Tuesday, 28 February 2023

Current Affairs- 28-02-2023

1. രാജ്യാന്തര ക്രിക്കറ്റിലെ 3 ഫോർമാറ്റുകളിലുമായി ഏറ്റവും വേഗം 25000 റൺസ് തികയ്ക്കുന്ന ബാറ്റർ- വിരാട് കോലി


2. സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പങ്കിട്ട ജില്ലകൾ- കണ്ണൂർ, കൊല്ലം

  • രണ്ടാം സ്ഥാനം- എറണാകുളം

3. രഞ്ജി ട്രോഫി ക്രിക്കറ്റ് 2022- 23 ജേതാക്കൾ- സൗരാഷ്ട്ര

  • ഫൈനലിൽ ബംഗാളിനെ പരാജയപ്പെടുത്തി.
  • 2021-22 വിജയികൾ- മധ്യപ്രദേശ്

4. പാസ്പോർട്ട് നടപടികൾ വേഗത്തിൽ നടപ്പാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ- എം. പാസ്പോർട്ട്


5. ഗോൾഡൻ ഗ്ലോബ് 2022 പായ് വഞ്ചിയോട്ട മത്സരത്തിൽ മലയാളിയായ അഭിലാഷ് ടോമി വലംവച്ച ‘നാവികരുടെ എവറസ്റ്റ്’ എന്നറിയപ്പെടുന്ന മുനമ്പ്- ചിലിയിലെ കേപ് ഹോൺ മുനമ്പ്


6. അന്താരാഷ്ട്ര മാതൃഭാഷാ ദിനം (ഫെബ്രുവരി 21) പ്രമേയം- ബഹുഭാഷാ വിദ്യാഭ്യാസം വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യേണ്ടതിന്റെ ആവശ്യകത


7. കേരളത്തിലെ സ്റ്റാർട്ടപ്പുകളിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനം- സീഡിംഗ് കേരള 2023


8. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടിക്ക് വേദിയാകുന്നത്- കുമരകം


9. മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന പുരസ്കാരത്തിന് അർഹനായത്- ജോൺ ബ്രിട്ടാസ്


10. 76-ാമത് ബാഫ്റ്റ് അവാർഡ്സിൽ ഏറ്റവും കൂടുതൽ ബാഫ്റ്റ പുരസ്കാരം നേടുന്ന ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രമെന്ന റെക്കോർഡിന് അർഹമായത്- ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്


11. 25-ാമത് വേൾഡ് ഫുട്ട് വോളി ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- കോഴിക്കോട്


12. എ.കെ. കൃഷ്ണൻ മാസ്റ്റർ സ്മാരക സമിതി ഏർപ്പെടുത്തിയ എ.കെ.പി. അവാർഡ് 2023 ലഭിച്ചത്- പി വത്സല


13. 2023- ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നേടിയത്- മധുസൂദനൻ നായർ


14. ഓപ്പറേഷൻ ചീറ്റയുടെ രണ്ടാംഘട്ടത്തിൽ എത്ര ചീറ്റകളെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത്- 12


15. യൂട്യൂബ് കമ്പനിയുടെ CEO ആയി നിയമിതനായ ഇന്ത്യൻ വംശജൻ- നീൽ മോഹൻ


16. ജപ്പാനിലെ നിവാനോ പീസ് ഫൗണ്ടേഷൻ സമാധാന സമ്മാനം നേടിയത്- പി.വി. രാജഗോപാൽ


17. 30 വർഷത്തിനകം ഏത് രാജ്യത്തിൽ നിന്നുമാണ് കാട്ടുപൂച്ചകൾ പൂർണമായും അപ്രത്യക്ഷമാവുമെന്ന് പഠനം വന്നിരിക്കുന്നത്- ഫ്രാൻസ്


18. തുർക്കി,സിറിയ രാജ്യങ്ങളെ പിടിച്ചുലച്ച ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ക്രിസ്റ്റൻ അറ്റ്സു ഏത് രാജ്യത്തെ ഫുട്ബോൾ കളിക്കാരനാണ്- ഘാന


19. ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ കറുത്ത വംശജനായ ആദ്യ ക്യാപ്റ്റൻ ആയത്- തെംബ ബാവുമ


20. ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ സിക്സറുകൾ നേടുന്ന താരമായത്- ബെൻ സ്റ്റോക്ക്


21. 2023- ലെ ഇന്ത്യയും ഉസ് ബെക്കിസ്ഥാനും തമ്മിലുള്ള നാലാമത്തെ സംയുക്ത സൈനികാഭ്യാസം- ഡിങ്ക്

  • വേദി- പിത്തോർഗഡ്, ഉത്തരാഖണ്ഡ്

22. ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച സമുദ്രോൽപ്പന്നങ്ങളുടെ ഇറക്കുമതിക്കുള്ള താൽക്കാലിക വിലക്ക് നീക്കിയ രാജ്യം- ഖത്തർ


23. 2023 ഫെബ്രുവരിയിൽ ഓക്സ്ഫോർഡ് സർവകലാശാലകളുടെ കീഴിലുള്ള ആശുപത്രികളുടെ നാഷണൽ ഹെൽത്ത് ഫൗണ്ടേഷൻ ട്രസ്റ്റ് സി.ഇ.ഒ ആയി നിയമിതയായ ഇന്ത്യൻ വംശജ- ഡോ. മേഘ്ന പണ്ഡിറ്റ്


24. ആധാർ മിത്ര എന്ന ചാറ്റ്ബോട്ട് പുറത്തിറക്കിയത്- Unique Identification Authority of India


25. ഒരു പ്രദേശത്തിന്റെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖ അറിയപ്പെടുന്നത് ഏതു പേരിലാണ്- ജല ബജറ്റ് 


26. ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം- കേരളം


27. 2023 ഫെബ്രുവരിയിൽ അന്തരിച്ച തുളസിദാസ് ബലറാം ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയായിരുന്നു- ഫുട്ബോൾ (1962- ൽ അർജുന പുരസ്കാരം ലഭിച്ചു)


28. ഇന്ത്യയിൽ മാതൃഭാഷ പ്രോത്സാഹിപ്പിച്ചതിന് യുനെസ്കോയുടെ അന്താരാഷ്ട്ര മാതൃഭാഷ പുരസ്കാരം ലഭിച്ചത് ആർക്കാണ്- മഹേന്ദ്രകുമാർ മിശ്ര


29. കേരളത്തിലെ small and medium enterprise- കളുമായി സഹകരിക്കുമെന്ന് ഉറപ്പുനൽകിയ രാജ്യം- ഓസ്ട്രേലിയ


30. ലോക നരവംശശാസ്ത്ര ദിനമായി ആചരിക്കുന്നത്- എല്ലാ വർഷവും ഫെബ്രുവരിയിലെ മൂന്നാമത്തെ വ്യാഴാഴ്ച, 2023-ഫെബ്രുവരി 16

No comments:

Post a Comment