Thursday, 14 April 2022

Current Affairs- 14-04-2022

1. നിർധനരായ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സ്വയം തൊഴിലും ഉപജീവനമാർഗവും കണ്ടെത്തുന്നതിനായി പരിശീലനം നൽകുക എന്ന ലക്ഷ്യവുമായി കേരള സാമൂഹ്യ നീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി- സാകല്യം 


2. 2022 ഏപ്രിലിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് നിലവിൽ കൊണ്ടുവരുന്നതിനായി മുന്ന് സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ട കമ്പനി- ആമസോൺ 


3. 2022 ഏപ്രിലിൽ ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിൽ ആരംഭിച്ച ബ്രോഡ്ഗേജ് പാതയിലെ പാസഞ്ചർ ട്രെയിൻ ബന്ധിപ്പിക്കുന്നത്- Jaynagar (India) - Kurtha (Nepal)  


4. കേരളത്തിലെ ഏത് നവോത്ഥാന നായകന്റെ 150ആം ജന്മവാർഷികമാണ് 2022- ൽ  ആചരിക്കുന്നത്- കുമാരനാശാൻ 


5. ഇന്ത്യൻ പ്രീമിയർ ലീഗിൽ Retire Out ആകുന്ന ആദ്യ ബാറ്റർ- രവിചന്ദ്ര അശ്വിൻ  


6. 2022 ഏപ്രിലിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പെരിയാർ സ്മാരകം- സമത്വപുരം, തമിഴ്നാട്


7. കെ. കെ. ബിർളാ ഫൗണ്ടേഷന്റെ 2021- ലെ സരസ്വതി സമ്മാനം നേടിയത്- രാംദരശ് മിശ്ര 

  • അദ്ദേഹത്തിന്റെ കവിതാസമാഹാരമായ 'മേ തൊ യഹാം ഹു'വിനാണ് പുരസ്കാരം


8. റവന്യു ദുരന്തനിവാരണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ മാസിക- ഭൂമിക 


9. 2022- ലെ ലോകാരോഗ്യ ദിനാചരണ സന്ദേശം- നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം  


10. നാവിക സേനയുടെ ആദ്യ പായ്ക്കപ്പലോട്ട പരിശീലന യാനമായ ഐഎൻഎസ് തരംഗിണി നടത്തുന്ന ലോകയാത്രയുടെ പേര്- ലോകയാൻ 2022  


11. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമി 2022- ൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം- ഹരിയാന 

  • ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം- ഛത്തീസ്ഗഢ്


12. 2022 മാർച്ചിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കേരളത്തിലെ ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ച കായൽ- കഠിനംകുളം കായൽ 


13. ഇന്ത്യയിൽ ചീറ്റപുലികളെ തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ ആക്ഷൻ പ്ലാൻ- ആക്ഷൻ പ്ലാൻ ഫോർ ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ 


14. 2022- ൽ ഏഷ്യാറ്റിക് സിംഹങ്ങളുടെ സംരക്ഷണാർത്ഥം ഗുജറാത്ത് സർക്കാർ വികസിപ്പിച്ചെടുത്ത്, നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ ഫോട്ടോ ഐഡന്റിഫിക്കേഷൻ സോഫ്റ്റ്വെയർ- സിംബ (SIMBA- Software with Intelligence Marking Board Identification of Asiatic Lions) 


15. 2022- ലെ ആഗോള സുസ്ഥിര വികസന ലക്ഷ്യ സുചികയിൽ ഇന്ത്യയുടെ സ്ഥാനം- 120

  • ഒന്നാം സ്ഥാനം- ഫിൻലാന്റ 


16. 19-ാമത് ഇന്ത്യ - യു.എസ്. മിലിട്ടറി കോ-ഓപ്പറേഷൻ ഗ്രൂപ്പ് മീറ്റിങ്ങിനു വേദിയായത്- ആഗ്ര (ഉത്തർപ്രദേശ്) 


17. ഐ.എസ്.ആർ.ഒ. യുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ഡയറക്ടർ ആയി ചുമതലയേറ്റ മലയാളി- ആർ. ഉമാമഹേശ്വരൻ 


18. 2022 മാർച്ചിൽ സ്റ്റഡി ഇൻ ഇന്ത്യ മീറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ട നഗരം- ധാക്ക (ബംഗ്ലാദേശ്) 


19. 2022- ലെ രാജ്യാന്തര ഊർജ്ജ സമ്മേളനത്തിൽ Cambridge Energy Research Associates നൽകുന്ന ആഗോള പരിസ്ഥിതി പ്രവർത്തന നേതൃത്വ പുരസ്കാരം ലഭിച്ച വ്യക്തി- നരേന്ദ്രമോദി 


20. കേരള സർക്കാരിന്റെ 2021- ലെ വനിതാരത്ന പുരസ്കാരത്തിനർഹരായവർ-

  • ശാന്താ ജോസ് (സാമൂഹിക സേവനം)
  • ഡോ. സുനിതാ കൃഷ്ണൻ (സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം) 
  • വൈക്കം വിജയലക്ഷ്മി (കലാരംഗം) 
  • ഡോ. യു.പി.വി. സുധ വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക മേഖല) 


21. ഇന്ത്യൻ ഓപ്പൺ ജമ്പ്സ് കോമ്പറ്റിഷൻ 2022- ലെ പുരുഷന്മാരുടെ ലോങ്ജമ്പ് ഇനത്തിൽ സ്വർണം നേടിയ മലയാളി- മുരളി ശ്രീശങ്കർ 


22. ആറ് ഏകദിന ലോകകപ്പുകളിൽ പങ്കെടുക്കുന്ന ആദ്യ വനിത- മിതാലി രാജ്


23. ജൻ ഔഷധി ദിവസായി ആചരിക്കുന്ന മാർച്ച്- 07- ലെ പ്രമേയം- 'ജൻ ഔഷധി - ജൻ ഉപയോഗി' 


24. 2022- ൽ വൈറ്റില - കാക്കനാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയ കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ ബോട്ട്- മുസിരിസ്


25. 2022 മാർച്ച് 1- ന് സ്ഥാപിതമായതിന്റെ 65-ാമത് വാർഷികം ആചരിച്ച കേരളത്തിലെ സ്ഥാപനം- കെ.എസ്.ഇ.ബി. 


26. നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ് ഇൻഡയറക്ടർ ടാക്സ് & നാർക്കോട്ടിക്സ് എവിടെയാണ് സ്ഥാപിക്കാൻ പോകുന്നത്- ആന്ധ്രാപ്രദേശ് 


27. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം സേഫ്റ്റി, റിലയബിലിറ്റി ക്വാളിറ്റി വിഭാഗം ഡയറക്ടറായി ചുമതലയേറ്റ വ്യക്തി- ഡോ. ബി. ബ്രിന്ദ 


28. ഗോഡ്സ് സിഗ്നേച്ചർ ടാംപേർഡ് എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ. ചെറിയാൻ പണിക്കർ 


29. മൈക്രോസോഫ്റ്റിന്റെ ഈ വർഷത്തെ മോസ്റ്റ് വാല്യൂബിൾ പ്രൊഫഷണൽ അവാർഡ് ലഭിച്ച മലയാളി- മുഹമ്മദ് അൽഫാൻ


30. ടൈം മാഗസിൻ വുമൺ ഓഫ് ദ ഇയർ 2022 ആയി തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാൻ മാധ്യമ പ്രവർത്തക- സഹാം ജോയ് 

No comments:

Post a Comment