1. എത്രാമത് ദാദാസാഹേബ് ഫാൽക്കെ പുര കാരമാണ് ആശാ പരേഖിന് ലഭിച്ചത്- 52-ാമത് (2020)
- 2020- ൽ പ്രഖ്യാപിച്ച പുരസ്കാരമാണ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2022- ൽ നൽകിയത്.
- സ്വർണകമലവും 10 ലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്ക്കാരം.
- 1950-70 കാലത്ത് ഹിന്ദിചലച്ചിത്രരംഗത്ത് തിളങ്ങിനിന്ന നടിയായിരുന്നു ആശാപരേഖ്
- സംവിധായിക, നിർമാതാവ്, നർത്തകി തുടങ്ങിയ നിലകളിലും പ്രസിദ്ധി നേടിയ ആശാപരേഖിന് ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണി ച്ചാണ് പുരസ്ക്കാരം നൽകിയത്.
- 2019- ലെ ഫാൽക്കെ പുരസ്ക്കാര ജേതാവ്- രജനീകാന്ത്.
2. 'ജനശതാബ്ദി ട്രെയിൻ സർവിസിന്റെ മാതൃകയിൽ ദീർഘ ദൂരയാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി. ആരംഭിച്ച ബസ് സർവീസ്- എൻഡ് ടു എൻഡ്
- എറണാകുളം-തിരുവന്തപുരം ലോഫ്ലോർ എ.സി. സർവീസിൽ ഡ്രൈവർ തന്നെയാണ് ടിക്കറ്റ് നൽകുന്നത്.
3. രാജ്യത്തെ സ്മാർട്ട് ഫോണുകളിൽ സജ്ജമാക്കുന്ന തദ്ദേശീയ ജി.പി.എസ്. സംവിധാനത്തിന്റെ പേര്- നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ)
- ഐ.എസ്.ആർ.ഒ, വികസിപ്പിച്ച സ്വതന്ത്ര നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനമാണിത്
4. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി 20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാതാരം- സ്മൃതി മന്ഥാന (26)
- മുംബൈ സ്വദേശിനിയാണ്.
5. സമഗ്ര ടൂറിസം വികസന വിഭാഗത്തിൽ അടുത്തിടെ കേരളം നേടിയ ബഹുമതി- ഹാൾ ഓഫ് ഫെയിം
- ഒരേ വിഭാഗത്തിൽ മൂന്നുതവണ തുടർച്ചയായി ദേശീയ ടൂറിസം പുരസ്കാരം ലഭിക്കുന്ന വേളയിലാണ് ഈ ബഹുമതി നൽകുന്നത്.
- രാജ്യത്തെ മികച്ച ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനുള്ള പുരസ്കാരം കോഴിക്കോടിന് ലഭിച്ചു.
6. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും എത്ര വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടുള്ളത്- അഞ്ചുവർഷത്തേക്ക്
- നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ.) അനുസരിച്ചാണ് നിരോധനം.
7. ഇന്ത്യയുടെ പുതിയ അറ്റോർണി ജനറൽ- ആർ. വെങ്കട്ടരമണി
- മലയാളിയായ കെ.കെ. വേണുഗോപാലിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നിയമനം.
- പുതുച്ചേരിയിൽ നിന്നുള്ള 72- കാരനായ വെങ്കട്ടരമണി നിയമകമ്മിഷൻ അംഗവും 42 വർഷമായി അഭിഭാഷകനുമാണ്.
8. ഇന്ത്യയുടെ എത്രാമത്തെ സംയുക്ത സേനാമേധാവിയായാണ് (സി.ഡി.എസ്) റിട്ട. ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ നിയമിക്കപ്പെട്ടത്- രണ്ടാമത്തെ
- പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയിരുന്ന ജനറൽ ബിപിൻ റാവത്ത് 2021 ഡിസംബർ എട്ടിന് ഊട്ടിക്കടുത്ത് കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചശേഷമാണ് ഉത്തർപ്രദേശിൽനിന്നുള്ള അനിൽ ചൗഹാൻ (61) 2022 സെപ്റ്റംബർ 30- ന് ചുമതലയേറ്റത്.
9. എത്രാമത് ദേശീയ ഗെയിംസാണ് 2022 സെപ്റ്റംബർ 19- മുതൽ ഒക്ടോബർ 12- വരെ നടന്നത്- 36-ാമത്
- ഗുജറാത്തിലെ ആറ് നഗരങ്ങളിലെ 17 വേദികളിലായി നടന്ന മത്സരത്തിൽ 36 ടീമുകൾ മത്സരിച്ചു.
- 61 സ്വർണം, 35 വെള്ളി, 32 വെങ്കലം ഉൾപ്പെടെ 128 മെഡലുകൾ നേടി സർവീസസ് സ്പോർട്സ് കൺട്രോൾ ബോർഡ് കിരീടം നിലനിർത്തി.
- മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനം. 39 സ്വർണം 38 വെള്ളി, 63 വെങ്കലം (140),
- സ്വർണം 38, വെള്ളി 38, വെങ്കലം 40 (116) നേടിയ ഹരിയാണയാണ് മൂന്നാം സ്ഥാനത്ത്.
- 23 സ്വർണം 18 വെള്ളി, 13 വെങ്കലം (54) എന്നിങ്ങനെ നേടിയ കേരളം ആറാം സ്ഥാനം നേടി.
- 2015- ൽ കേരളത്തിൽ നടന്ന ഗെയിംസിൽ സംസ്ഥാനം 54 സ്വർണവും 48 വെള്ളിയും 60 വെങ്കലവും നേടിയിരുന്നു.
- അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയ 29- കാരനായ കേരള നീന്തൽ താരം സാജൻ പ്രകാശ് ഗെയിംസിലെ മികച്ച പുരുഷതാരമായി.
- 14 കാരിയായ കർണാടക നീന്തൽ താരം ഹഷിക രാമചന്ദ്രയാണ് മികച്ച വനിതാ താരം (ആറ് സ്വർണം, ഒരു വെങ്കലം).
- 37-ാമത് ദേശീയ ഗെയിംസിന് ഗോവ വേദിയാകും.
10. മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിനായി കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ യെല്ലോ
- മുൻ ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ അനർഹമായി കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുന്നതാണ് പദ്ധതി.
11. തിരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നാഷണൽ ഐക്കണായി പ്രഖ്യാപിച്ച ഹിന്ദിചലച്ചിത്ര നടൻ- പങ്കജ് ത്രിപാഠി
12. ശാസ്ത്ര ഗവേഷണ, ആരോഗ്യ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് നൊബേൽ സമ്മാനത്തിന് സമമായി ഏത് പേരിൽ അവാർഡുകൾ നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്- വിജ്ഞാൻ രത്ന (Vigyan Ratna)
- ഈ മേഖലകളിലെ മുന്നൂറോളം അവാർഡുകളും ഫെലോഷിപ്പുകളും നൽകുന്നത് നിർത്തിവെച്ചുകൊണ്ടായിരിക്കും വിജ്ഞാൻ രത്ന നൽകുക.
13. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡ് ടോക്കണെ സേഷൻ (Card Tokenization പദ്ധതി എന്താണ്- ഡെബിറ്റ് ക്രെഡിറ്റ് കാർഡ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും സൈബറാക്രമണങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണമൊരുക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതി
14. ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന ഛിന്ന ഗ്രഹങ്ങളെ (Asteroids) വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെ യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ അടുത്തിടെ നടത്തിയ പരീക്ഷണം വിജയിച്ചു. പരീക്ഷണത്തിന്റെ പേര്- ഡാർട്ട് (Double Asteroid Redirection Test)
- ഭൂമിയിൽനിന്ന് 96 ലക്ഷം കിലോമീറ്റർ അകലെയുള്ള ഡിസിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ചുറ്റി നീങ്ങിയ മോർഫസ് എന്ന ചെറുഛിന്ന ഗ്രഹത്തിന്റെ ഭ്രമണപഥമാണ് ഡാർട്ട് പേടകത്തിന് ഇടിച്ചുമാറ്റാനായത്.
- ഭാവിയിൽ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന ഛിന്നഗ്രഹങ്ങളെ പ്രത്യേക പേടകങ്ങൾ മുഖേന ഇടിച്ച് ദിശമാറ്റി ഭീഷണി ഒഴിവാക്കുക എന്ന പ്ലാനറ്ററി ഡിഫൻസ് (ഭൗമപ്രതിരോധം) ഗവേഷണത്തിലെ സുപ്രധാന ചുവടുവയ്പാണിത്.
- യു.എസിലെ ജോൺസ് ഹോപ്കിൻ സ് സർവകലാശാലയിലെ അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയാണ് ഡാർട്ടിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
- 325 കോടി ഡോളറാണ് ദൗത്യത്തിന് ചെലവായത്.
- 2021 നവംബർ 24- നാണ് ഡാർട്ട് വിക്ഷേപിച്ചത്.
15. 2022 സെപ്റ്റംബർ 28- ന് അന്തരിച്ച ഡോ. എ.ടി. ദേവസ്യ (94) കേരളത്തിലെ ഏത് സർവകലാശാലയുടെ പ്രഥമ വൈസ്ചാൻ സലറായിരുന്നു- മഹാത്മാഗാന്ധി സർവകലാശാല
- സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനും വിദ്യാഭ്യാസചിന്തകനുമായ അദ്ദേഹം 1984 ജനുവരി 16- നാണ് ഗാന്ധിജി സർവ കലാശാല (ഇപ്പോഴത്തെ എം.ജി. സർവ കലാശാല)- യുടെ വൈസ്ചാൻസലറായി ചുമതലയേറ്റത്.
16. ലോക ഹൃദയദിനം എന്നാണ്- സെപ്റ്റംബർ 29
17. 2026- ൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന് വേദിയാകുന്ന രാജ്യങ്ങൾ- അമേരിക്ക, കാനഡ, മെക്സിക്കോ
18. കാഴ്ചപരിമിതരുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായി മൂന്നാം തവണയും ജേതാക്കളായത്- ഇന്ത്യ (ബംഗ്ലാദേശിനെ പരാജയപ്പെടുത്തി
19. ഉപഗ്രഹ ആശയവിനിമയത്തിനായുള്ള സ്പെക്ട്രം ലേലംചെയ്യുന്ന ആദ്യ രാജ്യം- ഇന്ത്യ
20. അമേരിക്കയിലെ ലാസ് വേഗസിൽ നടന്ന ‘മിസിസ് വേൾഡ്' സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടിയ ഇന്ത്യക്കാരി- സർഗം കൗഷൽ
21. 2023- ൽ അന്തരിച്ച കന്നഡയിലെ ആദ്യത്തെ മുസ്ലീം എഴുത്തുകാരി എന്നറിയപ്പെടുന്ന വ്യക്തി- സാറാ അബൂബക്കർ
- ദക്ഷിണേന്ത്യയിൽ മെട്രിക്കുലേഷൻ പാസായ ആദ്യ മുസ്ലീം പെൺകുട്ടി.
- കമലാ സുരയ്യയുടേത് ഉൾപ്പെടെയുള്ള കൃതികൾ കന്നഡയിലേക്ക് വിവർത്തനം ചെയ്തു.
22. 2023- ലെ ഹരിവരാസനം പുരസ്കാരം ലഭിച്ച കവിയും സംവിധായകനുമായ വ്യക്തി- ശ്രീകുമാരൻ തമ്പി
23. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അടുത്തിടെ സംര ക്ഷിത സസ്യമായി പ്രഖ്യാപിച്ചത്- നീലക്കുറിഞ്ഞി
24. 80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്- സ്റ്റീവൻ സ്പീൽബർഗ്
25. ചിത്ര - ശിൽപ കലാരംഗത്തെ മികവിന് കേരള ലളിതകലാ അക്കാദമി നൽകുന്ന ഫെലോഷി പ്പുകൾ ലഭിച്ചത്- പ്രഭാവതി മേപ്പയിൽ, ഷിബു നടേശൻ
26. 2023- ലെ ഹെൻലി പാസ്പോർട്ട് റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യം- ജപ്പാൻ (ഇന്ത്യയുടെ സ്ഥാനം- 85)
27. ട്വന്റി-20 ക്രിക്കറ്റ് റാങ്കിങ് ചരിത്രത്തിൽ ആദ്യമായി 900 റേറ്റിംഗ് പോയിന്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം- സൂര്യകുമാർ യാദവ്
28. ബി.എസ്.എഫ്. സേനാംഗങ്ങൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ- പ്രഹരി
29. പ്രഥമ ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ പുരസ്കാരം നേടിയത്- ഗോകുലം ഗോപാലൻ (പുരസ്കാര തുക- 25,000 രൂപ)
30. വാഹനാപകടങ്ങൾ പ്രതിരോധിച്ച് കേരളത്തെ അപകടരഹിത സംസ്ഥാനമാക്കുന്നതിനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണ പദ്ധതി- ലൈൻ ട്രാഫിക്
No comments:
Post a Comment