1. 2023- ൽ Malaysia Open Badminton പുരുഷവിഭാഗം കിരീടം നേടിയത്- Victor Axelsen, വനിത വിഭാഗം- Akane Yamaguchi
2. ഇന്ത്യയിലാദ്യമായി അന്ധത നിയന്ത്രണ നയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം- രാജസ്ഥാൻ
3. 2023 ജനുവരിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യം- പെറു
4. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരം- ശുഭ്മാൻ ഗിൽ (23 വയസ്സ്)
ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ വനിതാ താരം- അമേലിയ ഖേർ (ന്യൂസിലാൻഡ് താരം- 17 വയസ്സിൽ ഇരട്ട സെഞ്ച്വറി നേടി)
5. സംസ്ഥാനത്താകെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരളാ പൊലീസ് തയ്യാറാക്കിയ പദ്ധതി- ഓപറേഷൻ ആഗ്
ആക്സിലറേറ്റഡ് ആക്ഷൻ എഗെയ്ൻസ്റ്റ് ഗൂൺസ്
ഹിന്ദിയിൽ ‘ആഗ്” എന്നാൽ തീ എന്നാണ് അർത്ഥം.
6. ഗൃഹസന്ദർശനത്തിലൂടെ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ആരോഗ്വ വകുപ്പിന്റെ പദ്ധതി- അശ്വമേധം
7. 2023 ഫെബ്രുവരി മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്ന സംസ്ഥാനം- കേരളം
8. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- ശുഭ്മാൻ ഗിൽ
ഏകദിന ക്രിക്കറ്റിൽ അതിവേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരം (19 ഇന്നിംഗ്സ്)
9. കേരള സംസ്ഥാന ചരക്ക് സേവന നികുതി sparklearning വകുപ്പ് പുനഃസംഘടന നിലവിൽ വരുന്നത്- 2023 ജനുവരി 19
10. 2023 ജനുവരിയിൽ രാജി പ്രഖ്യാപിച്ച ന്യൂസിലാൻഡ് പ്രധാനമന്ത്രി- ജസീന്ത ആർഡൻ
11. ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ എന്ന പദവി നേടിയത്- ഷാരൂഖ് ഖാൻ (ലോകത്തിൽ നാലാം സ്ഥാനം)
12. ഇന്ത്യയും ഫ്രാൻസും ചേർന്ന് അറബിക്കടലിൽ നടത്തുന്ന നാവിക അഭ്യാസം- വരുണ 2023
13. സാഹിത്യ വിമർശനത്തിനുള്ള 2023- ലെ പ്രൊഫസർ എം പി പോൾ പുരസ്കാരത്തിന് അർഹരായവർ- എൻ രാധാകൃഷ്ണൻ നായർ, ഡോ എം ലീലാവതി
14. NCERT ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ നാഷണൽ അസസ്മെന്റ് റെഗുലേറ്റർ- PARAKH
15. അജന്ത എല്ലോറ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള 'ഗോൾഡൻ കൈലാഷ പുരസ്കാരം നേടിയത്- നാനേര
16. ജി ട്വന്റി പഠനങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്ന ഹരിയാനയിലെ യൂണിവേഴ്സിറ്റി- ജിന്റാൽ യൂണിവേഴ്സിറ്റി
17. ശുക്രന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുന്നതിനായി വിക്ഷേപിക്കുന്ന ഉപഗ്രഹം- ശുക്രയാൻ 1
18. ആഗോള ഭീകരനായി പട്ടികപ്പെടുത്തപ്പെട്ട അബ്ദുൾ റഹ്മാൻ മക്കി ഏത് രാജ്യക്കാരനാണ്- പാകിസ്ഥാൻ
19. ഏത് രാജ്യത്തിനാണ് 12,500 ഡോസ് പെന്റാവാലന്റ് വാക്സിനുകൾ സംഭാവന ചെയ്യുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്- ക്യൂബ
20. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം- ശുഭ്മാൻ ഗിൽ
21. ശുക്രന്റെ രഹസ്യങ്ങൾ തേടിയുള്ള ISRO- യുടെ വിക്ഷേപിക്കുന്ന പദ്ധതിയായ ശുക്രയാൻ-1 വിക്ഷേപിക്കുന്ന വർഷം- 2031
22. കേരള ബാങ്കിൽ ലയിച്ച ജില്ല ബാങ്കുകളുടെ എണ്ണം- 14
23. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം 2022- ൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം- ന്യൂഡൽഹി
24. 2023 ജനുവരിയിൽ അഴിമതിയെ തുടർന്ന് രാജിവച്ച നുയെൻ ഷ്വാൻ ഫുക് ഏതു രാജ്യത്തെ പ്രസിഡണ്ടായിരുന്നു- വിയറ്റ്നാം
25. തമിഴ്നാടിന്ടെ ചരിത്രത്തിൽ, 09 ജനുവരി 2023- ന് നിയമസഭയെ അഭിസംബോധന ചെയ്യുന്ന പതിവ് വാചകത്തിന്റെ ഒരു നിശ്ചിത ഭാഗം ഒഴിവാക്കിയ ആദ്യത്തെ ഗവർണ്ണർ- ആർ.എൻ.രവി
26. ബ്രിട്ടന്റെ എത്രാമത്തെ പ്രധാനമന്ത്രിയായാണ് ഇന്ത്യൻ വംശജനായ ഋഷി സുനക് ചുമതലയേറ്റത്- 57
ഈ സ്ഥാനത്തെത്തിയ വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തി, ആദ്യ ഏഷ്യൻ വംശജൻ, രണ്ട് നൂറ്റാണ്ടിനിടെയുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്നീ പ്രത്യേകത കളും 42- കാരനായ ഋഷിസുനകിനാണ്.
1980 മേയ് 12- ന് യു.കെ.യിലെ സതാംപ്റ്റനിലാണ് ജനനം. എം.പി. ആയതിന്റെ ഏഴാം വർഷം പ്രധാനമന്ത്രി പദവിയിലെത്തി.
അക്ഷതമൂർത്തിയാണ് ഭാര്യ.
ലിസ്ട്രസിന്റെ പിൻഗാമിയായാണ് അധികാരത്തിലെത്തിയത്.
ഏറ്റവും കുറഞ്ഞകാലം ബ്രിട്ടീഷ് പ്രധാന മന്ത്രി പദവി വഹിച്ച വ്യക്തിയാണ് ലിസ്റ്റസ് (47), 2002 സെപ്റ്റംബർ ആറുമുതൽ ഒക്ടോബർ 25 വരെ 44 ദിവസമാണ് അവർ അധികാരത്തിലിരുന്നത്.
ലിസ്ട്രസിന് മുൻപ് ഏറ്റവും കുറഞ്ഞകാലം പ്രധാനമന്ത്രി പദവി വഹിച്ചത് ജോർജ് കാനിങ്. 1827 ഏപ്രിൽ 12- ന് ചുമതലയേറ്റ അദ്ദേഹം 119-ാം ദിവസം അന്തരിച്ചു.
27. ബ്രിട്ടീഷ് രാജകുടുംബാംഗമായ ആരുടെ ഓർമക്കുറിപ്പുകളാണ് 'സ്പെയർ' (Spare)- ഹാരി രാജകുമാരൻ
ചാൾസ് മൂന്നാമൻ രാജാവിന്റെയും അന്തരിച്ച ഡയാനയുടെയും ഇളയമകനായ ഹാരിയും ഭാര്യ മേഗനും രണ്ടുമക്കളും രാജപദവികൾ ഉപേക്ഷിച്ച് 2020 മുതൽ കാലിഫോർണിയ (യു.എസ്.)- യിലാണ് താമസിക്കുന്നത്.
28. 2022- ലെ ബുക്കർ സമ്മാനം നേടിയത്- ഷെഹാൻ കരുണതിലകെ (ശ്രീലങ്ക)
ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു ഫോട്ടോഗ്രാഫറുടെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന 'ദ സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ്' എന്ന നോവലിനാണ് പുരസ്ക്കാരം.
29. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകിയ കമ്മിഷന്റെ പേര്- ജസ്റ്റിസ് ആറുമുഖസ്വാമി കമ്മിഷൻ.
ജയലളിതയുടെ തോഴി വി.കെ. ശശികല ഉൾപ്പെടെ നാലുപേർ കുറ്റക്കാരാണെന്നും കൂടുതൽ അന്വേഷണം നടത്തണമെന്നുമാണ് കമ്മിഷൻ ശുപാർശ.
30. ഏത് രാജ്യത്തെ പുതിയ പ്രധാനമന്ത്രിയാണ് ഉൾഫ് ക്രിസ്റ്റേഴ്സൺ- സ്വീഡൻ
28th Critics Choice Award
മികച്ച ചിത്രം- Everything Everywhere All at Once
മികച്ച നടൻ- Brendan Fraser
മികച്ച നടി- Cate Blanchett
മികച്ച സംവിധാനം- Daniel Kwan, Daniel Scheinert
മികച്ച വിദേശഭാഷാ ചിത്രം- RRR
മികച്ച ഗാനം- Naatu Naatu (RRR)
No comments:
Post a Comment