2. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ പുറത്തിറക്കിയ സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും സാമൂഹിക പുരോഗതി സൂചികയിൽ വളരെ ഉയർന്ന സാമൂഹിക പുരോഗതി നേടിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളത്തിന്റെ സ്ഥാനം- 9
3. അടുത്തിടെ രാജ്വസഭാ ഉപാധ്യക്ഷ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്- പി.ടി ഉഷ
- ഈ പദവിയിലെത്തുന്ന നാമനിർദേശം ചെയ്യപ്പെട്ട ആദ്യ എം.പി.
4. ഗവർണറെ സംസ്ഥാന സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഈയിടെ ബിൽ പാസ്സാക്കിയ ഇന്ത്യൻ സംസ്ഥാനം- കേരളം
5. ശുദ്ധോർജത്തിന്റെ പ്രധാന ഉറവിടമായി അണുസംയോജനം (ന്യൂക്ലിയർ ഫ്യൂഷൻ) ഉപയോഗപ്പെടുത്താമെന്ന് കണ്ടെത്തിയത് ഏത് രാജ്യത്തെ ഗവേഷകരാണ്- യു.എസ്
6. കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകർ ഇടുക്കിയിൽ കണ്ടെത്തിയ സസ്യത്തിന് നൽകിയ പേര്- പോളിഗാല ഇടുക്കിയാന
7. ഫോർബ്സ് മാസികയുടെ 2022- ലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച മലയാള സിനിമകൾ- റോഷാക്ക്, ന്നാ താൻ കേസ് കൊട്
8. 2022- ലെ ബെൻ ബാരസ് സ്പോട്ട്ലൈറ്റ് അവാർഡിന് അർഹയായത്- ഡോ. കാർത്തിക രാജീവ്
9. 2022- ലെ സാമൂഹിക പുരോഗതി റിപ്പോർട്ടിൽ, പോഷകാഹാര പരിചരണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം- കേരളം
10. കേന്ദ്രസഹായ പദ്ധതിയായ ജൽ ജീവൻ മിഷൻ പ്രകാരം, കേരള വാട്ടർ അതോറിറ്റി കേരളത്തിൽ 82 ജലഗുണനിലവാര പരിശോധന ലബോറട്ടറികളുടെ ശൃംഖല ഔപചാരികമായി അവതരിപ്പിക്കുന്നു.
11. National Monetisation Pipeline പ്രകാരം 2022 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ കോഴിക്കോട് വിമാനത്താവളം പാട്ടത്തിനായി നീക്കി വെച്ചിരിക്കുന്നു
12. 2023- ലെ കേപ് ടു റിയോ റേസിന്റെ 50 ആം പതിപ്പിൽ പങ്കെടുക്കാൻ നാവികസേനയുടെ INSV തരിണി (Indian Naval Sailing Vessel ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു
നാലുവർഷം നീണ്ട സമഗ്രചർച്ചകൾക്കൊടുവിൽ ചരിത്രപരമായ ജൈവവൈവിധ്യ കരാറിൽ ഒപ്പിട്ട് ഇന്ത്യയുൾപ്പെടെ 200 രാജ്യങ്ങൾ. കാനഡയിലെ മോണ്ട്രിയലിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയിലാണ് (15th Conference of Parties (COP15)) പരിസ്ഥിതി സംരക്ഷണത്തിനായി കരാറിലൊപ്പിട്ടത്.
- പരിസ്ഥിതിനാശം തടഞ്ഞ്, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും ആവാസവ്യവസ്ഥ കളെയും സംരക്ഷിക്കുകയാണ് ലക്ഷ്യം. ഭൂമിയിലെ 30 ശതമാനം വരുന്ന പ്രദേശങ്ങൾ 2030ഓടെ സംരക്ഷിത മേഖലയാക്കണമെന്നതാണ് ഉച്ചകോടിയുടെ മറ്റൊരു ലക്ഷ്യം. അധ്യക്ഷത വഹിക്കുന്നത് ചൈനയെ പ്രതിനിധീകരിക്കുന്നത് കേന്ദ്ര ചൈനീസ് പരിസ്ഥിതി മന്ത്രി ഹുവാങ് റുൻ ഖു. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്
13. കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന, പരമ്പരാഗത ഭക്ഷ്യ ബ്രാൻഡുകളിലൊന്നായ നിറപറയെ ഏറ്റെടുത്തതായി വിപ്രോ കൺസ്യൂമർ കെയർ പ്രഖ്യാപിച്ചു
14. 2022 മിസിസ് വേൾഡ് പുരസ്കാരം ലഭിച്ച ഇന്ത്യക്കാരി- സർഗാം കൗശൽ
15. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഭരണകാര്യങ്ങൾ ഒരു കുടക്കീഴിൽ ആകുന്നതിനുള്ള സോഫ്റ്റ്വെയർ- Kerala Resources for Education Administration and Planning (KREP)
16. 2022 ഡിസംബറിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമത്തിന്റെ ലോകായുക്ത പരിധിയിൽ കൊണ്ടുവരുവാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര
17. ഉത്തരകേരള കവിതാ സാഹിത്യ വേദിയുടെ സുഗതകുമാരി കവിതാ പുരസ്കാരത്തിന് അർഹയായത്- കെ ജിഷ
- 'പാസഞ്ചറിലെ പെൺമണം' എന്ന കവിതാ സമാഹാരത്തിനാണ് ലഭിച്ചത്.
- പുരസ്കാര തുക- 25,001 രൂപ
18. 2022 ഡിസംബറിൽ യുഎൻ വനിതാ അവകാശ സംഘടനയിൽനിന്ന് പുറത്താക്കപ്പെട്ട രാജ്യം- ഇറാൻ
19. 2022- ലെ ഖത്തർ ഫുട്ബോൾ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയത്- ക്രൊയേഷ്യ
20. അടുത്തിടെ ഇന്ത്യയിൽ സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം- BF 7
- ഗുജറാത്തിലും ഒഡീഷയിലുമാണ് രോഗം സ്ഥിരീകരിച്ചത്.
21. ഒഡീഷ സാംബൽപൂർ സർവകലാശാലയുടെ ഗംഗാധർ ദേശീയ കവിതാ പുരസ്കാര ജേതാവ്- കെ.ജി.ശങ്കരപ്പിള്ള
22. 2022 ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയത്- ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കുമായി പുരസ്കാരം നൽകും. പുരസ്കാരത്തുക- ഒരു കോടി രൂപ
23. സ്ത്രീകളിൽ വിളർച്ച (അനീമിയ) ഒരു രോഗമായി വളരുന്നുവെന്ന ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു തുടക്കമിടുന്ന പദ്ധതി- വിവ (വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്)
24. ശാസ്ത്ര സാങ്കേതിക മേഖലയിലെ മികച്ച സംഭാവനകൾക്ക് വിയറ്റ്നാം ആസ്ഥാനമായുള്ള വിൻ ഗ്രൂപ്പിന്റെ വിൻ ഫ്യൂച്ചർ പുരസ്കാരം (4 കോടി രൂപ) നേടിയ മലയാളി- തലപ്പിൽ പ്രദീപ്
25. "The light we carry: Overcoming in uncertain times” എന്ന പുസ്തകം രചിച്ചത്- മിഷേൽ ഒബാമ
26. 2022- ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ആർക്കാണ് സമർപ്പിച്ചത്- രാജ്യത്തെ വൈദ്യ ശാസ്ത്ര മേഖലയ്ക്ക്
27. വിൻ ഫ്യൂച്ചർ പുരസ്കാരത്തിന് അർഹനായ മലയാളി- പ്രൊഫ. പ്രദീപ് തലാപ്പിൽ
28. രാജ്യത്ത് ഏറ്റവും കൂടുതൽ ഭൗമ സൂചികാപദവി നേടിയെടുത്ത സർക്കാർ സ്ഥാപനം എന്ന ഖ്യാതി നേടിയത്- കേരള കാർഷിക സർവകലാശാല
29. പുരാരേഖാ വകുപ്പിന്റെ താളിയോല രേഖാ മ്യൂസിയം ആരംഭിക്കുന്നത്- ഫോർട്ട് സെൻട്രൽ അർക്കൈവ്സ് (തിരുവനന്തപുരം)
30. ചൈനീസ് കോവിഡ് വകഭേദമായ BF 7 ആദ്യമായി സ്ഥിരീകരിച്ച സംസ്ഥാനം- ഗുജറാത്ത്
thank you so much.
ReplyDelete