Wednesday, 20 July 2022

Current Affairs- 20-07-2022

1. 2022 ജൂലൈയിൽ ഐ.എം. എഫിന്റെ 'മുൻ മുഖ്യ സാമ്പത്തിക വിദഗ്ധരുടെ ഭിത്തിയിൽ' ഇടംപിടിച്ച ആദ്യ വനിത- ഗീതാ ഗോപിനാഥ്


2. 2022 ജൂലൈയിൽ കേരള സംസ്ഥാന യുവജന കാര്യവകുപ്പിന്റെ അധിക ചുമതല ഏറ്റെടുത്ത മന്ത്രി- പി.എ. മുഹമ്മദ് റിയാസ്


3. 2022 ജൂലൈയിൽ കേരള സംസ്ഥാന വിജിലൻസ് മേധാവിയായി നിയമിതനായത്- ADGP മനോജ് എബ്രഹാം IPS


4. 2022 ജൂലൈയിൽ ഇന്ത്യൻ ആർമി ഫീൽഡ് ഡ്രസ്സിങ് സ്റ്റേഷൻ ആരംഭിച്ച സ്ഥലം- ഗാൽവാൻ, ലഡാക്ക്


5. 2022 ജൂലൈയിൽ നടന്ന വിംബിൾഡൺ മത്സരത്തിലെ പുരുഷ വിഭാഗം ജേതാവ്- നൊവാക് ജോക്കോവിച്ച്


6. ന്യൂഡൽഹിയിലെ പുതിയ പാർലമെന്റ് സമുച്ചയത്തിന് മുകളിൽ സ്ഥാപിക്കാൻ

വെങ്കലത്തിൽ തീർത്ത അശോകസ്തംഭത്തിന്റെ ഉയരം- 6.5 മീറ്റർ


7. സ്ത്രീരൂപത്തിൽ ഐ.എസ്.ആർ.ഒ രൂപകൽപന ചെയ്ത ഹ്യൂമനോയ്ഡ് റോബോട്ട്- വോം മിത്ര റോബോട്ട്


8. വിംബിൾഡൺ ടെന്നീസിലെ വനിതാ വിഭാഗം ഡബിൾസിൽ കിരീടം നേടിയ സഖ്യം- ബാർബോറ കഴിക്കോവ - കാതറീന സിനിയാക്കോവ സഖ്യം

  • എലിസ് മെർട്ടൻസ് - ഷാങ് ഷൂയി സഖ്യത്തെ ഫൈനലിൽ തോൽപ്പിച്ചു.


9. എ.പി.ജെ.അവാർഡ് 2022 ജേതാവ്- ഡോ.ടെസി തോമസ് (മിസൈൽ വുമൺ എന്നറിയപ്പെടുന്നു)


10. "ഹിരണ്യം" എന്ന നോവൽ എഴുതിയത്- ബാലചന്ദ്രൻ ചുള്ളിക്കാട്


11. 2022 ജൂലൈയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യയുടെ സ്ഥാനം- 115


12. ഇന്ത്യയിൽ മൃഗങ്ങൾക്ക് കോവിഡ്- 19 സ്ഥിരീകരിച്ച ആദ്യ സംസ്ഥാനം- തെലുങ്കാന


13. ജൂലൈയിൽ അന്തരിച്ച, ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന മുൻ VSNL( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്) മേധാവി- ബി.കെ സിംഗൾ


14. 2022 ജൂലൈയിൽ രാജ്യസഭയിലേക്ക് എത്ര പേരെയാണ് നാമനിർദേശം ചെയ്യപ്പെട്ടത്- 4 


15. ബെൽഗൊറോഡി എന്നത് ഏത് രാജ്യത്തിന്റെ അന്തർവാഹിനിയാണ്- റഷ്യ


16. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ബഹിരാകാശത്തേക്ക് അയക്കാൻ ISRO നിർമ്മിച്ച റോബോട്ട്- വ്യോമ മിത്ര 


17. ഛിന്നഗ്രഹമായ ബെന്നുവിനെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച പേടകം- ഒസിരിസ്-റെക്സസ്


18. ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിന് മുകളിൽ സ്ഥാപിക്കുന്ന പ്രതിമ- അശോകസ്തംഭം (ഉയരം 6.5 മീറ്റർ, ഭാരം 9500 Kg)


19. 2022 വിംബിൾടൺ വനിതാവിഭാഗം ജേതാവ്- എലെന റൈബാക്കിന്


20. ഏഷ്യയിലെ ഏറ്റവും ഉയരമേറിയ അഗ്നിപർവതം കയറിയ ആദ്യമലയാളിയെന്ന ബഹുമതി സ്വന്തമാക്കിയത്- മിലാഷ ജോസഫ്

  • ഇറാനിലെ ദാമവന്ത് അഗ്നിപർവതമാണ് ഏഷ്യയിലെ ഏറ്റവും ഉയരമേറിയ അഗ്നിപർവതം


21. 2022- ലെ വിമ്പിൾഡൻ പുരുഷ സിംഗിൾസ് ജേതാവ്- നൊവാക് ജോക്കോവിച്ച് (സെർബിയ)

  • തുടർച്ചയായി നാലാം തവണയാണ് ജോക്കോവിച്ച് വിമ്പിൾഡൺ ചാമ്പ്യനായത്


22. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ- ഐഎൻഎസ് വിക്രാന്ത്


23. പ്രോജക്ട്- 17 എ- യുടെ ഭാഗമായി നിർമ്മിച്ച നാലാമത്തെ പടക്കപ്പൽ- ദുണഗിരി

  • നീലഗിരി, ഹിമഗിരി, ഉദയഗിരി എന്നിവ ആദ്യ മൂന്ന് പടക്കപ്പലുകൾ.


24. 'ബെൽഗൊറോഡി' അന്തർവാഹിനി നിർമ്മിച്ചത് ഏത് രാജ്യമാണ്- റഷ്യ 


25. മഹാകവി അക്കിത്തത്തിന്റെ “ഇടിഞ്ഞുപൊളിഞ്ഞ ലോകം”, “ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം” എന്നിവ കന്നടയിലേക്ക് വിവർത്തനം ചെയ്ത് എഴുത്തുകാരി- ഡോ. സുഷമ ശങ്കർ 

  • ഇടിഞ്ഞ് പൊളിഞ്ഞ ലോകം- കുസിദു ബിദ്ദലോക 
  • ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം- ഇപ്പത്തനേയ ശതമാനദ ഇതിഹാസ 


26. ന്യൂ പേസ് ഇന്ത്യ ലിമിറ്റഡ് 2022 ജൂണിൽ വിജയകരമായി വിക്ഷേപിച്ച "ഡിമാൻഡ് ഡിവൺ' പദ്ധതിയിലെ ആദ്യ ഉപഗ്രഹം- ജിസാറ്റ് 24 (ഫ്രഞ്ച് ഗയാനയിൽ നിന്ന് Ariane - 5 റോക്കറ്റിൽ) 


27. ബഹിരാകാശ സഞ്ചാരികൾക്ക് ബഹിരാകാശത്ത് യോഗ ചെയ്യുന്നതിനായി ഒരു ബോഡി സ്യുട്ട്  വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം- AIIMS ഡൽഹി 


28. രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് നൽകിയ പേര്- സ്യൂഡോമോഗസ് സുധി 


29. ദേശീയ അന്വേഷണം ഏജൻസി (എൻ.ഐ.എ) ഡയറക്ടർ ജനറലായി നിയമിതനായ മുൻ പഞ്ചാബ് ഡി.ജി.പി- ദിനകർ ഗുപ്ത 


30. 2022 ജൂണിലെ ഫിഫ റാങ്കിംഗിൽ ഒന്നാമത് എത്തിയത്- ബ്രസീൽ (ഇന്ത്യയുടെ സ്ഥാനം - 104) 


31. പ്രമുഖ ബിസിനസ് ഗവേഷണ സ്ഥാപനമായ എക്കണോമിസ്റ്റ് ഇന്റലിജൻസ് ഗ്രൂപ്പ് റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും വാസയോഗ്യമായ നഗരം- വിയന്ന (ഓസ്ട്രിയ), ഏറ്റവും പിറകിൽ- ഡമാസ്കസ് (സിറിയ)


32. രാജ്യാന്തര ഒളിമ്പിക് ദിനമായി ആചരിക്കുന്ന (ജൂൺ 23) 2022- ലെ പ്രമേയം- "ഒരുമിക്കാം ലോകസമാധാനത്തിന്


33. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രോ-വൈസ് ചാൻസലറായി ചുമതലയേറ്റത്- ഡോ. കെ. മുത്തുലക്ഷ്മി 


34. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായ മുൻ ഹൈക്കോടതി ജഡ്ജി- ജസ്റ്റിസ്. സി.എൻ രാമചന്ദ്രൻ നായർ 


35. അത്തരിച്ച മുൻ മന്ത്രി കെ.എം മാണിയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ച ആശുപ്രതി- ഗവ. ജനറൽ ആശുപതി, പാലാ 


36. പൂർണ്ണമായും ഹൈഡ്രോസോളാർ പവറിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളം- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഡൽഹി  


37. ഓഹരി ഉടമകൾക്ക് ഇന്ത്യയുടെ വിദേശ വ്യാപാരുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി പുറത്തിറക്കിയ പോർട്ടൽ- NIRYAT (National Import-Export Record for Yearly Analysis of Trade) 


38. 2022 Asian Cycling Championship ൽ വെള്ളി മെഡൽ നേടിയ ഇന്ത്യാക്കാരൻ- Ronaldo Singh (വേദി- ഡൽഹി) 


39. വനിതാ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്- സവിത പൂനിയ 


40. ഫെഡറേഷൻ ഓഫ് അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത- ലിസ സ്ഥലേക്കർ 


41. പ്രശസ്ത ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക ആരംഭിച്ച Media Production Company- Hana Kuma (അർത്ഥം- പുഷ്പ കരടി)


42. 48-ാമത് G7 ഉച്ചകോടി (2022) വേദി- ജർമ്മനി


43. നീയോ കോവ് (Neocov) വൈറസ് കണ്ടെത്തിയ ആദ്യ രാജ്യം- ദക്ഷിണാഫ്രിക്ക 


44. ഗ്രീൻപീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ നഗരം- വിശാഖപട്ടണം 


45. മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ വാക്സിൻ ആയ 'ബിബിവി 154'വികസിപ്പിച്ചത്- ഭരത് ബയോടെക് 


46. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്- വി അനന്ത നാഗേശ്വരൻ  


47. ഐഎസ്തർഒ യുടെ (ISRO) പ്രഥമ സൗര ദൗത്യം- ആദിത്യ എൽ-1 


48. 2022 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ വനിതാ സിംഗിൾസ് കിരീടം നേടിയത്- ആഷി ബാർട്ടി (ഓസ്ട്രേലിയ) 


49. 2022 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പുരുഷ കിരീടം നേടിയത്- റാഫേൽ നഡാൽ (സ്പാനിഷ് താരം) 


50. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടം നേടിയ പുരുഷ താരം എന്ന ബഹുമതി ലഭിച്ച സ്പാനിഷ് താരം- റാഫേൽ നഡാൽ

No comments:

Post a Comment