1. 2023 ജനുവരിയിൽ ഇന്ത്യയ്ക്ക് ചീറ്റപ്പുലികളെ കൈമാറുന്നതിനായി കരാറിലേർപ്പെട്ട രാജ്യം- ദക്ഷിണാഫ്രിക്ക
2. ഡൽഹി സർവ്വകലാശാലയിലെ മുഗൾ ഗാർഡന്റെ പുതിയ പേര്- ഗൗതം ബുദ്ധ സെന്റിനറി ഗാർഡൻ
3. ദക്ഷിണ സുഡാനിലെ അൽഗുഡ് ദ്വീപ് നിവാസികൾക്ക് ഭക്ഷണമെത്തിക്കുന്നതിനായി കോട്ടയത്തെ കേള ചന്ദ്ര പ്രിസിഷൻ എഞ്ചിനീയേഴ്സ് രൂപകൽപ്പന ചെയ്ത പ്രത്യേക വാഹനം- അക്വാട്ടിക്ക് വീഡ് ഷ്രഡർ
4. 2023 ജനുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റർ- മുരളി വിജയ്
5. 2024- ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്റെ വേദി- യു.എസ്.എ.
6. 2023 ഹോക്കി ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് രാജിവെച്ച ഇന്ത്യൻ പുരുഷ ഹോക്കി ടീം കോച്ച്- ഗ്രഹാം റീഡ്
7. 2023 ജനുവരിയിൽ അന്തരിച്ച കേരളത്തിന്റെ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ- എൻ. മോഹൻദാസ്
8. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചുള്ള 7 മുൻഗണന അറിയപ്പെടുന്നത് ഏത് പേരിലാണ്- സപ്തഋഷി
9. 'ഭാരത് മാർഗ് എന്ന പുസ്തകത്തിൻറെ രചയിതാവ്- എസ് ജയശങ്കർ
10. 2023 ജനുവരിയിൽ സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് കേരളയുടെ ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡിന് അർഹനായത്- ഗോകുലം ഗോപാലൻ
11. 30-ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് ആരംഭിച്ചത്- അഹമ്മദാബാദ്, ഗുജറാത്ത്
12. ഏത് രാജ്യവുമായി ബന്ധപ്പെട്ട വിസയാണ് എച്ച് വൺ ബി- USA
13. 2023 ജനുവരിയിൽ ടെന്നീസിൽ ഗ്രാൻഡ്സ്ലാം മത്സരങ്ങളിൽ നിന്നും വിരമിച്ച ഇന്ത്യൻ വനിതാ താരം- സാനിയ മിർസ
14. മികച്ച നടിക്കുള്ള ഓസ്കാർ നേടുന്ന ആദ്യ ഏഷ്യക്കാരി- മിഷേൽ യോ (ചിത്രം- Everything everywhere all at once)
15. ലോകത്തിലെ ഏറ്റവും മികച്ചു 5 ബിസിനസ് ഇൻകുബേറ്ററുകളിലൊന്നായി തിരഞ്ഞെടുത്തത്- കേരള സ്റ്റാർട്ടപ്പ് മിഷൻ
16. ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾ ഏത് ബഹുമതി ലഭിച്ചവരുടെ പേരിൽ ആണ് അറിയപ്പെടുന്നത്- പരംവീരചക്ര
17. 2023 ജനുവരിയിൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ അധ്യക്ഷയായി ചുമതലയേറ്റത്- ഡോ. സൗമ്യാ സ്വാമിനാഥൻ
18. 37-ാമത് മുലൂർ സ്മാരക പുരസ്കാരം നേടിയത്- ഡോ. ഷീജ വക്കം
19. രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന ഇന്ത്യ - യു.കെ അച്ചീവേഴ്സ് പുരസ്കാരം നേടിയത്- ഡോ. മൻമോഹൻ സിംഗ്
20. ചെസ് ഹൗസ്ബോട്ട് 2023 അന്തർ ദേശീയ ചെസ് ടൂറിസം പരിപാടിയുടെ ഭാഗമായി നടത്തിയ അന്തർജല ചെസ് മത്സര ജേതാവ്- ജോൺ ടൗസൻ (അമേരിക്ക)
- കേരള ടൂറിസത്തിന്റെ സഹകരണത്തോടെ ഓറിയന്റ് ചെസ് മൂവ്സ് ആണ് പരിപാടി സംഘടിപ്പിച്ചത്
21. 2023, 2024 വർഷങ്ങളിലെ വോളിബോൾ ക്ലബ് ചാമ്പ്യൻഷിപ്പുകൾക്ക് വേദിയാവുന്നത്- ഇന്ത്യ
22. ഗോൾഡൻ ഗ്ലോബ് ഏകാന്ത പായ് വഞ്ചിയോട്ടത്തിൽ പങ്കെടുക്കുന്ന മലയാളി നാവികൻ- അഭിലാഷ് ടോമി
- അഭിലാഷ് ടോമിയുടെ പായ് വഞ്ചി - ബയാനത്
23. പ്രഥമ U19 വനിത T20 ലോകകപ്പ് ജേതാക്കൾ- ഇന്ത്യ (Runner up- ഇംഗ്ലണ്ട് )
24. സർക്കാർ ഐ.ടി. പാർക്കുകൾക്ക് കീഴിൽ ‘വർക് നിയർ ഹോം സ്ഥാപിക്കുന്നതിന് അംഗീകാരം നൽകിയ സംസ്ഥാനം- കേരളം
25. യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ഇന്ത്യൻ വംശജ- നിക്കി ഹേലി (റിപ്പബ്ലിക്കൻ നേതാവ്)
26. ധനികരുടെ പട്ടികയിൽ ഏഷ്യയിൽ ഒന്നാമതെത്തിയത്- മുകേഷ് അംബാനി
27. എം.കെ.അർജുനൻ ഫൗണ്ടേഷൻ പുരസ്കാര ) ജേതാവ്- വിദ്യാധരൻ
28. ട്വന്റി 20 യിലെ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ എന്ന റെക്കോഡ് നേടിയത താരം- ശുഭ്മാൻ ഗിൽ (126 റൺസ്)
- ട്വന്റി 20- യിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം (23 വയസ്സ്)
- ക്രിക്കറ്റിലെ 3 ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം.
29. പുനെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ- പ്രകാശം പരത്തുന്ന പെൺകുട്ടി (സംവിധാനം- ജയരാജ്)
- ടി.പത്മനാഭന്റെ വിഖ്യാത കൃതിയായ 'പ്രകാശം പരത്തുന്ന പെൺകുട്ടി'യെ ആധാരമാക്കി സംവിധാനം ചെയ്ത സിനിമ.
30. ലോകത്തിലെ ആദ്യത്തെ ഫോട്ടോണിക് അധിഷ്ഠിത ക്വാണ്ടം കമ്പ്യൂട്ടർ വാണിജ്യവൽക്കരിക്കുന്നത്- കാനഡ
No comments:
Post a Comment