1. ഗണിതശാസ്ത്രത്തിലെ നോബേൽ എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡൽ 2022 ജൂലൈയിൽ ലഭിച്ച ലോകത്തിലെ രണ്ടാമത്തെ വനിത- മറീന വയാസോവ്സ്ക
2. കൊറോണവൈറസിന്റെ നിലവിലുള്ള എല്ലാ വകഭേദങ്ങളെയും കൃത്യമായും വേഗത്തിലും തിരിച്ചറിയാൻ 2022 ജൂലൈയിൽ യു. എസ് ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത പുതിയ പരിശോധന- കോവാർസ്കാൻ (CoVarScan)
3. 2022 ജൂലൈയിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സസിൻ (FATF) മേധാവിയായി ചുമതലയേറ്റ ഇന്ത്യൻ വംശജനായ സിംഗപ്പൂർ സ്വദേശി- ടി. രാജ കുമാർ
4. 2022 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 'ഡിജിറ്റൽ ഇന്ത്യ വീക്ക് ' ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച സ്ഥലം- ഗാന്ധിനഗർ, ഗുജറാത്ത്
5. 2022 ജൂലൈയിൽ അന്തരിച്ച നാല് തവണ ദേശീയ അവാർഡ് ജേതാവായ ഇന്ത്യൻ സിനിമ സംവിധായകൻ- തരുൺ മജുംദാർ
6. 2022 ജൂലൈയിൽ ഗോകുലം കേരള എഫ്.സി.യുടെ പുതിയ പരിശീലകനായി നിയമിതനായ വ്യക്തി- റിച്ചാർഡ് തോവ
7. 2022 ജൂലൈയിൽ അന്തരിച്ച പ്രമുഖ ഗാന്ധിയനും കേരളത്തിലെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരനും സ്വാതന്ത്ര്യസമര സേനാനിയുമായ വ്യക്തി- നെയ്യാറ്റിൻകര പി.ഗോപിനാഥൻ നായർ
8. 'ഗണിത നൊബേൽ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫീൽഡിസ് മെഡൽ' പുരസ്കാരം 2022 ജേതാക്കൾ- മറീന വയാസോവ്സ്ക (യുക്രെയ്ൻ), ഹ്യുഗോ ഡുമിനിൽ, കോപിൻ (ഫ്രാൻസ്), ജൂൺ ഹു (യു.എസ്), ജയിംസ് മയ്നാഡ് (ബ്രിട്ടൺ)
- 40 വയസ്സിൽ താഴെയുള്ള ഗണിത ശാസ്ത്രജ്ഞർക്ക് 4 വർഷത്തിലൊരിക്കൽ നൽകുന്ന പുരസ്കാരം
- അഷ്ടമാന ദിശയിൽ ഗോളങ്ങൾ അടുക്കിവയ്ക്കുന്നതു സംബന്ധിച്ചുള്ള ഗണിത സമസ്യ പരിഹരിച്ചതിനാണ് ഇത്തവണ പുരസ്കാരത്തിന് അർഹയാക്കിയത്.
9. 2022 ജൂലൈയിൽ ലോകക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് പുരുഷ, വനിതാ താരങ്ങൾക്ക് ഒരേ പ്രതിഫലം നൽകാൻ തീരുമാനിച്ച രാജ്യം- ന്യൂ സിലാൻഡ്
10. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ 2022 ജൂലൈയിൽ രാജിവെച്ച ഫിഷറീസ് വകുപ്പ് മന്ത്രി- സജി ചെറിയാൻ
- ഫീഷറീസ്, സാംസ്കാരികം, യുവജനകാര്യം തുടങ്ങിയ വകുപ്പുകൾ ആയിരുന്നു സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്നത്
11. വിവിധ മേഖലകളിൽ മികവിനു രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നവരുടെ ഒഴിവിലേക്ക് ദക്ഷിണേന്ത്യയിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ടവർ- പി.ടി.ഉഷ (ഒളിംപ്യൻ), ഇളയരാജ (സംഗീതജ്ഞൻ), വീരേന്ദ്ര ഹെഗ്ഡെ (സാമൂഹിക പ്രവർത്തകൻ), വിജയേന്ദ്ര പ്രസാദ് (തിരക്കഥാകൃത്ത്)
- രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്ന പ്രഥമ മലയാളി വനിതയാണ് പി.ടി.ഉഷ (എട്ടാമത്തെ മലയാളി)
12. ദക്ഷിണ സുഡാനിൽ യു.എൻ. സമാധാന സേനയുടെ തലവനായി നിയമിതനായത്- ലഫ്. ജനറൽ മോഹൻ സുബ്രഹ്മണ്യൻ
13. കോവിഡ് പരിചരണത്തിലെ നേത്യത്വമികവിനുള്ള യു.എ.ഇ. സർക്കാരിന്റെ 'വാട്ടർ ഫോൾസ് ഗ്ലോബൽ' പുരസ്കാരം നേടിയത്- ഡോ.അലക്സാണ്ടർ തോമസ്
14. ഇന്ത്യയിലെ ആദ്യത്തെ Transgender community Desk ആരംഭിച്ച സംസ്ഥാനം- തെലുങ്കാന
15. 2022 ഫെമിന മിസ്സ് ഇന്ത്യ കിരീടം നേടിയത്- സിനി ഷെട്ടി (കർണാടക)
- 2021 മിസ്സ് ഇന്ത്യ കിരീടം നേടിയത്- മാനസ വരാണസി
16. സുഗതകുമാരിയുടെ സ്മരണാർഥം കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാനത്ത് നിലവിൽ വന്ന QR കോഡ് അധിഷ്ഠിത ശലഭോദ്യാനം- സുഗതം
17. 2020 കേന്ദ്രസർക്കാർ വ്യവസായ സൗഹ്യദ റാങ്കിംഗിൽ കേരളത്തിന്റെ സ്ഥാനം- 15 (1st ആന്ധ്രാപ്രദേശ്) (സ്റ്റാർട്ടർ റാങ്കിംഗ് കേരളം മൂന്നാം തവണയും ടോപ്പ് പെർഫോമർ)
18. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് നാവിഗേഷൻ ഫെസിലിറ്റി 'TiHAN' ആരംഭിച്ചത്- ഹൈദരാബാദ്
19. 2022 ജൂണിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായ രാജ്യം- റഷ്യ
20. 2022 ജൂലൈയിൽ മഹാരാഷ്ട്ര സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്- രാഹുൽ നർവേക്കർ
21. കശുമാങ്ങയിൽ നിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് കേരളത്തിൽ ആദ്യമായി അനുമതി ലഭിച്ച സഹകരണസംഘം- പയ്യാവൂർ സർവീസ് സഹകരണ ബാങ്ക്
22. വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ വെച്ച് വെടിയേറ്റ് മരിച്ച അൽ ജസീറ മാധ്യമ പ്രവർത്തക- ശിറീൻ അബു ആഖില
23. കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കി 'ശകുന്തള' എന്ന കവിത രചിച്ചത്- വി.പി. ജോയ്
- നിലവിലെ കേരളത്തിന്റെ ചീഫ് സെക്രട്ടറിയാണ് വി.പി ജോയ്
24. 2022- ലെ സാമൂഹിക നീതിക്കുള്ള മദർ തെരേസ സ്മാരക പുരസ്കാരം നേടിയത്- ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക് തും
- നിലവിലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക് തും
- .മുംബൈ ആസ്ഥാനമായുള്ള ഹാർമണി ഫൗണ്ടേഷനാണ് പുരസ്കാരം നൽകുന്നത്.
25. 2022 ജൂലൈയിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം വാങ്ങാൻ തീരുമാനിച്ച രാജ്യം- മലേഷ്യ
26. മെഡിസെപ്പ് . പദ്ധതിയുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനി- ഓറിയൻറൽ ഇൻഷുറൻസ്
27. സിംഗപ്പൂരിന്റെ DS-EO, NeusAR, സ്കൂബ്1 എന്നീ ഉപഗ്രഹങ്ങളുമായി വിക്ഷേപിക്കുന്ന ISRO- യുടെ വാണിജ്യ വിഭാഗമായ ന്യൂ പേസ് ഇന്ത്യയുടെ രണ്ടാമത് ദൗത്യം- PSLVC-53
28. ഏത് സ്ഥാപനമാണ് കേരളത്തിലെ പുഷ്പിക്കുന്ന സസ്യ റെഡ് ഡാറ്റ ബുക്ക് തയ്യാറാക്കുന്നത്- ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(JNTBGRI)
29. കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കി ചീഫ് സെക്രട്ടറി വി പി ജോയ് എഴുതിയ ശകുന്തള എന്ന കവിതയുടെ ചലച്ചിത്ര ആവിഷ്കാരം നിർവഹിച്ചതാര്- അടൂർ ഗോപാലകൃഷ്ണൻ
30. ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ 125- ആം ജന്മ വാർഷികാചരണത്തിനാണ് ആന്ധ്രാപ്രദേശിൽ തുടക്കം കുറിച്ചത്- അല്ലുരി സീതാരാമ രാജു
31. കശുമാവിൽ നിന്ന് ഫെനി നിർമിക്കാൻ അനുമതി ലഭിച്ച കേരളത്തിലെ ആദ്യ സ്ഥാപനം- പയ്യാവൂർ സഹകരണ ബാങ്ക് (കണ്ണൂർ)
32. 2022- ൽ നാസ ന്യൂസിലൻഡിൽ നിന്നും വിക്ഷേപിച്ച ചാന്ദ്ര ദൗത്യം- CAPSTONE
33. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ 2022- ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത്- എം കെ സാനു
34. ലോകത്തിലെ ഏക പ്ലോട്ടിംഗ് പാർക്കായ കെയ്ബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്- ലോക്തക് തടാകം (മണിപ്പൂർ)
35. 2023- ലെ ലോക ബധിര ടി20 ക്രിക്കറ്റ്ചാമ്പ്യൻഷിപ്പിന്റെ വേദി- തിരുവനന്തപുരം
36. 2022- ലെ ദേശീയ ഗെയിംസിന്റെ വേദി- ഗുജറാത്ത്
37. ഏറ്റവും കൂടുതൽ കാലം ഐസിസി ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്- ബാബർ അസം (പാകിസ്ഥാൻ)
38. സംസ്ഥാനത്ത് ഭൂമിയുടെ ഡിജിറ്റൽ സർവ്വേ നടന്ന സ്ഥലങ്ങളുടെ വിസ്തീർണവും വിവരങ്ങളും ഭൂപടവും ഭൂവുടമകൾക്ക് വേഗത്തിൽ പരിശോധിക്കാൻ നിലവിൽ വരുന്ന പോർട്ടൽ- എന്റെ ഭൂമി
39. 'ശുചിത്വ സാഗരം സുന്ദരതീരം' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആകുന്നത്- മഞ്ജു വാര്യർ
40. 2029- ഓടെ വിക്ഷേപിക്കാനൊരുങ്ങുന്ന നാസയുടെ ശുക്ര ദൗത്യം- DAVINCI (Deep Atmosphere Venus Investigation of Noble Gases Chemistry and Imaging)
41. 2022 ജൂണിൽ പ്രകാശനം ചെയ്ത മലയാള മിഷന്റെ മുഖ്യ മാസിക- ഭൂമി മലയാളം
42. “ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന' എന്നത് ആരുടെ ആത്മകഥയാണ്- കാർട്ടൂണിസ്റ്റ് യേശുദാസൻ
43. ഫ്രാൻസിലെ ലൂയി പതിനാലാമന് ശേഷം ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ രാജകുടുംബം എന്ന പദവി നേടിയത്- ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി
44. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ബാസ്കറ്റ് ബോളിൽ പഞ്ചാബിനെ തോൽപ്പിച്ചുകൊണ്ട് സ്വർണം നേടിയത്- കേരളം
45. മെയ് 2022- ലെ ICC- യുടെ 'Players of the Month' ആയി തെരഞ്ഞെടുക്കപ്പെട്ടത്- എയ്ഞ്ചലോ മാത്യൂസ് (ശ്രീലങ്ക), തൂബാ ഹസ്സൻ (പാകിസ്ഥാൻ)
46. ഹരിയാനയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021- ൽ ചാമ്പ്യൻമാരായത്- ഹരിയാന (137 മെഡലുകൾ)
47. ടെന്നീസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്- ഡാനിൽ മെദ്വദേവ് (റഷ്യ)
48. 2022 World Competitiveness Index- ൽ ഇന്ത്യയുടെ സ്ഥാനം- 37 (ഒന്നാമത്- ഡെന്മാർക്ക്)
49. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയിലെ ആദ്യ സ്വകാര്യ സർവ്വീസിന് കരാർ ലഭിച്ചത്- സൗത്ത് സ്റ്റാർ റെയിൽ
50. 2022 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള Short Range Ballistic Missile- Prithvi II (Surface to Surface Missile)
No comments:
Post a Comment