Thursday, 23 February 2023

Current Affairs- 23-02-2023

1. സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര സംബന്ധിയായ മികച്ച പുസ്തകത്തിനുളള പുരസ്കാരം നേടിയത്- പത്മരാജനും ഓർമകളും ഞാനും (രചന- സുരേഷ് ഉണ്ണിത്താൻ) 


2. പാകിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥയായി ചുമതലയേറ്റത്- സന രാംചന്ദ് ഗുൽവാനി


3. ആഗോള ഗുണനിലവാര അടിസ്ഥാന സൗകര്യ സൂചിക (ജി.ക്യു.ഐ.ഐ.) 2021- ൽ അക്രെഡിറ്റേഷൻ സംവിധാനത്തിൽ ഇന്ത്യയുടെ സ്ഥാനം- 5

  • ഒന്നാം സ്ഥാനം- ജർമനി


4. മെഡിറ്ററേനിയൻ ദ്വീപ് രാജ്യമായ സൈപ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- നിക്കോസ് ക്രിസ്റ്റൊഡൗലിസ്


5. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ കോർപറേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റാബേസ് പ്രകാരം ലോകത്ത് പാൽ ഉൽപാദനത്തിൽ ഒന്നാമതുള്ള രാജ്യം- ഇന്ത്യ


6. ഖരമാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ വേർതിരിച്ചെടുക്കാനുളള രാജ്യത്തെ ആദ്യ പ്ലാന്റ് നിലവിൽ വരുന്നത്- പൂണെ 


7. അടുത്തിടെ ന്യൂസിലൻഡിൽ വൻ നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ്- ഗബ്രിയേൽ ചുഴലിക്കാറ്റ്


8. കുടുംബശ്രീയെക്കുറിച്ചുള്ള വിവരങ്ങൾ വിരൽത്തുമ്പിലെത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ- ലോക്കോസ്

  • ആദ്യഘട്ടം- കടത്തുരുത്തി ബാക്കിൽ


9. 2024- ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകുന്ന ഇന്ത്യൻ വംശ- നിക്കി ഹാലി


10. MC റോഡിന് സമാന്തരമായി കടന്ന് പോകുന്ന കേരളത്തിലെ ഗ്രീൻഫീൽഡ് ദേശീയപാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- തിരുവനന്തപുരം, അങ്കമാലി


11. 2023 ഫെബ്രുവരിയിൽ ഗുരുതരമായ മാർബർഗ് വൈറസ് പൊട്ടിപ്പുറപ്പെട്ടതായി WHO സ്ഥിരീകരിച്ച രാജ്യം ഏത്- ഇക്വിറ്റോറിയൽ ഗിനിയ


12. ദയാനന്ദ സരസ്വതിയുടെ എത്രാമത്തെ ജന്മവാർഷികമാണ് ഫെബ്രുവരി 12- ന്

ആഘോഷിച്ചത്- 200


13. ഏറോ ഇന്ത്യ 2023 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്- ബാംഗ്ലൂർ


14. ആഗോള ഗുണനിലവാരം അടിസ്ഥാന സൗകര്യ സൂചിക (GQII) 2021- ൽ അക്രഡിറ്റേഷൻ സംവിധാനത്തിൽ ഇന്ത്യയുടെ സ്ഥാനം- 5 


15. AMRITPEX 2023 ഉദ്ഘാടനം ചെയ്ത കേന്ദ്ര വാർത്താവിനിമയ മന്ത്രി- അശ്വിനി വൈഷ്ണവ്


16. ഇന്ത്യൻ പ്രസിഡന്റ് രണ്ടാം ഇന്ത്യൻ റൈസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തത് എവിടെ- കട്ടക്ക്


17. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അൽജാമിയ - തു. സൈഫിയ അറബിക് അക്കാദമി സ്ഥിതിചെയ്യുന്നത്- മുംബൈ


18. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി 'ഹിമാചൽ നികേതൻ' ന്റെ തറക്കല്ലിട്ടത് ഡൽഹി

ജനുവരിയിലെ ICC പുരുഷ വനിതാ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്- ശുഭ്മാൻ ഗിൽ (ഇന്ത്യ),ഗ്രേസ് സ്ക്രിവെൻസ്( ഇംഗ്ലണ്ട്)


19. അന്താരാഷ്ട്ര അപസ്മാര ദിനം(International Epilepsy Day) ആചരിക്കുന്നത്- ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ച. ഈ വർഷം ഫെബ്രുവരി 13


20. India After Gandhi: A History എന്ന പുസ്തകം രചിച്ചത്-  രാമചന്ദ്ര ഗുഹ


21. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവൽ 2023 ആതിഥേയത്വം വഹിച്ച നഗരം- മുംബൈ 


22. 15 ാമത് BRICS ഉച്ചകോടി 2023- ന് ആതിഥേയത്വം വഹിക്കുന്ന നഗരം ഏതാണ്- ഡർബൻ, ദക്ഷിണാഫ്രിക്ക


23. ഇന്ത്യയിൽ ആദ്യമായി ഏവിയേഷൻ ഗ്യാസോലിൻ കയറ്റുമതി ആരംഭിച്ച കമ്പനി- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ


24. ഇന്ത്യൻ ഓഹരി വിപണിയിലെ അദാനി ഗ്രൂപ്പുകളുടെ സ്റ്റോക്കുകൾക്ക് എതിരേ സാമ്പത്തിക തട്ടിപ്പ് റിപ്പോർട്ട് പുറത്തുവിട്ട ഹിൻഡൻബർഗ് ഏത് രാജ്യത്തെ ധനകാര്യ ഗവേഷണ സ്ഥാപനമാണ്- USA


25. രാജ്യത്ത് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്നവരിലെ സ്ത്രീ പുരുഷ അനുപാതം (ജെൻഡർ പാരിറ്റി) ഇൻഡക്സിൽ ഒന്നാമതുള്ള സംസ്ഥാനം- കേരളം


26. ‘1932 ഖതിയാൻ ബിൽ' ഏത് ഇന്ത്യൻ സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ജാർഖണ്ഡ്


27. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അവതരിപ്പിച്ച ആദ്യ ഇന്ത്യൻ റീട്ടെയിലർ ഏതാണ്- റിലയൻസ് റീട്ടെയിൽ


28. സ്ത്രീ സുരക്ഷ ഉറപ്പാക്കാനും പ്രശ്നങ്ങൾ പരിഹരിക്കുവാനുമായി കേരള പോലീസിന്റെ പദ്ധതി- പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി


29. സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം പെൺകുട്ടികളുടെ ജനന നിരക്കിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം- കേരളം


30. ഏത് ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലെ 140 ഗ്രാമപ്പഞ്ചായത്തുകളിൽ ജിവിത ശൈലി രോഗ നിർണയ പരിശോധനകൾ നടത്തിയത്- അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്

No comments:

Post a Comment