1. ഐക്യരാഷ്ട്രസഭയുടെ 27-ാം കാലാവസ്ഥാ ഉച്ചകോടി നടന്നത് എവിടെയാണ്- ഈജിപ്ത്
- ഷം അൽഷെയ്ഖിൽ 2022 നവംബർ 6 മുതൽ 20 വരെയാണ് ഉച്ചകോടി നടന്നത്.
- ഇതിനുമുൻപത്തെ ഉച്ചകോടി (COP 26) നടന്നത് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ 2021 ഒക്ടോബർ 31 മുതൽ നവംബർ 13 വരെ.
- ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക, കാലാവസ്ഥാവ്യതിയാനവുമായി പൊരുത്തപ്പെടുക, കാലാവസ്ഥാ സഹായധ നവിതരണം ത്വരിതപ്പെടുത്തുക എന്നിവയായിരുന്നു COP27- ന്റെ പ്രധാന ലക്ഷ്യങ്ങൾ.
- ആഗോളതാപനത്തിന്റെ അനന്തരഫല മായി ദുരിതമനുഭവിക്കുന്ന ദരിദ്രരാഷ്ട്രങ്ങൾക്ക് നഷ്ടപരിഹാരനിധി (ലോസ് ആൻഡ് ഡാമേജ് ഫണ്ട്) രൂപവത്കരിക്കാൻ ഉച്ച കോടി തീരുമാനിച്ചു.
- കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്.
2. എത്രാമത് എഴുത്തച്ഛൻ പുരസ്സാരമാണ് (2022) സേതുവിന് ലഭിച്ചത്- 30-ാമത്
- ഞങ്ങൾ അടിമകൾ, പാണ്ഡവപുരം, കിരാതം, വനവാസം, വിളയാട്ടം തുടങ്ങിയവയാണ് സേതുവിന്റെ (എ. സേതുമാധവൻ) പ്രധാന നോവലുകൾ.
- അഞ്ചുലക്ഷംരൂപയാണ് പുരസ്ക്കാരത്തുക.
- ആദ്യ പുരസ്ക്കാര ജേതാവ് ശൂരനാട് കുഞ്ഞൻപിള്ള (1993), 2021- ൽ ലഭിച്ചത് പി. വത്സലയ്ക്ക്.
3. കുട്ടികൾക്കെതിരേയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാനായി സംസ്ഥാനസർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്പ്- കുഞ്ഞാപ്പ്
4. ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവ പ്രതിമ സ്ഥാപിതമായ സംസ്ഥാനം- രാജസ്ഥാൻ
- നദ്വാരാപട്ടണത്തിൽ സ്ഥാപിതമായ പ്രതിമയുടെ പേര് വിശ്വാസ് സ്വരൂപം.
- സ്വകാര്യകമ്പനിയായ ഷപൂർജി പല്ലോൻ ജി ഗ്രൂപ്പാണ് 112 മീറ്റർ ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്.
5. ലോ കമ്മിഷന്റെ പുതിയ അധ്യക്ഷൻ- ആർ.ആർ. അവസ്തി
6. ഇന്ത്യയിലെ ആദ്യത്തെ സസ്യശാസ്ത്രജ്ഞ കൂടിയായ മലയാളി വനിത ഡോ. ഇ.കെ. ജാനകി അമ്മാളിന്റെ എത്രാമത് ജന്മവാർഷിക ദിനമായിരുന്നു 2022 നവംബർ അഞ്ചിന്- 125-ാമത്
- 1897 നവംബർ 5- ന് തലശ്ശേരിയിൽ ജനിച്ച ജാനകി അമ്മാൾ 1984 ഫെബ്രുവരി 7- ന് ചെന്നൈയിൽ അന്തരിച്ചു.
7. സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ ഭൂസർവേയുടെ ഭാഗ്യചിഹ്നം- സർവ്വേ പപ്പു
- ഭൂമി സംബന്ധിച്ച രേഖകളുടെ ആധുനികവത്കരണം ലക്ഷ്യമാക്കിയാണ് സർവേ നടത്തുന്നത്.
8. 2022 നവംബർ ഒന്നിന് അന്തരിച്ച ജെ.ജെ. ഇറാനി (86) അറിയപ്പെട്ടിരുന്ന പേര്- സ്റ്റീൽ മാൻ ഓഫ് ഇന്ത്യ
- രാജ്യത്തെ ഉരുക്ക് വ്യവസായത്തെ രാജ്യാന്തര വിജയത്തിലെത്തിച്ച വിദഗ്ധനാണ് ഇറാനി.
9. കോളിൻസ് ഡിക്ഷണറി 2022 ലെ വാക്കായി തിരഞ്ഞെടുത്തത്- പെർമാ ക്രൈസിസ് (Perma crisis)
- 'അസ്ഥിരതയുടേയും അരക്ഷിതാവസ്ഥയുടേയും ഒരു നീണ്ടകാലഘട്ടം' എന്നാണ് വാക്കിന്റെ അർഥം
10. ലോകത്തിലെ ഏറ്റവും നീളമേറിയ പാസഞ്ചർ ട്രെയിൻ ഏത് രാജ്യത്താണ് ഓടിത്തുടങ്ങിയത്- സ്വിറ്റ്സർലൻഡ്
- 100 കോച്ചുകളും 4550 ഇരിപ്പിടങ്ങളുമുള്ള തീവണ്ടിയുടെ നീളം 1.9 കി.മീറ്റർ
- രാജ്യത്ത് തീവണ്ടിഗതാഗതം ആരംഭിച്ചതിന്റെ 175-ാം വാർഷികം പ്രമാണിച്ചാണ് സർവീസ് ആരംഭിച്ചത്.
11. പാലേരി മാണിക്യം ഒരു പാതിരാ കൊല പാതകത്തിന്റെ കഥ, കെ.ടി.എൻ കോട്ടൂർ: എഴുത്തും ജീവിതവും, ക്രിയാശേഷം തുടങ്ങിയ നോവലുകളുടെ രചയിതാവ് 2022 നവംബർ രണ്ടിന് അന്തരിച്ചു. പേര്- ടി.പി. രാജീവൻ (63)
12. ജി-20 രാജ്യങ്ങളുടെ 17-ാമത് ഉച്ചകോടി നടന്നത് എവിടെയാണ്- ബാലി (ഇൻഡൊനീഷ്യ)
- 2022 ഡിസംബർ ഒന്നുമുതൽ 2023 നവംബർ 30 വരെയുള്ള 'ജി-20 ന്റെ അധ്യക്ഷസ്ഥാനം ഉച്ചകോടിയിൽ വെച്ച് ഇന്ത്യ ഏറ്റെടുത്തു
- 2023 സെപ്റ്റംബർ 19, 20 തീയതികളിൽ ന്യൂഡൽഹിയിൽ 18-ാമത് ഉച്ചകോടി നടക്കും.
13. ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ലഭിച്ചത്- വി. സുരേന്ദ്രൻ (മൃദംഗ വിദ്വാൻ)
14. സാഹിത്യത്തിനുള്ള അഞ്ചാമത് ജെ.സി. ബി. പുരസ്കാരം (2022) നേടിയ ഉറുദു എഴുത്തുകാരൻ- ഖാലിദ് ജാവേദ്
- 'നിമത്ഖാനാ' എന്ന നോവലിനാണ് പുരസ്താരം 25 ലക്ഷം രൂപയാണ് സമ്മാനത്തുക. കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് (ദി പാരഡൈസ് ഓഫ് ഫുഡ്) ബാരൺ ഫറൂഖി
15. ഐക്യരാഷ്ട്രസഭയുടെ ഉന്നത പരിസ്ഥിതി ബഹുമതിയായ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' നേടിയ ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ- ഡോ. പൂർണിമാദേവി
- ഗുവാഹത്തി സ്വദേശിനിയാണ്
16. പശ്ചിമബംഗാളിന്റെ എത്രാമത് ഗവർണറായാണ് സി.വി. ആനന്ദബോസ് ചുമതലയേത്- 22-ാമത്
- കോട്ടയം മാന്നാനം സ്വദേശിയാണ്.
- യു.എൻ. പാർപ്പിട സമിതി അധ്യക്ഷപദവി ഉൾപ്പെടെ ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
17. നിർമിത ബുദ്ധിയുടെ ഉത്തരവാദിത്വപരവും മനുഷ്യകേന്ദ്രീകൃതവുമായ ഉപയോഗത്തിനായി നിലകൊള്ളുന്ന രാജ്യാന്തര കൂട്ടായ ജി.പി.എ.ഐ. (Global Partnership on Artificial Intelligence)- യുടെ ആദ്യക്ഷ്യ സ്ഥാനം ലഭിച്ച രാജ്യം- ഇന്ത്യ
- 29 രാജ്യങ്ങളടങ്ങിയ കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം ഫ്രാൻസിൽനിന്നാണ് ഇന്ത്യ ഏറ്റെടുത്തത്.
18. ലോക ടെലിവിഷൻ ദിനം എന്നാണ്- നവംബർ 21
19. ബ്രസീലിന്റെ പുതിയ പ്രസിഡന്റ്- ലുല ഡസിൽവ
- മൂന്നാം തവണ പ്രസിഡന്റായ ലുലയെ മുൻ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വിശേഷിപ്പിച്ചത് 'ലോകത്തെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയക്കാരൻ' എന്നാണ്.
20. ദേശീയ ക്ഷീരദിനം എന്നാണ്- നവംബർ 26
- 'ഇന്ത്യയുടെ പാൽക്കാരൻ' എന്നറിയപ്പെടുന്ന ഡോ. വർഗീസ് കുര്യന്റെ ജന്മവാർഷിക ദിനമാണ് ക്ഷീരദിനമായി ആചരിക്കുന്നത്.
- നവംബർ 26 ഇന്ത്യയിൽ ഭരണഘടനാദിനമായും ആചരിക്കപ്പെടുന്നു. 1949 നവംബർ 26- ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണാർഥമാണ് ദിനാചരണം.
21. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഏത് ദക്ഷിണേഷ്യൻ രാജ്യമാണ് സൈനികശക്തി വൻതോതിൽ കുറയ്ക്കാൻ ഒരുങ്ങുന്നത്- ശ്രീലങ്ക
22. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐ.ഒ.എ.) പുതിയ പ്രസിഡന്റ്- പി.ടി. ഉഷ.
- ഈ സ്ഥാനത്തെത്തിയ ആദ്യ വനിതയും മലയാളിയുമാണ് രാജ്യസഭാംഗം കൂടിയായ ഉഷ (58).
23. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായത് ആരാണ്- അബ്ദുൽ ഫത്താ അൽസിസി (ഈജിപ്ത് പ്രസിഡന്റ്)
24. യുനെസ്കോ ഏഷ്യ പസഫിക് പുരസ്കാരം നേടിയ ഇന്ത്യയിലെ മ്യൂസിയം- ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രാഹാലയം, മുംബൈ
25. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ചെയർമാൻ- ടി.കെ. ജോസ്
26. 2023 ഹോക്കി ലോകകപ്പിന് വേദിയാകുന്നത്- ഒഡിഷ, ഇന്ത്യ
27. 2023 ഹോക്കി ലോകകപ്പിന്റെ ഭാഗ്യചിഹ്നം- ഒലി
28. യു.എസിലെ കൻസാസിൽ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- ഉഷാ റെഡ്ഡി
ചലച്ചിത്ര മേളയിലെ പുരസ്കാര ജേതാക്കൾ
53-ാം ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.ഐ.) പുരസ്ക്കാര ജേതാക്കൾ (2022)
- ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് - സുവർണമയൂരം (മികച്ച ചിത്രം)
- കോസ്റ്ററിക്കൻ സംവിധായികയായ വലന്റീന മോറെലാണ് ഈ സ്പാനിഷ് ചിത്രം ഒരുക്കിയത്.
- വാഹിദ് മൊബഷേരി- മികച്ച നടൻ. ഇറാനിയൻ ചിത്രമായ 'നോ എൻഡി'ലെ അഭിനയത്തിനാണ് പുരസ്ക്കാരം.
- ഡാനിയേല മരിൻ നാവോരായ- മികച്ച നടി. 'ഇലക്ട്രിക് ഡ്രീംസ്' ലെ അഭിനയത്തിനാണ് പുരസ്കാരം.
- നാദർ സേവർ- മികച്ച സംവിധായകൻ (ചിത്രം- നോ എൻഡ്)
- ഗ്രീക്ക് സംവിധായിക അസിമിന പ്രൊഡ്രോ ആണ് മികച്ച നവാഗത സംവിധായിക (ചിത്രം- ബിഹൈൻഡ് ദ ഹേസ്റ്റാക്സ്)
- ചിരഞ്ജീവി- 'ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം.
No comments:
Post a Comment