1. 2021- ലെ മികച്ച നവാഗത സംവിധായകനുള്ള 30- ാമത് അരവിന്ദൻ പുരസ്കാരത്തിന് അർഹനായത്- സാനു ജോൺ വർഗീസ്
2. 2022 ജൂണിൽ ഇന്ത്യൻ ഓയിലിന്റെ കേരള മേധാവിയായി സ്ഥാനമേറ്റത്- സഞ്ജീബ് കുമാർ ബെഹ്റ
3. 2022 ജൂണിൽ ലോകത്തിലെ ഏറ്റവും വലിയ ഇന്നൊവേഷൻ ക്യാമ്പസ് T-Hub 2.0 നിലവിൽ വന്നത്- ഹൈദരാബാദ്
4. 2022 ജൂണിൽ സ്ത്രീകൾക്ക് സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിന് യാത്രക്കുലിയുടെ പകുതി ചാർജ് ഈടാക്കിക്കൊണ്ടുള്ള ട്രാൻസ്പോർട്ട് ബസുകൾ 'നാരി കോ നമൻ' പദ്ധതിക്ക് കീഴിൽ നടപ്പിലാക്കിയ സംസ്ഥാനം- ഹിമാചൽ പ്രദേശ്
5. 2022 ജൂലൈയിൽ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശ നടപ്പാത നിലവിൽ വരുന്നത്- കിഴക്കേകോട്ട, തിരുവനന്തപുരം
6. 2022 ജൂണിൽ ഇന്ത്യയിലെ പ്രധാന ഡിജിറ്റൽ സ്പോർട്സ് ഡെസ്റ്റിനേഷനായ 'Fancode'- ന്റെ പുതിയ ബ്രാൻഡ് അംബാസഡറായത്- രവി ശാസ്ത്രി
7. കേരളത്തിന്റെ സാംസ്ക്കാരിക ഗാനം- ജയ ജയ കോമള കേരള ധരണി (രചിച്ചത്- ബോധേശ്വരൻ)
8. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം വാങ്ങുന്ന രാജ്യം- മലേഷ്യ
9. ഇന്ത്യയിൽ നിന്ന് ബ്രഹ്മാസ് മിസൈൽ വാങ്ങുന്ന ആദ്യ വിദേശ രാജ്യം- ഫിലിപ്പീൻസ്
10. സർക്കാർ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനായി ആരംഭിച്ച പോർട്ടൽ- Myscheme
11. സർക്കാർ ജീവനക്കാർക്ക് വാട്ട്സ്ആപ്പിന് ബദൽ ആയി കേന്ദ്രമന്ത്രാലയം അവതരിപ്പിച്ച അപ്ലിക്കേഷൻ- സന്ദേശ്
12. മനുഷ്യ ശരീരത്തിലെ ഏത് ടിഷ്യു/ അവയവത്തെയാണ് മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം ബാധിക്കുന്നത്- രക്തകോശങ്ങൾ
13. സ്വദേശ് ദർശൻ പദ്ധതി ഏത് കേന്ദ്ര മന്ത്രാലയത്തിന്റെ സംരംഭമാണ്- ടൂറിസം മന്ത്രാലയം
14. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരം എന്ന റെക്കോർഡ് നേടിയത്- ജസ്പ്രീത് ബുംറ
15. ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റത്- യയർ ലാപിഡ്
16. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന മേജർ എന്ന സിനിമ സംവിധാനം ചെയ്യുന്നത്- ശശി കിരൻ ടിക്ക
17. 2022 ജൂണിൽ നാസ ന്യൂസിലൻഡിൽ നിന്നും വിക്ഷേപിച്ച ചാന്ദ്ര ദൗത്യം- CAPSTONE
18. 2022- ലെ വേൾഡ് അർബൻ ഫോറത്തിന് വേദിയാകുന്ന രാജ്യം- പോളണ്ട്.
19. അമേരിക്കയുടെ സുപ്രീം കോടതിയിൽ ജഡ്ജിയാകുന്ന ആദ്യ ആഫ്രിക്കൻ വനിത- കേതാഞ്ചി ബ്രൗൺ ജാക്സൺ
20. 2022 ജൂണിൽ ഗെയിൽ ലിമിറ്റഡിന്റെ ചെയർമാനായി നിയമിതാനായത്- സന്ദീപ് കുമാർ ഗുപ്ത
21. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരം- സ്റ്റുവർട്ട് ബ്രോഡ് (ഇംഗ്ലണ്ട്)
- 35 റൺസാണ് താരം വഴങ്ങിയത്.
22. യുഎഇയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ ബാങ്കായ സാൻഡ് ബാങ്കിന്റെ ചെയർമാൻ- മുഹമ്മദ് അൽ അബ്ബാർ
23. സാൻഡ് ബാങ്കിൽ ഡയറക്ടർ ബോർഡ് അംഗമായ മലയാളി- എം.എ. യൂസഫലി
- അംഗമായ മറ്റൊരു ഇന്ത്യൻ- കുമാർ മംഗള ബിർള
24. ഇന്ത്യയിലെ ആദ്യ സോഫ്റ്റ്വെയർ ഫോറസ്റ്റ് ക്യാമ്പസ് ആരംഭിച്ചത് എവിടെയാണ്- തിരുച്ചിറപ്പള്ളി
25. 21-22 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ല- കണ്ണൂർ
26. 2022 ജൂണിൽ പുറത്തിറക്കിയ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് (GSER) പ്രകാരം Affordable Talent- ൽ ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- കേരളം (ലോകത്ത് രണ്ടാം സ്ഥാനം)
27. എൽ.ഐ.സി. പുറത്തിറക്കിയ പരിരക്ഷയും വരുമാനവും ഒരേ സമയം ലഭിക്കുന്ന പുതിയ നോൺലിങ്ക്ഡ് സേവിങ്സ് ലൈഫ് ഇൻഷുറൻസ് പ്ലാൻ- ധൻ സഞ്ജയ്
28. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ രാജ്യത്തെ ആദ്യ സമ്പൂർണ്ണ സ്വകാര്യ ട്രെയിൻ സർവ്വീസ് തുടങ്ങിയ റൂട്ട്- കോയമ്പത്തൂർ-ഷിർദ്ദി (1458 കി.മീ.)
29. പ്രഥമ ഇന്ത്യ - യൂറോപ്യൻ യൂണിയൻ സുരക്ഷാ പ്രതിരോധ കൺസൾട്ടേഷന്റെ വേദി- ബ്രസൽസ്
30. സംസ്ഥാന ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- ബി. രമേഷ്
31. 2022 ജൂനിയർ റിസർവ്വ് ബാങ്കിന്റെ (RBI) സെൻട്രൽ ബോർഡിൽ നോൺ ഒഫീഷ്യൽ ഡയറക്ടർമാരായി നിയമിതരായത്- ആനന്ദ് മഹീന്ദ്ര, പങ്കജ് പട്ടേൽ, വേണു ശ്രീനിവാസൻ, രവീന്ദ്ര ധോലാകിയ
32. 2022- ലെ World Blood Donor Day- യ്ക്ക് ആതിഥേയത്വം വഹിച്ച രാജ്യം- മെക്സിക്കോ
33. 2022 ജൂണിൽ ജാവലിൻ ത്രോയിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചത്- Neeraj Chopra (89.30)
34. 2022- ൽ ടെസ്റ്റ് ക്രിക്കറ്റിൽ 650 വിക്കറ്റ് എന്ന നേട്ടം കൈവരിച്ച ആദ്യ പേസ് ബൗളർ- ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്)
35. അന്തരിച്ച ആർ. കരുണാമൂർത്തി ഏത് വാദ്യകലാ രംഗത്ത് പ്രഗത്ഭനായിരുന്നു- തകിൽ
36. മരുഭൂവൽക്കരണ വരൾച്ചാ പ്രതിരോധ ദിനം ആയി ആചരിക്കുന്നത് (ജൂൺ 17) 2022 പ്രമേയം- വരൾച്ചയിൽ നിന്നും ഒന്നിച്ചുയരാം
37. കേരളത്തിലെ ആദ്യ "ഹെൽത്ത് എ.ടി.എം.' നിലവിൽ വന്ന ജില്ല- എറണാകുളം
38. ജീവനക്കാർക്ക് മികച്ച ശാരീരിക ക്ഷമത ഉറപ്പാക്കി സർവ്വകലാശാലയുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ആരംഭിച്ച പദ്ധതി- പുനർനവ
39. അടിസ്ഥാന സാക്ഷരത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുറത്തിറക്കിയ പദ്ധതി- എന്നും എഴുതും
40. സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിതനായത്- എം. ബിനോയ്ക്ക് മാർ
41. മഹാരാഷ്ട്ര യിലെ എച്ച്.എസ്.എൻ.സി. സർവ്വകാലാശാല നൽകിയ Honorary Doctor of Literature- ന് അർഹനായ പ്രമുഖ വ്യവസായി- രത്തൻ ടാറ്റ
42. മുംബൈയിൽ നടന്ന മിസ്സിസ് ഇന്ത്യ വേൾഡ് 2022-23 ൽ മിസ്സിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്- സർഗ്ഗം കൗശൽ
43. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ചെയർപേഴ്സൺ- ജസ്റ്റിസ് രജ്ഞന പ്രകാശ് ദേശായി
44. അഭയ കേസുമായി ബന്ധപ്പെട്ട് 30 വർഷത്തോളമായി തുടരുന്ന നിയമ പോരാട്ടം സംബന്ധിച്ച് പുറത്തിറക്കിയ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലിന്റെ ആത്മകഥ- ദൈവത്തിന്റെ സ്വന്തം വക്കീൽ
45. ICC എലൈറ്റ് പാനൽ ഓഫ് അമ്പയർ സ്ഥാനം നിലനിർത്തിയ ഇന്ത്യാക്കാരനായ വ്യക്തി- നിതിൻ മേനോൻ
46. 2022 ജൂണിൽ ന്യൂസിലന്റിലെ മഹിയയിലുള്ള റോക്കറ്റ് ലാബ് ലോഞ്ച് കോംപ്ലക്സിൽ നിന്നും നാസ് വിക്ഷേപിച്ച ബഹിരാകാശ പേടകം- ക്യാപ് സ്റ്റോൺ
47. 2022 ജൂലൈയിൽ NTPC യുടെ 100 MW ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്ത സ്ഥലം- രാമഗുണ്ടം (തെലങ്കാന)
48. രാജ്യത്തെ ആദ്യ സോഫ്റ്റ്വെയർ ഫോറസ്റ്റ് ക്യാമ്പസ് നിലവിൽ വരുന്നത്- തിരുച്ചിറപ്പള്ളിയിൽ
49. UAE- യിലെ ആദ്യ ഡിജിറ്റൽ ബാങ്കായ 'സാൻഡി'ന്റെ ഡയറക്ടർ ബോർഡിൽ അംഗമാകുന്ന മലയാളി- എം.എ. യൂസഫലി
50. നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിതരായി താമസിക്കുന്ന തിനുള്ള പദ്ധതി- എന്റെ കൂട്
No comments:
Post a Comment