1. 2022 ജൂണിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT)- ന്റെ ചെയർമാനായി നിയമിതനായ വ്യക്തി- നിതിൻ ഗുപ്ത
2. 2022 ജൂണിൽ അന്താരാഷ്ട്ര ഭാരോദ്ദേഹന-ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്- മുഹമ്മദ് ഹസ്സൻ ജലൂദ് (ഇറാഖ്)
3. 2022 ജൂണിൽ അന്തരിച്ച 'ഐവെയർ' ബ്രാൻഡ് ആയ റെയ് ബാൻ, ഓക്ലി മുതലായവയുടെ ഉടമ- ലിയനാർഡോ ഡെൽവെക്കിയോ
4. 2022 ജൂണിൽ കമ്മീഷൻ ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്രോജക്ട് വന്ന സ്ഥലം- കായംകുളം (ടാറ്റ പവർ സോളാർ സിസ്റ്റംസ്)
5. യുഎസിനു പുറത്തുള്ള വാണിജ്യ ബഹിരാകാശ പോർട്ടിൽ നിന്ന് നാസയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം നടന്ന സ്ഥലം- ആർനെം (Arnhem) സ്പേസ് സെന്റർ, ആസ്ട്രേലിയ
6. 2022 ജൂണിൽ Commonwealth ൽ അംഗങ്ങളായ പുതിയ രാജ്യങ്ങൾ- ഗാബോൺ, ടോഗോ
7. ദക്ഷിണ നാവിക കമാൻഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായത്- റിയർ അഡ്മിറൽ ജെ.സിങ്ങ്
8. 35 വർഷത്തിനു ശേഷം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആകുന്ന പേസർ- ജസ്പ്രീത് ബുംമ്ര
9. ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- നീരജ് ചോപ്ര (ജാവലിൻ ത്രോ
- സ്റ്റോക്കാം ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ ആണ്. നീരജ് സ്വന്തമാക്കിയത് (89.94 മീറ്റർ)
- സ്വർണമെഡൽ ജേതാവ്- ആൻഡേഴ്സൻ പിറ്റേഴ്സൺ (90.31 മീറ്റർ)
10. ദേശീയ തലത്തിൽ മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദൻ പുരസ്കാര ജേതാവ്- സാനു ജോൺ വർഗീസ്
- ആർക്കറിയാം എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹമായത്
11. രാജ്യത്ത് പൊതുമേഖലയിൽ ആദ്യമായി തുറക്കുന്ന രംഗകലാകേന്ദ്രം (സെന്റർ ഫോർ പെർഫോമിങ് ആർട്സ്) നിലവിൽ വരുന്നത്- വർക്കലയിൽ
12. 2022 ജൂണിൽ രജിസ്റ്റർ ചെയ്ത് അംഗീകൃതം അല്ലാത്ത എത്ര രാഷ്ട്രീയ പാർട്ടികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്- 111
13. രാജ്യത്തെ ആദ്യ ഭാഗിക ഉടമസ്ഥതയിലുള്ള സോളാർ പവർ പ്ലാന്റ് സ്ഥാപിതമാകുന്നത് എവിടെ- കർണാടക
14. തൻവ എന്നത് ഏതു സംസ്ഥാനത്തെ ആധുനിക കാർഷിക സാങ്കേതിക വിദ്യകളിൽ സ്ത്രീകൾക്ക് പരിശീലനം നൽകുന്ന പദ്ധതിയാണ്- തമിഴ്നാട്
15. നാല് ഗ്രാൻഡ്സ്ലാമുകളിലും 80 മത്സരങ്ങൾ ജയിക്കുന്ന ആദ്യ താരമായി മാറിയത്- നൊവാക് ജോക്കോവിച്ച്
16. ദക്ഷിണ നാവിക കമാന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായത്- റിയർ അഡ്മിറൽ ജെ. സിംഗ്
17. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ അക്ഷരമുദ്ര പുരസ്കാര ജേതാവ്- സി.രാധാകൃഷ്ണൻ
18. 2022- ലെ ദേശീയ സ്മാറ്റിസ്റ്റിക്സ് ദിനത്തിന്റെ (ജൂൺ- 29) പ്രമേയം- Data for Sustainable Development
19. 2022 ജൂണിൽ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം- വരീന്ദർ സിംഗ്
20. ബഹിരാകാശത്ത് സൗരോർജ്ജ നിലയം നിർമിക്കാൻ തീരുമാനിച്ച രാജ്യം- ചൈന
21. മത്സരം കാണാനെത്തുന്ന കാണികളുടെ മനുഷ്യാവകാശം സംരക്ഷിക്കാൻ മനുഷ്യാവകാശ വോളന്റിയർമാരെ നിയമിക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പ്- 2022 ഖത്തർ ലോകകപ്പ്
22. ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് എന്ന് മുതലാണ് നിരോധനം നിലവിൽ വരുന്നത്- 2022 ജൂലൈ
23. യു.എസ് സുപ്രീംകോടതിയിൽ ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയായ വനിത- കറ്റാൻജി ബ്രൗൺ ജാക്സൺ
- യു.എസ് സുപ്രീംകോടതിയിലെ 116ാ- മത്തെ ജസ്റ്റിസായാണ് കെറ്റാൻജി ചുമതലയേറ്റത്
24. 2023- ലെ ലോക ബധിര ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ വേദി- തിരുവനന്തപുരം
25. 2022- ലെ ദേശീയ ഗെയിംസിന്റെ വേദി- ഗുജറാത്ത്
26. ഏറ്റവും കൂടുതൽ കാലം ഐസിസി ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്- ബാബർ അസം (പാകിസ്ഥാൻ)
27. പതിനാലാമത് ബ്രിക്സ് ഉച്ചകോടി 2022 ൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം- ചൈന (ബെയ്ജിംങ്)
28. കാന്തികവലയങ്ങളെ തിരിച്ചറിയാൻ സാധിക്കുന്ന ടു ഡയമൻഷണൽ മൈക്രോസ്കോപ്പ് നിർമ്മിച്ചതെവിടെ- ഐ. ഐ.ടി. മുംബൈ ആൻഡ് ഖരഗ്പുർ
29. കോവിഡ്- 19 ആഘാതങ്ങൾ തടയുന്നതിനായി യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ സാമ്പത്തിക സഹായം ഏർപ്പെടുത്തിയ അഞ്ച് ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെട്ട പ്രദേശം- സുന്ദർബൻസ്
30. 2022 ജൂണിൽ രാജിവച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി- ഉദ്ധവ് താക്കറെ .
31. ഐ.എസ്.ആർ.ഒ.യുടെ വാണിജ്യ വിഭാഗമായ ന്യ സ്പേസ് ഇന്ത്യയുടെ രണ്ടാമത് ദൗത്യം- പി.എസ്.എൽ.വി. സി- 53
- രാജ്യത്ത് നിന്നുള്ള ആദ്യ വാണിജ്യ ഉപഗ്രഹ വിക്ഷേപണം
- സിംഗപ്പൂരിന്റെ 3 ഉപഗ്രഹങ്ങളുമായാണ് പി.എസ്.എൽ.വി. സി-53 കുതിച്ചുയരുക
32. ശ്രവണ പരിമിതരുടെ ലോക ട്വന്റി 20 ക്രിക്കറ്റ് വേദി- തിരുവനന്തപുരം
33. ബാങ്ക് ഓഫ് ബറോഡ കേരള മേധാവിയായി നിയമിതനായത്- ശ്രീജിത്ത് കൊട്ടാരത്തിൽ
34. ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം ലോക ഒന്നാം നമ്പർ പദവിയിലിരുന്ന ബാറ്റർ എന്ന ബഹുമതി സ്വന്തമാക്കിയത്- ബാബർ അസം (പാകിസ്താൻ ക്യാപ്റ്റൻ)
35. മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തിന്റെ പുതിയ പേര്- സാംബാജി നഗർ
36. 2022 മിസ് ഇന്ത്യ വേൾഡ് വൈഡ് പട്ടം സ്വന്തമാക്കിയത്- ഖുശി പട്ടേൽ
37. ജിയോ ചെയർമാനായി നിയമിതനായത്- ആകാശ് അംബാനി
38. 5 ലക്ഷം കുട്ടികൾക്ക് ഫുട്ബോളിൽ ശാസ്ത്രീയ പരിശീലനം നൽകാൻ കേരള - സംസ്ഥാന കായിക വകുപ്പ് തയ്യാറാക്കുന്ന പദ്ധതി- ഗോൾ
39. മഹാരാഷ്ട്രയിലെ ഉസ്മാനബാദിന്റെ പുതിയ പേര്- ധാരാശിവ്
40. സംസ്ഥാനത്തെ പുതിയ ടൂറിസം ഡയറക്ടർ- പി. ബി. നൂഹ് IAS
No comments:
Post a Comment