Tuesday, 31 January 2023

Current Affairs- 31-01-2023

1. സുഗതകുമാരിയുടെ 89-ാം ജന്മദിനത്തോടെനുബന്ധിച്ച് ആൽമര സംരക്ഷണത്തിന്റെ ഭാഗമായി ആൽമരത്തിനു നൽകിയ പേര്- സുഗതസ്മൃതി മരം


2. തമിഴ്നാട്ടിൽ പുന്നകൈ' എന്ന പേരിൽ ആരംഭിച്ചത് കേരളത്തിലെ ഏത് സാമൂഹ്യക്ഷേമ പദ്ധതിയാണ്- മന്ദഹാസം 

  • ദന്തരോഗവകുപ്പും സാമൂഹിക നീതിവകുപ്പും ചേർന്ന് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞവർക്ക് കൃത്രിമ പല്ലുകൾ വച്ച് കൊടുക്കുന്ന പദ്ധതി

3. ഐ.എസ്.ആർ.ഒ.യെക്കാൾ ചെലവ് കുറഞ്ഞ രീതിയിൽ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകൾ നിർമിച്ച ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പ്- അബിയോം


4. 2023 ജനുവരിയിൽ, ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്കായി നൽകപ്പെടുന്ന 'Excellence in Good Governance' പുരസ്കാരത്തിന് അർഹയായ കേരളത്തിലെ ജില്ലാ കളക്ടർ- ദിവ്യ എസ് അയ്യർ


5. 95-ാമത് ഓസ്കർ പുരസ്കാരത്തിന്റെ അന്തിമ റൗണ്ടിൽ ഉൾപ്പെട്ട ഇന്ത്യൻ ചിത്രങ്ങൾ- RRR (ഓൾ ദാറ്റ് ബ്രെസ്, ദി എലിഫന്റ് വിസ്പറേഴ്സ്)


6. 2023- ൽ അന്തരിച്ച 'വാസ്തു കലയിലെ ഇന്ത്യൻ രാജശില്പി' എന്നറിയപ്പെടുന്ന വ്യക്തി- ബി വി ദോഷി

  • 2018- ലെ പ്രിറ്റ്സർ പുരസ്കാര ജേതാവ്- ബി വി ദോഷി

7. 2023- ലെ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം- കേരളം


8. എല്ലാവർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്- മെയ് 17


9. മുഴുവൻ ഗോത്രവർഗ്ഗക്കാർക്കും ആവശ്യ രേഖകൾ ഉറപ്പാക്കിയ ഇന്ത്യയിലെ ആദ്യ ജില്ലയായി മാറിയത്- വയനാട്


10. വ്യോമയാന മേഖലയിലെ സമഗ്ര സംഭാവനക്കുള്ള അസോചം അവാർഡ് ലഭിച്ചത്- P.S നായർ


11. 2023 ജനുവരിയിൽ അന്തരിച്ച ജ്ഞാനപീഠ പുരസ്കാര ജേതാവ്- നീൽമണി ഫുക്കൻ


12. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ലഭിച്ചത്- ആദിത്വ സുരേഷ്


13. ബാഫ്ത അവാർഡ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഡോക്യുമെന്ററി- ഓൾ ദാറ്റ് ബ്രീത് സ് 


14. 2023- ൽ സൂര്യനിൽ ദൃശ്യമായ സൗര കളങ്കം- AR 3190 


15. 2023 ഷൂട്ടിംഗ് വേൾഡ് കപ്പിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മുൻ സുപ്രീം കോടതി ജഡ്ജി- എ. കെ. സിക്രി


16. 74-ാമത് റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യത്തിന്റെ പ്രമേയം- നാരീശക്തി


17. പന്തളം കേരള വർമ സ്മാരക സമിതി ഏർപ്പെടുത്തിയ കവിതാ പുരസ്കാരം നേടിയത്- കെ. ജയകുമാർ


18. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ (സി.ടി.സി.ആർ.ഐ) പുതിയ ഡയറക്ടറായി നിയമിതനായത്- ഡോ. ജി. ബൈജു


19. 2023 ജനുവരിയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസം- Juniper Oak


20. 2023- ലെ ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് വേദിയാകുന്നത്- ഭോപ്പാൽ


21. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പ്രതിരോധ കുത്തിവെയ്പ്പിന് അവസരമൊരുക്കുന്ന കേന്ദ്ര സർക്കാർ പോർട്ടൽ- യു- വിൻ


22. റസ് ലിംഗ് ഫെഡേഷൻ ഓഫ് ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയുടെ അധ്യക്ഷ- മേരി കോം


23. 2023 ജനുവരിയിൽ കമ്മീഷൻ ചെയ്യുന്ന കൽവരി ശ്രേണിയിൽപ്പെട്ട (സ്കോർപീൻ ക്ലാസ്) അഞ്ചാമത്തെ അന്തർവാഹിനി കപ്പൽ- ഐ.എൻ.എസ്. വാഗീർ

  • നാവികസേനയുടെ പ്രോജക്ട് 75-ന്റെ ഭാഗമായാണ് അന്തർവാഹിനി നിർമ്മിച്ചത് 

24. മികച്ച ഫോട്ടോഗ്രാഫർക്കുള്ള കേരള സർക്കാരിന്റെ 2020- ലെ പുരസ്കാരം ലഭിച്ചത്- അനിൽകുമാർ


25. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനമായ ജനുവരി 23- ന് പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ച മലയാളി- എം. രോഹിണി


26. ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യം- അമേരിക്ക


27. 2023 ജനുവരിയിൽ അന്തരിച്ച ജ്ഞാനപീഠ പുരസ്കാര ജേതാവും അസമീസ് സാഹിത്യകാരനുമായ വ്യക്തി- നിലമണി ഫൂക്കൻ


28. ബാഫ്റ്റ് അവാർഡ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി- ഓൾ ദാറ്റ് ബ്രീത് സ്, സംവിധാനം- ഷൗനക് സെൻ


29. സുബാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് പരം വീരചക്ര പുരസ്കാര ജേതാക്കളുടെ പേരിടാൻ തീരുമാനിച്ച 21 ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്- ആൻഡമാൻ നിക്കോബാർ


30. വയറിളക്കമുൾപ്പെടെയുള്ള അസുഖങ്ങൾ ബാധിച്ചവരിലെ നിർജലീകരണത്തിനെതിരേയുള്ള ഓറൽ റീ ഹൈഡ്രേറ്റിങ് സൊലൂഷൻ (ORS) വികസിപ്പിച്ചതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യക്കാരനായ ശിശുരോഗവിദഗ്ധൻ അടുത്തിടെ അന്തരിച്ചു. പേര്- ഡോ. ദിലീപ് മഹാലനാബിസ് (87) 

  • വൈദ്യശാസ്ത്രരംഗത്ത് 20-ാം നൂറ്റാണ്ടിലുണ്ടായ ഏറ്റവും മഹത്തായ കണ്ടുപിടിത്തമായാണ് ഒ.ആർ.എസ്. വിശേഷിപ്പിക്കപ്പെടുന്നത്. 

  • 1971- ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് കോളറ മൂലം അഭയാർഥി ക്യാമ്പുകളിൽ മരണം രൂക്ഷമായപ്പോൾ ഉപ്പും പഞ്ചസാരയും ശുദ്ധജലവും ചേർത്ത് തയ്യാറാക്കിയ ഒ.ആർ.എസ്. ലായനി ജീവൻരക്ഷാ ഔഷധ മായിമാറി. ഒട്ടേറെപ്പേരെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്താനായി.

No comments:

Post a Comment