപ്പെട്ടത്- ശാന്തി ശ്രീ പണ്ഡിറ്റ്
- 1969- ൽ സ്ഥാപിതമായ ജെ.എൻ.യു.വി ന്റെ 13-ാമത് വി.സി. കൂടിയാണ്.
- വി.കെ. സരസ്വതിയാണ് ചാൻസലർ.
29. ആഫ്രിക്കയു ടെ സമാധാനത്തി ന്റെ ബിഷപ്പ് എന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വിശേഷിപ്പിച്ച വ്യക്തിയാര്- ഡെസ്മണ്ട് ടുട്ടു (90)
- 2021 ഡിസംബർ 26- ന് ഇദ്ദേഹം അന്തരിച്ചു.
- ദക്ഷിണാഫ്രിക്കയിലെ വർണവിവേചന നയത്തിനെതിരെ നെൽസൺ മൻഡേലയ്ക്കാപ്പം പോരാടിയ ആർച്ച് ബിഷപ്പ് ടുട്ടു മൻഡേലയുടെ അടുത്ത് സുഹൃത്തുകൂടിയായിരുന്നു.
- 1985- ൽ ജൊഹാനസ് ബർഗിലെ കറുത്തവർഗക്കാരനായ ആദ്യ ആംഗ്ലി ക്കൻ ബിഷപ്പ് ആയി. ആർച്ച് എന്നാണ് ആദരപൂർവം വിളിക്കപ്പെട്ടത്. മൻഡേല വിളിച്ചത് ‘ജനങ്ങളുടെ ആർച്ചുബിഷപ്പ്’ എന്നാണ്.
- സമാധാന നൊബേൽ (1984), ഗാന്ധി സമാധാന സമ്മാനം (2007) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
- വർണവിവേചനത്തിനുശേഷമുള്ള ദക്ഷിണാഫ്രിക്കയെ റെയിൻബോ നേഷൻ എന്നുവിശേഷിപ്പിച്ചത് ടുട്ടുവാണ്.
No comments:
Post a Comment