1. ലൈംഗികാരോപണ വിവാദച്ചുഴിയിൽപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്റെ മേൽനോട്ട ചുമതല അഞ്ചംഗ സമിതിക്ക് കൈമാറുകയുണ്ടായി ഈ സമിതിയുടെ അധ്യക്ഷ- മേരി കോം
2. പന്തളം കേരളവർമ കവിതാ പുരസ്കാര ജേതാവ്- കെ.ജയകുമാർ
3. ഇന്ത്യയിലെ ഏക ചെസ് ഹൗസ്ബോട്ട് ടൂറിസം പരിപാടിക്ക് തുടക്കം കുറിച്ച ജില്ല- ആലപ്പുഴ
4. രാജ്യത്ത് ആദ്യമായി ജിഎസ്ടി വകുപ്പ് പുനസംഘടിപ്പിക്കുന്ന സംസ്ഥാനം- കേരളം
- ടാക്സ് പേയർ സർവീസ്,ഓഡിറ്റ്, ഇന്റലിജൻസ് ആൻഡ്ഫോഴ്സ്മെന്റ് എന്നീ വിഭാഗങ്ങളായിട്ടാണ് പുനഃസംഘടിച്ചത്
- ജി എസ് ടി നിലവിൽ വന്നത്- 2017
5. ബജറ്റിനു മുന്നോടിയായി കേരള ധനവകുപ്പ് തയ്യാറാക്കിയ അപ്ലിക്കേഷൻ- കേരള ബജറ്റ്
6. 2023 ജനുവരിയിൽ അന്തരിച്ച നാടക പ്രവർത്തകനും സാഹിത്യകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗവുമായ വ്യക്തി- കെ എക്സ് ആന്റോ
7. പൊന്മുടി വന്യജീവിസങ്കേതം എന്ന പേരിൽ പുതിയ വന്യജീവിസങ്കേതം നിലവിൽ വരുന്നത്- തിരുവനന്തപുരം
8. പൊഖ്റ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്- നേപ്പാൾ
9. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത് നിരോധിച്ച സംസ്ഥാനം- കേരളം
10. 'പരാകം ദിവസ്’ (23 ജനുവരി) ആയി ആഘോഷിക്കുന്നത്- സുഭാഷ് ചന്ദ്രബോസ് ജന്മദിനം.
11. 2023 ജനുവരി 23- ന് രാഷ്ട്രത്തിനു സമ്മർപ്പിക്കുന്ന കൽവാരി ശ്രേണിയിലെ 5മത് അന്തർവാഹിനി- INS വാഗിർ
- ആത്മനിർബർ ഭാരതത്തിൻറെ ഭാഗമായി മസ്താവ് കപ്പൽ ശാലയിലാണ് നിർമ്മാണം.
12. ഹരിത ഹൈഡ്രജൻ ഉത്പാദനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച രാജ്യം- യുഎഇ
13. 'പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം നേടിയ മലയാളി വിദ്യാർത്ഥി- ആദിത്യ സുരേഷ്
14. മാഗ് ബിഹു കൊയ്ത്തു ഉത്സവം നടക്കുന്ന സംസ്ഥാനം- ആസ്സാം
15. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ല- കൊല്ലം
16. 2023 ജനുവരി 24- ന് അാൻ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം സമർപ്പിക്കാൻ തീരുമാനിച്ചത്- യുനെസ്കോ
17. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനുള്ള സമിതിയുടെ അധ്യക്ഷയായി നിയമിക്കപ്പെട്ടത്- മേരി കോം
18. കുടുംബശ്രീ മിഷൻ 25th വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയൽക്കൂട്ട കൂട്ടായ്മ- ചുവട്
19. യുണൈറ്റഡ് നേഷൻസ് അന്താരാഷ്ട്ര വർഷമായി ആചരിക്കാൻ തീരുമാനിച്ച വർഷം- 2024
20. ഇന്ത്യൻ വ്യോമസേനയുടെ 90-ാം സ്ഥാപകദിനാഘോഷം (ഒക്ടോബർ 8) ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്ത് നടന്നു. എവിടെയായിരുന്നു ഇത്- ചണ്ഡീഗഢ്
ഇന്ത്യൻ വായുസേന എന്നുകൂടി അറിയപ്പെടുന്ന വ്യോമസേന രൂപംകൊണ്ടത് 1932 ഒക്ടോബർ 8- നാണ്.
IAF: Transforming for the future (ഭാവിക്കായുള്ള മാറ്റം) എന്നതായിരുന്നു 2022- ലെ വ്യോമസേനാദിന പ്രമേയം.
21. 2023 ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ യോഗം വേദി- ഇന്ത്യ
- ഷാങ്ഹായ് സഹകരണ ഓർഗനൈസേഷനിലെ ആകെ അംഗരാജ്യങ്ങൾ- 8
22. മാധ്യമമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ സ്വദേശാഭിമാനി-കേസരി അവാർഡ് ജേതാവ്- എസ്.ആർ.ശക്തിധരൻ
23. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്വ പുരസ്കാരം 2022
- കഥ: ഇ.എൻ.ഷിജു (അമ്മ മണമുളള കനിവുകൾ)
- കവിത: മനോജ് മണിയൂർ (ചിമ്മിനി വെട്ടം)
- ജീവചരിത്രം: സുധീർ പൂച്ചാലി (മാർക്കോണി)
24. ഐ.സി.സി. ട്വന്റി 20 പുരുഷ ക്രിക്കറ്റർ പുരസ്കാര ജേതാവ്- സൂര്യകുമാർ യാദവ്
- എമർജിങ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാര ജേതാവ്- രേണുക സിങ് (ഇന്ത്യ)
25. സ്വാതി തിരുനാൾ പുരസ്കാരം 2023 ജേതാവ്- പി.ജയചന്ദ്രൻ
26. ‘നെവർ ഗിവ് ആൻ ഇഞ്ച്: ഫൈറ്റിങ് ഫോർ ദി അമേരിക്ക ഐ ലവ്’ എന്ന ഓർമക്കുറിപ്പിന്റെ രചയിതാവായ യു.എസ്. മുൻ വിദേശകാര്യ സെക്രട്ടറി- മൈക്ക് പോംപിയോ
27. ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത്- അസ്ക് പോലീസ് സ്റ്റേഷൻ, ഒഡീഷ
28. ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്ത് ഇന്ത്യൻ എയർഫോഴ്സ് നടത്താനൊരുങ്ങുന്ന
സൈനിക അഭ്യാസം- PRALAY
29. 2022- ലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനുള്ള പുരസ്കാരത്തിന് അർഹനായത്- ആർ വി പ്രസാദ്
30. അറബ് സ്പോർട്സ്മാൻ ഓഫ് ദ ഇയർ പുരസ്കാരം 2022 നേടിയത്- അഷ്റഫ് ഹക്കീമി
നോബൽ ജേതാക്കൾ 2022
വൈദ്യശാസ്ത്രം: സ്വാതെ പോ (സ്വീഡൻ)
മനുഷ്യപരിണാമത്തിന്റെ ജനിതക രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിച്ചതിനാണ് പുരസ്ക്കാരം. 1982- ൽ വൈദ്യശാ സ്ത്ര നൊബേൽ നേടിയ സുനെബെർഗ് സ്ട്രോമിന്റെ മകനാണ്.
രസതന്ത്രം: കാലിൻ ആർ ബെർടോസി കെ. ബാരി ഷാർപ്ലസ് (ഇരുവരും യു.എസ്), മോർട്ടൻ മെഡൽ (ഡെൻമാർക്ക്),
പ്രായോഗിക രസതന്ത്രശാഖകളായ ക്ലിക്ക് കെമിസ്ട്രി, ബയോ ഓർത്തഗണൽ കെമിസ്ട്രി എന്നിവയുടെ പിറവിക്കും വളർച്ചയ്ക്കും നേതൃത്വം നൽകിയതിനാണ് പുരസ്കാരം.
രണ്ടാം തവണയാണ് ബാരിഷാർപ്ല സ് രസതന്ത്ര നൊബേൽ നേടിയത്. 2001- ലായിരുന്നു ആദ്യ നേട്ടം. രണ്ട് നൊബേൽ സ്വന്തമാക്കിയ അഞ്ചാമത്തെ വ്യക്തികൂടിയാണ്.
ഭൗതിക ശാസ്ത്രം: അലൈൻ ആസ്പെക്ട് (ഫ്രാൻസ്) ജോൺ എഫ്. ക്ലൗസർ (യു. എസ്),ആന്റൺ സെലിങ്ഗർ (ഓസ്ട്രിയ).
ആൽബർട്ട് ഐൻസ്റ്റൈൻ "പ്രത പ്രഭാവം" എന്ന് വിശേഷിപ്പിച്ച ക്വാണ്ടം എൻടാംഗിൾമെന്റ് പ്രതിഭാസത്തെക്കുറിച്ച് നൽകിയ വിവരണങ്ങൾക്കാണ് ബഹുമതി.
സാഹിത്യം: ആനി എർണോ (ഫ്രാൻസ്)
അനുഭവക്കുറിപ്പുകളിലൂടെ സാമൂഹിക യാഥാർഥ്യങ്ങളെ സുധീരവും സൂക്ഷ്മവുമായി അനാവരണം ചെയ്തതിനാണ് പുരസ്ക്കാരം
സമാധാനം: അലെസ് ബിയാലിയാ റ്റ്സ്കി (ബലാറസ്), മെമ്മോറിയൽ (റഷ്യ), സെന്റർ ഫോർ സിവിൽ ലിബർ ട്ടിസ് (യുക്രൈൻ).
ബലാറസ് ഭരണകൂടം ജയിലിലടച്ചിരിക്കുന്ന ജനാധിപത്യവാദിയാണ് അലെസ് ബിയാലിയാറ്റ്സ്കി മെമ്മോറിയലും സെന്റർ ഫോർ സിവിൽ ലിബർട്ടീസും മനുഷ്യാവകാശ സംഘടനകളാണ്.
സാമ്പത്തികശാസ്ത്രം: ബെൻ എസ്. ബർണാങ്ക്, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിവിഗ് (മൂവരും യു.എസ്.).
ആഗോള സാമ്പത്തികപ്രതിസന്ധിയെ ചെറുക്കുന്നതിൽ ബാങ്കുകൾ വഹിച്ച പങ്കിനെക്കുറിച്ചും ബാങ്കുകളുടെ തകർച്ച ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുമുള്ള ഗവേഷണങ്ങൾക്കാണ് പുരസ്ക്കാരം.
No comments:
Post a Comment