Thursday, 16 February 2023

Current Affairs- 16-02-2023

1. ഗൂഗിൾ അവതരിപ്പിക്കുന്ന എ.ഐ. ചാറ്റ് ബോട്ട്- ബാർഡ് (Bard)

  • ലാംഡ (LAMDA) എന്ന ഭാഷാനിർ ബുദ്ധി അടിസ്ഥാനമാക്കിയാണ് ചാറ്റ് ബോട്ട് അവതരിപ്പിക്കുന്നത്.

2. കാനറ ബാങ്ക് എം.ഡി. ആയി നിയമിതനായത്- കെ.സത്യനാരായണ രാജു


3. രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെ സമഗ്രസംഭാവനകൾളിലെ ഇന്ത്യ-യു.കെ. അച്ചീവേഴ്സ് പുരസ്കാരം നേടിയ മുൻ ഇന്ത്യൻ പ്രധാനമന്ത്രി- ഡോ.മൻമോഹൻ സിങ്


4. ഗോവ ബീച്ചിൽ രക്ഷാദൗത്യത്തിനായി അവതരിപ്പിച്ച സ്വയം സഞ്ചരിക്കാൻ സാധിക്കുന്ന റോബോട്ട്- ഔറസ്


5. ലോക ഇന്റർനെറ്റ് സുരക്ഷാദിനം (ഫെബ്രുവരി 8) 2023 Theme- Together for a Better Internet


6. 2023 ഫെബ്രുവരിയിൽ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അഡിഷൻ ലഭിച്ച കേരളത്തിലെ വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 


7. സംസ്ഥാനത്ത് 'ആദ്യമായി സാങ്ക് ലൈസൻസ് നേടിയ വനിതയെന്ന ബഹുമതി നേടിയത്- എസ് സന്ധ്യ


8. 2023 ഫെബ്രുവരിയിൽ ഭൂകമ്പമുണ്ടായത് ഏത് രാജ്യങ്ങളുടെ അതിർത്തി പ്രദേശത്താണ്- തുർക്കി - സിറിയ 


9. 2022- ലെ സംസ്ഥാന കഥകളി പുരസ്കാരത്തിന് അർഹനായത്- കലാമണ്ഡലം രാം മോഹൻ

  • 2021- ൽ - കലാനിലയം രാഘവൻ


10. ഇന്ത്യയിലെ ആദ്യ ഗ്ലാസ് ഇഗ്ലൂ റസ്റ്റോറന്റ് ആരംഭിച്ചത് എവിടെ- ജമ്മുകാശ്മീർ


11. 2023 ഫെബ്രുവരിയിൽ ഊട്ടിയിൽ കണ്ടെത്തിയ പുതിയ ഇനം സസ്യം- ഹിഡിയോട്ടിസ് റിക്കർവേറ്റ


12. അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കേരള നോളജ് എക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി- തൊഴിലരങ്ങത്തേക്ക്


13. ഭാരതീയ വ്യോമസേന സംസ്ഥാന സർക്കാരുമായി സഹകരിച്ച് തിരുവനന്തപുരം ശംഖുമുഖത്ത് സംഘടിപ്പിച്ച വ്യോമ അഭ്യാസം- സൂര്യ കിരൺ


14. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ബ്ലോക്ക് പഞ്ചായത്ത്- കിളിമാനൂർ


15. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ഫാക്ടറി പ്രവർത്തനം ആരംഭിക്കുന്നത്- തുമകൂരു, കർണാടക


16. 36-ാമത് സൂരജ്കുണ്ഡ് അന്താരാഷ്ട്ര കരകൗശല മേള നടക്കുന്നത് ഏത് സംസ്ഥാനത്താണ്- ഹരിയാന


17. 2023- ലെ ഇന്ത്യ എനർജി വീക്ക് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത് എവിടെ- ബെംഗളൂരു


18. മൂന്ന് ഗ്രാമി പുരസ്കാരങ്ങൾ നേടുന്ന ആദ്യ ഇന്ത്യക്കാരൻ- റിക്കി കേജ്


19. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആയി നിയമിതനായത്- യു. ഷറഫലി


20. മൂന്നാമത് ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് വേദി- ഗുൽമാർഗ്ഗ്,ജമ്മു കാശ്മീർ


21. അടുത്തിടെ പ്രകാശനം ചെയ്ത സാരസ്വതം എന്ന ആത്മകഥ ആരുടെയാണ്- കലാമണ്ഡലം സരസ്വതി


22. കേരള സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവമായ "ഇറ്റ്ഫോക് ന് വേദിയാവുന്നത്- തൃശൂർ


23. സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കേരള നോളേജ് ഇക്കണോമിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി- തൊഴിലരങ്ങത്തേക്ക്


24. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ "മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം നേടിയത്- പെഗ്ഗി മോഹൻ


25. 2023 ഫെബ്രുവരിയിലെ പുതിയ റിപ്പോർട്ടുകൾ പ്രകാരം സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം- വ്യാഴം


26. കുട്ടികളുടെ ക്ഷേമത്തിനായി ഡൽഹി ശിശു സംരക്ഷണ സമിതി പുറത്തിറക്കിയ വാട്ആപ്പ് ചാറ്റ് ബോട്ട്- ബാലമിത്ര


27. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി- MISHTI (Mangrove Initiative for Shoreline Habitats & Tangible Incomes)


28. 2023 ഫെബ്രുവരിയിൽ മഹാരാഷ്ട്ര സർക്കാർ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച ഗാനം- ജയ് ജയ് മഹാരാഷ്ട്ര മജാ


29. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിൽ ലോകത്തിലെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്- നരേന്ദ്ര മോദി


30. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ മികച്ച രചനകൾ പുസ്തക രൂപത്തിലാക്കി സമഗ്ര ശിക്ഷാ കേരളം പുറത്തിറക്കുന്ന പ്രസിദ്ധീകരണം- എഴുത്തുപച്ച 

No comments:

Post a Comment